വയനാടൻ ചിത്രലിഖിതങ്ങൾ
Sunday, August 13, 2023 1:47 AM IST
വയനാടൻ ചിത്രലിഖിതങ്ങൾ
കെ.പി. ദീപ
പേജ് 126
വില ₹ 220
ഒലിവ് ബുക്സ്,
കോഴിക്കോട്
ഫോണ്: 04952765871
ചിത്രകാരിയായ കെ.പി. ദീപ വയനാടിന്റെ ഉള്ളറിഞ്ഞും ആസ്വദിച്ചും നടത്തുന്ന യാത്ര. വയനാട്ടിലെ പ്രധാന ഇടങ്ങളെയും അതിന്റെ തനതു ചരിത്രത്തെയും കുറിച്ചുള്ള വിവരണത്തിനൊപ്പം ദീപ വരച്ച ചിത്രങ്ങളും ചേർത്തിരിക്കുന്നു. പഴശിരാജ, കാപ്പിമൂപ്പൻ, തിരുനെല്ലി, എടയ്ക്കൽ ഗുഹ തുടങ്ങി വയനാടിന്റെ ചരിത്രവിശദീകരണം കൂടിയാണ് ഈ കൃതി.
പ്രസ്റ്റർ ജോണ്
ആബിദ ഹുസൈൻ
പേജ് 382
വില ₹ 570
ഒലിവ് ബുക്സ്,
കോഴിക്കോട്
ഫോണ്:04952765871
ഐതിഹ്യങ്ങളിലും മിത്തുകളിലും കേട്ടുവന്ന ഒരു ഇതിഹാസ ഭരണാധികാരിയുടെ ചരിത്രസത്യം തേടിയുള്ള യാത്രയാണ് രചനയുടെ ഉള്ളടക്കം. പശ്ചാത്തലം മലബാറിന്റെ തനതുപ്രദേശങ്ങളാണെങ്കിലും കഥാപരിസരത്തിൽ പോർച്ചുഗീസും മറ്റും ഉൾപ്പെടുന്നു. മിഥ്യയും യാഥാർഥ്യവും വേർതിരിച്ചറിയാത്ത വിധം ചരിത്രത്തെയും ഭാവനയെയും സമന്വയിപ്പിക്കുന്ന കൃതി.
ജാതീയതയുടെ കൊയ്ത്തുകാലം
സൂരജ് യെങ്ഡെ
പേജ് 96
വില ₹ 150
ഒലിവ് ബുക്സ്,
കോഴിക്കോട്
ഫോണ്: 04952765871
ജാതി, വർഗം, വിശ്വാസം എന്നിവയിൽ ഉൗന്നിയ ആഗോള സാമൂഹിക പശ്ചാത്തലത്തെ അടിസ്ഥാനമാക്കി കാരവൻ മാഗസിനിൽ വന്ന ദീർഘമായ ലേഖനത്തിന്റെ പരിഭാഷ. വിവിധ രാജ്യങ്ങളിൽ ഇക്കാലത്തും നടമാടുന്ന വർണ വർഗവിവേചനത്തിന്റെ കാണാപ്പുറങ്ങൾ വിശദീകരിക്കുന്നു. ദളിതരുടെ സ്ഥാനം എക്കാലത്തും മുഖ്യധാരയ്ക്കു പുറത്താണെന്ന് ലേഖനം പറയുന്നു. പരിഭാഷ: പ്രവീണ് രാജേന്ദ്രൻ.
നിഴൽ വരച്ച ചിത്രങ്ങൾ
ഡോ.ചേരാവള്ളി ശശി
പേജ് 92
വില ₹ 120
ഫോണ്:9995155587
എട്ടു വരി കവിതകളുടെ സമാഹാരത്തിലൂടെ നിരവധിയായ ജീവിതാനുഭവങ്ങളെ കവി വിശദീകരിക്കുന്നു. വിപുലമാണ് ഈ കവിതയിലെ ആശയലോകം. ചെറുതും വലുതുമായ വികലതകളിലൂടെ കവിയുടെ സൂക്ഷ്മനേത്രങ്ങൾ പിന്തുടരുന്നു. ആ കാഴ്ചകളെ കാവ്യ സംസ്കാരത്തിന്റെ ഉൗഷ്മാവിൽ വിളക്കിയെടുത്തപ്പോൾ രൂപപ്പെട്ടവയാണ് ഈ കവിതകൾ.
ക്യാമറയിൽ പതിയും മുേ ന്പ
അനീഷ് സുശീല രാധാകൃഷ്ണൻ
പേജ് 88
വില ₹ 125
ബുക്മാൻ
പബ്ലിക്കേഷൻസ്, കൊച്ചി
ഫോണ്: 7736430186
അഭിമുഖങ്ങളുടെ അനുഭവങ്ങൾ മാധ്യമപ്രവർത്തകനായ അനീഷ് വിശദീകരിക്കുന്നു. ടെലിവിഷൻ ചാനലുകൾക്കുവേണ്ടി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും മറ്റ് അണിയറപ്രമുഖരുമായി നടത്തിയ അഭിമുഖങ്ങളുടെ മുന്നൊരുക്കങ്ങളാണ് ഉള്ളടക്കം. ഓരോ താരവും സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യസ്തരാണ്. ഇവരെ കാമറക്കു മുന്നിലിരുത്തി മനസു തുറപ്പിക്കുകയെന്നതിനു പിന്നിൽ മാധ്യമപ്രവർത്തകർ നേരിടുന്ന ടെൻഷനും തടസങ്ങളും പ്രേക്ഷകർ അറിയണമെന്നില്ല.