വൃദ്ധരോദനം
Saturday, May 31, 2025 9:04 PM IST
വൃദ്ധരോദനം
പ്രഭാകരൻ
മലേക്കുടി
പേജ്: 102, വില: ₹ 160
യെസ് പ്രസ്,
എറണാകുളം
ഫോൺ: 9605121844
മനുഷ്യജീവിതത്തിന്റെ എല്ലാത്തരം പ്രവൃത്തികളുടെയും കണക്കെടുപ്പ് കാലമാണ് വാർധക്യം. ചെയ്യുന്ന കർമങ്ങളുടെ ഫലം ഈ ഭൂമിയിൽതന്നെ അനുഭവിച്ചുതീർക്കണമെന്ന തത്വം മുന്നോട്ടുവയ്ക്കുന്ന നോവൽ. കുഞ്ഞനന്തൻനായർ എന്ന കഥാപാത്രത്തിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു.
പറവകൾ
അരിസ്റ്റോഫെനസ്
വിവ: ഡോ.
ഡി. രാജേന്ദ്രൻ
പേജ്: 120, വില: ₹ 150
കേരള സാഹിത്യ
അക്കാദമി,
തൃശൂർ
ഫോൺ: 9447223223
പുരാതന ഹാസ്യനാടകങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് നാടകകൃത്തായ അരിസ്റ്റോഫെനസിന്റെ പ്രശസ്തമായ ദ ബേർഡ്സ് എന്ന നാടകത്തിന്റെ വിവർത്തനം. മനുഷ്യരും പക്ഷികളും ദൈവങ്ങളുമെല്ലാം ഇതിൽ കഥാപാത്രങ്ങളായി എത്തുന്നു. മുനയുള്ള സാമൂഹിക രാഷ്ട്രീയ വിമർശനം ഇതിൽ കാണാം.
ലെയോണി മാർട്ടിൻ
ഫാ. ജസ്റ്റിൻ
അവണൂപറന്പിൽ ഒസിഡി
പേജ്: 136, വില: ₹ 190
കാർമൽ
ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 9497460863
വിശുദ്ധ കൊച്ചുത്രേസ്യയുടെ അജ്ഞാത സഹോദരി. മാതാപിതാക്കൾക്കും നാലു സഹോദരങ്ങൾക്കും സ്കൂളിലും അവളൊരു "തലവേദന' തന്നെയായിരുന്നു. എന്നാൽ, എനിക്കൊരു വിശുദ്ധയാകണം എന്ന ദൃഢനിശ്ചയത്തിൽ വളർന്ന അവളിലെ മാറ്റങ്ങൾ അദ്ഭുതകരമായിരുന്നു. സംഘർഷഭരിതമായ ഈ ചരിത്രം പ്രചോദനമേകുന്നതാണ്.
തെറ്റും കുറ്റവും
രജനി ശ്രീകുമാർ മരുതൻകുഴി
പേജ്: 58, വില: ₹ 80
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471 2471533
ജീവിതത്തിന്റെ കറുപ്പും വെളുപ്പും കണ്ണീരും പുഞ്ചിരിയും ചാലിച്ചെഴുതിയ കവിതകൾ. ജീവിതത്തെക്കുറിച്ചുള്ള ഒരു നിലപാടും സാമൂഹിക അവബോധവും പല കവിതകളിലും കണ്ടെത്താം. അനിവാര്യമായ പാരസ്പര്യം ഇവ വിളിച്ചോതുന്നു.
Integral Renaissance of India
ആചാര്യശ്രീ
പേജ്: 176, വില: ₹ 200
ധർമഭാരതി
ഫൗണ്ടേഷൻ,
കൊച്ചി
ഫോൺ: 9445681826
ഇന്ത്യയും ലോകവും നേരിടുന്ന സമകാലിക വെല്ലുവിളികളെ പുസ്തകം പരിശോധിക്കുന്നു. അവയെ മറികടക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്ന ആത്മീയ കാഴ്ചപ്പാടുകളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ഇംഗ്ലീഷ് ഗ്രന്ഥം.