ക​ണ്ടു​പ​ഠി​ക്ക​രു​തേ, ഈ ​"മാ​തൃ​ക'
ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രു​നോ​ക്കു കാ​ണാ​ൻ പോ​ലും സാ​ധി​ക്കാ​തെ വി​ഷ​മി​ക്കു​ന്ന ബ​ന്ധു​ജ​ന​ങ്ങ​ൾ.. ഏ​താ​നും ആ​ഴ്ച​ക​ൾ മു​മ്പു​വ​രെ കൊ​റോ​ണ വൈ​റ​സ് പ്രാ​യ​മാ​യ​വ​രെ മാ​ത്രം ബാ​ധി​ക്കു​ന്ന അ​സു​ഖ​മാ​ണ് എ​ന്നു പ​റ​ഞ്ഞു ലാ​ഘ​വ​ത്തോ​ടെ ജീ​വി​ച്ച യു​വ​ജ​ന​ങ്ങ​ൾ ഇ​ന്ന് മ​ര​ണ​മ​ട​യു​ക​യും ആ​ശു​പ​ത്രി ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്യു​ന്ന ദാ​രു​ണ​മാ​യ കാ​ഴ്ച​യാ​ണ് ഇ​റ്റ​ലി​യി​ൽ ഇ​ന്നു കാ​ണാ​നു​ള്ള​ത്... സി​സ്റ്റ​ർ സോ​ണി​യ തെ​രേ​സ് ഡി​എ​സിന്‍റെ (ഇ​റ്റ​ലി) സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ കു​റി​പ്പ് വാ​യി​ക്കാം.....


ഇ​റ്റ​ലി​യി​ലെ ബേ​ർ​ഷ എ​ന്ന സ്ഥ​ല​ത്ത് ഒ​രു ഹോ​സ്പി​റ്റ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ന്‍റെ കൂ​ട്ടു​കാ​രി​യാ​യ ഒ​രു ഇ​റ്റാ​ലി​യ​ൻ വ​നി​താ ഡോ​ക്ട​ർ എ​നി​ക്ക​യ​ച്ച വേ​ദ​ന നി​റ​ത്ത മെ​സേ​ജാ​ണ് ഞാ​ൻ നി​ങ്ങ​ളു​മാ​യ് ഇ​വി​ടെ പ​ങ്കു​വ​യ്ക്കു​ന്ന​ത്...

"പ്രി​യ സോ​ണി​യ... ഞാ​ൻ ദുഃ​ഖ​ത്താ​ൽ ത​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഞാ​ൻ എ​ന്തു ചെ​യ്യും? ഡ്യൂ​ട്ടി​ക്കി​ട​യി​ൽ എ​നി​ക്കും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന 4 ഡോ​ക്ട​മാ​ർ​ക്കും, 3 നേ​ഴ്സു​മാ​ർ​ക്കും കൊ​റോ​ണ വൈ​റ​സ് പി​ടി​പെട്ടു.. ഞാ​ൻ ഇ​പ്പോ​ൾ എ​ന്‍റെ വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ക്വാ​ര​ൻ്റൈ​ൻ ചെ​യ്യു​ന്നു. തു​ട​ക്കം ആ​യ​തി​നാ​ൽ ഇ​പ്പോ​ൾ ഞാ​ൻ സു​ഖം പ്രാ​പി​ച്ച് വ​രു​ന്നു.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ഴ്സാ​യ എ​ന്‍റെ ഭ​ർ​ത്താ​വ് അ​വ​ധി എ​ടു​ത്താ​ണ് കു​ട്ടി​ക​ളെ ര​ണ്ടും നോ​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ നോ​ക്കാ​നാ​യി വ​ന്നു​കൊ​ണ്ടി​രു​ന്ന യു​വ​തി പേ​ടി കാ​ര​ണം ഇ​നി മു​ത​ൽ വ​രി​ല്ല എ​ന്ന് എ​ന്നെ വി​ളി​ച്ച് പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്ക് അ​വ​ളെ വലിയ കാ​ര്യ​മാ​യി​രു​ന്നു. ഒ​രു വ​ശ​ത്ത് പ്രാ​യ​മാ​യ എന്‍റെ അ​മ്മ മ​രി​ക്കാ​റാ​യ് കി​ട​ക്കു​ക​യാ​ണ്, എ​നി​ക്ക് അ​മ്മ​യു​ടെ അ​ടു​ത്തേ​ക്ക് ഒ​ന്ന് പോ​കാ​ൻ പോ​ലും സാ​ധി​ക്കി​ല്ല. എ​ന്‍റെ വേ​ദ​ന ആ​രോ​ടാ ഞാ​ൻ പ​റ​യു​ക? ടിവിയി​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും എ​ല്ലാ​വ​രും ഞ​ങ്ങ​ൾ ഡോ​ക്ട​ർ​മാ​രെ​യും നേ​ഴ്സു​മാ​രെ​യും ഹീ​റോ എ​ന്നും, മാ​ലാ​ഖ​മാ​രെ​ന്നും പ​റ​ഞ്ഞ് അ​ഭി​ന​ന്ദി​ക്കും... പ​ക്ഷെ ഞ​ങ്ങ​ൾ​ക്ക് ഒ​രാ​പ​ത്ത് വ​ന്നു ക​ഴി​യു​മ്പോ​ൾ അ​തും രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ച്ച് ഞ​ങ്ങ​ൾ വൈ​താ​മ്പോ​ൾ ഞ​ങ്ങ​ളെ തി​രി​ഞ്ഞുനോ​ക്കാ​ൻ ആ​രും ഇ​ല്ല.. എ​ല്ലാ​വ​രാ​ലും ഞ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു".

ഉ​ട​ൻത​ന്നെ ഞാ​ൻ ഫോ​ണി​ൽ വി​ളി​ച്ചു. മ​റു​വ​ശ​ത്ത് വാ​വി​ട്ടു​ള്ള ക​ര​ച്ചി​ലാ​യി​രു​ന്നു. അ​ക​ല​ങ്ങ​ളി​ലാ​ണെ​ങ്കി​ലും എ​ന്‍റെ​യും ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. എ​ന്തു പ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്ക​ണം എ​ന്ന​റി​യാ​തെ ഞാ​ൻ വാ​ക്കു​ക​ൾ​ക്കു വേ​ണ്ടി പ​ര​തി. മ​ക്ക​ളെ​യും കു​ടും​ബ​ത്തെ​യും മ​റ​ന്ന് രാ​ത്രി​യും പ​ക​ലും വി​ശ്ര​മം ഇ​ല്ലാ​തെ ജോ​ലി​ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും പ​ല​പ്പോ​ഴും രോ​ഗി​ക​ളാ​യി തീ​രു​ന്നു.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ 4000 - ൽ ​അ​ധി​കം ഡോ​ക്ട​ർ​മാ​ർക്കും ന​ഴ്സു​മാ​ർക്കും ആ​ണ് രോ​ഗീ ശു​ശ്രൂ​ഷയ്ക്കി​ട​യി​ൽ കൊ​റോ​ണ പി​ടി​പെട്ടി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത​രാ​യ ര​ണ്ട് ഡോ​ക്ർ​മാ​ർ, ര​ണ്ട് ന​ഗ​ര​സ​ഭാ അ​ദ്ധ്യ​ക്ഷ​ൻ​മാ​ർ, പ​ത്ത് വൈ​ദിക​ർ, നി​ര​വ​ധി സ​ന്യാ​സി​നി​ക​ൾ, കൊ​റോ​ണ ബാധിച്ചു മ​രി​ച്ചു. മെ​ത്രാ​ൻ​മാ​ർ, വൈ​ദിക​ർ, സ​ന്യ​സ്ത​ർ, മ​ന്ത്രി​മാ​ർ, രാ​ഷ്ട്രീയ​ക്കാ​ർ, സം​ഗീ​ത​ജ്ഞ​ർ തു​ട​ങ്ങി​യ ജീ​വി​ത​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ൽ​പെ​ട്ട പ​ല​രും കൊ​റോ​ണ പി​ടി​പെ​ട്ട് ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മ​ായി ക​ഷ്ട​പ്പെ​ടു​ന്നു.

ഇ​റ്റ​ലി​യി​ൽ എ​ന്തു​കൊ​ണ്ട്?

ഇ​റ്റ​ലി​യി​ൽ എ​ന്തു​കൊ​ണ്ടാ​ണ് കൊ​റോ​ണ പി​ടി​പെ​ട്ട് ഇ​ത്ര​യേ​റെ മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്? ഈ ​ദി​വ​സ​ങ്ങ​ളിൽ ഒ​ത്തി​രി പേ​ർ എ​ന്നോ​ട് ചോ​ദി​ച്ച ഒ​രു ചോ​ദ്യം ആ​ണിത്.

ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം: ഒ​ന്ന് അ​ശ്ര​ദ്ധ, ര​ണ്ട് അ​റി​വി​ല്ലാ​യ്മ എ​ന്ന​താ​ണ്. ഇ​റ്റ​ലി എ​ന്ന രാ​ജ്യ​ത്തി​ന് എ​വി​ടെ​യാ​ണ് പി​ഴ​വ് വ​ന്നു​പോ​യ​തെ​ന്ന് അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഒ​ന്ന് വ്യ​ക്ത​മാ​ക്കാം. ഇ​ന്ന് ഇ​റ്റ​ലി​യു​ടെ അ​നു​ഭ​വം മ​റ്റൊ​രു​രാ​ജ്യ​ത്തി​നും സം​ഭ​വി​ക്കാ​ൻ ഇ​ട​വ​ര​രു​ത്.

ഡി​സം​ബ​ർ 31നാ​ണ് ചൈ​ന കൊ​റോ​ണ വൈ​റ​സ് മൂ​ലം വു​ഹാ​നി​ൽ ഒ​ത്തി​രി ആ​ൾ​ക്കാ​ർ മ​രി​ക്കു​ന്നു എ​ന്ന സ​ത്യം വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​നെ അ​റി​യി​ക്കു​ന്ന​ത്. ജ​നു​വ​രി 31 - ന് ​ഇ​റ്റ​ലി​യി​ൽ ആ​ദ്യ​മാ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കു​ന്ന​ത് രണ്ടു ചൈ​നീ​സ് ടൂ​റി​സ്റ്റു​ക​ൾ​ക്ക് ആ​ണ്. ഉ​ട​ന​ടി ഗ​വ​ൺ​മെ​ന്‍റ് ഇ​ട​പെ​ട്ട് അ​വ​രെ പ്ര​ത്യേ​ക ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റു​ക​യും വേ​ണ്ട ചി​കി​ത്സ ന​ൽ​കാ​ൻ ഏ​ർ​പ്പാ​ടാ​ക്കു​ക​യും ചെ​യ്തു.

അ​വ​ർ സ​ഞ്ച​രി​ച്ച വ​ഴി​ക​ളും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ റൂ​ട്ട്മാ​പ്പും ഒ​ക്കെ വ​ര​ച്ച്, അ​വ​രെ എ​ല്ലാം ക​ണ്ടു​പി​ടി​ച്ച് ഏ​കാ​ന്ത വാ​സ​ത്തി​ൽ ആ​ക്കി. പി​ന്നെ ഇ​റ്റ​ലി​യി​ൽ സം​ഭ​വി​ച്ച​ത് ന​മ്മു​ടെ കൊ​ച്ചു​കേ​ര​ള​ത്തി​ൽ സം​ഭ​വി​ച്ച (ഇ​റ്റാ​ലി​യ​ൻ പ്ര​വാ​സി​ക​ളോ​ട് കാ​ട്ടി​യ) അ​തേ അ​വ​സ്ഥ​യാ​ണ്. ചൈ​നീ​സു​കാ​രെ വ​ഴി​യി​ൽ​വച്ച് ദേ​ഹോ​പ​ദ്ര​വം ചെ​യ്യു​ക, നി​ന്ദി​ക്കു​ക, വ​ണ്ടി​ക​ളി​ൽ നി​ന്നും മ​റ്റും ഇ​റ​ക്കി വി​ടു​ക, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ മു​ഴു​വ​ൻ ട്രോ​ളു​ക​ളും, ക​ളി​യാ​ക്ക​ലു​ക​ളും മ​റ്റും...

ഈ ​വൈ​റ​സ് പു​തി​യ​താ​യ​തു കൊ​ണ്ട് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ പ​നി ഉ​ണ്ടോ എ​ന്ന് മാ​ത്ര​മാ​ണ് ആ​ദ്യം എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ക​ൺ​ട്രോ​ൾ ചെ​യ്തി​രു​ന്ന​ത്. നോ​ർ​ത്ത് ഇ​റ്റ​ലി​യു​ടെ മി​ക്ക സ്ഥ​ല​ങ്ങ​ളും വ​ള​രെ പ്ര​ശ​സ്ത​മാ​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും, തീ​ർ​ഥാട​ന കേ​ന്ദ്ര​ങ്ങ​ളും ആ​യ​തി​നാ​ൽ മി​ലാ​ൻ പോ​ലു​ള്ള എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ധാ​രാ​ളം ടൂ​റി​സ്റ്റു​ക​ൾ വ​ന്നു പോ​യിക്കൊ​ണ്ടി​രു​ന്നു.

മി​ലാ​നി​ൽനി​ന്ന് ചൈ​ന​യി​ലെ വു​ഹാ​നി​ലേ​ക്ക് നേ​രി​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫ്ളൈറ്റുകൾ ഉ​ണ്ടാ​യി​രു​ന്ന​ത് വൈ​റ​സ് എ​ത്തിച്ചേ​രാ​ൻ എ​ളു​പ്പ​മാ​ർ​ഗ​മാ​യി. കൊ​റോ​ണ വൈ​റ​സ് വു​ഹാ​നി​ൽ പ​ട​രു​ന്നു എ​ന്ന വി​വ​രം ചൈ​ന പു​റ​ത്തുവി​ടാ​ൻ വൈ​കി​യ​ത് കാ​ര​ണം അ​വ എ​ത്തേ​ണ്ടി​ട​ത്തെ​ല്ലാം എ​ത്തി.

ഫെ​ബ്രു​വ​രി ഇ​രു​പ​ത്തി ഒ​ന്നി​ന് 38 വ​യ​സുള്ള ഒ​രു ഇ​റ്റാ​ലി​യ​ൻ പൗ​ര​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹം ഒ​രി​ക്ക​ൽ പോ​ലും ചൈ​ന​യി​ൽ പോ​യി​ട്ടി​ല്ല എ​ന്ന​താ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. റൂ​ട്ട്മാ​പ്പ് വ​രച്ചും അ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്കം ന​ട​ത്തി​യ വ്യ​ക്തി​ക​ളെ ത​പ്പിയും ന​ട​ക്കു​മ്പോ​ൾ ത​ന്നെ നോ​ർ​ത്ത് ഇ​റ്റ​ലി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് കൊ​റോ​ണ പി​ടി​ച്ച ആ​ൾ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. നോ​ർ​ത്ത് ഇ​റ്റ​ലി​യി​ലെ ചി​ല ദേ​ശ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ക​ണ്ട​പ്പോ​ൾതന്നെ ഗ​വ​ൺ​മെ​ന്‍റ് അ​വി​ടു​ത്തെ 10 ദേ​ശ​ങ്ങ​ളെ റെ​ഡ് സോ​ൺ ആ​ക്കി, അ​വി​ടെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

"ഈ​സി മ​നോ​ഭാ​വം"

ആ ​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് പു​റ​ത്തേ​ക്ക് പോ​കാ​നോ പു​റ​ത്തുനി​ന്ന് ആ​ർ​ക്കും അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നോ സാ​ധി​ക്കി​ല്ലെ​ന്നാ​യി. സി​റ്റി​ക​ളി​ലും മ​റ്റ് ദേ​ശ​ങ്ങ​ങ്ങ​ളി​ലും വ​സി​ക്കു​ന്ന ജ​ന​ത്തോ​ട് ക​ഴി​വ​തും പു​റ​ത്തി​റ​ങ്ങ​രു​ത്, പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ക എ​ന്ന് ഗ​വ​ൺ​മെ​ന്‍റ് ഓ​ർഡ​ർ കൊ​ടു​ത്ത​പ്പോ​ൾ യു​വ​ജ​ന​ങ്ങ​ൾ പ്ര​തി​ക​രി​ച്ച​ത്- "ഓ ​അ​ത് പ്രാ​യ​മാ​യ​വ​രെ മാ​ത്രം ബാ​ധി​ക്കു​ന്ന​താ​ണ്, ഞ​ങ്ങ​ൾ ചെ​റു​പ്പ​ക്കാ​ർ ആ​രെ​ങ്കി​ലും മ​രി​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ വീ​ട്ടി​ൽ ഇ​രു​ന്നോ​ളാം". ബാ​റു​ക​ൾ, റെ​സ്റ്ററന്‍റുക​ൾ, ഡാ​ൻ​സ് ക്ല​ബ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ഉ​ള്ള അ​വ​രു​ടെ നി​ത്യ സ​ന്ദ​ർ​ശ​നം മു​ട​ക്കി​യി​ല്ല. സ​ത്യ​ത്തി​ൽ അ​വ​രു​ടെ ശീ​ല​ങ്ങ​ളി​ൽനി​ന്ന് വ്യ​തി​ച​ലി​ക്കാ​ൻ അ​വ​ർ​ക്ക് മ​ന​സുവ​ന്നി​ല്ല.

ജ​ന​ങ്ങ​ളു​ടെ "ഈ​സി മ​നോ​ഭാ​വം" ഗ​വ​ൺ​മെന്‍റിനെക്കൊ​ണ്ട് ക​ടു​ത്ത ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു. മാ​ർ​ച്ച് 9 - ന് ​ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജൂസെപ്പെ കോ​ന്തേ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​റ്റ​ലി മു​ഴു​വ​ൻ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. നോ​ർ​ത്ത് ഇ​റ്റ​ലി​യി​ൽനി​ന്ന് സൗ​ത്ത്, സെ​ൻ​ട്ര​ൽ ഇ​റ്റ​ലി​യി​ലേ​ക്ക് കൊ​റോ​ണ കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ക എ​ന്ന​ത​യി​രു​ന്നു ല​ക്ഷ്യം.

ഏ​പ്രി​ൽ മൂ​ന്നു​വ​രെ രാ​ജ്യം മു​ഴു​വ​ൻ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക്കും യാ​ത്ര​ക​ൾ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. സ്കൂ​ളു​ക​ൾ, കോ​ളജു​ക​ൾ, റെ​സ്റ്ററന്‍റുക​ൾ, ബാ​റു​ക​ൾ മ​റ്റ് വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാം അ​ട​ച്ചു. ഫാ​ർ​മ​സി​ക​ളും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും മാ​ത്രം തു​റ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി. ഒ​ഴി​ച്ചുകൂ​ടാ​നാ​വാ​ത്ത ജോ​ലി​ക​ൾ​ക്കും, ചി​കി​ത്സ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കും, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും അ​ല്ലാ​തെ ആ​ർ​ക്കും വീ​ടു​ക​ൾ​ക്ക് പു​റ​ത്ത് ഇ​റ​ങ്ങാ​ൻ അ​നു​വാ​ദം ഇ​ല്ല.

ഒ​രു ടൗ​ണി​ൽനി​ന്ന് മ​റ്റൊ​രു ടൗ​ണി​ലേ​ക്കോ, ഒ​രു പ​ഞ്ചാ​യ​ത്തി​ൽനി​ന്ന് മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ലേ​ക്കോ ആ​ർ​ക്കും യാ​ത്ര ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ യാ​ത്ര ചെ​യ്യേ​ണ്ടി വ​ന്നാ​ൽ കാ​ര​ണം വ്യ​ക്ത​മാ​ക്കിക്കൊ​ണ്ടു​ള്ള അ​ധി​കാ​രി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്കാ​ത്ത​വ​ർ​ക്ക് ക​ൺ​ട്രോ​ളി​ന് നി​ൽ​ക്കു​ന്ന പോ​ലീ​സോ, പ​ട്ടാ​ള​മോ പി​ടി​ച്ചാ​ൽ നിയ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി കാ​ണു​ക​യും മൂ​ന്നു മാ​സ​ത്തെ ത​ട​വും, 260 യൂ​റോ ഫൈ​നും കൊ​ടു​ക്കേ​ണ്ടി​വ​രും.

ഇ​ത്ര​യെ​ല്ലാം ക​ർ​ശ​ന നി​യ​മ​ങ്ങ​ൾ കൊ​ണ്ടുവ​ന്നി​ട്ടും 10 ദി​വ​സ​ത്തി​നു​ള്ളി​ൽ 45000 ആ​ൾ​ക്കാ​ർ നി​യ​മ​ലം​ഘ​നം ന​ട​ത്തി. നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ദി​വ​സ​വും മ​രി​ക്കു​മ്പോ​ഴും പ​ല​രും ഗൗ​ര​വ​ത്തോ​ടെ ഈ ​സാ​ഹ​ച​ര്യ​ത്തെ കാ​ണു​ന്നി​ല്ല എ​ന്ന​ത് എ​ത്ര​യോ വേ​ദ​നാ​ജ​ന​ക​മാ​ണ്.

ര​ക്ഷ​പ്പെടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ മാ​ത്ര​ം ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്

ഇ​റ്റ​ലി ഒ​രു സ​മ്പ​ന്ന രാ​ജ്യ​മാ​ണ് അ​തി​നാ​ൽ ഇ​റ്റ​ലി​യി​ൽ ന​ല്ല ചി​ക​ത്സ കി​ട്ടി​ല്ല​യോ എ​ന്ന് പ​ല​രും ചോ​ദി​ക്കാ​റു​ണ്ട്. പ​തി​ന​ഞ്ച് വ​ർ​ഷം മു​മ്പു​ള്ള അ​വ​സ്ഥ​യ​ല്ല ഇ​ന്ന് ഇ​റ്റ​ലി​യി​ൽ ഉ​ള്ള​ത്. സ്ഥി​ര​ത​യി​ല്ലാ​ത്ത ഗ​വ​ൺ​മെ​ന്‍റ് ഒ​രു വ​ശ​ത്ത്. മ​റു​വ​ശ​ത്ത് ക​ടു​ത്ത സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ കൂ​ടി​യാ​ണ് ഈ ​രാ​ജ്യം ക​ട​ന്നു പോ​കു​ന്ന​ത്. ഇ​റ്റ​ലി​യി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​വ​ർ​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ട്. ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്തേ​ക്ക് ഇ​രു​പ​തി​നാ​യി​രം പു​തി​യ ആ​ൾ​ക്കാ​രെ എ​ടു​ത്തു. കു​ടും​ബ​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.

ന​മ്മു​ടെ നാ​ട്ടി​ലെ പോ​ലെ മു​ക്കി​ലും മൂ​ല​യി​ലും ഇ​വി​ടെ ആ​ശു​പ​ത്രി​ക​ൾ ഇ​ല്ല. നോ​ർ​ത്ത് ഇ​റ്റ​ലി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ സ്ഥ​ലം തി​ക​യാ​തെ വ​ന്ന​പ്പോ​ൾ സൗ​ത്ത് ഇ​റ്റ​ലി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് രോ​ഗി​ക​ളെ മാ​റ്റി​യി​ട്ടും സ്ഥ​ലം തി​ക​യാ​ഞ്ഞി​ട്ട് ടൗ​ണു​ക​ളി​ലെ പാ​ർ​ക്കി​ംഗ് ഏ​രി​യ​യി​ൽ പ​ട്ടാ​ള​ക്കാ​രു​ടെ ക്യാ​മ്പു​ക​ൾ പോ​ലെ ടെ​ന്‍റുക​ൾ കെ​ട്ടി​യാ​ണ് താ​ല്ക്കാ​ലി​ക ആ​ശു​പ​ത്രി​ക​ൾ നി​ർ​മിക്കു​ന്ന​ത്. പ​ല​യി​ട​ത്തും ഒ​രു രോ​ഗി​യെ​യും പു​തി​യ​താ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ര​ക്ഷ​പ്പെടാ​ൻ സാ​ധ്യ​ത​യു​ള്ള​വരെ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് സ്വീ​ക​രി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​രോ​ട് വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​വാ​ൻ ആ​ണ് അ​ധി​കാ​രി​ക​ൾ ഇ​പ്പോ​ൾ നി​ർ​ദേശി​ക്കു​ന്ന​ത്.

ഭ​യാ​ന​ക​മാ​യ ഒ​രു നി​ശ​ബ്ദ​ത​യ്ക്കു ശേ​ഷം സു​നാ​മി ആ​ഞ്ഞ​ടി​ക്കു​ന്ന​തു പോ​ലെ 20 ദി​വ​സം കൊ​ണ്ട് ഇ​റ്റ​ലി​യു​ടെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കൊ​റോ​ണ പ​ട​ർ​ന്നു പി​ടി​ച്ചു. അ​തി​ന് പ്ര​ധാ​ന കാ​ര​ണം ഈ ​ജ​ന​ത​യു​ടെ നി​സം​ഗ​താ​മ​നോ​ഭാ​വ​വും ശ്ര​ദ്ധ​യി​ല്ലാ​യ്മ​യും ആ​ണ്.

ഒരു മാസത്തിനകം 3,000 മരണം

2020 ഫെ​ബ്രു​വ​രി 21 - ന് ​ഇ​റ്റ​ലി​യി​ൽ ഒ​രാ​ൾ​ക്കാ​യി​രു​ന്നു കൊ​റോ​ണ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​രു മാ​സം പോ​ലും തി​ക​യു​ന്ന​തി​ന് മു​മ്പ് ഇ​വി​ടെ 35000 - ൽ ​അ​ധി​കം ആ​ൾ​ക്കാ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. വെ​റും ഒ​ന്ന​ര​ല​ക്ഷം പേ​രെ ടെ​സ്റ്റ് ചെ​യ്ത​പ്പോ​ൾ അ​തി​ൽ 35,000 പേ​ർ​ക്കാണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 3,000 - ൽ ​കു​ടു​ത​ൽ ആ​ൾ​ക്കാ​ർ മ​ര​ണ​മ​ട​ഞ്ഞു. ഇ​നി​യും ടെ​സ്റ്റ് ചെ​യ്യാ​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ഉ​ണ്ട്. ഗ​വ​ൺ​മെ​ന്‍റ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​നേ​ക്കാ​ളും കൂ​ടു​ത​ലാ​ണ് മ​രി​ച്ച​വ​രു​ടെ​യും രോ​ഗം ബാ​ധി​ച്ച​വ​രു​ടെ​യും എ​ണ്ണം.

ബേ​ർ​ഗ​മോ, ബേ​ർ​ഷ എ​ന്നീ ടൗ​ണു​ക​ളി​ൽ ഓ​രോ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ് മ​രി​ച്ചു വീ​ഴു​ന്നു​ത്. ഓ​രോ ഭ​വ​ന​ങ്ങ​ളി​ലും രോ​ഗം ബാ​ധി​ച്ച​വ​രോ മ​രി​ച്ച​വ​രോ ഉ​ണ്ട്. ചി​ല ഭ​വ​ന​ങ്ങ​ളി​ൽ ര​ണ്ടും മൂ​ന്നും ആ​ൾ​ക്കാ​ർ മ​രി​ച്ച​തി​ന്‍റെ വേ​ദ​ന താ​ങ്ങാ​നാ​വാ​തെ ത​ള​ർ​ന്നി​രി​ക്കു​ന്ന​വ​ർ. സം​സ്ക​രി​ക്കാ​ൻ സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ മൃ​ത​ശ​രീ​ര​ങ്ങ​ൾ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ദ​ഹി​പ്പി​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന പ​ട്ടാ​ള ട്ര​ക്കു​ക​ളു​ടെ നീ​ണ്ട നി​ര ആ​രു​ടെ​യും ക​ണ്ണു​ക​ൾ ഈ​റ​ന​ണി​യി​ക്കുന്ന​താ​ണ്.

ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രു​നോ​ക്കു കാ​ണാ​ൻ പോ​ലും സാ​ധി​ക്കാ​തെ വി​ഷ​മി​ക്കു​ന്ന ബ​ന്ധു​ജ​ന​ങ്ങ​ൾ.. ഏ​താ​നും ആ​ഴ്ച​ക​ൾ മു​മ്പു​വ​രെ കൊ​റോ​ണ വൈ​റ​സ് പ്രാ​യ​മാ​യ​വ​രെ മാ​ത്രം ബാ​ധി​ക്കു​ന്ന അ​സു​ഖ​മാ​ണ് എ​ന്നു പ​റ​ഞ്ഞു ലാ​ഘ​വ​ത്തോ​ടെ ജീ​വി​ച്ച യു​വ​ജ​ന​ങ്ങ​ൾ ഇ​ന്ന് മ​ര​ണ​മ​ട​യു​ക​യും ആ​ശു​പ​ത്രി ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്യു​ന്ന ദാ​രു​ണ​മാ​യ കാ​ഴ്ച.

ബുധനാഴ്ച ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​റ​യു​ക​യു​ണ്ടാ​യി: "ന​മ്മ​ൾ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ​ക്കാ​ളും മോ​ശ​മാ​യ ഒ​രു അ​വ​സ്ഥ​യി​ൽകൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. "ഇ​ന്ത്യ​യി​ലു​ള്ള എ​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ളോ​ട് എ​നി​ക്ക് പ​റ​യു​വാ​നു​ള്ള​ത് ഇ​തു​മാ​ത്ര​മാ​ണ്... ട്രോ​ളു​ക​ളും പൊ​ങ്കാ​ല​യി​ട​ലും മാ​റ്റിവ​ച്ച്, സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ​യും, രാ​ജ്യ​ത്തി​ന്‍റെ​യും സു​ര​ക്ഷ​യ്ക്കു​വേ​ണ്ടി യ​ത്നി​ക്കാം... ബി​വ​റേ​ജ​ക​ളു​ടെ മു​മ്പി​ലെ ക്യൂ ​ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ മ​ദ്യ​ത്തോ​ടു​ള്ള ഭ്ര​മം സ്വ​ന്തം ഭ​വ​ന​ത്തി​ന്‍റെ അ​ടി​ത്ത​റത​ന്നെ ഇ​ള​ക്കും ഒ​പ്പം കേ​ര​ള​ത്തി​ന്‍റെയും... വി​ദേ​ശി​ക​ളെ​യും വി​ദേ​ശ​ത്തുനി​ന്നു വ​രു​ന്ന പ്ര​വാ​സി​ക​ളെ​യും വ​ന്ദി​ച്ചി​ല്ലെ​ങ്കി​ലും നി​ന്ദി​ക്കാ​തി​രി​ക്കു​ക.

കുറ്റപ്പെടുത്താതെ അനുസരിക്കൂ

ചി​ല​പ്പോ​ൾ നാ​ളെ ന​മ്മു​ടെ അ​വ​സ്ഥ​യും ഇ​റ്റ​ലി​യി​ലെ പോ​ലെ​യാ​യി​രി​ക്കും.ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടിരി​ക്കാ​നു​ള്ള സ​മ​യം അ​ല്ല ഇ​ത്. മെ​ത്രാ​ൻ​മാ​രും, വൈ​ദിക​രും, സ​ന്യ​സ്ത​രും രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​യ്ക്കും വി​ശ്വാ​സി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കും പ്രാ​ധാ​ന്യം ന​ൽ​കാ​ൻ ക​ട​പ്പെ​ട്ട​വ​രാ​ണ്. ക്രി​സ്തു​വി​ന്‍റെ കാ​ല​ത്തും കു​ഷ്ഠ​രോ​ഗി​ക​ളെ സ​മൂ​ഹ​ത്തി​ൽ നി​ന്ന് മാ​റ്റി​യാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. സ​മൂ​ഹ​ത്തി​ന്‍റെ നി​യ​മം അ​നു​സ​രി​ക്കാ​നും, ബ​ഹു​മാ​നി​ക്കാ​നും ക്രി​സ്തു​വും ശ്ര​ദ്ധി​ച്ചി​രു​ന്നു. ഏ​തെ​ങ്കി​ലും ഒ​രു കു​ഷ്ഠ​രോ​ഗി ഉ​റ​ച്ച വി​ശ്വാ​സ​ത്തോ​ടെ ക്രി​സ്തു​വി​നെ തേ​ടി​ച്ചെ​ന്ന​പ്പോ​ൾ മാ​ത്ര​മാ​ണ് അ​വ​ൻ അ​വ​ർ​ക്കാ​യി അ​ത്ഭു​തം പ്ര​വ​ർ​ത്തി​ച്ച​ത്.

കൊ​റോ​ണ വൈ​റ​സ് പ​ട​രാ​തി​രി​ക്കാ​ൻ നാം ​ഓ​രോ​രു​ത്ത​രും പ​രി​ശ്ര​മി​ച്ചാ​ൽ മാ​ത്ര​മെ സാ​ധി​ക്കൂ. ഗ​വ​ൺ​മെ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ വ​ള്ളിപു​ള്ളി വി​ടാ​തെ സ്വ​ന്തം ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക. കൂ​ട്ടം കൂ​ടി​യു​ള്ള പ​രി​പാ​ടി​ക​ൾ ഉ​പേ​ക്ഷി​ച്ച് അ​വ​ന​വ​ന്‍റെ ഭ​വ​ന​ങ്ങ​ളി​ലെ സു​ര​ക്ഷി​ത​ത്വങ്ങ​ളി​ലേ​ക്ക് ഉ​ൾ​വ​ലി​യു​ക.

ഒ​രി​ക്ക​ൽ എ​റ​ണാ​കു​ള​ത്തുനി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് ഞാ​ൻ യാ​ത്ര ചെ​യ്യു​മ്പോ​ൾ വ​ഴി​യ​രി​കി​ൽവ​ച്ചി​രി​ക്കു​ന്ന ഒ​രു ബോ​ർ​ഡ് ശ്ര​ദ്ധ​യി​ൽ പെ​ട്ടു. അ​തി​ൽ ഇ​ങ്ങ​നെ എ​ഴു​തി​യി​രു​ന്നു: "ശ്ര​ദ്ധ മ​രി​ക്കു​മ്പോ​ൾ മ​ര​ണം ജ​നി​ക്കു​ന്നു". ന​മ്മു​ടെ ശ്ര​ദ്ധ​യി​ല്ലാ​യ്മ മൂ​ലം ആ​രു​ടെ​യും ജീ​വ​ൻ ന​ഷ്ട​മാ​ക​രു​ത്, പ്ര​ത്യേ​കി​ച്ച് ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ. അ​പ​രന്‍റെ ജീ​വ​ന്‍റെ കാ​വ​ൽ​ക്കാ​ർ ആ​കാ​ൻ പ​ര​സ്പ​രം പ​രി​ശ്ര​മി​ക്കാം.

ദേ​വാ​ല​യ​ങ്ങ​ൾ, തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ൾ, ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ൾ എ​ല്ലാം അ​ട​ഞ്ഞു കി​ട​ന്നാ​ലും വി​ഷ​മി​ക്ക​രു​ത്. ഒ​രു ദേ​വാ​ല​യ​ത്തി​ൽ അ​ല്ലെ​ങ്കി​ൽ ഒ​രു തീ​ർ​ഥാട​ന​സ്ഥ​ല​ത്ത് മാ​ത്രം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​വ​നാ​ണോ സ​ർ​വശ​ക്ത​നാ​യ ദൈ​വം? വി. ​കു​ർ​ബാ​ന​യി​ൽ എ​ന്ന​തു​പോ​ലെ ദൈ​വ​വ​ച​ന​ത്തി​ലും ക്രി​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ട്.

ദേ​വാ​ല​യ​ങ്ങ​ളു​ടെ​യും തീ​ർ​ഥാ​ട​ന സ്ഥ​ല​ങ്ങ​ളു​ടെ​യും വാ​തി​ലു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നാ​ലും ഒ​രു വി​ശ്വാ​സി​യു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ വാ​തി​ലു​ക​ൾ കൊ​ട്ടി അ​ട​യ്ക്കാ​ൻ ലോ​ക​ത്തി​ലു​ള്ള ഒ​രു ശ​ക്തി​ക്കു​മാ​വി​ല്ല. ദൈ​വ​വ​ച​നം വാ​യി​ച്ചും, കൊ​ന്ത ചൊ​ല്ലി​യും ആ​ദി​മ ക്രൈ​സ്ത​വ​രെ പോ​ലെ ന​മ്മു​ടെ വീ​ടു​ക​ളു​ടെ അ​ക​ത്ത​ള​ങ്ങ​ൾ ദേ​വാ​ല​യ​ങ്ങ​ളാ​ക്കി​മാ​റ്റാം.

ഹൃ​ദ​യം നു​റു​ങ്ങി​യു​ള്ള നെ​ടു​വീ​ർ​പ്പ് പോ​ലും ദൈ​വ​സ​ന്നി​ധി​യി​ൽ ഒ​രു വ​ലി​യ പ്രാ​ർ​ഥന​യാ​ണ്. രോ​ഗ​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും ഭീ​തി​യി​ൽ ക​ഴി​യു​ന്ന അ​നേ​കം സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും, അ​വ​രു​ടെ ജീ​വ​ൻ പി​ടി​ച്ചുനി​ർ​ത്താ​ൻ രാ​പ​ക​ൽ അ​ധ്വാ​നി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കും നഴ്സു​മാ​ർ​ക്കും വേ​ണ്ടി​യും നി​ര​ന്ത​രം ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും പ്രാ​ർ​ഥന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ലേ​ക്ക് ഉ​യ​ർ​ത്താം.