Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയിലേക്ക് പോകാതിരിക്കില്ല. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലമാണിത്.
ഭൂകന്പത്തിലും വെസൂവിയസ് അഗ്നിപര്‍വത സ്ഫോടനത്തിലും തകർന്നു തരിപ്പണമായ പോംപെ.
ഹോട്ടലില്‍നിന്ന് രാവിലെ ഏഴുമണിക്കുമുന്‍പ് ടാക്സിയില്‍ റോമിലെ പോപ്പുലര്‍ സ്ക്വയറിലെത്തി. ഇവിടെനിന്ന് ഏഴുമണിക്കു തന്നെ ബസ് നേപിള്‍സിലെ പൊംപെയിലേക്ക് പുറപ്പെടും. പൊംപെയിലേക്ക് ട്രെയിന്‍ സര്‍വീസുകളുണ്ടെങ്കിലും സുഖകരമായ യാത്രയ്ക്ക് ടൂര്‍ ബസ്സുകളാണ് നല്ലത്. ഞങ്ങള്‍ ചെന്നിറങ്ങിയ ചത്വരത്തിന്റെ മധ്യഭാഗത്ത് ഒരു കെട്ടിടമുണ്ട്. കടകളൊന്നും തുറന്നിട്ടില്ല. അടുത്തുള്ള റോഡരികിലൂടെ ആളുകള്‍ നടക്കുന്നു, ചിലര്‍ ഓടുന്നു. മറ്റു ചിലര്‍ സൈക്കിളിലാണ്. യുറോപ്പിലെങ്ങും സൈക്കിള്‍ സവാരി നിത്യക്കാഴ്ചയാണ്. ആരോഗ്യത്തിനും ആയുസിനും വ്യായാമം അത്യാവശ്യമെന്ന് സ്കൂള്‍ പഠനകാലം മുതലെ അവര്‍ പഠിച്ചവരാണ്. ആ കൂട്ടത്തില്‍ സംസാരിച്ച് നടന്നു നീങ്ങുന്ന പ്രണയ ജോഡികളുമുണ്ട്.
റോഡരികിലായി സെന്റ് മരിയ ദേവാലയവും അതിനടുത്തായി ലോകപ്രശസ്ത ചിത്രകാരനും ശില്പിയും ഗവേഷകനുമായിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മ്യൂസിയവുമുണ്ട്. ഇതൊക്കെ രാവിലത്തെ ശീതക്കാറ്റില്‍ ഞാനൊന്ന് നടന്നുകണ്ടതാണ്. അവിടേക്ക് നടന്നുവരുന്നതും കാറില്‍ വന്നിറങ്ങുന്നതും സഞ്ചാരികളാണ്. റോഡരികില്‍ മരങ്ങള്‍ നിരനിരയായി നില്ക്കുന്നു.
ഉദയസൂര്യന്റെ തേജസ് കണ്ടെങ്കിലും മരങ്ങളിലൊന്നും പക്ഷികളെ കണ്ടില്ല. ആകെ കണ്ടത് പ്രാവുകളാണ്. അവരെല്ലാം മനുഷ്യരെപ്പോലെ കൂട്ടമായിരുന്ന് ഇന്നത്തെ പരിപാടികള്‍ പങ്കുവയ്ക്കുന്നു. ഞങ്ങള്‍ക്ക് പോകേണ്ട ബസ് വന്നു. അതില്‍ നിന്ന് മധുരം തുളുമ്പുന്ന ചിരിയുമായി ഒരു സുന്ദരി ഇറങ്ങി വന്നിട്ട് "ബൊൻ ജോർണോ' അഥവാ ഗുഡ്മോണിംഗ് എന്നു പറഞ്ഞു. ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും വാചാലമായി സംസാരിക്കാന്‍ മിടുക്കി. അവളുടെ പേര് "റബേക്ക'. അവള് ഇംഗ്ലണ്ടുകാരിയും കാമുകന് ഇറ്റലിക്കാരനുമാണ്. ഞങ്ങളുടെ കഴുത്തിലണിയാന്‍ നീല നിറത്തിലുള്ള ബാഡ്ജ് തന്നു. ഒപ്പം ഹെഡ്ഫോണും. കൂട്ടം തെറ്റിപ്പോകാതിരിക്കാനാണ് ഈ ബാഡ്ജ്. ഞങ്ങളെ ഇന്നു നയിക്കുന്നത് റബേക്കയാണ്. അവള് അടുത്തു വന്ന് ഓരോരുത്തരെ പരിചയപ്പെട്ടു. എല്ലാവരും എന്നെ ശ്രദ്ധിക്കുക. സ്നേഹവാത്സല്യം നിറഞ്ഞ അവളുടെ മിഴികളിലേക്ക് എല്ലാവരും നോക്കി.
എ.ഡി. 79ൽ വെസൂവിയസ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ വിഷവാതകം ജനങ്ങളെ മരണത്തിലേക്ക് നയിച്ചതും എ.ഡി. 62ല്‍ ഭൂമികുലുക്കമുണ്ടായി പകുതിയിലധികം പ്രദേശങ്ങളും അവിടത്തെ മനുഷ്യരടക്കമുള്ള ജീവജാലങ്ങളും നശിച്ചതും ഇന്ന് ഈ സ്ഥലം യുനെസ്ക്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയതുമെല്ലാം വിവരിച്ചു.
ഞങ്ങളുടെ പാസ്പോര്‍ട്ടും ടിക്കറ്റുമെല്ലാം പരിശോധിച്ചിട്ട് മയില്‍പ്പീലിപോലെ അഴകുവിരിച്ചു നില്ക്കുന്ന ഒരു ബസിലേക്ക് കയറ്റി. അതിനുള്ളിലെ യാത്രികരെല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ബസ് നീങ്ങി. ബസിന്റെ ജാലകത്തിനു പുറത്ത് റോം മിന്നിമറയുന്നു. ഏകദേശം മൂന്നു മണിക്കൂറെടുക്കും നേപ്പിള്സിലെത്താന്. വഴിയോരങ്ങളില്‍ ഉദയസൂര്യന് വിരുന്നുനല്കിയതുപോലെ വ്യത്യസ്ത നിറത്തിലുള്ള പൂക്കള്‍ അണിഞ്ഞൊരുങ്ങി നില്ക്കുന്നു. ഇറ്റലിയിലെ ഓരോ നഗരവും തെരുവീഥിയും റോമന്‍ ഭരണകൂടത്തെ പ്രതിഫലിപ്പിക്കുന്നു. പലയിടത്തും മനോഹര മാര്‍ബിള്‍ ശില്പങ്ങള് ഉയര്‍ന്നു നില്പുണ്ട്. നീണ്ടു കിടക്കുന്ന സുന്ദരമായ റോഡിലൂടെ ബസ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കെ റോഡില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലത്തില്‍ ഹിമപര്വതനിരകള് പോലെ ഇരുഭാഗങ്ങളിലായി പര്‍വതങ്ങള്‍ സൂര്യകിരണങ്ങളാല്‍ തിളങ്ങുന്നു. ഓരോ പര്‍വതവും ഒന്നിനോടൊന്ന് മുട്ടിയുരുമ്മി നില്ക്കുന്നു.
പര്‍വതങ്ങളും അതിനോട് ചാഞ്ഞിറങ്ങിക്കിടക്കുന്ന കാടുകളും കൃഷിയിടങ്ങളും ചേതോഹരമായ കാഴ്ചയാണ്. ചില താഴ്വാരങ്ങളില് വീടുകളുമുണ്ട്. സഞ്ചാരികളെല്ലാം അതെല്ലാം കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടിരിക്കുന്നു. റോഡിലൂടെ ബസും കാറും മാത്രമല്ല കുതിരപ്പുറത്ത് പോകുന്നവരെയും കണ്ടു.
ഓരോ പര്‍വതവും കണ്ടുകൊണ്ടിരിക്കെ ഒരു പര്‍വതത്തിന്റെ മുകളില്‍ വലിയൊരു കുരിശ് പര്‍വതത്തില്‍ കിളിര്‍ത്തു നില്ക്കുന്നതുപോലെ തോന്നി. അതിനു മുകളില്‍ കാര്‍മേഘക്കൂട്ടങ്ങള്‍ ഉരുണ്ടുകൂടുന്നു.
നേപ്പിൾസ് നഗരത്തിനടുത്തുകൂടിയാണ് സാര്‍നോ നദിയൊഴുകുന്നത്. ഒരു ഭാഗത്ത് പര്‍വതങ്ങളും താഴെ കടലുമൊക്കെ ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുള്ള പ്രതിരോധ മാര്‍ഗങ്ങളായിരുന്നു. അതിനൊപ്പം തന്നെ ദേവീദേവന്മാരുടെ ആരാധനാലയങ്ങളുയര്ന്നു. ആദ്യദൈവങ്ങള് ചക്രവര്‍ത്തിമാരായിരുന്നു.
ഗൈഡ് ബസിനുള്ളില്‍ വച്ചുതന്നെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ വിവരിച്ചു. ആദ്യം ഞങ്ങള്‍ ബസില്‍ നിന്നിറങ്ങുന്നത് പോര്‍ട്ട് മറീന ഗേറ്റിലാണ്. എ.ഡി. 62 ലെ വിഷവാതകം നിറഞ്ഞ അഗ്നിപര്‍വത സ്ഫോടനത്തില്‍ ഈ പ്രദേശത്തിന്റെ നല്ലൊരു ഭാഗവും തകര്‍ന്നുകിടക്കുന്ന കാഴ്ചയാണ്. തിരയില്ലാത്ത കടല്‍ത്തീരം ദൂരെ കാണാം. ആകാശത്തേക്ക് തലയുയര്ത്തിനില്ക്കുന്ന മറീന ഗേറ്റ് റോമന്‍സിന് ഒരഭിമാനസ്തംഭം തന്നെയായിരുന്നു. നടന്നെത്തിയത് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീനസിന്റെ ക്ഷേത്രത്തിലാണ്. സ്നേഹത്തിന്റെ ദേവതയാണ് വീനസ്. മാത്രവുമല്ല ചൈതന്യമുള്ള ഈ സുന്ദരിദേവി എല്ലാ വീടുകള്‍ക്കും ഒരു കാവല്‍ മാലാഖയെന്നും ജനങ്ങള്‍ വിശ്വസിച്ചു. ഇവിടെയും റോമിലും ഈ ദേവിയുടെ ക്ഷേത്രങ്ങള്‍ പണിയാന്‍ ചക്രവര്‍ത്തി ജൂലിയസ് സീസറാണ് മുന്നിട്ടിറങ്ങിയത്. പിന്നീട് കണ്ടത് അപ്പോളോ ദേവന്റെ ക്ഷേത്രം പൊളിഞ്ഞു കിടക്കുന്നതാണ്.
തുടര്‍ന്നുള്ള യാത്രയില്‍ ബസില്‍ നിന്നിറങ്ങുന്നത് പിരമിഡ് രൂപത്തില്‍ തീര്‍ത്തിരിക്കുന്ന ആംഫി തിയറ്റര്‍ കാണാനാണ്. ബി.സി. 80കളില്‍ കായിക-കലാരംഗത്ത് ദൃശ്യവിരുന്നൊരുക്കിയെന്ന് കേള്‍ക്കുമ്പോള്‍ ആരിലും ആശ്ചര്യമുണ്ടാക്കും. മേല്‍ക്കൂരയില്ലാത്ത തിയറ്ററുകള്‍ക്കുള്ളില്‍ അയ്യായിരം മുതല്‍ ഇരുപത്തയ്യായിരമാളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. റോമിന്റെ ആദ്യകാല ചക്രവര്‍ത്തി അഗസ്റ്റസിന്റെ കാലത്ത് ആരംഭിച്ചതാണ് ആംഫി തിയേറ്ററുകള്‍. ഒന്നു മുതല്‍ ഇരുപത് പടികളുണ്ട്. മൂന്നു ഭാഗത്ത് കാഴ്ചക്കാര്‍ ഇരിക്കുമ്പോള്‍ ഒരു ഭാഗം വലിയ സ്റ്റേജാണ്. ആ സ്റ്റേജിന്റെ അടുത്തായി ഇരിക്കുന്നത് രാജകുടുംബാംഗങ്ങളും ഉന്നത പട്ടാള ഉദ്യോഗസ്ഥരും ഗോത്രത്തലവന്മാരും സമ്പന്നരുമാണ്. റോമക്കാരുടെ പ്രധാന പട്ടാള കേന്ദ്രമായതിനാല്‍, ഞായര്‍ ദിവസങ്ങളില്‍ നാടന്‍ കലാപരിപാടികളും മല്ലന്മാര് തമ്മിലും മനുഷ്യരും മൃഗങ്ങളും തമ്മിലുമുള്ള സംഘട്ടനങ്ങളും നടക്കാറുണ്ട്. നമ്മുടെ ഏതെങ്കിലും വലിയ പാറമലകളിലും ഇതുപോലുള്ള തിയറ്ററുകള്‍ നിര്മിക്കാവുന്നതാണ്. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമുണ്ട്. അകത്തേക്കു വരാനും പുറത്തേക്ക് പോകാനും ഒരു ഗേറ്റ് മാത്രമേയുള്ളു. ആ ഭാഗങ്ങളില്‍ ഏതോ തുരങ്കത്തിലെന്നപോലെ ശുചിമുറികളും മറ്റ് കാര്യാലയങ്ങളുമുണ്ട്.
ബസ്സിലിരിക്കെ മനസ്സില്‍ നിറഞ്ഞത് ഗ്രീക്ക് -റോമാ ആധുനിക സംസ്കാരത്തില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെപ്പറ്റിയാണ്. ഒരു ദേശം എങ്ങനെ പൂന്തോട്ടങ്ങളാലും, കെട്ടിടങ്ങളാലും മനോഹരമാക്കണമെന്നു മാത്രമല്ല, മൂത്രപ്പുരകള്‍ എങ്ങനെയായിരിക്കണമെന്നുപോലും പഠിപ്പിക്കുന്നു.
ബസ്സില്‍ നിന്നിറങ്ങുന്നത് ബി.സി. 78-120 കാലയളവില്‍ തീര്‍ത്ത പൊംപെയുടെ ബസലിക്കയിലാണ്. ബി.സി.യിലും ഇവിടെ ബസിലിക്കയെന്ന പേരുള്ളത് എനിക്കിപ്പോഴാണ് മനസിലായത്. ബസിലിക്ക എന്ന പദത്തിന് രാജമന്ദിരം എന്നാണ് അർഥം. അത്തരം മന്ദിരങ്ങളുടെ ശില്പമാതൃക അനുസരിച്ച്, ബൃഹത്തായ അളവുകളിൽ, രാജകീയ പ്രൗഢിയോടെ പണിത പള്ളികൾക്കും പിന്നീട് ആ പേരു നല്‍കിത്തുടങ്ങി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക പ്രസിദ്ധമാണല്ലോ. റോമന്‍ സാമ്രാജ്യത്തിന്റെ പട്ടാള അധിപന്മാര്, ജുപിറ്റര്‍, അപ്പോളോ, ഹെര്‍ക്കുലീസ്, ഡയാനാ, ഇസ്സിസ് തുടങ്ങിയ ദേവീദേവന്മാരുടെ ക്ഷേത്രങ്ങള്‍, നീറോ ചക്രവര്‍ത്തി മല്ലന്മാര്‍ക്കായി തീര്‍ത്ത തിയറ്ററുകള്‍, പൂന്തോപ്പുകള്‍, ദേവീദേവന്മാരുടെ-ചക്രവര്‍ത്തിമാരുടെ മാര്‍ബിള്‍ പ്രതിമകള്‍, കടകന്പോളങ്ങള്‍, മൗണ്ട് വെസുവിയസ് അഗ്നിപര്‍വതം... കാഴ്ചകൾ അദ്ഭുതങ്ങളെ തുറന്നുവിടുകയാണ്.
ഹിരോഷിമ, നാഗസാക്കി ബോംബിനെക്കാള്‍ ശക്തമായി ആകാശമാകെ മൂന്നു ദിവസത്തോളം ഇരുട്ടുപരത്തിക്കൊണ്ട് പത്തു കിലോമീറ്റര്‍ ദൂരത്തില്‍ പൊംപെനഗരത്തെ അന്തരീക്ഷത്തിലുയര്‍ന്ന വിഷദ്രാവകത്തിലും അഗ്നിപര്‍വതത്തില്‍ നിന്ന് ഉരുകിയൊലിച്ചിറങ്ങിയ കറുത്ത ലാവയിലും പുതപ്പിച്ചുകളഞ്ഞു.
പൊംപെ മാത്രമല്ല അതിനടുത്തുള്ള ഹെര്‍കുലേനിയം നഗരമാകെ ചാമ്പലായി. അതുവഴി ഒഴികിക്കൊണ്ടിരുന്ന സാര്‍നോ നദിപോലും ലാവയാല്‍ മൂടപ്പെട്ടു. എ.ഡി. 1500ന്റെ അവസാന കാലഘട്ടത്തിലാണ് അതിനു വീണ്ടും ജീവന് വച്ചത്. റോമന്‍ ചക്രവര്‍ത്തിമാരുടെ സമ്പത്തിന്റെ സിംഹഭാഗവും ഇവിടത്തെ ക്ഷേത്രഗുഹകള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. അതില്‍ മരതകകല്ലുകള്, രത്നങ്ങള്‍, ചക്രവര്‍ത്തിമാരുടെ പടമുള്ള നാണയങ്ങള്‍, വെള്ളി, ചെമ്പ് തുടങ്ങിയ വിലപിടിപ്പുള്ളതെല്ലാം ഉണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍ ഇവയൊക്കെ സൂക്ഷിക്കാനുള്ള കാരണം ദേവീദേവന്മാരുടെ കടാക്ഷമുണ്ടാകുമെന്ന വിശ്വാസമാണ്.
ഇതിനടുത്തു തന്നെയാണ് യുറോപ്പിലെ ശക്തന്മാരായ മല്ലന്മാര് (ഗ്ലാഡിയേറ്റേഴ്സ്) താമസിച്ചിരുന്നത്. അതും ചക്രവര്‍ത്തിമാര്‍ക്ക് കരുത്തുപകര്‍ന്നു. മല്ലന്മാര് തമ്മിലും മല്ലന്മാരും മൃഗങ്ങളും തമ്മിലും കൊടുംകുറ്റവാളികളും മൃഗങ്ങളും തമ്മിലുമുള്ള പ്രധാന മത്സരങ്ങള്‍ റോമിലെ കൊളീസിയത്തിലാണ് നടന്നിരുന്നതെങ്കിലും അവിടെ നിന്നുള്ള സിംഹം, പുലി, ഇന്‍ഡ്യയില്‍ നിന്നു കടല്‍ മാര്‍ഗമെത്തിയ ഇന്‍ഡ്യന്‍ കടുവ, ചെന്നായ് ഇവയെല്ലാം പോപെയിലുമുണ്ടായിരുന്നു. ഈ കൊടും ക്രൂരതകള്‍ കണ്ട് ആസ്വദിക്കുക ചക്രവര്‍ത്തിമാര്‍ക്ക് ഒരു വിനോദമായിരുന്നു. പരസ്പരം പൊരുതി പരാജയപ്പെടുന്ന മല്ലന് ചക്രവര്‍ത്തിയോട് “രക്ഷിക്കണം'' എന്നപേക്ഷിച്ചാല്‍ കാഴ്ചക്കാരുടെ അഭിപ്രായം മാനിച്ച് വിടുതല്‍ നല്‍കുമായിരുന്നു. ക്രിസ്തീയ വിശ്വാസികള്‍ക്ക് ആ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇവരില്‍ കൂടുതലും വന്യമൃഗങ്ങളുമായുള്ള പോരാട്ടത്തിലാണ് വീരമൃത്യു വരിച്ചത്.
സഞ്ചാരികളെല്ലാം പലയിടത്തുമായി എല്ലാം കണ്ടു നടക്കുന്നു. ഏതോ ഒരു ശവകുടീരത്തില്‍ വന്ന പ്രതീതി. ചിന്നിച്ചിതറിക്കിടക്കുന്ന ഒരു തിയറ്ററിനു മുന്നില്‍ ചെന്നപ്പോള്‍ ഗൈഡ് പറഞ്ഞു. ഇവിടെ നാടകരൂപത്തിലുള്ള ഗ്രീക്ക്-റോമന്‍ കലകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രീക്ക് കഥയുടെ പശ്ചാത്തലത്തില്‍ റോമാക്കാരാണ് അഭിനയിക്കുന്നത്. അതില്‍ നൃത്തവുമുണ്ട്.
ഗൈഡ് ചരിത്രബോധമുള്ള ഒരു സ്ത്രീയായി എനിക്ക് തോന്നി. ഞാന്‍ വായിച്ച ചരിത്രപുസ്തകത്തിലൂടെ അവരുടെ വാക്കുകള്‍ ഓരോ താളുകളായി മറിഞ്ഞുകൊണ്ടിരുന്നു. കൂട്ടംകൂടി നില്ക്കുന്നവര് ചരിത്രാന്വേഷികളെപ്പോലെയാണ് അവരുടെ ഓരോ വാക്കും ശ്രദ്ധിക്കുന്നത്. ചരിത്രത്തിന്റെ ആഴങ്ങൾ കണ്ടാണ് പോംപെ യാത്ര അവസാനിച്ചത്.
കാരൂർ സോമൻ
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്‍കുകയും നൂറിലേറെ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
ജിയയുടെ റിക്കാർഡുകൾക്ക് ഇരട്ടത്തിളക്കം
2022 മാർച്ച് 20നു പുലർച്ചെ നാലുമണി. ശ്രീലങ്കയിലെ തലൈമന്നാർ കടൽത്തീരത്ത് ഇന്ത്യയിൽ നിന്നുള്ള സംഘം അക്ഷമരായി നിൽക്ക
കേൾക്കുന്നുണ്ടോ ആ സ്വരം?
മരിക്കാൻ എല്ലാവർക്കും പേടിയുണ്ടാവും. പക്ഷേ ഞാനിപ്പോൾ സാഹോദര്യത്തിന്റെ, മാനവികതയുടെ ആവേശത്തിലാണ്- യുക്രെയ്നിലെ ഗായക
അക്ഷരവഴികളിലെ കർമ്മയോഗി
തെറ്റായ പരിഷ്കാരങ്ങളുടെ ഫലമായി മലയാള ഭാഷാ പാഠാവലിയിൽനിന്നു ഒഴിവാക്കപ്പെട്ട അക്ഷരമാലയെ പുനസ്ഥാപിക്കുന്നതിന് അത്
ചാക്കോച്ചൻ 25 NOT OUT
26ന് അനിയത്തിപ്രാവ് റിലീസായി 25 വർഷം തികയുകയാണ്. അന്നു മുതൽ ഇന്നുവരെ മലയാളത്തിന്റെ യൂത്ത് സ്റ്റാറാണ് കുഞ്ചാക്കോ ബോ
പഴയ കാർ അർജുന് ആക്രിയല്ല!
പഴയ മാരുതി 800 ലിവിംഗ് റൂമിലും പ്രീമിയർ പദ്മിനി സ്വീകരണ മുറിയിലും! ഒാടിപ്പഴകി ഔട്ട് ഓഫ് ഫാഷനായ കാറുകളെ നന്പർ വൺ ഫാ

കവുങ്ങിൻപാളയിലും Startup
ഇതാണോ പുതുമയുള്ള സംരംഭം!, പാളപ്ലേറ്റുകൾ പലരും നിർമിച്ചു കണ്ടിട്ടുണ്ടല്ലോ എന്ന് ആരും ചോദിക്കും. എന്നാൽ പാളയെ വട്ട
പടപൊരുതി കെ.എം. കമൽ
യഥാർഥ സംഭവങ്ങൾ വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കുന്നത് പ്രേക്ഷകർക്ക് എന്നും സ്വീകാര്യമായ സംഗതിയാണ്. ബയോപിക്കുകളും
കടലിന് കരുതൽ കടലാമ
2000 ജനുവരിയിലെ മഞ്ഞുപുതഞ്ഞ പുലരിയിൽ ആലപ്പുഴ തോട്ടപ്പള്ളിയിൽ പരിക്കുകളോടെ കൂറ്റൻ കടലാമ കടൽത്തീരത്തു കിടന്നു. ച
കൽപ്പാത്തിയുടെ അച്ചാർ മാമി
രഥോത്സവത്തിന്റെ പെരുമയുള്ള പാലക്കാട് കൽപ്പാത്തിയിലെ അഗ്രഹാരത്തെരുവിൽ പൊന്നുമണി അമ്മാളിന്റെ അച്ചാർ കൈപ്പുണ്യ
ഭൂമിയിലൊരു മാലാഖാ ഗ്രാമം
സ്വർഗമാണ് മാലാഖമാരുടെ ഇടം എന്നാണ് വിശ്വാസം. ദൈവസന്നിധിയിൽ അവർ തപ്പു കൊട്ടിയും കിന്നരം മീട്ടിയും സ്തുതിപ്പുകളും ആലാ
നാളെയാണ് നാളെ... നിങ്ങളാണ് ഭാഗ്യവാൻ!
ലോട്ടറി ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കേരളത്തിലാണ്.
തുടക്കത്തിൽ ലോട്ടറിയെ ചൂതുകളിയുടെ പതിപ്പായി
വ
കബനി പുഴയോരത്തെ കേദാരം
കിഴങ്ങുവിളകളിൽ കേരളത്തിന്റെ ജീൻബാങ്കാണ് മാനന്തവാടി വള്ളിയൂർക്കാവ് ഇല്ലത്തുവയൽ ഷാജി ജോസഫ്. ഇരുനൂറ് വ്യത്യസ്ത ഇനം
വെള്ളിത്താഴ്വര പൂത്തിറങ്ങി, ആ പാട്ട്
അന്‍പതാണ്ടു ചെറുപ്പമാണ് കല്യാണീ കളവാണി എന്ന പാട്ടിന്. അതീവ ഹൃദ്യമായ വരികളും ഈണവും ആലാപനവും മാത്രമല്ല ആ പാട്ടിന്റ
പോരാട്ടം, വിജയം, പ്രചോദനം
പ്രതിസന്ധികൾ ഇരുൾപരത്തിയ ജീവിതത്തിൽ മുന്നേറി ഉയരങ്ങൾ കീഴടക്കിയ രണ്ടു യുവപ്രതിഭകൾ. ഇരുവരുടെയും അതിജീവന വഴ
കാട്ടിനുള്ളിൽ അക്ഷരവെളിച്ചം
ജീവിതവെളിച്ചം കാടും കാട്ടാറും താണ്ടി ആദിവാസി ഉൗരുകളുടെ പടി കയറിവരികയാണ്. വൈദ്യുതി തെളിഞ്ഞതിനു തൊട്ടു പിന്നാലെ അക്ഷ
Latest News
സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു
സ്കൂൾ വാഹനങ്ങൾക്ക് മാർഗരേഖ; ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം
കർഷകരുടെ കടബാധ്യത അറിയാൻ കിഫയുടെ സർവേ
പൂഞ്ഞാറിൽ വെള്ളക്കെട്ടിൽ കെഎസ്ആർടിസി മുങ്ങിയ സംഭവം: ഡ്രൈവറെ തിരിച്ചെടുത്തു
ഗോത്താബയ തുടരും; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top