മുട്ടകൊണ്ടുള്ള ഈ​സ്റ്റ​ർ വി​ഭ​വ​ങ്ങ​ൾ
ഇ​ത്ത​വ​ണ​ത്തെ ഈ​സ്റ്റ​ർ പൊതുവായ ആഘോഷങ്ങൾ ഇ​ല്ലാ​തെ​യാ​ണ് ന​ട​ക്കു​ന്ന​ത്. എ​ങ്കി​ലും വീ​ടു​ക​ളി​ലി​രു​ന്ന് ആ​ഘോ​ഷി​ക്കാ​ൻ മു​ട​ക്ക​മൊ​ന്നു​മി​ല്ല. അ​പ്പോ​ൾ അ​ത് ന​മു​ക്കും ഭം​ഗി​യാ​യി ന​ട​ത്താം. ഇ​ത്ത​വ​ണ മു​ട്ട​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ൾ പ​രീ​ക്ഷി​ച്ചു​നോ​ക്കാം.

മു​ട്ട വ​ട

ചേ​രു​വ​ക​ൾ: മു​ട്ട-​നാ​ലെ​ണ്ണം, സ​വാ​ള അ​രി​ഞ്ഞ​ത്-​മു​ക്കാ​ൽ ക​പ്പ്, ബീ​ൻ​സ്, കാ​ര​റ്റ്, കാ​ബേ​ജ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, സ്പ്രിം​ഗ് ഒ​ണി​യ​ൻ ഇ​വ​യെ​ല്ലാം അ​രി​ഞ്ഞ​ത്-​അ​ര​ക്ക​പ്പ് വീ​തം, എ​ണ്ണ-​അ​ര​ക്ക​പ്പ്, സോ​യ സോ​സ്-​ഒ​രു ടീ​സ്പൂ​ൺ, ഉ​പ്പ്, കു​രു​മു​ള​കു​പൊ​ടി-​പാ​ക​ത്തി​ന്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം: മു​ട്ട പൊ​ട്ടി​ച്ച് ഇ​തി​ൽ സോ​യ സോ​സ്, ഉ​പ്പ്, കു​രു​മു​ള​കും ചേ​ർ​ത്ത​ടി​ച്ചു വ​യ്ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി അ​രി​ഞ്ഞു​വ​ച്ച​വ​യെ​ല്ലാം ഇ​ട്ട് മൂ​പ്പി​ച്ചെ​ടു​ക്കു​ക. ഇ​തി​ന് കു​റ​ച്ച് എ​ണ്ണ മ​തി. ഇ​ത് മു​ട്ട​യി​ലേ​ക്ക് ചേ​ർ​ത്തി​ള​ക്കു​ക. ബാ​ക്കി​യു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ഈ ​കൂ​ട്ടി​ൽ​നി​ന്ന് ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ വീ​തം കോ​രി​യൊ​ഴി​ച്ച് പൊ​രി​ച്ചെ​ടു​ക്കു​ക.

മു​ട്ട പു​ഴു​ങ്ങി പൊ​രി​ച്ച​ത്

ചേ​രു​വ​ക​ൾ: മു​ട്ട - നാ​ലെ​ണ്ണം പു​ഴു​ങ്ങി ര​ണ്ടാ​യി മു​റി​ച്ച​ത്. ക​ട​ല​മാ​വ്-​കാ​ൽ ക​പ്പ്, മൈ​ദ-​കാ​ൽ ക​പ്പ്, അ​രി​പ്പൊ​ടി-​കാ​ൽ ക​പ്പ്, ഉ​പ്പ്, മ​ഞ്ഞ​ൾ​പൊ​ടി-​കാ​ൽ ടീ​സ്പൂ​ൺ, മു​ള​കു​പൊ​ടി-​ഒ​രു ടീ​സ്പൂ​ൺ, എ​ണ്ണ-​പാ​ക​ത്തി​ന്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം: മു​ട്ട​യൊ​ഴി​ച്ച് മ​റ്റെ​ല്ലാ ചേ​രു​വ​ക​ളും​കൂ​ടി അ​ൽ​പം വെ​ള്ള​ത്തി​ൽ ക​ട്ടി​യാ​യി ക​ല​ക്കി​വ​യ്ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ഓ​രോ മു​ട്ട​ക്ക​ഷ​ണ​വും ഈ ​മാ​വി​ൽ മു​ക്കി വ​റു​ക്കു​ക.

ഗോ​വ​ൻ മു​ട്ട​ക്ക​റി

ചേ​രു​വ​ക​ൾ: മു​ട്ട പു​ഴു​ങ്ങി തൊ​ണ്ട് ക​ള​ഞ്ഞ​ത് - നാ​ലെ​ണ്ണം. പു​ളി-​ഒ​രു നെ​ല്ലി​ക്ക വ​ലി​പ്പ​ത്തി​ൽ പി​ഴി​ഞ്ഞ​ത്, തേ​ങ്ങാ​പാ​ൽ-​ഒ​ന്ന​ര​ക​പ്പ്, സ​വാ​ള അ​രി​ഞ്ഞ​ത്-​ഒ​ന്ന്, ഇ​ഞ്ചി, പ​ച്ച​മു​ള​ക്, വെ​ളു​ത്തു​ള്ളി എ​ല്ലാം സ​മ​മാ​യി ച​ത​ച്ച​ത്-​ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ, ഇ​റ​ച്ചി​മ​സാ​ല​ക്കൂ​ട്ട്-​ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ, ഉ​പ്പ്, എ​ണ്ണ-​ആ​വ​ശ്യ​ത്തി​ന്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം: വ​ഴ​റ്റാ​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ആ​ദ്യം സ​വാ​ള അ​രി​ഞ്ഞ​തും ച​ത​ച്ചു​വ​ച്ച കൂ​ട്ടും വ​ഴ​റ്റി​യ ശേ​ഷം മ​സാ​ല​പ്പൊ​ടി ചേ​ർ​ത്തി​ള​ക്കു​ക. ഇ​ത് മൂ​ത്താ​ൽ ഒ​രു​ക​പ്പ് വെ​ള്ള​വും പു​ളി പി​ഴി​ഞ്ഞ വെ​ള്ളും ചേ​ർ​ത്ത് ഇ​ള​ക്കി തി​ള​ച്ചു​ക​ഴി​ഞ്ഞാ​ൽ മു​ട്ട​യും ഉ​പ്പും ഇ​തി​ൽ ചേ​ർ​ത്ത് ഒ​ന്നു​കൂ​ടി തി​ള​ച്ചാ​ൽ തേ​ങ്ങാ​പാ​ൽ ചേ​ർ​ത്ത് ഇ​ള​ക്കി പാ​ക​ത്തി​ന് കു​റു​കി​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം.

ഓ​മ​ന ജേ​ക്ക​ബ്