ജാ​പ്പ​നീ​സ്
ചി​ക്ക​ൻ ക​ട്സു

ചേ​രു​വ​ക​ൾ
എ​ല്ലും തൊ​ലി​യും നീ​ക്കി​യ
ചി​ക്ക​ൻ ബ്ര​സ്റ്റ് പാ​തി​ക​ൾ - അ​ര ഇ​ഞ്ച് ക​ന​മു​ള്ള നാ​ലെ​ണ്ണം
ഉ​പ്പ്, കു​രു​മു​ള​ക് - പാ​ക​ത്തി​ന്
മൈ​ദ - ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍
മു​ട്ട (അ​ടി​ച്ച​ത്)- ഒ​രെ​ണ്ണം
റൊ​ട്ടി​പ്പൊ​ടി - ഒ​രു ക​പ്പ്
എ​ണ്ണ - വ​റു​ക്കാ​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം
ചി​ക്ക​ൻ ബ്ര​സ്റ്റി​ന്‍റെ ഇ​രു​വ​ശ​ത്തും ഉ​പ്പും കു​രു​മു​ള​കു​പൊ​ടി​യും പു​ര​ട്ടി​വ​യ്ക്കു​ക. മൈ​ദ​യും മു​ട്ട​യും റൊ​ട്ടി​പ്പൊ​ടി​യും പ്ര​ത്യേ​കം പ്ലേ​റ്റു​ക​ളി​ൽ എ​ടു​ത്തു​വ​യ്ക്കു​ക. ചി​ക്ക​ൻ ബ്ര​സ്റ്റ് മൈ​ദ​യി​ൽ ഇ​ട്ട് പി​ടി​പ്പി​ക്കു​ക. അ​ധി​ക​മു​ള്ള മാ​വ് കു​ട​ഞ്ഞു ക​ള​ഞ്ഞ് മു​ട്ട അ​ടി​ച്ച​തി​ൽ മു​ക്കി, റൊ​ട്ടി​പ്പൊ​ടി​യി​ൽ ഉ​രു​ട്ടി ചൂ​ട് എ​ണ്ണ​യി​ൽ ഇ​ട്ട് വ​റു​ത്ത് കോ​രു​ക.

യാ​ക്കി സോ​ബാ ചി​ക്ക​ൻ

ചേ​രു​വ​ക​ൾ
എ​ള്ളെ​ണ്ണ - ഒ​രു ടീ​സ്പൂ​ണ്‍
ക​നോ​ലാ ഓ​യി​ൽ - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
ചി​ല്ലി പേ​സ്റ്റ് - ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി (പൊ​ടി​യാ​യ​രി​ഞ്ഞ​ത്) - ര​ണ്ട് അ​ല്ലി
എ​ല്ല് നീ​ക്കി​യ ചി​ക്ക​ൻ ബ്ര​സ്റ്റ്
പ​കു​തി​ക​ൾ (ഒ​രി​ഞ്ച് ക്യൂ​ബു​ക​ൾ ആ​ക്കി​യ​ത്) - നാ​ലെ​ണ്ണം
സോ​യാ​സോ​സ് - അ​ര ക​പ്പ്
സ​വാ​ള (നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്) - ഒ​രെ​ണ്ണം
കാ​ബേ​ജ് (ഇ​ട​ത്ത​രം വ​ലു​പ്പം) - പ​കു​തി
കാ​ര​റ്റ് (ചെ​റു​താ​യ​രി​ഞ്ഞ​ത്) - ര​ണ്ടെ​ണ്ണം
നൂ​ഡി​ൽ​സ് (വേ​വി​ച്ച് വെ​ള്ളം ഉൗ​റ്റി​യ​ത്) - എ​ട്ട് ഒൗ​ൺ​സ്

ത​യാ​റാ​ക്കു​ന്ന വി​ധം
ഒ​രു വ​ലി​യ പാ​നി​ൽ എ​ള്ളെ​ണ്ണ​യും ക​നോ​ലാ ഓ​യി​ലും ചി​ല്ലി പേ​സ്റ്റു​മി​ട്ട് 30 സെ​ക്ക​ന്‍റ് ഇ​ള​ക്കി വ​റു​ക്കു​ക. വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​തി​ട്ട് 30 സെ​ക്ക​ന്‍റ് കൂ​ടി ഇ​ള​ക്കി വ​റു​ക്കു​ക. ചി​ക്ക​ൻ ബ്ര​സ്റ്റും കാ​ൽ ക​പ്പ് സോ​യാ​സോ​സും ചേ​ർ​ത്ത് അ​ഞ്ചു മി​നി​റ്റ് ഇ​ള​ക്കി വ​റു​ത്ത് വാ​ങ്ങി​വ​യ്ക്കു​ക.
ഒ​രു പാ​നി​ൽ ചെ​റു​താ​യ​രി​ഞ്ഞ സ​വാ​ള, കാ​ബേ​ജ്, കാ​ര​റ്റ് എ​ന്നി​വ​യി​ട്ട് 2-3 മി​നി​റ്റ് ഇ​ള​ക്കി വ​റു​ക്കു​ക. മി​ച്ച​മു​ള്ള സോ​യാ​സോ​സും ചേ​ർ​ക്കാം. വേ​വി​ച്ച നൂ​ഡി​ൽ​സും ചി​ക്ക​ൻ മി​ശ്രി​ത​വും ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക. യാ​ക്കി സോ​ബാ ചി​ക്ക​ൻ റെ​ഡി.

ഇ​ന്ദു നാ​രാ​യ​ണ്‍