കൊടുത്താൽ കൊല്ലത്തും കിട്ടും!
പ്രാ​യ​മാ​യ അ​മ്മ​ച്ചി​മാ​രു​ടെ മ​റു​പ​ടി കേ​ൾ​ക്കാ​നു​ള്ള മ​ന​ക്ക​ട്ടി ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ വ​ക്കീ​ല​ന്മാ​ർ കോ​ട​തി​യി​ൽവച്ച് അ​വ​രോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ പാ​ടു​ള്ളൂ.!
ക്രോ​സ് വി​സ്താ​ര​ത്തി​ൽ അ​നു​വ​ർ​ത്തി​ക്കേ​ണ്ട ഈ ​അ​ടി​സ്ഥാ​ന​ത​ത്വം വി​സ്മ​രി​ച്ച അ​ഭി​ഭാ​ഷ​ക​കേസ​രി​ക്ക് സം​ഭ​വി​ച്ച​തി​താ​ണ്..

പ്ര​മു​ഖ​ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നും ഈ ​കേ​സി​ലെ പ്രോ​സി​ക്യൂ​ട്ട​റു​മാ​യ വി​ക്ര​മ​ൻ ത​ന്‍റെ ആ​ദ്യ​സാ​ക്ഷി​യാ​യ മു​ത്ത​ശ്ശി​യെ കൂ​ട്ടി​ൽ ക​യ​റ്റി വി​സ്ത​രി​ക്കാ​ൻ തു​ട​ങ്ങി.

സാ​ക്ഷി​ക്കൂ​ടി​ന്‍റെ അ​ടു​ത്തേ​ക്ക് ന​ട​ന്നു​ചെ​ന്ന് വി​ക്ര​മ​ൻ​വ​ക്കീ​ൽ മു​ത്ത​ശ്ശി​യെ രൂ​ക്ഷ​മാ​യി നോ​ക്കി​യ​ശേ​ഷം അ​വ​രു​ടെ മു​ഖ​ത്തേ​ക്ക് വി​ര​ൽ ചൂ​ണ്ടി ഗൗ​ര​വ​ത്തി​ൽ ഇ​ങ്ങ​നെ ചോ​ദി​ച്ചു:
"കാ​ർ​ത്യായനിയ​മ്മേ ... നി​ങ്ങ​ൾ​ക്ക് എ​ന്നെ അ​റി​യാ​മോ ?'

മു​ത്ത​ശ്ശി : "ഇ​തു ന​ല്ല ചോ​ദ്യം ... നീ ​കൊ​ച്ചു കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ൾ മു​ത​ൽ നി​ന്നെ എ​നി​ക്ക് അ​റി​യാം... നീ ​ചോ​ദി​ച്ച​തുകൊ​ണ്ട് ഞാ​ൻ പ​റ​യാം, നീ ​അ​വ​ളോ​ട്...​നി​ന്‍റെ ഭാ​ര്യ​യോ​ട് ചെ​യ്ത​ത് മ​ഹാ മോ​ശ​മാ​യി​പ്പോ​യി. വ​ഞ്ചി​ക്കു​ക, ക​ള്ളം പ​റ​യു​ക ...നീ ​വ​ലി​യൊ​രു പു​ള്ളി ആ​ണെ​ന്ന് ക​രു​തു​ന്നു​ണ്ടാ​വും. ത​ല​യ്ക്ക് വെ​ളി​വു​ള്ള ആ​രും അ​ത് സ​മ്മ​തി​ച്ചുത​രി​ല്ല ... എ​നി​ക്ക​റി​യാം നി​ന്നെ...''

മു​ത്ത​ശ്ശി​യു​ടെ ഈ ​മ​റു​പ​ടി​കേ​ട്ട് വ​ക്കീ​ൽ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ അ​ന്ധാ​ളി​ച്ചു​പോ​യി.
എ​ന്തു​ചെ​യ്യേ​ണ്ടു എ​ന്ന​റി​യാ​തെ പ​ത​റി. ര​ക്ഷ​പ്പെ​ടാ​നാ​യി അ​വ​സാ​ന​ത്തെ ക​ച്ചി​ത്തു​രു​മ്പി​ൽ പി​ടി​ച്ചു​കൊ​ണ്ട് വീ​ണ്ടും വ​ക്കീ​ൽ ചോ​ദി​ച്ചു:

“അ​തി​രി​ക്ക​ട്ടെ എ​തി​ർ​ഭാ​ഗം വ​ക്കീ​ലാ​യ മാ​ത്ത​പ്പ​നെ നി​ങ്ങ​ൾ​ക്ക​റി​യാ​മോ?”
മു​ത്ത​ശ്ശി: “അ​തു കൊ​ള്ളാം മാ​ത്ത​പ്പ​നെ അ​വ​ന്‍റെ ചെ​റു​പ്പ​ത്തി​ലേ എ​നി​ക്ക​റി​യാം... ഭ​യ​ങ്ക​ര മ​ദ്യ​പാ​നി​യാ​ണ്. ഒ​രു മ​ര്യാ​ദ​യും ഇ​ല്ലാ​ത്ത​വ​ൻ ... മൂ​ന്ന് സ്ത്രീ​ക​ളു​മാ​യി ബ​ന്ധം ഉ​ണ്ട്... അ​തി​ൽ ഒ​രാ​ൾ നി​ന്‍റെ ഭാ​ര്യ ആ​ണെ​ന്നും എ​നി​ക്ക​റി​യാം...” ഇ​ത്ര​യും ആ​യ​പ്പോ​ഴേ​ക്കും പ്രോ​സി​ക്യൂ​ഷ​ൻ വ​ക്കീ​ൽ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി...

ഇ​തെ​ല്ലാം​ കേ​ട്ട് അ​മ്പ​ര​ന്നു​പോ​യ ജ​ഡ്ജി ര​ണ്ടു വ​ക്കീ​ൽ​മാരെയും അ​ടു​ത്തേ​ക്ക് വി​ളി​ച്ച് പ​തി​ഞ്ഞ ശ​ബ്ദ​ത്തി​ൽ ഇ​ങ്ങ​നെ പ​റ​ഞ്ഞു:

“നി​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും എ​ന്നെ അ​റി​യാ​മോ എ​ന്ന് ഇ​വ​രോ​ട് ചോ​ദി​ച്ചാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് നി​ങ്ങ​ളെ ജ​യി​ലി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ടി വ​രും !...”

അഡ്വ. ഡി.​ബി. ബി​നു