"വീ​ണു​കി​ട്ടി​യ' ഭാ​ഗ്യം
ഞാ​നൊ​ന്നു വീ​ണു. അ​തൊ​രു വാ​ർ​ത്ത​യ​ല്ല. പ്രാ​യ​മാ​യാ​ൽ മ​നു​ഷ്യ​ർ വീ​ണെ​ന്നു വ​രാം, എ​ത്ര ശ്ര​ദ്ധി​ച്ചാ​ൽ പോ​ലും. എ​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു യോ​ഗ​മു​ണ്ടാ​യി. വ​ലി​യ ഒ​ടി​വോ പൊ​ട്ട​ലോ ഇ​ല്ല. അ​തി​ലും വ​ലി​യ ഭാ​ഗ്യ​മാ​യ​ത് കാ​ലി​ൽ വ​ന്ന അ​സ​ഹ​നീ​യ വേ​ദ​ന​യാ​ണ്. നൊ​ന്തുപു​ള​യു​ന്ന എ​ന്നെ ഉ​ട​നെ​ത​ന്നെ ആ​ശു​പ​ത്രി​യി​ലാ​ക്കി.

ഓ​സ്ട്രേ​ലി​യ​യി​ലെ ഒ​രു ഒ​ന്നാം​ത​രം ആ​ശു​പ​ത്രി​യു​ടെ അ​ക​ത്ത​ള​ങ്ങ​ൾ കാ​ണാ​നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ താ​മ​സി​ക്കാ​നും വേ​ദ​ന അ​നു​ഭ​വി​ക്കാ​നും ചി​കി​ത്സ ആ​സ്വ​ദി​ക്കാ​നും കി​ട്ടി​യ അ​വ​സ​രം ഒ​രു യോ​ഗ​മെ​ന്ന​ല്ലാ​തെ എ​ന്തു പ​റ​യേ​ണ്ടൂ.

സ്ട്രെ​ച്ച​റി​ൽ ഉ​രു​ട്ടി അ​ക​ത്തു ക​യ​റ്റി​യ ഉ​ട​നെ കൂ​ടെ​യു​ള്ള മ​ക്ക​ളോ​ട​ല്ല, എ​ന്നോ​ടാ​ണ് ചോ​ദ്യ​ങ്ങ​ൾ. പേ​ര്, ഇ​ര​ട്ട​പ്പേ​ര്, ജ​ന​ന​ത്തീ​യ​തി, അ​ന്ന​ത്തെ തീ​യ​തി- ഓ​ർ​മ​യു​ണ്ടോ, പ​രി​സ​ര​ബോ​ധ​മു​ണ്ടോ എ​ന്ന​റി​യാ​നു​ള്ള പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന. സ​മ​യം ന​ഷ്ട​പ്പെ​ടു​ത്താ​തെ എ​ക്സ്റേ, സ്കാ​നിം​ഗ് എ​ല്ലാം ന​ട​ത്തി. മു​ടി​നാ​രി​ഴ പോ​ലെ​യു​ള്ള ഒ​രു ചെ​റി​യ പ​രി​ക്കു​മാ​ത്രം. പ​ക്ഷേ, തീ​വ്ര വേ​ദ​ന തു​ട​രു​ന്നു.

ഇ​വി​ട​ത്തെ ന​ഴ്സു​മാ​രു​ടെ- ആ​ണ്‍, പെ​ണ്‍ ഭേ​ദ​മെ​ന്യേ- സേ​വ​നം ഒ​ന്നു കാ​ണേ​ണ്ട​തു​ത​ന്നെ. ജോ​ലി ചെ​യ്യു​ന്ന സ​മ​യ​മ​ത്ര​യും അ​വി​ശ്വ​സ​നീ​യ​മാ​യ സ​മ​ർ​പ്പ​ണ​ബോ​ധം. (അ​തി​നു​ശേ​ഷം പാ​ട്ടും ഡാ​ൻ​സും പാ​ർ​ട്ടി​ക​ളും പി​ക്നി​ക്കും. കു​ടും​ബ​സ്ഥ​രാ​യ​വ​ർ വീ​ട്ടു​കാ​രോ​ടൊ​പ്പം). ഇ​ഷ്ട​ക്കേ​ടോ​ടെ ഒ​രു വാ​ക്കോ നോ​ക്കോ ആ​രി​ൽ​നി​ന്നും ഉ​ണ്ടാ​കി​ല്ല. രോ​ഗി​ക​ൾ എ​ന്തു ഭ്രാ​ന്തു​കാ​ട്ടി​യാ​ലും ജീ​വ​ന​ക്കാ​ർ ഭൂ​മി​യോ​ളം താ​ഴ്ന്നു ക്ഷ​മി​ക്കാ​ൻ ത​യാ​റാ​ണ്. എ​പ്പോ​ഴും സു​സ്മേ​ര​വ​ദ​ന​രാ​യി പ​ണി​യെ​ടു​ക്കു​ന്നു. ഇ​വ​രി​ൽ പ​ല രാ​ജ്യ​ക്കാ​രും ത​ര​ക്കാ​രു​മു​ണ്ട്. എ​ല്ലാ​വ​രി​ലും പൊ​തു​വാ​യി ഒ​ന്നു​ണ്ട്- മ​നു​ഷ്യ​ത്വം. അ​ല്ലെ​ങ്കി​ലും ഉ​ച്ച​നീ​ച​ത്വം ക​ല്പി​ക്കു​ന്ന​വ​ർ മ​നു​ഷ്യ​രാ​ണോ!

രോ​ഗീ​പ​രി​ച​ര​ണ​ത്തി​ന്‍റെ ഉ​ൾ​ത്ത​ള​ങ്ങ​ളി​ലേ​ക്ക് അ​ടു​ത്ത​യാ​ഴ്ച.

സി​സി​ലി​യാ​മ്മ പെ​രു​ന്പ​നാ​നി