ഡേറ്റ് ആന്‍റ് വാൾനട്ട് ടീ കേക്ക്
ഒരു വിദേശ രുചിയാണ്. ഈ മഴക്കാലത്ത് വൈകുന്നേരത്തെ കാപ്പിക്കോ ചായയ്ക്കോ ഒപ്പം ഇതൊരു കഷണംകൂടിയായാൽ..!

ചേ​രു​വ​ക​ൾ

മൈ​ദ, പൊ​ടി​ച്ച പ​ഞ്ച​സാ​ര - ഓ​രോ ക​പ്പ് വീ​തം
ബ​ട്ട​ർ, വാ​ൾ​ന​ട്ട് (ചെ​റു​താ​യി നു​റു​ക്കി​യ​ത്) - അ​ര ക​പ്പ് വീ​തം
ചൂ​ടു​വെ​ള്ളം - കാ​ൽ ക​പ്പ്
മു​ട്ട - ര​ണ്ടെ​ണ്ണം
ബേ​ക്കിം​ഗ് പൗ​ഡ​ർ - അ​ര ടീ​സ്പൂ​ണ്‍
ബേ​ക്കിം​ഗ് സോ​ഡ - കാ​ൽ ടീ​സ്പൂ​ണ്‍
വാ​നി​ലാ എ​സ​ൻ​സ് - ഒ​രു ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം

ഈ​ന്ത​പ്പ​ഴ​ത്തി​ന്‍റെ കു​രു നീ​ക്കു​ക. ചൂ​ടു​വെ​ള്ള​ത്തി​ലി​ട്ട് ബേ​ക്കിം​ഗ് സോ​ഡ​യും ചേ​ർ​ത്ത് ഒ​രു രാ​ത്രി വ​യ്ക്കു​ക. ഒ​രു ബൗ​ളി​ൽ ബ​ട്ട​റും പ​ഞ്ച​സാ​ര​യും എ​ടു​ത്ത് ന​ന്നാ​യി അ​ടി​ക്കു​ക. മ​യ​മാ​ക്ക​ണം.
ഒ​രു ചെ​റു​ബൗ​ളി​ൽ മു​ട്ട​യെ​ടു​ത്ത് ന​ന്നാ​യി അ​ടി​ച്ച് ബ​ട്ട​ർ, പ​ഞ്ച​സാ​ര മി​ശ്രി​ത​ത്തി​ൽ ചേ​ർ​ക്കു​ക.

വാ​നി​ല എ​സ​ൻ​സ് ചേ​ർ​ക്കു​ക. മൈ​ദ​യും ബേ​ക്കിം​ഗ് പൗ​ഡ​റും ത​മ്മി​ൽ യോ​ജി​പ്പി​ച്ച് ഈ​ന്ത​പ്പ​ഴ മി​ശ്രി​ത​ത്തി​ൽ ചേ​ർ​ക്കു​ക. ബ​ട്ട​ർ ത​ട​വി​യ ബേ​ക്കിം​ഗ് ടി​ന്നി​ലേ​ക്ക് പ​ക​രു​ക. അ​വ്ന്‍റെ താ​പ​നി​ല 150 ഡി​ഗ്രി സെ​ന്‍റി​ഗ്രേ​ഡി​ൽ ക്ര​മീ​ക​രി​ച്ച് പ്രി​ഹീ​റ്റ് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് ബേ​ക്കിം​ഗ് ടി​ൻ വ​ച്ച് 60 മി​നി​റ്റ് ബേ​ക്ക്ചെ​യ്ത് എ​ടു​ക്കു​ക.