ന്യാൻഗാ​നി മ​നു​ഷ്യ​നെ വി​ഴു​ങ്ങു​ന്ന പ​ർ​വതം
സൗത്ത് ആഫ്രിക്കയിലെ സിം​ബാ​ബ്‌വെയി​ലെ ന്യാൻഗാ​നി പ​ർ​വത നി​ര​ക​ളി​ലേ​ക്ക് നടത്തിയ യാത്ര

സിം​ബാ​ബ്‌വെയി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള (2592 മീ​റ്റ​ർ) ന്യാൻഗാ​നി പ​ർ​വത നി​ര​ക​ളി​ലേ​ക്ക് കാ​റി​ൽ ഉ​ദ​യ​സൂ​ര്യ​ന്‍റെ പ്ര​കാ​ശ​കി​ര​ണ​ങ്ങ​ൾ പ​ര​ക്കു​ന്ന​തി​ന് മു​ൻ​പ് യാ​ത്ര തി​രി​ച്ചു. ബന്ധുവായ ലീ​ല​യു​ടെ കു​ടും​ബ​ത്തി​ലു​ള്ള​വ​രു​മാ​യി 500 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രത്തേക്കായിരുന്നു യാത്ര. മു​ത്താ​ര​യി​ൽനി​ന്ന് ഏ​ക​ദേ​ശം 100 കി​ലോ​മീ​റ്റ​ർ വ​ട​ക്കാ​യി കി​ട​ക്കു​ന്ന ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​ണ് ന്യാ​യം​ഗ പ​ർ​വത നി​ര​ക​ൾ. ഇ​ത് മൊ​സാം​ബി​യ​ അ​തി​ർ​ത്തി​യാ​ണ്.

വി​മാ​ന​ത്തി​ൽ പോ​യാ​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ത്താം. 472 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ കി​ട​ക്കു​ന്ന കാ​ടും പാ​റ​ക​ളും നി​റ​ഞ്ഞ ഈ ​പ​ർ​വതം ന​ല്ലൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ കു​ല​പ​ർ​വതം കൂ​ടി​യാ​ണ്.

കാട്

വി​ട​ർ​ന്നു​വ​രു​ന്ന സൂ​ര്യ​ന്‍റെ ചെ​ങ്ക​തി​രു​ക​ൾ മ​ര​മു​ക​ളി​ലും കാ​ട്ടു​പൂ​ക്ക​ളി​ലും കാ​ന്തി പ​ര​ത്തി. റോ​ഡ​രി​കി​ൽ ധാ​രാ​ളം ക​ഴു​ത​ക​ൾ മേ​ഞ്ഞു ന​ട​ക്കു​ന്നു. യാ​ത്രയ്​ക്കി​ട​യി​ൽ ഇ​ടി​മു​ഴ​ങ്ങും പോ​ലെ ക​ർ​ണക​ഠോ​ര​മാ​യ ആ​ന​യു​ടെ ചി​ന്നംവി​ളി കേ​ട്ടു. പ​കു​തി ദൂരം പി​ന്നി​ട്ട​പ്പോ​ൾ വി​നാ​ശ​ല​ക്ഷ​ണം പോ​ലെ മ​ദ​മി​ള​കി​യ ഒ​രാ​ന റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ചു നി​ന്നു. പി​ന്നാ​ലെ നാ​ല​ഞ്ചു ചെ​റി​യ ആ​ന​ക​ൾ വ​രു​ന്ന​ത് നോ​ക്കി നാ​യ​ക​നെ​പോ​ലെ നി​ൽ​പ്പാ​ണ്. ഞ​ങ്ങ​ളു​ടെ മു​ന്നി​ൽ വ​ന്ന കാ​റു​ക​ൾ ആ​ന​ക​ൾ​ക്ക് പോ​കാ​നാ​യി കാ​ത്തു​കി​ട​ന്നു.

കാ​റി​ലി​രു​ന്ന് ഞ​ങ്ങ​ൾ പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ചു. എ​ങ്ങും വ​ന​പ്ര​ദേ​ശ​മാ​ണ്.​ പ​ല ഭാ​ഗ​ത്തും കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന മാ​ൻ​പേ​ട​ക​ളെ ക​ണ്ടു. പ​ർ​വത ശി​ഖര​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി. അ​വി​ടേ​ക്ക് അ​ടു​ക്കും​തോ​റും പ​ർ​വതം ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​താ​യി തോ​ന്നി. യാ​ത്ര ഒ​രു വ​നാ​ന്ത​ര​ത്തി​ലൂ​ടെ​യാ​യി.​ ഇ​ടു​ങ്ങി​യ വ​ഴി​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. കാ​ട്ടു​പ​ക്ഷി​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും പ​റ​ക്കു​ന്നു. എ​ങ്ങും പ​ച്ചി​ല​മ​ര​ങ്ങ​ൾ നി​റ​ഞ്ഞ കു​ന്നു​ക​ൾ. ന​യാം​ഗ ദേ​ശീ​യ പാ​ർ​ക്കി​ലെ​ത്തി. ഇ​തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ളും സ​ർ​ക്കാ​ർ നാ​ഷ​ണ​ൽ ട്രസ്റ്റും ചേ​ർ​ന്നാ​ണ്.

10 ഡോളർ ടിക്കറ്റ്

ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ നി​ന്ന​ത് വ​ലി​യൊ​രു ക്യൂവി​ലാ​ണ്. അ​തി​ൽ പ​ർ​വതാ​രോ​ഹ​ണ​ത്തി​ന് വ​ന്ന​വ​രു​മു​ണ്ട്.​ സ​ന്ദ​ർ​ശ​ക ഓ​ഫീ​സി​ലെ​ത്തി. ഒ​രു ടി​ക്ക​റ്റി​ന് പ​ത്തു ഡോ​ള​ർ ആ​ണ്. അ​വി​ടെ നി​ന്ന ഒ​രു സ്ത്രീ ​ഗൈ​ഡി​നെ കാ​ണാ​ത്ത​തി​ൽ ഉ​ച്ച​ത്തി​ൽ എ​ന്തോ പ​റ​യു​ന്നു​ണ്ട്. അ​വ​ർ​ക്കൊ​പ്പം ര​ണ്ട് കു​ട്ടു​കാ​രി​ക​ളു​മു​ണ്ട്. ഞ​ങ്ങ​ൾ അ​വ​രു​ടെ അ​ടു​ക്ക​ലെ​ത്തി പ​രി​ച​യ​പ്പ​ട്ടു. മു​പ്പ​തി​ന​ടു​ത്തു പ്രാ​യം തോ​ന്നും.​ പേ​ര് ലി​ല്ലി പോ​ൾ. കാ​മു​ക​നാ​യ സാ​യി​പ്പി​നൊ​പ്പം ജീ​വി​ക്കു​ന്നു. കൂ​ട്ടു​കാ​രു​മാ​യി ആ​ർ​ത്തു​ല്ല​സി​ക്കാ​ൻ വ​ന്നി​താണ്.

ത​ല​യി​ൽ തൊ​പ്പി ധ​രി​ച്ച താ​ടി​യും മു​ടി​യും നീ​ട്ടി വ​ള​ർ​ത്തി​യ ക​റു​ത്ത നി​റ​മു​ള്ള ഗൈ​ഡ് തോ​ളി​ൽ തോ​ക്കും തൂ​ക്കി ക​യ്യി​ൽ അ​ന്പും വി​ല്ലും പോ​ലൊ​രു ആ​യു​ധ​വു​മാ​യി​ട്ടെ​ത്തി. ഇ​തൊ​ക്കെ ക​യ്യി​ൽ ക​രു​തി​യി​രി​ക്കു​ന്ന​ത് ഏ​തെ​ങ്കി​ലും വ​ന്യ​ജീ​വി​ക​ൾ മു​ന്നി​ൽ വ​ന്നാ​ൽ നേ​രി​ടാ​നാ​ണ്. പേ​ര് വി​ല്യം. അ​യാ​ളു​ടെ വേ​ഷം ചാ​ര​നി​റ​ത്തി​ലു​ള്ള​താ​ണ്. ബ്രി​ട്ടീ​ഷുകാ​ർ ഭ​രി​ച്ച​തു​കൊ​ണ്ടാ​ക​ണം എ​ല്ലാ​വ​ർ​ക്കും ഇം​ഗ്ലീ​ഷ് അ​റി​യാം. ആ​ദ്യംത​ന്നെ ഒ​രു ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ൽ കാ​ട്ടി​ൽ പാ​ലി​ക്കേ​ണ്ട അ​ച്ച​ട​ക്കം ഞ​ങ്ങ​ളെ പ​ഠി​പ്പി​ച്ചു. കാ​ർ പാ​ർ​ക്കി​ൽനി​ന്ന് നാ​ല​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കൊ​ടു​മു​ടി​യി​ലെ​ത്താ​ൻ കു​റ​ഞ്ഞ​ത് ന​ല്ല ആ​രോ​ഗ്യ​മു​ള്ള​വ​ർ​ക്കേ സാ​ധി​ക്കു. യാ​ത്രി​ക​ർ മു​ക​ളി​ലെ​ത്താ​തെ ക്ഷീ​ണി​ത​രാ​യി ഇ​ട​യ്ക്കുവ​ച്ച് മ​ട​ങ്ങിവ​രി​ക​യാ​ണ് പ​തി​വ്.

പർവതത്തിലേക്ക്

സ​ന്ദ​ർ​ശ​ക​ർ​ക്ക് ഏ​റ്റ​വും ന​ല്ല സ​മ​യം രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ​യാ​ണ്. ഉ​ച്ച ക​ഴി​ഞ്ഞു പോ​യാ​ൽ കൊ​ടും​കാ​റ്റും മു​ട​ൽ​മ​ഞ്ഞും മാ​ത്ര​മ​ല്ല സൂ​ര്യ​പ്ര​കാ​ശം പോലും ഇ​ല്ലാ​താ​കുകയും ചെയ്യും. വ​ഴി മാ​റി സ​ഞ്ച​രി​ക്കാ​നും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. പ​ർ​വത​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും അ​രു​വി​ക​ളു​ണ്ട്. 300-ല​ധി​കം ജീ​വി​ക​ൾ പാ​ർ​ക്കു​ന്നു​ണ്ട്. വ​ന്യ​മൃ​ഗ​ങ്ങ​ളാ​യ സിം​ഹം, പു​ള്ളി​പ്പു​ലി, ഹയന, കാ​ട്ടു​പോ​ത്തു​ക​ൾ, ചെ​റു​തും വ​ലു​തും കൊ​ന്പു​ക​ളു​ള്ള മാ​ൻ​വ​ർ​ഗം, പ​ക്ഷി​ക​ൾ, കു​ര​ങ്ങ് അ​ങ്ങ​നെ പ​ല ജീ​വി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​ണി​ത്.

ഈ പ​ർ​വത​ത്തെ​പ്പ​റ്റി ഗോ​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ല​വി​ധ കിം​വ​ദ​ന്തി​ക​ളും അ​നു​ഭ​വ ക​ഥ​ക​ളും നാ​ടോ​ടി​ക്ക​ഥ​ക​ളും പ്ര​സി​ദ്ധ​മാ​ണ്. പ​ർ​വത​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന ദു​രു​ഹ​ത​ക​ളു​ടെ പ്ര​ഭ​വസ്ഥാ​നം ക​ണ്ടെ​ത്താ​നോ നി​ശേഷം ത​ള്ളി​ക്ക​ള​യാ​നോ സാ​ധി​ച്ചി​ട്ടി​ല്ല. അ​തെ​ല്ലാം പ​ല​വി​ധ​മാ​യ അ​പ​രി​ചി​ത​ത്വ​ങ്ങ​ൾ​ക്കും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കു​ന്നു. ഇ​തി​നെ നാ​ട്ടു​കാ​ർ വി​ളി​ക്കു​ന്ന​ത് "മ​നു​ഷ്യ​രെ വി​ഴു​ങ്ങു​ന്ന പ​ർ​വതം’ എ​ന്നാ​ണ്.

പേടിപ്പിക്കുന്ന മരങ്ങൾ

ഞ​ങ്ങ​ൾ പ​തി​ന​ഞ്ചു് പേ​ർ വി​ല്യ​മി​നോ​പ്പം പ​ർ​വത​ത്തെ ല​ക്ഷ്യ​മാ​ക്കി കു​ന്നു​ക​ൾ ച​വു​ട്ടി മു​ക​ളി​ലേ​ക്ക് ന​ട​ന്നു.​ ഗൈ​ഡ് പ്ര​ത്യേ​ക നി​ർ​ദേശം ത​ന്ന​ത് ആ​രും സം​സാ​രി​ക്ക​രു​ത്, മ​ര​ങ്ങ​ളു​ടെ പ​ട​ങ്ങ​ൾ എ​ടു​ക്ക​രു​ത് എന്നിങ്ങനെയായിരുന്നു. കാ​ടി​ന്‍റെ മൂ​പ്പ​നെ മ​ന​സിൽ പ്രാ​ർ​ഥി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ക.​ ലി​ല്ലി പോ​ൾ ഗൈ​ഡി​നെ പ​രി​ഹ​സി​ച്ചു. മാ​ത്ര​മ​ല്ല പൊ​ട്ടി​ച്ചി​രി​ച്ചു. അ​വ​ർ ചോ​ദി​ച്ച​ത്. ശ​ബ്ദ​മു​ണ്ടാ​ക്കി​യാ​ൽ, ചി​രി​ച്ചാ​ൽ എ​ന്താ​ണ്? മ​ര​ത്തെ എ​ന്തി​ന് ഭ​യ​ക്ക​ണം?

ആ ​മ​ര​ത്തെ ഒ​ന്ന് ചും​ബി​ക്ക​ണ​മെ​ന്ന് കൂ​ട്ടു​കാ​രി​യോ​ട് പ​റ​ഞ്ഞ​ത് ഞ​ങ്ങ​ളും കേ​ട്ടു. എ​ങ്ങുനി​ന്നോ മി​ന്ന​ൽ​പ്പി​ണ​ർ വേ​ഗ​ത്തി​ൽ ഉ​രു​ണ്ടു​കൂ​ടി​യ മേ​ഘ​ങ്ങ​ൾ പു​ക​ച്ചു​രു​ളു​ക​ളാ​യി അ​വി​ടേ​ക്ക് വ​ന്നു. ക​ണ്ണു​തു​റ​ന്ന​പ്പോ​ൾ പു​ക​പ​ട​ല​ങ്ങ​ൾ മാ​റി​പ്പോ​യി​രി​ന്നു. പ​ല​ർ​ക്കും ബോ​ധം വീ​ണ്ടു​കി​ട്ടി​യ​തു​പോ​ലെ തോ​ന്നി. ലി​ല്ലി പോ​ളി​ന്‍റെ കൂ​ട്ടു​കാ​രി​ക​ൾ അ​വ​ളെ നോ​ക്കി​യെ​ങ്കി​ലും ക​ണ്ടി​ല്ല.​ അ​വ​ൾ വ​ലി​യൊ​രു അ​പ​രാ​ധം ചെ​യ്തെന്നതുപോലെ ഗൈ​ഡ് മ​ണ്ണി​ൽ ക​മ​ഴ്ന്നു കി​ട​ന്ന് മ​ല​ദേ​വ​ത​മാ​രോ​ട് അ​വ​ളോ​ട് പൊ​റു​ക്ക​ണ​മെ​ന്ന്’ അ​പേ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ന്നു. ​

എ​ല്ലാ​വ​രും ആ ​ന​ടു​ക്ക​ത്തി​ൽ നി​ൽ​ക്ക​വേ ദൂ​രെ നി​ന്ന് ഒ​രു മു​ട​ന്തി​യെ​പ്പോ​ലെ ത​ല താ​ഴ്ത്തി മ​റ്റൊ​രു ഗൈ​ഡി​ന്‍റെ തോ​ളി​ൽ പി​ടി​ച്ചു ലി​ല്ലി പോ​ൾ വ​രു​ന്നു.​ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ൾ തു​ണി​ക​ൾകൊ​ണ്ട് കെ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ലും ക​യ്യും മു​റി​ഞ്ഞു ചോ​ര വ​രു​ന്നു​ണ്ട് ത​ല​യി​ലും മു​റി​വു​ണ്ട്.
വി​ല്യം എ​ഴു​ന്നേ​റ്റു ചോ​ദി​ച്ചു. "എ​ന്തു​ണ്ടാ​യി?'

എ​നി​ക്കൊ​ന്നു​മ​റി​യി​ല്ല കാ​റ്റി​ൽ പ​റ​ത്തി കു​റെ ദു​രം പോ​യി. അ​സ​ഹ്യ​മാ​യ വേ​ദ​ന സ​ഹി​ച്ചു​കൊ​ണ്ട​വ​ർ പ​റ​ഞ്ഞു. വി​ല്യ​മി​നോ​ട് അ​വ​ർ ക്ഷ​മ ചോ​ദി​ച്ചു. കൂ​ട്ടു​കാ​രി​ക​ൾ അ​വ​ളെ താ​ങ്ങി​പ്പി​ടി​ച്ചു ഗൈ​ഡി​നൊ​പ്പം താ​ഴേ​ക്ക് കൊ​ണ്ടു​പോ​യി.

യാത്ര ദുഷ്കരമാകുന്നു

മു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്പോ​ൾ എ​ന്‍റെ​യു​ള്ളി​ൽ ക​ട​ന്നു​കൂ​ടി​യ​ത് മ​ല​മു​ക​ളി​ൽ പ്രാ​ണ​വാ​യു കി​ട്ടു​മോ? ആ ​കാ​ര്യം വി​ല്യ​മി​നോ​ട് ചോ​ദി​ച്ചു. അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് കാ​ലാ​വ​സ്ഥ മോ​ശ​മാ​യാ​ൽ ഈ ​പ്ര​ശ്ന​മു​ണ്ട്. ആ ​സ​മ​യം ഇ​വി​ടേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. അ​ങ്ങ​നെ ചി​ല അ​ത്യ​ാഹി​ത​ങ്ങ​ൾ മു​ൻ​പ് ന​ട​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ മ​ര​ണ​പ്പെ​ടു​ന്ന​തി​ന്‍റെ ഒ​രു കാ​ര​ണ​മി​താ​ണ്.

മ​നു​ഷ്യ​രെ വി​ഴു​ങ്ങു​ന്ന പ​ർ​വ്വ​ത​മെ​ന്ന് പ​റ​യു​ന്പോ​ൾ​ത്ത​ന്നെ ഇ​തി​നെ വി​ശു​ദ്ധ പ​ർ​വത​മെ​ന്നും വി​ളി​ക്കാ​റു​ണ്ട്.

മു​ന്നോ​ട്ട് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ഭാ​ഗ​ത്തേ​ക്ക് നോ​ക്കി. വ​ള​രെ ദു​രെ ഒ​രു യു​വ​തി​യും യു​വാ​വും വ​ഴി​യി​ൽ ക​മി​ഴ്ന്നു കി​ട​ന്ന് സാ​ഷ്ടാം​ഗ​ന​മ​സ്കാ​രം​പോ​ലെ മു​ഖം അ​മ​ർ​ത്തി എ​ന്തൊ​ക്കെ​യോ മ​ന്ത്ര​ങ്ങ​ൾ ഉ​രു​വി​ടു​ന്നു. ലീ​ല പ​റ​ഞ്ഞ​ത് അ​വ​ർ ന​വ​ദ​ന്പ​തി​ക​ളാ​ണ്. മ​ല​ദേ​വ​ത​ക​ളു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങാ​നും മ​ല​യു​ടെ മൂ​പ്പ​​നെ വ​ണ​ങ്ങാ​നും വ​ന്ന​വ​രാ​ണ്. ഇവിടെ മേ​യ് മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യാ​ണ് ശൈ​ത്യ​കാ​ലം.
ഇ​വി​ടെനി​ന്ന് ഉ​ദ്ഭ​വി​ക്കു​ന്ന​ത് മൂ​ന്ന് ന​ദി​ക​ളാ​ണ്. കൈ​രേ​ഴി, പു​ങ്‌വി, മാ​രി. മ​ല​മു​ക​ളി​ൽനി​ന്ന് വ​രു​ന്ന "നാ​യാം​ഗോ​ബെ’ വെ​ള്ള​ച്ചാ​ട്ടം വ​ള​രെ പ്ര​സി​ദ്ധ​മാ​ണ്.

മടക്കം

ക്ഷീ​ണി​ത​രാ​യ ഞ​ങ്ങ​ൾ ഒ​രു പാ​റ​മു​ക​ളിലിരുന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു. ഇ​നി​യും വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നു​ണ്ട്. പക്ഷേ, വി​ല്യ​മി​നോ​ട് പ​റ​ഞ്ഞി​ട്ട് ഞ​ങ്ങ​ൾ താ​ഴേ​ക്ക് ന​ട​ന്നു. മ​റ്റു​ള്ള​വ​ർ മു​ക​ളി​ലേ​ക്കും ന​ട​ന്നു. പ​ല​യി​ട​ത്തും പ​ക്ഷി​ക്കൂ​ടു​ക​ളി​ൽനി​ന്ന് കു​ഞ്ഞു​പ​ക്ഷി​ക​ൾ ചി​ല​യ്ക്കു​ന്ന​ത് കേ​ട്ടു. ഭൂ​മീദേ​വി​യു​ടെ നി​ർ​മ​ല​വും മ​നോ​ഹ​ര​വു​മാ​യ ഈ ​പ​ർ​വതം എ​ന്തൊ​ക്കെ​യോ ര​ഹ​സ്യ​ങ്ങ​ളു​ടെ നി​ല​വ​റ​യാ​യി നി​ല​കൊ​ള്ളു​ന്നു. ഞങ്ങൾ മടങ്ങി.

കാ​രൂ​ർ സോ​മ​ൻ