ഓണവിഭവങ്ങൾ-പാചകം
പാ​വ​യ്ക്കാ തീ​യ​ൽ

ചേ​രു​വ​ക​ൾ: 1.പാ​വ​യ്ക്ക (നു​റു​ക്കി​യ​ത്)- എ​ണ്ണൂ​റ് ഗ്രാം, 2.​വെ​ളി​ച്ചെ​ണ്ണ- ഒ​രു വ​ലി​യ സ്പൂ​ണ്‍, 3.വാ​ള​ൻ​പു​ളി- ഒ​രു ചെ​റു​നാ​ര​ങ്ങ വ​ലി​പ്പം, 4.തേ​ങ്ങാ ചു​ര​ണ്ടി​യ​ത്- ഒ​രു ക​പ്പ്, 5.ചു​വ​ന്നു​ള്ളി- ര​ണ്ടെ​ണ്ണം, കൊ​ത്ത​മ​ല്ലി- ര​ണ്ടു ചെ​റി​യ സ്പൂ​ണ്‍, ജീ​ര​കം- അ​ര ടീ​സ്​പൂ​ണ്‍, 6.ക​ടു​ക്- അ​ര ചെ​റി​യ സ്പൂ​ണ്‍, വ​റ്റ​ൽ മു​ള​ക്- നാ​ലെ​ണ്ണം, ക​റി​വേ​പ്പി​ല- കു​റ​ച്ച്

ത​യാ​റാ​ക്കു​ന്ന വി​ധം: ചീ​ന​ച്ച​ട്ടി​യി​ൽ ഒ​രു വ​ലി​യ സ്പൂ​ണ്‍ ന​ല്ലെ​ണ്ണ/ വെ​ളി​ച്ച​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​ന്പോ​ൾ നു​റു​ക്കി​യ പാ​വ​യ്ക്ക ഇ​ട്ട് വ​റു​ത്തു​കോ​രു​ക. അ​തി​നു​ശേ​ഷം ഒ​രു പാ​ത്ര​ത്തി​ൽ വ​റു​ത്തെ​ടു​ത്ത പാ​വ​യ്ക്ക​യി​ട്ടു വേ​വി​ക്കു​ക. പി​ന്നീ​ട് നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും സാ​ധ​ന​ങ്ങ​ൾ വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ത്ത് അ​ര​ച്ചു ക​ല​ക്കി​യ ക​റി​യി​ൽ ഒ​ഴി​ച്ച് ന​ല്ല​വ​ണ്ണം തി​ള​പ്പി​ക്കു​ക. വ​ലി​യ ഒ​രു സ്പൂ​ണ്‍ വെ​ളി​ച്ചെ​ണ്ണ​യി​ൽ ക​ടു​കും ക​റി​വേ​പ്പി​ല​യും മൂ​പ്പി​ച്ച് ചേ​ർ​ത്ത് ഇ​ള​ക്കി വാ​ങ്ങു​ക.

പൈനാപ്പിൾ പച്ചടി

ചേരുവകൾ: വി​ള​ഞ്ഞു പ​ഴു​ത്ത പൈ​നാ​പ്പി​ൾ- ര​ണ്ടെ​ണ്ണം (മൂ​ന്ന് കി​ലോ), ഏ​ത്ത​പ്പ​ഴം- ര​ണ്ടെ​ണ്ണം, പ​ഞ്ച​സാ​ര- അ​ര ക​പ്പ്, നാ​ളി​കേ​രം- ചുരണ്ടി‍യത് കാ​ൽ ക​പ്പ്, വ​ലു​പ്പം കു​റ​ഞ്ഞ പു​ളി​യി​ല്ലാ​ത്ത പ​ഞ്ച​മു​ന്തി​രി- അ​ര ക​പ്പ്, ക​ടു​ക്- മൂ​ന്ന് സ്പൂ​ണ്‍, വെ​ളി​ച്ചെ​ണ്ണ- ര​ണ്ടു സ്പൂ​ണ്‍, വ​റ്റ​ൽ മു​ള​ക്- നാ​ലെ​ണ്ണം, ക​റി​വേ​പ്പി​ല- ര​ണ്ടു ത​ണ്ട്, മു​ള​കു​പൊ​ടി- ഒ​രു സ്പൂ​ണ്‍, മ​ഞ്ഞ​ൾ​പ്പൊ​ടി- അ​ര സ്പൂ​ണ്‍, ഉ​പ്പ്- പാ​ക​ത്തി​ന്, അ​ണ്ടി​പ്പ​രി​പ്പ്- കാ​ൽ ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം: പൈ​നാ​പ്പി​ൾ തൊ​ണ്ടു​ചെ​ത്തി നന്നെ ചെറുതായി കൊ​ത്തി​യ​രി​യ​ണം. ഏ​ത്ത​പ്പ​ഴം തൊ​ണ്ടു​ക​ള​ഞ്ഞ് നീ​ള​ത്തി​ൽ കീ​റി ക​നം കു​റ​ച്ച​രി​യ​ണം. ഒ​രു സ്പൂ​ണ്‍ ക​ടു​ക് പൊ​ട്ടി​ച്ചു വ​യ്ക്ക​ണം. നാ​ളി​കേ​രം മി​ക്സി​യി​ൽ വെ​ള്ളം ചേ​ർ​ക്കാ​തെ പൊ​ടി​ക്ക​ണം. മു​ന്തി​രി അ​ട​ർ​ത്തി​യെ​ടു​ത്ത് ന​ല്ല​വ​ണ്ണം ക​ഴു​കി തു​ട​ച്ചു​വ​യ്ക്ക​ണം. അ​ടി ക​ട്ടി​യു​ള്ള ഉ​രു​ളി​യി​ൽ പൈ​നാ​പ്പി​ളും ഏ​ത്ത​പ്പ​ഴ​വും ആ​വ​ശ്യ​ത്തി​ന് മാ​ത്രം വെ​ള്ള​മൊ​ഴി​ച്ചു തി​ള​പ്പി​ച്ചു വേ​വി​ക്ക​ണം. അ​ണ്ടി​പ്പ​രി​പ്പ്, ഉ​പ്പ്, മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പൊ​ടി ഇ​വ ചേ​ർ​ക്ക​ണം. ന​ല്ല​വ​ണ്ണം വെ​ന്ത് വെ​ള്ളം വ​റ്റി ക​ട്ടി​യാ​യി വ​രു​ന്പോ​ൾ പ​ഞ്ച​സാ​ര ചേ​ർ​ത്ത് വീ​ണ്ടും വ​ഴ​റ്റ​ണം. ഇ​ള​ക്കി ച​ട്ടു​ക​ത്തി​ൽ​നി​ന്നും വി​ട്ടു​പോ​രാ​ത്ത അ​വ​സ്ഥ​യി​ൽ ക​ട്ടി​യാ​കു​ന്പോ​ൾ തീ ​കെ​ടു​ത്ത​ണം. ക​ടു​ക് പൊ​ടി​ച്ച​തും നാ​ളി​കേ​ര​വും ചേ​ർ​ത്ത് ഇ​ള​ക്കി ത​ണു​ത്ത് ന​ല്ല​വ​ണ്ണം ക​ട്ടി​യാ​കു​ന്പോ​ൾ മു​ന്തി​രി ചേ​ർ​ക്ക​ണം. ക​ടു​ക് താ​ളി​ച്ചു​ചേ​ർ​ത്ത് എ​ല്ലാം​കൂ​ടി യോ​ജി​പ്പി​ക്ക​ണം. എ​രു​വും മ​ധു​ര​വും ഇ​ളം​പു​ളി​യും ചേ​ർ​ന്ന ഇ​തി​ന്‍റെ സ്വാ​ദ് ഇ​ഷ്ട​മാ​കും.

എരിശേരി


ചേ​രു​വ​ക​ൾ: 1. ചേ​ന ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്- നാ​ലു ക​പ്പ്, 2. മു​ള​കു​പൊ​ടി- ഒ​രു ചെ​റി​യ സ്പൂ​ണ്‍, ജീ​ര​കം- അ​ൽ​പം, മ​ഞ്ഞ​ൾ പൊ​ടി- ഒ​രു ചെ​റി​യ സ്പൂ​ണ്‍, 3. തേ​ങ്ങാ ചു​ര​ണ്ടി​യ​ത്- ഒ​രു ക​പ്പ്, 4. വെ​ളി​ച്ചെ​ണ്ണ- നാ​ല് വ​ലി​യ സ്പൂ​ണ്‍, 5. ക​ടു​ക്- ര​ണ്ടു വ​ലി​യ സ്പൂ​ണ്‍, 6. വ​റ്റ​ൽ മു​ള​ക്- ര​ണ്ടെ​ണ്ണം, 7. തേ​ങ്ങാ ചു​ര​ണ്ടി​യ​ത്- നാ​ലു വ​ലി​യ സ്പൂ​ണ്‍, 8. ക​റി​വേ​പ്പി​ല- ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം: ചേ​ന​ക്ക​ഷ​ണ​ങ്ങ​ൾ പാ​ക​ത്തി​നു വെ​ള്ള​വും ചേ​ർ​ത്ത് പാ​ത്ര​ത്തി​ന്‍റെ അ​ടി​യി​ൽ പി​ടി​ക്കാ​തെ ന​ന്നാ​യി വേ​വി​ച്ചു​ട​യ്ക്കു​ക. ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും സാ​ധ​ന​ങ്ങ​ൾ അ​ര​ക​ല്ലി​ൽ​വ​ച്ച് ന​ന്നാ​യി അ​ര​ച്ചെ​ടു​ത്ത് പാ​ക​ത്തി​ന് ഉ​പ്പു​നീ​രു ചേ​ർ​ത്ത് ഇ​ള​ക്കി വാ​ങ്ങു​ക. വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​കു​ന്പോ​ൾ ഏ​ഴാ​മ​തു പ​റ​ഞ്ഞി​രി​ക്കു​ന്ന തേ​ങ്ങാ ചി​ര​ണ്ടി​യ​തും ക​ടു​ക്, വ​റ്റ​ൽ മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്ന​വ​യും ക്ര​മ​ത്തി​ലി​ട്ട് മൂ​പ്പി​ച്ച് അ​ര​പ്പു​ചേ​ർ​ത്ത് തി​ള​പ്പി​ച്ചു​വ​ച്ചി​രി​ക്കു​ന്ന ചേ​ന​ക്ക​റി​യി​ൽ കു​ട​ഞ്ഞി​ട്ട് യോ​ജി​പ്പി​ച്ച് ഇ​ള​ക്കി വാ​ങ്ങു​ക.

പച്ചടി


ചേ​രു​വ​ക​ൾ: അ​ധി​കം പു​ളി​യി​ല്ലാ​ത്ത​തും പു​തി​യ​തു​മാ​യ ക​ട്ട​ത്തൈ​ര് (ഉ​ട​ച്ച് എ​ടു​ത്ത​ത്)- ഒ​രു ക​പ്പ്, സ​വാ​ള വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത് അ​ല്പം ഉ​പ്പു ത​ളി​ച്ച് തി​രു​മ്മി​യ​ത്- കാ​ൽ ക​പ്പ്, പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത്- അ​ര ചെ​റി​യ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം: മേ​ൽ​പ​റ​ഞ്ഞ ചേ​രു​വ​ക​ൾ എ​ല്ലാം​കൂ​ടി ഒ​രു പാ​ത്ര​ത്തി​ലാ​ക്കി യോ​ജി​പ്പി​ച്ച് ത​ണു​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.

അവിയൽ


ചേരുവകൾ: 1. ക​ഷ​ണ​ങ്ങ​ൾ: ഏ​ത്ത​യ്ക്ക, വെ​ള്ള​രി​ക്ക, വ​ഴു​ത​ന​ങ്ങ, കോ​വ​യ്ക്ക, ചേ​ന, ഉ​രു​ള​ക്കി​ഴ​ങ്ങ്, മു​രി​ങ്ങ​ക്ക (ഇ​വ​യെ​ല്ലാം​ ക​നം​കു​റ​ച്ച് ക​ഷ​ണി​ച്ച​ത്.)- ഒ​രു കി​ലോ, 2. മു​ള​കു​പൊ​ടി- ഒ​രു ചെ​റി​യ സ്പൂ​ണ്‍, മ​ഞ്ഞ​ൾ പൊ​ടി- ഒ​രു ചെ​റി​യ സ്പൂ​ണ്‍, 3. പ​ച്ച​മു​ള​ക് (കീ​റി​യ​ത്)- 16 എ​ണ്ണം, 4. മാ​ങ്ങാ (ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്)- അ​ര ക​പ്പ് (പു​ളി​ക്കു മാ​ത്രം), 5. തേ​ങ്ങാ ചുര​ണ്ടി​യ​ത്- ര​ണ്ടു ക​പ്പ്, 6. വെ​ളി​ച്ചെ​ണ്ണ- അ​ര ക​പ്പ്, 7. ക​റി​വേ​പ്പി​ല- ആ​വ​ശ്യ​ത്തി​ന്.

ത​യാ​റാ​ക്കു​ന്ന വി​ധം: ഒ​രു പാ​ത്ര​ത്തി​ൽ ക​ഷ​ണ​ങ്ങ​ൾ ഇ​ട്ട് ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും ഉ​പ്പു​നീ​രും പ​ച്ച​മു​ള​ക് കീ​റി​യ​തും ചേ​ർ​ത്ത് വേ​വി​ക്കു​ക. ര​ണ്ടും അ​ഞ്ചും സാ​ധ​ന​ങ്ങ​ൾ മ​യ​ത്തി​ൽ ക​ല്ലി​ൽ വ​ച്ച് അ​ര​ച്ച് ആ ​അ​ര​പ്പു​ചേ​ർ​ത്ത് ഇ​ള​ക്കു​ക. മാ​ങ്ങാ ക​ഷ​ണ​ങ്ങ​ൾ​കൂ​ടി ചേ​ർ​ത്ത് ഒ​ന്നു​കൂ​ടി വേ​വി​ക്കു​ക. വെ​ന്തു ക​ഴി​ഞ്ഞാ​ൽ വാ​ങ്ങി​വെ​ച്ച് വെ​ളി​ച്ചെ​ണ്ണ​യും ക​റി​വേ​പ്പി​ല​യും ഇ​ട്ട് യോ​ജി​പ്പി​ച്ച് വാ​ങ്ങു​ക.

കൂ​ട്ടു​ക​റി

വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ പ്ര​ചാ​ര​മു​ള്ള കൂ​ട്ടു​ക​റി​യി​ല്‍ ചേ​ന​യും ഏ​ത്ത​യ്ക്ക​യും ക​ട​ല​യു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ചേ​രു​വ​ക​ൾ: ഒ​രു സെ​ന്‍റി​മീ​റ്റ​ര്‍ ച​തു​ര​ത്തി​ല്‍ നു​റു​ക്കി​യ ചേ​ന- നാ​ലു ക​പ്പ്, തൊ​ലി ക​ള​ഞ്ഞ് നാ​ലാ​യി കീ​റി ചെ​റു​താ​യി നു​റു​ക്കി​യ കാ​യ- മൂ​ന്നു ക​പ്പ്, ചു​വ​ന്ന ക​ട​ല- നൂ​റ് ഗ്രാം, ​നാ​ളി​കേ​രം ചി​ര​ണ്ടി​യ​ത്- ര​ണ്ട​ര ക​പ്പ്, ഉ​പ്പ്- പാ​ക​ത്തി​ന്, മ​ഞ്ഞ​ൾ​പ്പൊ​ടി- അ​ര ടീ​സ്പൂ​ൺ, മു​ള​കു​പൊ​ടി- ര​ണ്ട് ടീ ​സ്പൂ​ൺ, ക​ടു​ക്- ര​ണ്ട് സ്പൂ​ൺ, ഉ​ലു​വ- അ​ര സ്പൂ​ൺ, ജീ​ര​കം- അ​ര സ്പൂ​ൺ, ക​റി​വേ​പ്പി​ല- ര​ണ്ടു ത​ണ്ട്, വെ​ളി​ച്ചെ​ണ്ണ- 150 മി​ല്ലി, ഉ​ഴു​ന്നു​പ​രി​പ്പ്- ര​ണ്ട് സ്പൂ​ൺ.

ത​യാ​റാ​ക്കു​ന്ന വി​ധം: കു​തി​ർ​ത്ത ക​ട​ല വ​യ്ക്ക​ണം. നാ​ളി​കേ​രം ജീ​ര​കം ചേ​ർ​ത്ത് അ​ര​യ്ക്ക​ണം. ഉ​രു​ളി​യി​ൽ നൂ​റു മി​ല്ലി വെ​ളി​ച്ചെ​ണ്ണ മൂ​പ്പി​ച്ച് ക​ടു​ക്, ഉ​ലു​വ, ഉ​ഴു​ന്നു​പ​രി​പ്പ് എ​ന്നി​വ​യി​ട്ട് ചെ​റു​തീ​യി​ൽ ക​ടു​കു പൊ​ട്ടി​ത്തു​ട​ങ്ങു​ന്പോ​ൾ ച​ത​ച്ച ബാ​ക്കി​യു​ള്ള ര​ണ്ടു ക​പ്പ് നാ​ളി​കേ​ര​വും ക​റി​വേ​പ്പി​ല​യും​കൂ​ടി​യി​ട്ട് നാ​ളി​കേ​രം ചു​വ​ക്കു​ന്ന​തു​വ​രെ ഇ​ള​ക്കി വ​റ​ക്ക​ണം. ഇ​ത് മ​റ്റൊ​രു പാ​ത്ര​ത്തി​ലേ​ക്കു മാ​റ്റു​ക. ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ൽ അ​ല്പം വെ​ളി​ച്ചെ​ണ്ണ​യൊ​ഴി​ച്ച് ക​ട​ല​യി​ട്ട് ആ​വ​ശ്യ​ത്തി​നു വെ​ള്ള​മൊ​ഴി​ച്ചു വേ​വി​ക്കു​ക. അ​തി​ലേ​ക്ക് ക​ഷ​ണ​ങ്ങ​ൾ ക​ഴു​കി​യി​ട്ട് കു​രു​മു​ള​ക്, ഉ​പ്പ്, മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പൊ​ടി എ​ന്നി​വ ചേ​ർ​ക്ക​ണം. ഇ​ളം​തീ​യി​ൽ ക​ഷ​ണ​ങ്ങ​ൾ വേ​വി​ച്ചെ​ടു​ക്ക​ണം. ന​ന്നാ​യി വെ​ന്തു​ക​ഴി​യു​ന്പോ​ൾ ഇ​ള​ക്കി യോ​ജി​പ്പി​ച്ച് വ​റ്റി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് വ​റു​ത്ത നാ​ളി​കേ​രം ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. ഒ​രു ക​തി​ര് ക​റി​വേ​പ്പി​ല മു​ക​ളി​ൽ ഇ​ടു​ക. ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്ക​ണം.

ഇഞ്ചിക്കറി


ചേ​രു​വു​ക​ൾ: 1. ഇ​ഞ്ചി (അ​രി​ഞ്ഞ​ത്)- അ​ര ക​പ്പ്, 2. മ​ല്ലി- ര​ണ്ടു വ​ലി​യ സ്പൂ​ണ്‍, ഉ​ലു​വ- 1/4 ചെ​റി​യ സ്പൂ​ണ്‍, ക​ടു​ക്- കാ​ൽ ചെ​റി​യ സ്പൂ​ണ്‍, 3. ന​ല്ലെ​ണ്ണ- ഒ​രു വ​ലി​യ സ്പൂ​ണ്‍, 4. വെ​ളി​ച്ചെ​ണ്ണ- ര​ണ്ടു വ​ലി​യ സ്പൂ​ണ്‍, 5. വാ​ള​ൻ​പു​ളി- ര​ണ്ടു ചെ​റി​യ സ്പൂ​ണ്‍, 6. ശ​ർ​ക്ക​ര- പാ​ക​ത്തി​ന്, 7. ക​ടു​ക്- കാ​ൽ ചെ​റി​യ സ്പൂ​ണ്‍, 8. ക​റി​വേ​പ്പി​ല- ആ​വ​ശ്യ​ത്തി​ന്, 9. വ​റ്റ​ൽ മു​ള​ക് (മു​റി​ച്ച​ത്)- നാ​ല് എ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം: ഇ​ഞ്ചി കൊ​ത്തി​യ​രി​ഞ്ഞ​ത് ചീ​ന​ച്ച​ട്ടി അ​ടു​പ്പ​ത്തു​വ​ച്ച് ചൂ​ടാ​കു​ന്പോ​ൾ ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചു​വ​ക്കെ വ​റു​ത്തു​കോ​രു​ക. ഒ​രു വ​ലി​യ സ്പൂ​ണ്‍ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​ന്പോ​ൾ ര​ണ്ടാ​മ​ത്തെ സാ​ധ​ന​ങ്ങ​ൾ ക്ര​മ​ത്തി​ന് ഇ​ട്ടു മൂ​പ്പി​ച്ചു​വാ​ങ്ങി ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. അ​തി​നു​ശേ​ഷം ഒ​രു പാ​ത്ര​ത്തി​ൽ വ​റു​ത്തെ​ടു​ത്ത ഇ​ഞ്ചി​യും ആ​വ​ശ്യ​ത്തി​ന് വാ​ള​ൻ​പു​ളി ക​ല​ക്കി​യ വെ​ള്ള​വും മേ​ൽ​പ​റ​ഞ്ഞ അ​ര​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ളും ഉ​പ്പു​നീ​രും ചേ​ർ​ത്ത് ഇ​ള​ക്കി തി​ള​പ്പി​ക്കു​ക. ര​ണ്ടു വ​ലി​യ സ്പൂ​ണ്‍ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​കു​ന്പോ​ൾ ക​ടു​ക് മൂ​പ്പി​ച്ചെ​ടു​ത്ത് ക​റി​യി​ൽ ചേ​ർ​ക്കു​ക. ഇ​ഞ്ചി​ക്ക​റി ഒ​രു​വി​ധം കൊ​ഴു​ക്കു​ന്ന സ​മ​യം പാ​ക​ത്തി​ന് മ​ധു​രം ആ​ക​ത്ത​ക്ക​വി​ധം ശ​ർ​ക്ക​ര​കൂ​ടി ചീ​കി ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി ത​ണു​ത്ത​ശേ​ഷം പാ​ത്ര​ത്തി​ൽ​നി​ന്നു ത​വി​കൊ​ണ്ട് കോ​രി ഭ​ര​ണി​യി​ൽ ഒ​ഴി​ച്ചു​വ​ച്ച് ആ​വ​ശ്യ​ത്തി​ന് എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ക.

പഴയിടം മോഹനൻ നന്പൂതിരി