ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
Saturday, July 5, 2025 8:52 PM IST
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പുറമേനിന്ന് എത്തുന്നവർക്ക് ഇടുക്കിയിൽ എവിടെ നോക്കിയാലും ഒരു ടൂറിസം സ്പോട്ട് ആയിട്ടു തോന്നാം. എന്നാൽ, ഇടുക്കിയിൽ എത്തുന്ന മിക്കവരും നഷ്ടപ്പെടുത്തുന്ന അല്ലെങ്കിൽ അറിയാതെ പോകുന്ന ഒരു വേറിട്ട കാഴ്ചയുണ്ട്, അതൊരു ഗുഹയാണ്. വൈശാലി ഗുഹ. ഇടുക്കി ഡാമിന്റെ പരിസരത്തുതന്നെയാണ് ഈ കാഴ്ച.
പേരുവന്നത് ഒരു സിനിമയിൽനിന്നാണ്. ഭരതന്റെ സൂപ്പർ ഹിറ്റായ വൈശാലി എന്ന സിനിമയുടെ സെറ്റ് ആയിരുന്നു ഈ ഗുഹയും പരിസരവും. അന്നു മുതലാണ് ഇതു സിനിമയുടെയും നായകയുടെയും പേരായ വൈശാലിഎന്നറിയപ്പെട്ടത്.
ഗുഹയാണോ?
സത്യത്തിൽ ഇതൊരു സ്വാഭാവിക ഗുഹ അല്ല. ഇടമലയാർ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിനായി 1970കളിൽ പാറ തുരന്നു നിർമിച്ചതാണ് ഈ ടണൽ. 550 മീറ്റർ നീളം. പിന്നീടിത് എല്ലാവരും മറന്നു.
എന്നാൽ, 1988ൽ വൈശാലി സിനിമയിലെ നായകൻ ഋഷ്യശൃംഗന്റെ ആശ്രമവും പരിസരവുമായി ഇതു ചിത്രീകരിക്കപ്പെട്ടതോടെ കഥ മാറി. ഹൈഡൽ ടൂറിസത്തിന്റെ ഭാഗമാണ് ഇന്നു വൈശാലി.
യാത്ര: കുറവൻ മല നിരകളിൽനിന്ന് അരമണിക്കൂർ നടന്നാൽ വൈശാലിഗുഹയിലെത്താം. അല്പം സാഹസികത വേണ്ടി വരുന്നതാണ് ഗുഹായാത്ര.