Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INDIA

ആ​​റു വി​​ക്ക​​റ്റി​​ന് തോ​​ൽ​​വി; ഇംഗ്ലണ്ടിനെതിരേ പരമ്പര നഷ്ടം

ടൗ​​ണ്‍​ട​​ൻ: ലോ​​ക​​ക​​പ്പി​​ന് മു​​ന്പു​​ള്ള അ​​വ​​സാ​​ന ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് തോ​​ൽ​​വി. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മൂ​​ന്നാം ട്വ​​ന്‍റി20 മ​​ത്സ​​ര​​ത്തി​​ൽ ആ​​റു വി​​ക്ക​​റ്റി​​ന് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തോ​​ടെ ഇ​​ന്ത്യ പ​​ര​​ന്പ​​ര കൈ​​വി​​ട്ടു. താ​ര​ങ്ങ​ളു​ടെ ഫോ​മി​ല്ലാ​ഴ്മ​യും അ​ക​ലു​ന്ന ജ​യ​വും ഇ​ന്ത്യ​ക്ക് ആ​ശ​ങ്ക​യു​ടെ ദി​ന​ങ്ങ​ളാ​ണ് ന​ല്‍​കു​ന്ന​ത്.

ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ജ​​യി​​ച്ച ഇ​​ന്ത്യ പി​​ന്നീ​​ട് ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഉ​​യ​​ർ​​ത്തി​​യ 181 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം 18.3 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ഇം​​ഗ്ല​​ണ്ട് മ​​റി​​ക​​ട​​ന്നു.

അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ ആ​​ലീ​​സ് കാ​​പ്സി (43 പ​​ന്തി​​ൽ 82), ഹീ​​ത​​ർ നൈ​​റ്റ് (42 പ​​ന്തി​​ൽ 70*) എ​​ന്നി​​വ​​രു​​ടെ ത​​ക​​ർ​​പ്പ​​ൻ ബാ​​റ്റിം​​ഗാ​​ണ് ഇം​​ഗ്ല​​ണ്ടി​​നെ അ​​നാ​​യാ​​സ വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്. വ​​നി​​താ ട്വ​​ന്‍റി20​​യി​​ൽ ഇം​​ഗ്ല​​ണ്ട് മ​​ണ്ണി​​ൽ ഒ​​രു ടീം ​​പി​​ന്തു​​ട​​ർ​​ന്ന് ജ​​യി​​ക്കു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റെ​​ന്ന റി​​ക്കാ​​ർ​​ഡും മ​​ത്സ​​ര​​ത്തി​​ൽ പി​​റ​​ന്നു.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​യു​​ടെ സ്മൃ​​തി മ​​ന്ഥാ​​ന (8) ഷ​​ഫാ​​ലി വ​​ർ​​മ (11) നും ​​പു​​റ​​ത്താ​​യി.

National

സമുദ്രമേഖലയിൽ സഖ്യം ശക്തമാക്കാൻ ക്വാഡ്

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മു​​​ദ്ര​​​മേ​​​ഖ​​​ല​​​യി​​​ലെ സ​​​ഖ്യം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ സ​​​ന്ദേ​​​ശം ന​​​ൽ​​​കി ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​യും ജ​​​പ്പാ​​​നും.

നാ​​​ല് രാ​​​ജ്യ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട ക്വാ​​​ഡ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രി​​​മാ​​​രു​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന സ​​​മു​​​ദ്ര വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യാ​​​യ ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലെ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കാ​​​നും ഫി​​​ജി​​​യി​​​ൽ സം​​​യു​​​ക്ത​​​മാ​​​യി തു​​​റ​​​മു​​​ഖം നി​​​ർ​​​മി​​​ക്കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി.

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തെ​​​യും പ​​​സ​​​ഫി​​​ക് മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ൽ ചൈ​​​ന ആ​​​ധി​​​പ​​​ത്യം ഉ​​​റ​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ൾ​​​പ്പെ​​​ട്ട ക്വാ​​​ഡ് യോ​​​ഗം മേ​​​ഖ​​​ല​​​യി​​​ലെ ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള കി​​​ഴ​​​ക്ക​​​ൻ ചൈ​​​നാ ക​​​ട​​​ലി​​​ലും ദ​​​ക്ഷി​​​ണ ചൈ​​​നാ ക​​​ട​​​ലി​​​ലും മ​​​റ്റു ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ സ​​​ഞ്ചാ​​​ര​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്ന​​​തി​​​ൽ ക്വാ​​​ഡ് ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഇ​​​വി​​​ടെ ചൈ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ചൈ​​​ന​​​യു​​​ടെ പേ​​​രെ​​​ടു​​​ത്തു പ​​​റ​​​യാ​​​തെ​​​യാ​​​യി​​​രു​​​ന്നു ക്വാ​​​ഡ് സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​ഗോ​​​ള സ​​​മു​​​ദ്ര​​​വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക ജീ​​​വ​​​രേ​​​ഖ​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല സ്വ​​​ത​​​ന്ത്ര​​​വും തു​​​റ​​​ന്ന​​​തു​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക്വാ​​​ഡ് ആ​​​വ​​​ർ​​​ത്തി​​​ച്ചു.

ഇ​​​തി​​​നോ​​​ടൊ​​​പ്പം ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത വ്യാ​​​പാ​​​രം സാ​​​ധ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ക്വാ​​​ഡ്, മേ​​​ഖ​​​ല​​​യി​​​ൽ വാ​​​ണി​​​ജ്യ​​​ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്ക് ഇ​​​റാ​​​ൻ ടോ​​​ളു​​​ക​​​ൾ ചു​​​മ​​​ത്തു​​​ന്ന​​​തി​​​നെ​​​യും വി​​​മ​​​ർ​​​ശി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ്ശ​​​ങ്ക​​​ർ, യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ, ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി പെ​​​ന്നി വോം​​​ഗ്, ജ​​​പ്പാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി തോ​​​ഷി​​​മി​​​റ്റ്സു മൊ​​​ത്തേ​​​ഗി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ബോ​​​ണ്‍ഡി ബീ​​​ച്ചി​​​ൽ 2025 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​യും അ​​​പ​​​ല​​​പി​​​ച്ചു.

സ​​​മു​​​ദ്ര​​​ഗ​​​താ​​​ഗ​​​തം, ഊ​​​ർ​​​ജസു​​​ര​​​ക്ഷ, അ​​​വ​​​ശ്യ​​​ധാ​​​തു​​​ക്ക​​​ളു​​​ടെ ല​​​ഭ്യ​​​ത എ​​​ന്നി​​​വ​​​യി​​​ൽ പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ച​​​ട്ട​​​ക്കൂ​​​ടി​​​നും ക്വാ​​​ഡ് അം​​​ഗ​​​ രാ​​​ജ്യ​​​ങ്ങ​​​ൾ രൂ​​​പം ന​​​ൽ​​​കി.
ക്വാ​​​ഡ് യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം നി​​​ർ​​​ണാ​​​യ​​​ക ധാ​​​തു​​​ക്ക​​​ളു​​​ടെ സ്ഥി​​​ര​​​മാ​​​യ വി​​​ത​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ഒ​​​പ്പി​​​ട്ടു.

ആ​​​ഗോ​​​ള സാ​​​ങ്കേ​​​തി​​​ക വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​ക​​​ൾ​​​ക്ക് അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​യ അ​​​പൂ​​​ർ​​​വ ഭൂ​​​മി മൂ​​​ല​​​ക​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ചൈ​​​ന​​​യ്ക്കു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ശ​​​ക്തി​​​യി​​​ൽ ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യും യു​​​എ​​​സും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​ർ വ​​​രു​​​ന്ന​​​ത്.

Sports

ട്വന്‍റി-20: ഇ​ന്ത്യ​ക്കു ജ​യം

ചെം​സ്‌​ഫോ​ര്‍​ഡ്: ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ലെ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീ​മി​നു ജ​യം.

ഇ​സി​ബി ഡ​വ​ല​പ്‌​മെ​ന്‍റ് വ​നി​താ ഇ​ല​വ​നെ ഏ​ഴ് വി​ക്ക​റ്റി​ന് ഇ​ന്ത്യ കീ​ഴ​ട​ക്കി. സ്‌​കോ​ര്‍: ഇ​സി​ബി 20 ഓ​വ​റി​ല്‍ 154/6. ഇ​ന്ത്യ 20 ഓ​വ​റി​ല്‍ 200/6.

വി​ജ​യ ല​ക്ഷ്യ​മാ​യ 155 റ​ണ്‍​സ് 22 പ​ന്ത് ബാ​ക്കി​നി​ല്‍​ക്കേ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഇ​ന്ത്യ നേ​ടി​യി​രു​ന്നു. എ​ങ്കി​ലും, ഇ​ന്ത്യ​ന്‍ ടീം ​ബാ​റ്റിം​ഗ് തു​ട​രു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ക്കാ​യി ഷെ​ഫാ​ലി വ​ര്‍​മ (25 പ​ന്തി​ല്‍ 50), യാ​സ്തി​ക ഭാ​ട്ടി​യ (35 പ​ന്തി​ല്‍ 47), ഭാ​ര​തി ഫു​ള്‍​മാ​ലി (29 പ​ന്തി​ല്‍ 48) എ​ന്നി​വ​ര്‍ ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി. ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് മൂ​ന്നു മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര നാ​ളെ ആ​രം​ഭി​ക്കും.

Sports

മാലദ്വീ​പി​നെ ത​ക​ര്‍​ത്ത് ഇ​ന്ത്യ

മ​ഡ്ഗാ​വ്: 2026 സാ​ഫ് ഫുട്ബോൾ വ​നി​താ ചാ​മ്പ്യ​ന്‍​ഷി​പ്പ് പോ​രാ​ട്ട​ത്തി​നു വ​മ്പ​ന്‍ ജ​യ​ത്തോ​ടെ ഇ​ന്ത്യ തു​ട​ക്ക​മി​ട്ടു.

ഗ്രൂ​പ്പ് ബി​യി​ല്‍ 11-0നു ​മാല​ദ്വീ​പി​നെ ത​ക​ര്‍​ത്തെ​റി​ഞ്ഞാ​ണ് ഇ​ന്ത്യ ശു​ഭാ​രം​ഭം കു​റി​ച്ച​ത്. ഇ​ന്ത്യ​ക്കു​വേ​ണ്ടി അ​വേ​ക സിം​ഗ് നാ​ലു ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

34, 66, 70, 86 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു അ​വേ​ക സിം​ഗി​ന്‍റെ ഗോ​ള്‍​നേ​ട്ടം. പ്രി​യ​ങ്ക ദേ​വി ന​വോ​റേം (11, 17), ക​രി​ഷ്മ ഷി​ര്‍​വോ​യ്ക​ര്‍ (53, 68) എ​ന്നി​വ​ര്‍ ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. പ്രാ​രി സാ​ക്‌​സ (28), ഗ്രേ​സ് ഡാ​ങ്‌​മെ​യ് (40), സം​ഗീ​ത ബാ​സ്‌​ഫോ​ര്‍ (60) എ​ന്നി​വ​രും ഇ​ന്ത്യ​ക്കാ​യി ല​ക്ഷ്യം​ക​ണ്ടു.

വ​മ്പ​ന്‍ ജ​യ​ത്തോ​ടെ ഇ​ന്ത്യ സെ​മി ഫൈ​ന​ല്‍ ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ചു. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍ സെ​മി​യി​ല്‍ പ്ര​വേ​ശി​ക്കും. മൂ​ന്നു ടീ​മു​ള്ള ഗ്രൂ​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം 31ന് ​ബം​ഗ്ലാ​ദേ​ശി​ന് എ​തി​രേ​യാ​ണ്. ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി സെ​മി​യി​ലേ​ക്കു മു​ന്നേ​റു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വ​നി​താ സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം.

National

മാർക്കോ റൂബിയോ ഇന്ത്യയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​തു​​​ർ​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം മി​​​ഷ​​​ണ​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി ആ​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ച്ച് വി​​​ശു​​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ പ്രാ​​​ർ​​​ഥി​​​ച്ച​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യു​​​ള്ള യു​​​എ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ സു​​​ര​​​ക്ഷ, വ്യാ​​​പാ​​​രം, നി​​​ർ​​​ണാ​​​യ​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ന്ന​​​താ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യ ഇ​​​ന്ത്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ സെ​​​ർ​​​ജി​​​യോ ഗോ​​​ർ അ​​​റി​​​യി​​​ച്ചു. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു​​​വേ​​​ണ്ടി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ അ​​​ടു​​​ത്ത ഭാ​​​വി​​​യി​​​ൽ​​​ത്ത​​​ന്നെ വൈ​​​റ്റ് ഹൗ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ ക്ഷ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്തു.

സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ ദി​​​നം​​​ത​​​ന്നെ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ​​​ത്തി​​​യ റൂ​​​ബി​​​യോ മി​​​ഷ​​​ണ​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി ആ​​​സ്ഥാ​​​ന​​​ത്തോ​​​ടൊ​​​പ്പം ത​​​ന്നെ നി​​​ർ​​​മ​​​ല ശി​​​ശു​​​ഭ​​​വ​​​നും സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഭാ​​​ര്യ ജീ​​​ന​​​റ്റ് ഡി. ​​​റൂ​​​ബി​​​യോ​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. കോ​​​ൽ​​​ക്ക​​​ത്ത സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ റൂ​​​ബി​​​യോ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

മോ​​​ദി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​ന്ത്യ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സു​​​പ്ര​​​ധാ​​​ന പ​​​ങ്കാ​​​ളി​​​യാ​​​ണെ​​​ന്നും ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യെ​​​പ്പ​​​റ്റി ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും സെ​​​ർ​​​ജി​​​യോ ഗോ​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തെ​​​യും പ​​​സ​​​ഫി​​​ക് മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ത​​​ന്ത്ര​​​പ്ര​​​ധാ​​​ന വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ ചൈ​​​ന ആ​​​ധി​​​പ​​​ത്യം നേ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മേ​​​ഖ​​​ല​​​യി​​​ലെ മ​​​റ്റൊ​​​രു ശ​​​ക്തി​​​യു​​​മാ​​​യി അ​​​മേ​​​രി​​​ക്ക വി​​​ഷ​​​യ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ കൂ​​​ടു​​​ത​​​ൽ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ചും ഇ​​​ന്ത്യ-​​​യു​​​എ​​​സ് വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​നെ സം​​​ബ​​​ന്ധി​​​ച്ചും ച​​​ർ​​​ച്ച​​​ക​​​ളു​​​ണ്ടാ​​​കും. ഇ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ്ശ​​​ങ്ക​​​റു​​​മാ​​​യി റൂ​​​ബി​​​യോ ച​​​ർ​​​ച്ച ന​​​ട​​​ത്തും. നാ​​​ളെ ജ​​​യ്പു​​​രും ആ​​​ഗ്ര​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി അ​​​വ​​​സാ​​​ന​​​ദി​​​നം ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ക്വാ​​​ഡ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ക്കും.

International

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തും

കോൽക്കത്ത: നാലുദിവസത്തെ സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി. അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. കോൽക്കത്തയിൽ നിന്ന് ഡൽഹിയിലെത്തുന്ന അദ്ദേഹം വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഊർജം, സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ചൊവ്വാഴ്ച വരെ ഇന്ത്യയിൽ തുടരുന്ന മാർക്കോ റൂബിയോ കോൽക്കത്തയ്ക്കും ഡൽഹിക്കും പുറമേ, ആഗ്ര, ജയ്പുർ എന്നീ നഗരങ്ങളും സന്ദർശിക്കും. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും.

വരുംദിവസങ്ങളിൽ വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ക്വാഡ് എന്നിങ്ങനെ വിവിധ മേഖലകളിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ സന്ദർശനം ലക്ഷ്യമിടുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്സിലൂടെ അറിയിച്ചു.

National

പാക്, ബംഗ്ലാദേശ് അതിർത്തികളിൽ സ്മാർട്ട് ബോർഡർ പദ്ധതിയുമായി ഇന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക്കി​​​സ്ഥാ​​​ൻ, ബം​​​ഗ്ലാ​​​ദേ​​​ശ് അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​വും രാ​​​ജ്യ​​​ത്തെ ജ​​​ന​​​സം​​​ഖ്യാ​​​ ഘ​​​ട​​​ന അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി അ​​​ടു​​​ത്ത​​​ വ​​​ർ​​​ഷ​​​ത്തോ​​​ടെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ സ്മാ​​​ർ​​​ട്ട് ബോ​​​ർ​​​ഡ​​​ർ പ​​​ദ്ധ​​​തി ന​​​ട​​പ്പാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​രു​​​ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി പ​​​ങ്കി​​​ടു​​​ന്ന 6000 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള അ​​​തി​​​ർ​​​ത്തി​​​പാ​​​ത​​​ക​​​ൾ പൂ​​​ർ​​​ണമാ​​​യി സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ബി​​​എ​​​സ്എ​​​ഫ് സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ട​​​യി​​​ൽ സം​​​സാ​​​രി​​​ക്ക​​​വേ​​​യാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

രാ​​​ജ്യ​​​ത്തേ​​​ക്ക് ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യ ഓ​​​രോ അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര​​​നെ​​​യും ക​​​ണ്ടെ​​​ത്തി പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് അ​​​ദ്ദേ​​​ഹം വീ​​​ണ്ടും ആ​​​വ​​​ർ​​​ത്തി​​​ച്ചു. അ​​​തി​​​ർ​​​ത്തി​​​ക്കപ്പു​​​റ​​​ത്തു​​​നി​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​സം​​​ഖ്യാ ഘ​​​ട​​​ന​​​യി​​​ൽ കൃ​​​ത്രി​​​മ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​നു​​​ള്ള യാ​​​തൊ​​​രു​​​ ശ്ര​​​മ​​​വും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു.

ബി​​​എ​​​സ്എ​​​ഫ് രൂ​​​പ​​വ​​ത്​​​ക​​​ര​​​ണ​​​ത്തി​​ന്‍റെ 60-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ​​​ത്ത​​​ന്നെ സ്മാ​​​ർ​​​ട്ട് ബോ​​​ർ​​​ഡ​​​ർ പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മി​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര ഡെ​​​മോ​​​ഗ്ര​​​ഫി മി​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ട​​​നു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

 എ​​​ന്താ​​​ണ് സ്മാ​​​ർ​​​ട്ട് ബോ​​​ർ​​​ഡ​​​ർ പ​​​ദ്ധ​​​തി?

ഡ്രോ​​​ണു​​​ക​​​ൾ, റ​​​ഡാ​​​റു​​​ക​​​ൾ, സ്മാ​​​ർ​​​ട്ട് കാ​​​മ​​​റ​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെടെ​​​യു​​​ള്ള അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് സ്മാ​​​ർ​​​ട്ട് ബോ​​​ർ​​​ഡ​​​ർ ഗ്രീ​​​ഡ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്. സു​​​ര​​​ക്ഷാ മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ പാ​​​ക്, ബം​​​ഗ്ലാ​​​ദേ​​​ശ് അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​ രീ​​​തി​​​യി​​​ലു​​​ള്ള സു​​​ര​​​ക്ഷ​​​കൊ​​​ണ്ടു മാ​​​ത്രം കാ​​​ര്യ​​​മി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യ അ​​​മി​​​ത്ഷാ, ഒ​​​രു​​​ വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷാ​​​വ​​​ല​​​യം തീ​​​ർ​​​ക്കു​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി.

National

മാർക്കോ റൂബിയോ നാളെ ഇന്ത്യയിലെത്തും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ ച​​​​തു​​​​ർ​​​​ദി​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി നാ​​​​ളെ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തും. ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന റൂ​​​​ബി​​​​യോ കോ​​​​ൽ​​​​ക്ക​​​​ത്ത, ആ​​​​ഗ്ര, ജ​​​​യ്പു​​​​ർ, ന്യൂ​​​​ഡ​​​​ൽ​​​​ഹി ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു. സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ ഊ​​​​ർ​​​​ജ​​​​സു​​​​ര​​​​ക്ഷ, വ്യാ​​​​പാ​​​​രം, പ്ര​​​​തി​​​​രോ​​​​ധ സ​​​​ഹ​​​​ക​​​​ര​​​​ണം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി​​​യു​​​ടെ ഇ​​​​ന്ത്യ​​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് പ്രാ​​​​ധാ​​​​ന്യ​​​​മേ​​​​റെ​​​​യാ​​​​ണ്. സം​​​​ഘ​​​​ർ​​​​ഷം ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ സൃ​​​​ഷ്‌​​​​ടി​​​​ച്ച ഊ​​​​ർ​​​​ജ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കി​​​​ടെ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ഊ​​​​ർ​​​​ജ കൈ​​​​മാ​​​​റ്റ​​​​ത്തി​​​​ല​​​​ട​​​​ക്കം അ​​​ദ്ദേ​​​ഹം നി​​​​ർ​​​​ണാ​​​​യ​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യേ​​​​ക്കും.

അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ ഊ​​​​ർ​​​​ജം ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യ സെ​​​​ർ​​​​ജി​​​​യോ ഗോ​​​​ർ ബ്ലൂം​​​​ബ​​​​ർ​​​​ഗി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച ടെ​​​​ലി​​​​ഫോ​​​​ണ്‍ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

National

എ​ബോ​ള ഭീ​തി; ഇ​ന്ത്യ – ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ ഉ​ച്ച​കോ​ടി മാ​റ്റി​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി: എ​ബോ​ള ഭീ​തി​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാ​മ​ത് ഇ​ന്ത്യ-​ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ ഉ​ച്ച​കോ​ടി മാ​റ്റി​വെ​ച്ചു. 28 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഉ​ച്ച​കോ​ടി​യാ​ണ് ആ​ഫ്രി​ക്ക​യി​ലെ നി​ല​വി​ലെ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് നീ​ട്ടി​യ​ത്.

ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ അ​ധി​കൃ​ത​രു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഉ​ച്ച​കോ​ടി മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ലെ സൗ​ത്ത് കി​വു പ്ര​വി​ശ്യ​യി​ൽ ഉ​ൾ​പ്പെ​ടെ എ​ബോ​ള റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം.

ഉ​ച്ച​കോ​ടി​യു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ എ​ബോ​ള കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഫ്രി​ക്ക​യി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇന്ത്യയിലും ജാ​ഗ്ര​താ നിർദ്ദേശം പുറപ്പെടുവിച്ചു.

NRI

ന​രേ​ന്ദ്ര മോ​ദി റോ​മി​ൽ; ഇ​ന്ത്യ - ഇ​റ്റ​ലി ബ​ന്ധം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്

റോം: ​ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​ത്തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര -​ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം "പ്ര​ത്യേ​ക ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക്' ഉ​യ​ർ​ത്താ​ൻ റോ​മി​ൽ ന​ട​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​ന​മാ​കു​മെ​ന്ന് ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ആ​ദ്യ ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​നം: മു​ൻ​പ് ജി7, ​ജി20 ഉ​ച്ച​കോ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

ബു​ധ​നാ​ഴ്ച റോ​മി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വി​ല്ല ഡോ​റി​യ പാം​ഫി​ലി​യി​ൽ വ​ച്ച് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഐഎംഇസി പ​ദ്ധ​തി​ക്ക് മു​ൻ​ഗ​ണ​ന: ഇ​ന്ത്യ​യെ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ​യും യൂ​റോ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന "ഇ​ന്ത്യ-​മി​ഡി​ൽ ഈ​സ്റ്റ്-​യൂ​റോ​പ്പ് ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​ർ' (ഐഎംഇസി) വി​ക​സ​ന​ത്തി​ന് ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കു​മെ​ന്ന് റോ​മി​ൽ വി​മാ​ന​മി​റ​ങ്ങി​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മോ​ദി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

 

National

5000 എ​ഥ​നോ​ൾ പ​മ്പു​ക​ൾ വ​രു​ന്നു; അ​സം​സ്‌​കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​ല​വ് കു​റ​യ്ക്കാ​ൻ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 100 ശ​ത​മാ​നം എ​ഥ​നോ​ൾ ഇ​ന്ധ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 5,000 എ​ഥ​നോ​ൾ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു. ഭീ​മ​മാ​യ അ​സം​സ്‌​കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​ല​വ് ചു​രു​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നു​മാ​യാ​ണ് പു​തി​യ നീ​ക്കം. പൊ​തു​മേ​ഖ​ലാ എ​ണ്ണ ക​മ്പ​നി​ക​ളും പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം ഇ​ന്ത്യ 10.9 ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​സം​സ്‌​കൃ​ത എ​ണ്ണ​യാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. പൂ​ർ​ണ​മാ​യും എ​ഥ​നോ​ൾ ഇ​ന്ധ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ഇ​തി​ൽ വ​ലി​യൊ​രു തു​ക ലാ​ഭി​ക്കാ​ൻ രാ​ജ്യ​ത്തി​ന് സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ടു​ത്ത 2 വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തു​ട​നീ​ളം 5,000 എ​ഥ​നോ​ൾ ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കും. സാ​ധാ​ര​ണ പെ​ട്രോ​ളി​നെ അ​പേ​ക്ഷി​ച്ച് എ​ഥ​നോ​ളി​ന് മൈ​ലേ​ജ് കു​റ​വാ​യി​രി​ക്കും. അ​തി​നാ​ൽ ഇ100 ​ഇ​ന്ധ​ന​ത്തി​ന് സാ​ധാ​ര​ണ പെ​ട്രോ​ളി​നേ​ക്കാ​ൾ കു​റ​ഞ്ഞ​ത് 30 ശ​ത​മാ​ന​മെ​ങ്കി​ലും വി​ല കു​റ​ച്ച് ന​ൽ​ക​ണ​മെ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ കാ​ർ-​ടു​വീ​ല​ർ നി​ർ​മാ​താ​ക്ക​ൾ 100% എ​ഥ​നോ​ളി​ൽ ഓ​ടു​ന്ന ഫ്ലെ​ക്സ്-​ഫ്യു​വ​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ന​കം വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​ന് പ​മ്പു​ക​ൾ ല​ഭ്യ​മാ​കു​ന്ന​തോ​ടെ ഈ ​വാ​ഹ​ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തും. ക​രി​മ്പ്, ചോ​ളം, കേ​ടു​വ​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നാ​ണ് എ​ഥ​നോ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഈ ​പ​ദ്ധ​തി രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ രീ​തി​യി​ൽ അ​ധി​ക വ​രു​മാ​നം ന​ൽ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന പ​മ്പു​ക​ളി​ൽ 20% എ​ഥ​നോ​ൾ ചേ​ർ​ത്ത പെ​ട്രോ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

International

ഇ​ന്ധ​നം എ​ത്തി​ക്ക​ണം; ഹോ​ർ​മൂ​സി​ലേ​ക്ക് ക​പ്പ​ലു​ക​ൾ അ​യ​ക്കാ​ൻ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്ന് ഇ​ന്ധ​നം എ​ത്തി​ക്കാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​പ്പ​ലു​ക​ൾ അ​യ​ക്കാ​ൻ ഒ​രു​ങ്ങി ഇ​ന്ത്യ.

ഫെ​ബ്രു​വ​രി അ​വ​സാ​നം ഇ​റാ​ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഇ​ത്ത​ര​മൊ​രു സു​പ്ര​ധാ​ന നീ​ക്കം ന​ട​ത്തു​ന്ന​ത്. ദൗ​ത്യ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും സ​ർ​ക്കാ​രി​ന്‍റെ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ക​പ്പ​ലു​ക​ൾ യാ​ത്ര തി​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ക​പ്പ​ലു​ക​ൾ പു​റ​പ്പെ​ടു​ന്ന തീ​യ​തി​യോ കൊ​ണ്ടു​വ​രു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സു​ര​ക്ഷാ അ​നു​മ​തി​യും യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​ണ്.

ആ​ഗോ​ള എ​ണ്ണ​ക്ക​ട​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നും ന​ട​ക്കു​ന്ന​ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്. ഇ​റാ​ൻ-​യു​എ​സ്, ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​ക്കാ​രാ​യ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ക​ടു​ത്ത ഇ​ന്ധ​ന പ്ര​തി​സ​ന്ധി​ക്കും വി​ല​ക്ക​യ​റ്റ​ത്തി​നും കാ​ര​ണ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ പു​തി​യ നീ​ക്കം.

ഇ​ന്ത്യ​യു​ടെ ഈ ​നീ​ക്ക​ത്തി​ന് ഇ​റാ​ൻ, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും വെ​വ്വേ​റെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ത​ന്നെ ഇ​ന്ത്യ​യു​ടെ ക​പ്പ​ൽ ഗ​താ​ഗ​ത പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക​ണ​മെ​ങ്കി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള സ​മ്മ​തം അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്.

ഇ​രു​പ​ക്ഷ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷ വ​ലി​യ ഭീ​ഷ​ണി​യി​ലാ​കും. ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന കാ​ര്യ​വും വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ വ്യ​ക്ത​മാ​കൂ. ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന സു​ര​ക്ഷ​യെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന ഒ​ന്നാ​യ​തി​നാ​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളും ഈ ​നീ​ക്ക​ത്തെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്.

Leader Page

ഇ​ൻ​ഡോ-​മെ​ഡി​റ്റ​റേ​നി​യ​ൻ മേ​ഖ​ല; ഇ​ന്ത്യ​യും ഇ​റ്റ​ലി​യും തമ്മിൽ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം

ഇ​​​​​​ന്ത്യ​​​​​​യും ഇ​​​​​​റ്റ​​​​​​ലി​​​​​​യും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ബ​​​​​​ന്ധം ഇ​​​​​​പ്പോ​​​​​​ൾ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ എ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​യ ത​​​​​​ന്ത്ര​​​​​​പ്ര​​​​​​ധാ​​​​​​ന പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത​​​​​​ത്തി​​​​​​ലേ​​​​​​ക്ക് അ​​​​​​തു വി​​​​​​ക​​​​​​സി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു. ന​​​​​​വീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്താ​​​​​​നും ഊ​​​​​​ർ​​​​​​ജ​​​​​​പ​​​​​​രി​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കാ​​​​​​നും ത​​​​​​ന്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​നു ക​​​​​​രു​​​​​​ത്തേ​​​​​​കാ​​​​​​നു​​​​​​മു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ശേ​​​​​​ഷി​​​​​​യെ ആ​​​​​​ശ്ര​​​​​​യി​​​​​​ച്ചാ​​​​​​യി​​​​​​രി​​​​​​ക്കും ഇ​​​​​​രു​​​​​​പ​​​​​​ത്തൊ​​​​​​ന്നാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ലെ സ​​​​​​മൃ​​​​​​ദ്ധി​​​​​​യും സു​​​​​​ര​​​​​​ക്ഷ​​​​​​യും നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തെ​​​​​​ന്ന ന​​​​​​മ്മു​​​​​​ടെ പൊ​​​​​​തു​​​​​​വാ​​​​​​യ അ​​​​​​വ​​​​​​ബോ​​​​​​ധ​​​​​​ത്തെ​​​​​​യാ​​​​​​ണ് ഈ ​​​​​​സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണം പ്ര​​​​​​തി​​​​​​ഫ​​​​​​ലി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഇ​​​​​​തി​​​​​​നാ​​​​​​യി, ആ​​​ഴ​​​മു​​​ള്ള ഉ​​​​​​ഭ​​​​​​യ​​​​​​ക​​​​​​ക്ഷി​​​​​​ബ​​​​​​ന്ധ​​​ത്തി​​​നും വൈ​​​​​​വി​​​​​​ധ്യ​​​​​​വ​​​​​​ത്ക​​​​​​ര​​​ണ​​​ത്തി​​​​​​നും നാം ​​​​​​പ്ര​​​​​​തി​​​​​​ജ്ഞാ​​​​​​ബ​​​​​​ദ്ധ​​​​​​രാ​​​​​​ണ്. ഇ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​ൻ രൂ​​​​​​പ​​​​​​ക​​​​​​ൽ​​​​​​പ്പ​​​​​​ന, നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​മി​​​​​​ക​​​​​​വ്, ലോ​​​​​​കോ​​​​​​ത്ത​​​​​​ര സൂ​​​​​​പ്പ​​​​​​ർ കം​​​​പ്യൂ​​​​​​ട്ട​​​​​​റു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യും ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ അ​​​​​​തി​​​​​​വേ​​​​​​ഗ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക വ​​​​​​ള​​​​​​ർ​​​​​​ച്ച, എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​ഗ് പ്ര​​​​​​തി​​​​​​ഭ​​​​​​ക​​​​​​ൾ, വ്യാ​​​​​​പ്തി, നൂ​​​​​​റി​​​​​​ല​​​​​​ധി​​​​​​കം യൂ​​​​​​ണി​​​​​​കോ​​​​​​ണു​​​​​​ക​​​​​​ളും ര​​​​​​ണ്ടു​​​​​​ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം സ്റ്റാ​​​​​​ർ​​​​​​ട്ട​​​​​​പ്പു​​​​​​ക​​​​​​ളും അ​​​​​​ട​​​​​​ങ്ങു​​​​​​ന്ന ന​​​​​​വീ​​​​​​ക​​​​​​ര​​​​​​ണ-​​​​​​സം​​​​​​രം​​​​​​ഭ​​​​​​ക ആ​​​​​​വാ​​​​​​സ​​​​​​വ്യ​​​​​​വ​​​​​​സ്ഥ എ​​​​​​ന്നി​​​​​​വ​​​​​​യും ത​​​​​​മ്മി​​​​​​ൽ ക​​​​​​രു​​​​​​ത്തു​​​​​​റ്റ പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത​​​​​​ത്തി​​​​​​നു രൂ​​​​​​പം ന​​​​​​ൽ​​​​​​കാ​​​​​​നാ​​​​​​ണു നാം ​​​​​​ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്ന​​​​​​ത്.

യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​നും ഇ​​​​​​ന്ത്യ​​​​​​യും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള സ്വ​​​​​​ത​​​​​​ന്ത്ര വ്യാ​​​​​​പാ​​​​​​ര ക​​​​​​രാ​​​​​​ർ ഇ​​​​​​രു​​​​​​ദി​​​​​​ശ​​​​​​ക​​​​​​ളി​​​​​​ലു​​​​​​മു​​​​​​ള്ള വ്യാ​​​​​​പാ​​​​​​ര​​​​​​വും നി​​​​​​ക്ഷേ​​​​​​പ​​​​​​വും വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു വ​​​​​​ഴി​​​​​​യൊ​​​​​​രു​​​​​​ക്കു​​​​​​ന്നു. പ്ര​​​​​​തി​​​​​​രോ​​​​​​ധം-​​​​​​എ​​​​​​യ്‌​​​​​​റോ​​​​​​സ്പേ​​​​​​സ്, ഹ​​​​​​രി​​​​​​ത സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​ക​​​​​​ൾ, യ​​​​​​ന്ത്ര​​​​​​സാ​​​​​​മ​​​​​​ഗ്രി​​​​​​ക​​​​​​ൾ, വാ​​​​​​ഹ​​​​​​ന​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ, രാ​​​​​​സ​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ, ഔ​​​​​​ഷ​​​​​​ധ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണം, വ​​​​​​സ്ത്ര​​​​​​വ്യാ​​​​​​പാ​​​​​​രം, അ​​​​​​ഗ്രി-​​​​​​ഫു​​​​​​ഡ്, വി​​​​​​നോ​​​​​​ദ​​​​​​സ​​​​​​ഞ്ചാ​​​​​​രം തു​​​​​​ട​​​​​​ങ്ങി​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ പ്ര​​​​​​ത്യേ​​​​​​ക ശ്ര​​​​​​ദ്ധ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ച്ച്, ഇ​​​​​​റ്റ​​​​​​ലി​​​​​​യും ഇ​​​​​​ന്ത്യ​​​​​​യും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള വ്യാ​​​​​​പാ​​​​​​രം 2029ഓ​​​​​​ടെ 200​​​​​​കോ​​​​​​ടി യൂ​​​​​​റോ എ​​​​​​ന്ന ല​​​​​​ക്ഷ്യ​​​​​​ത്തി​​​​​​ൽ എ​​​​​​ത്തി​​​​​​ക്കാ​​​​​​നും അ​​​​​​തു മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കാ​​​​​​നും നാം ​​​​​​ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്നു.‘മെ​​​​​​യ്ഡ് ഇ​​​​​​ൻ ഇ​​​​​​റ്റ​​​​​​ലി’ എ​​​​​​ന്ന​​​​​​തു ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടും മി​​​​​​ക​​​​​​വി​​​​​​ന്‍റെ പ​​​​​​ര്യാ​​​​​​യ​​​​​​മാ​​​​​​ണ്. ഇ​​​​​​ന്ന​​​​​​തു ‘മെ​​​​​​യ്ക്ക് ഇ​​​​​​ൻ ഇ​​​​​​ന്ത്യ’ പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ ഉ​​​​​​ന്ന​​​​​​ത ഗു​​​​​​ണ​​​​​​നി​​​​​​ല​​​​​​വാ​​​​​​ര ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി സ്വാ​​​​​​ഭാ​​​​​​വി​​​​​​ക​​​​​​മാ​​​​​​യി യോ​​​​ജി​​​​ക്കു​​​​​​ന്നു.

ഈ ​​​​​​പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ, ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​ത്തി​​​​​​ൽ ഇ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​ൻ വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ള വ​​​​​​ർ​​​​​​ധി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ന്ന താ​​​​​​ത്പ​​​​ര്യ​​​​​​വും ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ വ​​​​​​ള​​​​​​ർ​​​​​​ന്നു​​​​​​വ​​​​​​രു​​​​​​ന്ന സാ​​​​​​ന്നി​​​​​​ധ്യ​​​​​​വും ആ​​​​​​ശാ​​​​​​വ​​​​​​ഹ​​​​​​മാ​​​​​​യ സൂ​​​​​​ച​​​​​​ന​​​​​​യാ​​​​​​ണ്. ഇ​​​​​​ത് ഇ​​​​​​രു​​​​​​പ​​​​​​ക്ഷ​​​​​​ത്തു​​​​​​​​​മാ​​​​​​യി ആ​​​​യി​​​​ര​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം വ​​​​​​രും.

സാ​​​​​​ങ്കേ​​​​​​തി​​​​​​ക ന​​​​​​വീ​​​​​​ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണു ന​​​​​​മ്മു​​​​​​ടെ പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ത​​​​​​ൽ. നി​​​​​​ർ​​​​​​മി​​​​​​ത​​​​​​ബു​​​​​​ദ്ധി, ക്വാ​​​​​​ണ്ടം കം​​​​പ്യൂ​​​​​​ട്ടിം​​​​ഗ്, അ​​​​​​ത്യാ​​​​​​ധു​​​​​​നി​​​​​​ക ഉ​​​​​​ത്പാ​​​​ദ​​​​​​നം, നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക ധാ​​​​​​തു​​​​​​ക്ക​​​​​​ൾ, ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​സൗ​​​​​​ക​​​​​​ര്യം തു​​​​​​ട​​​​​​ങ്ങി​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ പു​​​​​​രോ​​​​​​ഗ​​​​​​തി വ​​​​​​രാ​​​​​​നി​​​​​​രി​​​​​​ക്കു​​​​​​ന്ന പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ൾ സാ​​​​​​ങ്കേ​​​​​​തി​​​​​​ക വി​​​​​​പ്ല​​​​​​വ​​​​​​ത്തി​​​ന്‍റേ​​​താ​​​ക്കും. ന​​​​​​മ്മു​​​​​​ടെ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​ക​​​​​​ളും ഗ​​​​​​വേ​​​​​​ഷ​​​​​​ണ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള വ​​​​​​ള​​​​​​ർ​​​​​​ന്നു​​​​​​വ​​​​​​രു​​​​​​ന്ന പ​​​​​​ങ്കാ​​​​​​ളി​​​​​​ത്തം ഇ​​​​​​തി​​​​​​നു പി​​​​​​ന്തു​​​​​​ണ​​​​​​യേ​​​​​​കും. ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ പൊ​​​​​​തു അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഇ​​​​​​തി​​​​​​ന​​​​​​കം ലോ​​​​​​ക​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് ഗ്ലോ​​​​​​ബ​​​​​​ൽ സൗ​​​​​​ത്തി​​​​​​ൽ, വ​​​​​​ലി​​​​​​യ സ്വീ​​​​​​കാ​​​​​​ര്യ​​​​​​ത​​​​യു​​​​​​ണ്ട്. നി​​​​​​ർ​​​​​​മി​​​​​​ത​​​​​​ബു​​​​​​ദ്ധി ന​​​​​​മ്മു​​​​​​ടെ സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളി​​​​​​ലും ആ​​​​​​ഗോ​​​​​​ള സ​​​​​​മ്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലും സ്വാ​​​​​​ധീ​​​​​​നം ചെ​​​​​​ലു​​​​​​ത്തു​​​​​​ന്നു.

നി​​​​​​ർ​​​​​​മി​​​​​​ത​​​​​​ബു​​​​​​ദ്ധി​​​​​​യു​​​​​​ടെ വി​​​​​​ക​​​​​​സ​​​​​​നം ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​മു​​​​​​ള്ള​​​​​​തും മ​​​​​​നു​​​​​​ഷ്യ​​​​​​കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത​​​​​​വു​​​​​​മാ​​​​​​ണെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ ഇ​​​​​​ന്ത്യ​​​​​​യും ഇ​​​​​​റ്റ​​​​​​ലി​​​​​​യും ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല​​​​​​മാ​​​​​​യി ഒ​​​​​​രു​​​​​​മി​​​​​​ച്ചു പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നു. ഈ ​​​​​​കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടി​​​​​​ൽ, ഇ​​​​​​ന്ത്യ​​​​​​യും ഇ​​​​​​റ്റ​​​​​​ലി​​​​​​യും നി​​​​​​ർ​​​​​​മി​​​​​​ത​​​​​​ബു​​​​​​ദ്ധി​​​​​​യെ സ​​​​​​മ​​​​​​ഗ്ര​​​​വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള ക​​​​​​രു​​​​​​ത്തു​​​​​​റ്റ സ​​​​​​ങ്കേ​​​​​​ത​​​​​​മാ​​​​​​യി കാ​​​​​​ണു​​​​​​ന്നു; വി​​​​​​ശേ​​​​​​ഷി​​​​​​ച്ച് ഗ്ലോ​​​​​​ബ​​​​​​ൽ സൗ​​​​​​ത്ത് രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഇ​​​​​​ത് ഏ​​​​​​റെ ഉ​​​​​​പ​​​​​​കാ​​​​​​ര​​​​​​പ്പെ​​​​​​ടും.

ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ളും പ​​​​​​ല ഭാ​​​​​​ഷ​​​​​​ക​​​​​​ളി​​​​​​ലും ല​​​​​​ഭ്യ​​​​​​മാ​​​​​​യ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​ക​​​​​​ളും ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ലെ വ്യ​​​​​​ത്യാ​​​​​​സ​​​​​​ങ്ങ​​​​​​ൾ കു​​​​​​റ​​​​​​യ്ക്കാ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​മെ​​​​​​ന്നും ഇ​​​​​​രു​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ക​​​​​​രു​​​​​​തു​​​​​​ന്നു. സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യു​​​​​​ടെ കേ​​​​​​ന്ദ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തു മ​​​​​​നു​​​​​​ഷ്യ​​​​​​നെ പ്ര​​​​​​തി​​​​​​ഷ്ഠി​​​​​​ക്കു​​​​​​ന്ന (MANAV) ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടി​​​​​​ലും, മ​​​​​​നു​​​​​​ഷ്യ​​​​​​ത്വ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഊ​​​​​​ന്നി​​​​​​യു​​​​​​ള്ള മ​​​​​​നു​​​​​​ഷ്യ​​​​​​കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത ‘അ​​​​​​ൽ​​​​​​ഗോ​​​​​​ർ-​​​​​​എ​​​​​​ത്തി​​​​​​ക്സ്’ (algor-ethics) പ്രോ​​​​​​ത്സാ​​​​​​ഹി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലെ ഇ​​​​​​റ്റ​​​​​​ലി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലും അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത​​​​​​മാ​​​​​​യി, നി​​​​​​ർ​​​​​​മി​​​​​​ത​​​​​​ബു​​​​​​ദ്ധി സാ​​​​​​മൂ​​​​​​ഹി​​​​ക​​​​ശാ​​​​​​ക്തീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​ള്ള പ്രേ​​​​​​ര​​​​​​ക ഘ​​​​​​ട​​​​​​ക​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ പ​​​​​​ങ്കാ​​​​​​ളി​​​​​​ത്തം ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്നു. ഈ ​​​​​​സ​​​​​​മീ​​​​​​പ​​​​​​നം ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ വ്യാ​​​​​​പ്തി​​​​​​യെ ഇ​​​​​​റ്റ​​​​​​ലി​​​​​​യു​​​​​​ടെ ധാ​​​​​​ർ​​​​​​മി​​​​​​ക-​​​​​​വ്യാ​​​​​​വ​​​​​​സാ​​​​​​യി​​​​​​ക വൈ​​​​​​ദ​​​​​​ഗ്ധ്യ​​​​​​വു​​​​​​മാ​​​​​​യി സ​​​​​​മ​​​​​​ന്വ​​​​​​യി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ അ​​​​​​ന്ത​​​​​​സ് ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു.

സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​യ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണം, ശേ​​​​​​ഷി വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്ക​​​​​​ൽ, പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ശേ​​​​​​ഷി​​​​​​യു​​​​​​ള്ള സൈ​​​​​​ബ​​​​​​ർ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലെ മി​​​​​​ക​​​​​​ച്ച അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​ലൂ​​​​​​ടെ, എ​​​​​​ല്ലാ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും നി​​​​​​ർ​​​​​​മി​​​​​​ത​​​​​​ബു​​​​​​ദ്ധി രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നും അ​​​​​​തി​​​​​​ന്‍റെ പ്ര​​​​​​യോ​​​​​​ജ​​​​​​നം നേ​​​​​​ടാ​​​​​​നും ക​​​​​​ഴി​​​​​​യു​​​​​​ന്ന, തു​​​​​​റ​​​​​​ന്ന​​​​​​തും വി​​​​​​ശ്വ​​​​​​സ​​​​​​നീ​​​​​​യ​​​​​​വും നീ​​​​​​തി​​​​​​യു​​​​​​ക്ത​​​​​​വു​​​​​​മാ​​​​​​യ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ ഇ​​​​​​ടം സൃ​​​​​​ഷ്‌​​​​ടി​​​​​​ക്കാ​​​​​​ൻ നാം ​​​​​​ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്നു. ഈ ​​​​​​കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടാ​​​​​​ണ് ഇ​​​​​​റ്റ​​​​​​ലി​​​​​​യു​​​​​​ടെ ജി7 ​​​​അ​​​​​​ധ്യ​​​​​​ക്ഷ​​​​​​പ​​​​​​ദ​​​​​​വി​​​​​​യു​​​​​​ടെ​​​​​​യും ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന ‘എ​​​​ഐ ഇം​​​​​​പാ​​​​​​ക്‌​​​​ട് സ​​​​​​മ്മി​​​​​​റ്റ് 2026’-ന്‍റെ ​​ഫ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും കാ​​​​​​ത​​​​​​ൽ.

നി​​​​​​ർ​​​​​​മി​​​​​​ത​​​​​​ബു​​​​​​ദ്ധി​​​​​​യെ മ​​​​​​നു​​​​​​ഷ്യ​​​​​​ൻ മ​​​​​​നു​​​​​​ഷ്യ​​​​​​നു​​​​​​വേ​​​​​​ണ്ടി സ​​​​​​ജ്ജ​​​​​​മാ​​​​​​ക്കി​​​​​​യ സ​​​​​​ങ്കേ​​​​​​ത​​​​​​മാ​​​​​​യി കാ​​​​​​ണു​​​​​​ക എ​​​​​​ന്ന​​​​​​തി​​​​​​ന​​​​​​ർ​​​​​​ഥം, സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​ക്ക് ഒ​​​​​​രി​​​​​​ക്ക​​​​​​ലും വ്യ​​​​​​ക്തി​​​​​​ക​​​​​​ൾ​​​​​​ക്കു പ​​​​​​ക​​​​​​ര​​​​​​മാ​​​​​​കാ​​​​​​നോ അ​​​​​​വ​​​​​​രു​​​​​​ടെ മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളെ ഹ​​​​​​നി​​​​​​ക്കാ​​​​​​നോ ക​​​​​​ഴി​​​​​​യി​​​​​​ല്ലെ​​​​​​ന്നും, പൊ​​​​​​തു​​​​ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളെ സ്വാ​​​​​​ധീ​​​​​​നി​​​​​​ക്കാ​​​​​​നോ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​പ്ര​​​​​​ക്രി​​​​​​യ​​​​​​ക​​​​​​ളെ അ​​​​​​ട്ടി​​​​​​മ​​​​​​റി​​​​​​ക്കാ​​​​​​നോ അ​​​​​​ത് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ലെ​​​​​​ന്നും ശ​​​​​​ക്ത​​​​​​മാ​​​​​​യി ഉ​​​​​​റ​​​​​​പ്പി​​​​​​ച്ചു പ​​​​​​റ​​​​​​യു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​ണ്. ന​​​​​​മ്മു​​​​​​ടെ സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണം ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യെ​​​​​​യും ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ള്ളു​​​​​​ന്നു. ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ പ​​​​​​ര്യ​​​​​​വേ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലും ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യി​​​​​​ലും ഇ​​​​​​ന്ത്യ കൈ​​​​​​വ​​​​​​രി​​​​​​ച്ച ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​യ മു​​​​​​ന്നേ​​​​​​റ്റ​​​​​​ങ്ങ​​​​​​ളും ഇ​​​​​​റ്റ​​​​​​ലി​​​​​​യു​​​​​​ടെ മി​​​​​​ക​​​​​​ച്ച എ​​​​​​യ്‌​​​​​​റോ​​​​​​സ്പേ​​​​​​സ് എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​ഗ് വൈ​​​​​​ദ​​​​​​ഗ്ധ്യ​​​​​​വും സം​​​​​​യു​​​​​​ക്ത സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും അ​​​​​​ടു​​​​​​ത്ത ത​​​​​​ല​​​​​​മു​​​​​​റ സാ​​​​​​ങ്കേ​​​​​​തി​​​​​​ക വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​നും വ​​​​​​ലി​​​​​​യ അ​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കു​​​​​​ന്നു.

പ്ര​​​​​​തി​​​​​​രോ​​​​​​ധം, സു​​​​​​ര​​​​​​ക്ഷ, ത​​​​​​ന്ത്ര​​​​​​പ്ര​​​​​​ധാ​​​​​​ന സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണം കൂ​​​​​​ടു​​​​​​ത​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​ക്കാ​​​​​​ൻ ഇ​​​​​​റ്റ​​​​​​ലി​​​​​​യും ഇ​​​​​​ന്ത്യ​​​​​​യും ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്നു. ന​​​​​​മ്മു​​​​​​ടെ ഈ ​​​​​​സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണം നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ സ​​​​​​മു​​​​​​ദ്ര​​​​​​പാ​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ സു​​​​​​ര​​​​​​ക്ഷ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും ഭീ​​​​​​ക​​​​​​ര​​​​​​വാ​​​​​​ദം, അ​​​​​​ന്താ​​​​​​രാ​​​​ഷ്‌​​​​ട്ര ക്രി​​​​​​മി​​​​​​ന​​​​​​ൽ​​​​​​ശൃം​​​​​​ഖ​​​​​​ല​​​​​​ക​​​​​​ൾ, ല​​​​​​ഹ​​​​​​രി​​​​​​മ​​​​​​രു​​​​​​ന്നു​​​​​​ക​​​​​​ട​​​​​​ത്ത്, സൈ​​​​​​ബ​​​​​​ർ കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​ങ്ങ​​​​​​ൾ, മ​​​​​​നു​​​​​​ഷ്യ​​​​​​ക്ക​​​​​​ട​​​​​​ത്ത് തു​​​​​​ട​​​​​​ങ്ങി​​​​​​യ ഭീ​​​​​​ഷ​​​​​​ണി​​​​​​ക​​​​​​ളെ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ക​​​​​​രു​​​​​​ത്ത് വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും സ​​​​​​ഹാ​​​​​​യി​​​​​​ക്കും.

NRI

ഡി​ജി​റ്റ​ൽ ഒ​സി​ഐ കാ​ർ​ഡ് നി​ല​വി​ൽ വ​ന്നു

ലാ​സ് വേ​ഗ​സ്: ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ സി​റ്റി​സ​ൺ​സി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ലൈ​ഫ് ലോം​ഗ് വി​സ​യാ​യ​ഒ​സി​ഐ കാ​ർ​ഡ് ഇ​തു​വ​രെ പാ​സ്പോ​ർ​ട്ട് ബു​ക്ക് പോ​ലെ​യു​ള്ള ഒ​രു യാ​ത്രാ​രേ​ഖ ആ​യി​രു​ന്നു.

ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി ഇ​നി​മു​ത​ൽ ഇ-​ഒ​സി​ഐ എ​ന്ന ഇ​ല​ക്ട്രോ​ണി​ക് ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ക​യാ​ണ്.

എ​ന്താ​ണ് ഇ-​ഒ​സി​ഐ അ​ഥ​വാ ഡി​ജി​റ്റ​ൽ ഒ​സി​ഐ കാ​ർ​ഡ്?

സ്മാ​ർ​ട്ട്ഫോ​ണി​ക​ളി​ലെ ആ​പ്പു​ക​ൾ പോ​ലെ ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഇ​ത് സാ​ധ്യ​മാ​ക്കാം. ഇ​പ്പോ​ൾ ഒ​സി​ഐ കൈ​വ​ശ​മു​ള്ള​വ​ർ​ക്കും പു​തു​താ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.

എ​ല്ലാ രേ​ഖ​ക​ളും കൃ​ത്യ​മാ​ണെ​ങ്കി​ൽ ഈ ​ആ​പ്പി​ൽ ഒ​രു ക്യു​ആ​ർ കോ​ഡ് കി​ട്ടും. വി​മാ​ന യാ​ത്ര​ക​ളു​ടെ ഭാ​ഗ​മാ​യി മൊ​ബൈ​ലി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ൽ ബോ​ർ​ഡിം​ഗ് ബാ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്ന​ത് പോ​ലെ ഇ​ത് സ്കാ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്.

ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​മി​ഗ്രെ​ഷ​ൻ ക്ലി​യ​റ​ൻസി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന സ​മ​യ​വും ഇ​ത് മൂ​ലം ലാ​ഭി​ക്കാം.

എ​പ്പോ​ഴാ​ണ് പു​തി​യ ഇ-​ഒ​സി​ഐ ല​ഭ്യ​മാ​കു​ക?

പു​തു​താ​യി അ​പേ​ക്ഷ​യ്ക്കു​ന്ന​വ​ർ​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ശേ​ഷം ​ഒ​സി​ഐ അ​പ്രൂ​വ​ൽ കി​ട്ടു​മ്പോ​ൾ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഇ-​ഒ​സി​ഐയും ​സ്മാ​ർ​ട്ട്ഫോ​ണി​ലെ ആ​പ്പി​ൽ ല​ഭ്യ​മാ​കും.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഭാ​വി​യി​ലെ യാ​ത്ര​ക​ൾ​ക്കു​ള്ള രേ​ഖ​യാ​യി അ​തി​ലെ ക്യൂആർ കോ​ഡ് മാ​ത്രം മ​തി​യാ​കും. ബ​യോ​മെ​ട്രി​ക് സ്കാ​നിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ പു​തി​യ ഇ-​ഒ​സി​ഐ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ കൈ​വ​ശ​മു​ള്ള ഒ​സി​ഐ ബു​ക്ക് കൊ​ണ്ട് യാ​ത്ര ചെ​യ്യാ​നാ​കു​മോ?

തീ​ർ​ച്ച​യാ​യും, ഇ​നി ഒ​രു പു​തി​യ അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ ഒ​സി​ഐ ബു​ക്ക് കൊ​ണ്ട് യാ​ത്ര തു​ട​രാ​വു​ന്ന​താ​ണ്, എ​ങ്കി​ലും ഭാ​ര​ത സ​ർ​ക്കാ​ർ ഇ-​ഒ​സി​ഐ ഡി​ജി​റ്റ​ൽ ക്യൂആർ കോ​ഡി​നാ​ണ് മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ന്ന​ത്.

ഒ​സി​ഐ സ​ർ​വീ​സു​ക​ൾ​ക്ക് പ​ല പോ​ർ​ട്ട​ലു​ക​ളു​ണ്ടോ?

ഉ​ണ്ടാ​യി​രു​ന്നു, എ​ന്നാ​ൽ ഇ​പ്പോ​ൾ മു​ത​ൽ എ​ല്ലാ സ​ർ​വീ​സു​ക​ൾ​ക്കും ഒ​രു ഒ​റ്റ പോ​ർ​ട്ട​ലി​ന്റെ കീ​ഴി​ലാ​ക്കി​യി​രി​ക്കു​ന്നു. പു​തി​യ ര​ജി​സ്ട്രേ​ഷ​നു​ക​ൾ, റീ-​ഇ​ഷ്യൂ, രേ​ഖ​ക​ളു​ടെ അ​പ്‌​ഡേ​റ്റ്സ്, റി​നൗ​ൺ​സി​യേ​ഷ​ൻ മു​ത​ലാ​യ എ​ല്ലാ സ​ർ​വീ​സു​ക​ളും ഈ ​ഒ​രൊ​റ്റ പോ​ർ​ട്ട​ലി​ൽ സാ​ധ്യ​മാ​ണ്.

ഇ​നി​മു​ത​ൽ എ​ല്ലാ രേ​ഖ​ക​ളും ഈ ​പോ​ർ​ട്ട​ലി​ലൂ​ടെ ഡ​ജി​റ്റി​ലാ​യി സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും. പു​തു​ക്കി​യ വി​ദേ​ശ പാ​സ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം ഒ​സി​ഐ പോ​ർ​ട്ട​ലി​ലി​ൽ കൂ​ടി 90 ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

അ​തു​പോ​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ൾ​ക്കും ഒ​സി​ഐ നി​യ​മ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. വി​ദേ​ശ പാ​സ്സ്‌​പോ​ർ​ട്ട് കി​ട്ടി​യ കു​ട്ടി​ക​ൾ 90 ദി​വ​സ​ങ്ങ​ൾ​ക്ക​കം ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് സ​റ​ണ്ട​ർ ചെ​യ്തി​രി​ക്ക​ണം.

ഇ​ങ്ങ​നെ ചെ​യ്യാ​ത്ത​വ​ർ​ക്ക് യാ​ത്ര​ക​ൾ മു​ട​ങ്ങാ​നും പി​ഴ ഒ​ടു​ക്കേ​ണ്ട​താ​യി വ​ന്നേ​ക്കാം. പു​തി​യ ഒ​സി​ഐ കാ​ർ​ഡ് അ​പേ​ക്ഷ​ക​ർ​ക്കാ​ണ് ഇ-​ഒ​സി​ഐ ക്യൂആർ കോ​ഡു​ക​ൾ ഇ​പ്പോ​ൾ ല​ഭ്യ​മാ​വു​ക.

നി​ല​വി​ൽ ഇ-​ഒ​സി​ഐ ബു​ക്‌ലെ​റ്റു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് അ​വ പു​തു​ക്കു​മ്പോ​ൾ കോ​ഡ് ല​ഭ്യ​മാ​വും. എ​ല്ലാ സ​ർ​വീ​സു​ക​ൾ​ക്കും പുതുക്കി​യ ഫീ​സു​ക​ളും നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഈ ​ഓ​ൺ​ലൈ​ൻ ഒ​സി​ഐ പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കു​ക: https://ociservices.gov.in/onlineOCI/

International

ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​സ്ഥ​യി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഡെ​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ആം​​​​സ്റ്റ​​​​ർ​​​​ഡാം: ഇ​​​​ന്ത്യ​​​​യി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ള്‍ വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ന്നു​​​​വെ​​​​ന്നും മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ഇ​​​​തി​​​​ൽ നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്‌​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടെ​​​​ന്നും ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വു​​​​മാ​​​​യി പ​​​​തി​​​​വാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​റു​​​​ണ്ടെ​​​​ന്നു​​​​മു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി റോ​​​​ബ് ജെ​​​​റ്റ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം വി​​​​വാ​​​​ദ​​​​മാ​​​​യി.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഡ​​​​ച്ച് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​വെ​​​​യാ​​​​ണു റോ​​​​ബ് ജെ​​​​റ്റ​​​​ൻ ഇ​​​​ന്ത്യ​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ത്യ​​​​യി​​​​ലെ മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​യും​​​​കു​​​​റി​​​​ച്ച് ഡ​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ ത​​​​ള്ളി.

ച​​​​ടു​​​​ല​​​​മാ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്ള​​​​തെ​​​​ന്നും അ​​​​ഭി​​​​പ്രാ​​​​യ​​​​സ്വാ​​​​ത​​​​ന്ത്ര്യം ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ചു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​ന്ത്യ​​​​ന്‍ സം​​​​സ്കാ​​​​ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​മു​​​​ള്ള അ​​​​റി​​​​വി​​​​ല്ലാ​​​​യ്മ​​​​മൂ​​​​ല​​​​മാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ സെ​​​​ക്ര​​​​ട്ട​​​​റി (വെ​​​​സ്റ്റ്) സി​​​​ബി ജോ​​​​ര്‍​ജ് പ​​​​റ​​​​ഞ്ഞു.

ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ബ​​​​ലി​​​​ക​​​​ഴി​​​​ക്കാ​​​​തെ​​​​യാ​​​​ണ് ഇ​​​​ന്ത്യ സാ​​​​മ്പ​​​​ത്തി​​​​ക-​​​​സാ​​​​മൂ​​​​ഹി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ നേ​​​​ട്ട​​​​ങ്ങ​​​​ള്‍ കൈ​​​​വ​​​​രി​​​​ച്ച​​​​തെ​​​​ന്നും ലോ​​​​ക​​​​ത്തെ ആ​​​​റി​​​​ലൊ​​​​ന്നു ജ​​​​ന​​​​ങ്ങ​​​​ളെ ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യെ​​​​ന്നും ആ​​​​റി​​​​ലൊ​​​​ന്ന് പ്ര​​​​ശ്ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​വ​​​​ര​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

Auto

‘ഒ​രു കോ​ടി’ വി​സ്മ​യം ഇ​ന്ത്യ​യി​ൽ

ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ​ ബൈ​ക്ക് നി​ർ​മാ​താ​ക്ക​ളാ​യ ഡ്യു​ക്കാ​റ്റി​യു​ടെ ഏ​റ്റ​വും പു​തി​യ അ​ൾ​ട്രാ-​ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ മോ​ഡ​ൽ "ഡ്യു​ക്കാ​റ്റി പാ​നി​ഗാ​ലെ വി 4 ​ലം​ബോ​ർ​ഗി​നി’ ഇ​ന്ത്യ​ൻ മ​ണ്ണി​ലെ​ത്തി.

ര​ണ്ട് വി​ഖ്യാ​ത ഓ​ട്ടോ​മൊ​ബൈ​ൽ ഭീ​മന്മാ​രാ​യ ഡ്യു​ക്കാ​റ്റി​യും ലം​ബോ​ർ​ഗി​നി​യും കൈ​കോ​ർ​ത്ത​പ്പോ​ൾ പി​റ​വി​യെ​ടു​ത്ത ഈ ​ആ​ഡം​ബ​ര സൂ​പ്പ​ർ​ ബൈ​ക്ക് അ​തി​ന്‍റെ വി​ല​കൊ​ണ്ടും അ​തി​നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​കൊ​ണ്ടും ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ളെ അ​ന്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രു കോ​ടി രൂ​പ എ​ക്സ് ഷോ​റൂം വി​ല​യി​ലാ​ണ് ഈ ​പ​തി​പ്പ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ യൂ​ണി​റ്റ് മും​ബൈ​യി​ൽ ഉ​പ​ഭോ​ക്താ​വി​ന് കൈ​മാ​റി ഡ്യു​ക്കാ​റ്റി ച​രി​ത്രം കു​റി​ച്ചു​ക​ഴി​ഞ്ഞു. ഈ ​ബൈ​ക്കി​നെ ഇ​ത്ര​യ​ധി​കം വി​ല​പി​ടി​പ്പു​ള്ള​താ​ക്കു​ന്ന​ത് അ​തി​ന്‍റെ ലി​മി​റ്റ​ഡ് പ്രൊ​ഡ​ക‌്ഷ​നാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ ആ​കെ 630 യൂ​ണി​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഡ്യു​ക്കാ​റ്റി ഈ ​മോ​ഡ​ലി​ൽ നി​ർ​മി​ക്കു​ന്ന​ത്. ലം​ബോ​ർ​ഗി​നി ക​ന്പ​നി സ്ഥാ​പി​ത​മാ​യ വ​ർ​ഷ​ത്തെ (1963) അ​നു​സ്മ​രി​ച്ചു​കൊ​ണ്ടാ​ണ് "63’ എ​ന്ന സം​ഖ്യ ഡി​സൈ​നി​ലും വാ​ഹ​ന​ത്തി​ലും ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നു​ പു​റ​മേ, ലം​ബോ​ർ​ഗി​നി​യു​ടെ സ്വ​ന്തം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി 63 സ്പെ​ഷ​ൽ യൂ​ണി​റ്റു​ക​ൾ വേ​റെ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഈ 63 ​പേ​ർ​ക്ക് അ​വ​രു​ടെ പ​ക്ക​ലു​ള്ള ലം​ബോ​ർ​ഗി​നി കാ​റി​ന്‍റെ അ​തേ ക​ള​ർ കോ​ന്പി​നേ​ഷ​നി​ലും ല​ത​ർ സീ​റ്റ് ഫി​നി​ഷി​ലും ബൈ​ക്ക് ക​സ്റ്റ​മൈ​സ് ചെ​യ്ത് സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ക്കും.

ഡി​സൈ​ൻ

ഡ്യു​ക്കാ​റ്റി പാ​നി​ഗാ​ലെ വി4 ​ലാം​ബോ​ർ​ഗി​നി​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം അ​തി​ന്‍റെ ലു​ക്ക് ത​ന്നെ​യാ​ണ്. ലാം​ബോ​ർ​ഗി​നി​യു​ടെ അ​ത്യാ​ധു​നി​ക വി12 ​ഹൈ​ബ്രി​ഡ് സൂ​പ്പ​ർ കാ​റാ​യ ലം​ബോ​ർ​ഗി​നി റെ​വു​വെ​ൽ​റ്റോ​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ബൈ​ക്ക് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. റെ​വു​വെ​ൽ​റ്റോ കാ​റു​ക​ളി​ൽ കാ​ണാ​റു​ള്ള ഐ​ക്ക​ണി​ക് നി​യോ​ണ്‍ പ​ച്ച, ക്ര​യോ​ണ്‍ ഗ്രേ ​എ​ന്നീ ഡ്യു​വ​ൽ-​ടോ​ണ്‍ ക​ള​ർ സ്കീ​മി​ലാ​ണ് വാ​ഹ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ ഭാ​രം പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നാ​യി ബോ​ഡി പാ​ന​ലു​ക​ൾ ഭൂ​രി​ഭാ​ഗ​വും കാ​ർ​ബ​ണ്‍ ഫൈ​ബ​ർകൊ​ണ്ടാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ലം​ബോ​ർ​ഗി​നി സൂ​പ്പ​ർ കാ​റു​ക​ളു​ടെ അ​ലോ​യ് വീ​ലു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഫോ​ർ​ജ്ഡ് അ​ലോ​യ് വീ​ലു​ക​ളാ​ണ് ഇ​തി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഡ്രൈ ​ക്ല​ച്ച് സി​സ്റ്റം ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ട്രാ​ക്കു​ക​ളി​ൽ ഗി​യ​ർ മാ​റ്റ​ങ്ങ​ൾ കൂ​ടു​ത​ൽ സു​ഗ​മ​വും വേ​ഗ​മേ​റി​യ​തു​മാ​കു​ന്നു.

പെ​ർ​ഫോ​മ​ൻ​സ്

രൂ​പ​ഭം​ഗി​യി​ൽ മാ​ത്ര​മ​ല്ല, റോ​ഡി​ലെ പ്ര​ക​ട​ന​ത്തി​ലും ഈ ​സൂ​പ്പ​ർ ബൈ​ക്ക് സൂ​പ്പ​റാ​ണ്. 1103സി​സി ശേ​ഷി​യു​ള്ള ലി​ക്വി​ഡ്-​കൂ​ൾ​ഡ് ഡെ​സ്മോ​സെ​ഡി​സി സ്ട്രാ​ഡേ​ൽ വി4 ​എ​ൻ​ജി​നാ​ണ് ക​രു​ത്തേ​കു​ന്ന​ത്. 218.5 ബി​എ​ച്ച്പി ക​രു​ത്തും 122.1 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഈ ​എ​ൻ​ജി​ന് സാ​ധി​ക്കും. വാ​ഹ​ന​ത്തി​ന് പൂ​ജ്യ​ത്തി​ൽ നി​ന്നും 100 കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​ൻ മൂ​ന്ന് സെ​ക്ക​ൻ​ഡി​ൽ താ​ഴെ സ​മ​യം മ​തി. ഇ​തി​ന്‍റെ പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 350 കി​ലോ​മീ​റ്റ​റി​ലും മു​ക​ളി​ലാ​ണ്.

ഇ​തൊ​രു ട്രാ​ക്ക് ഫോ​ക്ക​സ്ഡ് സൂ​പ്പ​ർ സ്പോ​ർ​ട്സ് ബൈ​ക്ക് ആ​യ​തി​നാ​ലും ഉ​യ​ർ​ന്ന പെ​ർ​ഫോ​മ​ൻ​സ് ന​ൽ​കു​ന്ന വി4 ​എൻജിൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ലും വ​ലി​യ ഇ​ന്ധ​ന​ക്ഷ​മ​ത പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല. സാ​ധാ​ര​ണ റൈ​ഡിം​ഗ് സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 12 കി​ലോ​മീ​റ്റ​ർ ആ​ണ് ഈ ​ബൈ​ക്കി​ന് ല​ഭി​ക്കു​ന്ന മൈ​ലേ​ജ്. 17 ലി​റ്റ​ർ ക​പ്പാ​സി​റ്റി​യു​ള്ള ഇ​ന്ധ​ന ടാ​ങ്കാ​ണ് വാഹ നത്തിലു​ള്ള​ത്.

സ്മാ​ർ​ട്ട് ബൈ​ക്ക്

ആ​ധു​നി​ക റേ​സിം​ഗ് ബൈ​ക്കു​ക​ളി​ൽ കാ​ണു​ന്ന എ​ല്ലാ​വി​ധ ഇ​ല​ക്‌ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ളും ഈ ​ലം​ബോ​ർ​ഗി​നി എ​ഡി​ഷ​നി​ലു​ണ്ട്. 6-ആ​ക്സി​സ് ഇ​നേ​ർ​ഷ്യ​ൽ മെ​ഷ​ർ​മെ​ന്‍റ് യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​തി​ന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ്ട്രീ​റ്റ്, സ്പോ​ർ​ട്, റേ​സ് എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത റൈ​ഡിം​ഗ് മോ​ഡു​ക​ൾ വാഹന ത്തിലുണ്ട്. ലം​ബോ​ർ​ഗി​നി കാ​റു​ക​ളി​ലെ ഡാ​ഷ്ബോ​ർ​ഡ് ഗ്രാ​ഫി​ക്സി​ന് സ​മാ​ന​മാ​യ ആ​നി​മേ​ഷ​നു​ക​ളോ​ട് കൂ​ടി​യ അഞ്ച് ഇ​ഞ്ച് ഫു​ൾ ക​ള​ർ ടി​എ​ഫ്ടി ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റാ​ണ് ഇ​തി​ലു​ള്ള​ത്. വ​ണ്ടി സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ ലാം​ബോ​ർ​ഗി​നി ലോ​ഗോ​യും ബൈ​ക്കി​ന്‍റെ സീ​രി​യ​ൽ ന​ന്പ​റും സ്ക്രീ​നി​ൽ തെ​ളി​യും.

വി​ല: 1 കോ​ടി

മൈ​ലേ​ജ്: 12കി​ലോ​മീ​റ്റ​ര്‍

National

യു​എ​ൻ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യ്ക്കും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ൾ​ക്കും ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്കാ​രം വേ​ണ​മെ​ന്ന് ഇ​ന്ത്യ. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ബ്രി​ക്സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ.​ജ​യ്ശ​ങ്ക​ർ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.

യു​എ​ൻ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ ഉ​ൾ​പ്പെ​ടെ ഐ​ക്യ​രാ​ഷ്‌ട്രസ​ഭയു​ടെ സു​പ്ര​ധാ​ന അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ൾ​ക്ക് പു​തി​യ കാ​ല​ത്തി​ന​നു​സ​രി​ച്ച മാ​റ്റ​ങ്ങ​ൾ വേ​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം.

അ​മേ​രി​ക്ക, ചൈ​ന, റ​ഷ്യ, യു​കെ, ഫ്രാ​ൻ​സ് എ​ന്നീ അ​ഞ്ച് സ്ഥി​ര അം​ഗ​ങ്ങ​ളു​ള്ള യു​എ​ൻ സു​ര​ക്ഷാ കൗ​ണ്‍​സി​ലി​ൽ സ്ഥി​ര അം​ഗ​ത്വം നേ​ടാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് നി​ർ​ദേ​ശം.

നി​ല​വി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ഴ​ത്തേ​തി​നേ​ക്കാ​ൾ ലോ​കം ഇ​ന്ന് കൂ​ടു​ത​ൽ ബ​ന്ധി​പ്പി​ക്ക​പ്പെ​ട്ട​താ​ണ്; കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​വും ബ​ഹു​ധ്രു​വ​വു​മാ​ണ്. എ​ന്നി​ട്ടും കാ​ലാ​നു​സൃ​ത മാ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ല -വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.

യു​എ​ൻ സു​ര​ക്ഷാ​സ​മി​തി​യു​ടെ സ്ഥി​ര​വും സ്ഥി​ര​മ​ല്ലാ​ത്ത​തു​മാ​യ അം​ഗ​ത്വ​ത്തി​ലും മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച ജ​യ്ശ​ങ്ക​ർ ഏ​ഷ്യ, ആ​ഫ്രി​ക്ക, തെ​ക്കേ അ​മേ​രി​ക്ക മേ​ഖ​ല​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം അ​നി​വാ​ര്യ​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ലി​ലെ വീ​റ്റോ അ​ധി​കാ​ര​മു​ള്ള സ്ഥി​ര അം​ഗ​മാ​കാ​ൻ ബ്ര​സീ​ൽ, ജ​ർ​മ​നി, ഇ​ന്ത്യ, ജ​പ്പാ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ട്ട ജി4 ​രാ​ജ്യ​ങ്ങ​ൾ 2005 മു​ത​ൽ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്.

ഇ​വ​ർ​ക്ക് സ്ഥി​ര അം​ഗ​ത്വം ല​ഭി​ക്കാ​ൻ ജി4 ​രാ​ജ്യ​ങ്ങ​ൾ പ​ര​സ്പ​രം പി​ന്തു​ണ​യ്ക്കു​ന്നു​മു​ണ്ട്. 1945ൽ ​രൂ​പീ​കൃ​ത​മാ​യ​തി​നു​ശേ​ഷം യു​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ൽ ഇ​ന്നു​വ​രേ​ക്കും ഒ​രേ അ​ധി​കാ​ര​ഘ​ട​ന ത​ന്നെ​യാ​ണ് പി​ന്തു​ട​രു​ന്ന​ത്.

മാ​റു​ന്ന ഭൗ​മ​രാ​ഷ്‌ട്രീയ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​സ​രി​ച്ച് പ​രി​ഷ്കാ​രം വേ​ണ​മെ​ന്നാ​ണ് ജി4 ​രാ​ജ്യ​ങ്ങ​ൾ വാ​ദി​ക്കു​ന്ന​ത്. പ​രി​ഷ്കാ​രം വ​ന്നി​ല്ലെ​ങ്കി​ൽ ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യു​ടെ ഫ​ല​പ്രാ​പ്തി​ക്കും വി​ശ്വാ​സ്യ​ത​യ്ക്കും കോ​ട്ടം​ത​ട്ടു​മെ​ന്നാ​ണ് വാ​ദം.

Business

ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പം 42 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ മൊ​ത്ത​വി​ല സൂ​ചി​ക (ഡ​ബ്ല്യു​പി​ഐ) അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം 42 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ. ഏ​പ്രി​ലി​ൽ 8.3 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​യി​ൽ ഡ​ബ്ല്യു​പി​ഐ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം.

മാ​ർ​ച്ചി​ലെ 3.88 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണി​ത്. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യും അ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ധ​ന​ത്തി​ലും ഊ​ർ​ജ​ത്തി​ലും ക്രൂ​ഡ് ഓ​യി​ലി​ലു​മു​ണ്ടാ​യി​ട്ടു​ള്ള വി​ല വ​ർ​ധ​ന​യും കൂ​ടി​യ പ​ണ​പ്പെ​രു​പ്പ​ത്തി​നു കാ​ര​ണ​മാ​യി.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി​യും ക്രൂ​ഡ് ഓ​യി​ൽ നി​ര​ക്കി​ലു​ണ്ടാ​ക്കി​യി​ട്ടു​ള്ള വ​ൻ വ​ർ​ധ​ന​യാ​ണ് പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണം.

വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ക്രൂ​ഡ് പെ​ട്രോ​ളി​യ​ത്തി​ന്‍റെ​യും പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ​യും പ​ണ​പ്പെ​രു​പ്പം മാ​ർ​ച്ചി​ലെ 35.98 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഏ​പ്രി​ലി​ൽ 67.18 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണു കു​തി​ച്ച​ത്.

ക്രൂ​ഡ് പെ​ട്രോ​ളി​യ​ത്തി​ന്‍റെ മാ​ത്രം പ​ണ​പ്പെ​രു​പ്പം 51.57 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 88.06 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു.

ഇ​ന്ധ​ന-​ഊ​ർ​ജ വി​ഭാ​ഗ​ത്തി​ലാ​ക​ട്ടെ പ​ണ​പ്പെ​രു​പ്പം 1.05 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 24.71 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ് വ​ർ​ധി​ച്ച​ത്. കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, അ​ടി​സ്ഥാ​ന ലോ​ഹ​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല വ​ർ​ധ​ന കാ​ര​ണം നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ​ണ​പ്പെ​രു​പ്പം മാ​ർ​ച്ചി​ലെ 3.39 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 4.62 ശ​ത​മാ​ന​മാ​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​ന്ധ​ന ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ വ​ൻ തോ​തി​ലു​ള്ള പ​ണ​പ്പെ​രു​പ്പ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഭ​ക്ഷ്യ​വി​ല​ക​ളി​ൽ അ​ധി​കം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടി​ല്ല. മു​ൻ മാ​സ​ത്തെ 1.81 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2.31 ശ​ത​മാ​ന​മാ​യാ​ണ് ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ ഏ​പ്രി​ലി​ലു​ണ്ടാ​യി​ട്ടു​ള്ള പ​ണ​പ്പെ​രു​പ്പം.

Sports

ഫി​ഫ ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യ​ണമെന്നാവശ്യപ്പെട്ട് ഹർജി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​രം ഇ​​​​ന്ത്യ​​​​യി​​​​ൽ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ൽ കേ​​​​ന്ദ്ര വാ​​​​ർ​​​​ത്താ​​​​വി​​​​ത​​​​ര​​​​ണ പ്ര​​​​ക്ഷേ​​​​പ​​​​ണ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നും പ​​​​ബ്ലി​​​​ക് ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​ക്കും ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നോ​​​​ട്ടീ​​​​സ്.

ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് മ​​​ത്സ​​​രം തു​​​​ട​​​​ങ്ങാ​​​​ൻ ഒ​​​​രു മാ​​​​സം മാ​​​​ത്രം ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കെ ഇ​​​​ന്ത്യ​​​​യി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക സം​​​​പ്രേ​​​​ഷ​​​ണാ​​​​വ​​​​കാ​​​​ശം ആ​​​​രും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നി​​​​രി​​​​ക്കെ​​​​യാ​​​​ണു ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി​​​​യെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്തു സൗ​​​​ജ​​​​ന്യ​​​​മാ​​​​യി സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന ദൂ​​​​ര​​​​ദ​​​​ർ​​​​ശ​​​​നി​​​​ലൂ​​​​ടെ​​​​യോ ഡി​​​​ഡി സ്പോ​​​​ർ​​​​ട്സി​​​​ലൂ​​​​ടെ​​​​യോ ലോ​​​​ക​​​​ക​​​​പ്പ് സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​ണു ഹ​​​​ർ​​​​ജി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം.
2026, 2030 ലോ​​​​ക​​​​ക​​​​പ്പു​​​​ക​​​​ളു​​​​ടെ സം​​​​പ്രേ​​​​ക്ഷ​​​​ണാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന് ഫി​​​​ഫ പ​​​​ത്തു കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​റാ​​​​ണ് വി​​​​ല പ​​​​റ​​​​ഞ്ഞ​​​​ത്.

എ​​​​ന്നാ​​​​ൽ സം​​​​പ്രേ​​​​ഷക​​​​രു​​​​ടെ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​യ്മ​​​​മൂ​​​​ലം ഈ ​​​​വി​​​​ല 3.5 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി കു​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നി​​​​ട്ടും ഒ​​​​രു ക​​​​രാ​​​​റും അ​​​​ന്തി​​​​മ​​​​മാ​​​​യി​​​​ല്ല. ഫു​​​​ട്ബോ​​​​ൾ പ്രേ​​​​മികൾ ഏറെയുള്ള ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​ന് ഇ​​​​തു​​​മൂ​​​​ലം ലോ​​​​ക​​​​ക​​​​പ്പ് ന​​​​ഷ്‌​​​​ട​​​​മാ​​​​കു​​​​മെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

2007ലെ ​​​​സ്പോ​​​​ർ​​​​ട്സ് ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് സി​​​​ഗ്ന​​​​ൽ​​​​സ് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ദേ​​​​ശീ​​​​യ​​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള കാ​​​​യി​​​​ക ഇ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ലോ​​​​ക​​​​ക​​​​പ്പ് മ​​​ത്സ​​​രം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​രും പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​യും ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഡി​​​​ഡി സ്പോ​​​​ർ​​​​ട്സും ഡി​​​​ഡി ഫ്രീ ​​​​ഡി​​​​ഷും വേ​​​​വ്സ് ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മു​​​​മു​​​​ള്ള പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​ക്ക് ലോ​​​​ക​​​​ക​​​​പ്പ് സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Sports

ഇ​ന്ത്യ​ന്‍ ലോകകപ്പ് സ്വ​പ്‌​നം വിഫലം

സു​ഷൗ: ഫി​ഫ അ​ണ്ട​ര്‍ 17 വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു യോ​ഗ്യ​ത നേ​ടാ​മെ​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ സ്വ​പ്‌​നം വി​ഫ​ലം. എ​എ​ഫ്‌​സി 2026 അ​ണ്ട​ര്‍ 17 ഏ​ഷ്യ​ന്‍ ക​പ്പ് വ​നി​താ ക്വാ​ര്‍​ട്ട​റി​ല്‍ ആ​തി​ഥേ​യ​രാ​യ ചൈ​ന​യോ​ട് 3-0നു ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് പ്ര​തീ​ക്ഷ അ​സ്ത​മി​ച്ചു.

ആ​ണ്‍​കു​ട്ടി​ക​ള്‍ പു​റ​ത്ത്

ജി​ദ്ദ: 2026 ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കാ​തെ ഇ​ന്ത്യ​ന്‍ ആ​ണ്‍​കു​ട്ടി​ക​ളും. 2026 ​എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് അ​ണ്ട​ര്‍ 17 ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ര്‍​ക്ക് യോ​ഗ്യ​ത ല​ഭി​ക്കു​മെ​ങ്കി​ലും, ഗ്രൂ​പ്പ് ഡി​യി​ല്‍ ര​ണ്ട് തോ​ല്‍​വി​യു​മാ​യി ഇ​ന്ത്യ പു​റ​ത്താ​യി.

ഗ്രൂ​പ്പ് ഡി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​നോ​ടും തോ​ല്‍​വി വ​ഴ​ങ്ങി (3-0) ഇ​ന്ത്യ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.

Kerala

"മൂന്നു മാസം ഉറങ്ങിയ മോദി രാജ്യത്തെ കോവിഡ് കാലത്തേക്കു കൊണ്ടുപോകുന്നു'

ഹൈ​ദ​രാ​ബാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​എ​സ്-​ഇ​റാ​ൻ യുദ്ധത്തെത്തുടർന്നു രാ​ജ്യം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ്വ​ർ​ണം വാ​ങ്ങ​രു​ത്, ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്ക​ണം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം.

ഇന്ധനപ്രതിസന്ധിയും മറ്റും മറികടക്കാൻ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്രസർക്കാർ രാജ്യത്തെ വീണ്ടും കോവിഡ് കാലത്തിനു സമാനമായ ലോക്ക്ഡൗണിലേക്കു നയിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഊ​ർജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പരാജയപ്പെട്ടു.

മൂ​ന്നു മാ​സ​മാ​യി​ട്ടും കൃ​ത്യ​മാ​യ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​തെന്നു കോ​ൺ​ഗ്ര​സ് നേതൃത്വം കുറ്റപ്പെ​ടു​ത്തി. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത​ത്തി​ലേ​ക്കു​ള്ള ചു​വ​ടുവ‍യ്പാ​ണെന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ പ്രതികരിച്ചു.

ക​ടു​ത്ത മി​ത​വ്യ​യ ന​ട​പ​ടി​ക​ൾ പാ​ലി​ച്ച് ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെന്നാണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്നലെ ആഹ്വാനം ചെയ്തത്. പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക, വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക, സ്വ​ർ​ണം വാ​ങ്ങു​ന്ന​ത് ഒ​രു വ​ർ​ഷ​ത്തേ​ക്കു മാ​റ്റിവയ്​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണു പ്ര​ധാ​ന​മ​ന്ത്രി മു​ന്നോ​ട്ടു​വ​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ൽ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം സം​ര​ക്ഷി​ക്കേ​ണ്ട​തു നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മിപ്പി​ച്ചു. യു​ദ്ധം തു​ട​ങ്ങി​യ ശേ​ഷം ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 120 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ന്ന​തും രൂ​പ​യു​ടെ മൂ​ല്യം 95-ലേ​ക്കു താ​ഴ്ന്ന​തും രാ​ജ്യ​ത്തി​നു വ​ലി​യ ബാ​ധ്യ​ത​യാ​കു​ന്നു​ണ്ട്.

പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​ഭോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കുക, മെ​ട്രോ സൗ​ക​ര്യ​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ അ​ത് ഉ​പ​യോ​ഗി​ക്കു​ക, കാ​ർ പൂ​ളിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കോവി​ഡ് കാ​ല​ത്തു ന​ട​പ്പാ​ക്കി​യ "വ​ർ​ക്ക് ഫ്രം ​ഹോം' രീ​തി​യും ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗു​ക​ളും വീ​ണ്ടും പ്രാ​വ​ർ​ത്തി​ക​മാ​ക്കുക, ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ്വ​ർ​ണം വാ​ങ്ങു​ന്ന​തും അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത വി​ദേ​ശ​യാ​ത്ര​ക​ളും ഒ​ഴി​വാ​ക്കുക, ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കുക, രാ​സ​വ​ള​ങ്ങ​ൾ​ക്കു പ​ക​രം പ്ര​കൃ​തി​ദ​ത്ത കൃ​ഷി രീ​തി​യി​ലേ​ക്കു മാ​റുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.

ആ​ഗോ​ള ഊ​ർ​ജ പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ന്ധ​ന വി​ല വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ർധി​പ്പി​ക്കേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്ന സൂ​ച​ന​യും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. നി​ല​വി​ൽ പ്ര​തി​ദി​നം 1,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് എ​ണ്ണ ക​മ്പ​നി​ക​ൾ നേ​രി​ടു​ന്ന​ത്.

NRI

സൊ​റോ​സ് ഫെ​ലോ​ഷി​പ്പ്: അ​ഭി​മാ​ന നേ​ട്ടം ക​ര​സ്ഥ​മാ​ക്കി 11 ഇ​ന്ത്യ​ൻ വം​ശ​ജ​ർ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ​ക്കാ​ർ​ക്കും അ​വ​രു​ടെ മ​ക്ക​ൾ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ന​ൽ​കു​ന്ന പ്ര​ശ​സ്ത​മാ​യ "പോ​ൾ ആ​ൻ​ഡ് ഡെ​യ്‌​സി സൊ​റോ​സ് ഫെ​ലോ​ഷി​പ്' പ്ര​ഖ്യാ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​ത്ത 30 പേ​രി​ൽ 11 പേ​രും ഇ​ന്ത്യ​ൻ വം​ശ​ജ​രാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​നാ​യി 90,000 ഡോ​ള​ർ (ഏ​ക​ദേ​ശം 75 ല​ക്ഷം രൂ​പ) വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കും. 3,070 അ​പേ​ക്ഷ​ക​രി​ൽ നി​ന്നാ​ണ് 30 പേ​രെ ക​ണ്ടെ​ത്തി​യ​ത്.

അ​മേ​രി​ക്ക​യു​ടെ സാ​മൂ​ഹി​ക​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ "പു​തി​യ അ​മേ​രി​ക്ക​ക്കാ​രാ​ണ്' ഈ ​പ്ര​തി​ഭ​ക​ളെ​ന്ന് ഫെ​ലോ​ഷി​പ് സ​മി​തി വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ർ

അ​ഖി​ൽ രാ​ജ​ൻ: യേ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ പി​എ​ച്ച്ഡി​യും ജെ​ഡി​യും ചെ​യ്യു​ന്നു. ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​ക്ഷ​യ വി​ജ​യ അ​ന്ന​പ്ര​ഗ​ഡ: കാ​ൻ​സ​ർ ക​ണ്ടെ​ത്താ​നു​ള്ള ലി​ക്വി​ഡ് ബ​യോ​പ്സി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഡോ​ക്ട​ർ-​സ​യ​ന്‍റി​സ്റ്റ്.

അ​ന​ന്ത​ൻ സ​ദ​ഗോ​പ​ൻ: ഹാ​ർ​വാ​ർ​ഡി​ൽ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്നു. കെ​മി​ക്ക​ൽ ബ​യോ​ള​ജി​യി​ൽ വി​ദ​ഗ്ധ​ൻ.

ആ​ര്യ റാ​വു: ഹാ​ർ​വാ​ർ​ഡ് - എം​ഐ​ടി സം​യു​ക്ത പ്രോ​ഗ്രാ​മി​ൽ എം​ഡി/​പി​എ​ച്ച്ഡി ചെ​യ്യു​ന്നു. എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സാ രീ​തി​ക​ളി​ൽ ഗ​വേ​ഷ​ണം.

അ​വി​നാ​ഷ് വ​ദാ​ലി: എം​ഐ​ടി​യി​ൽ ഫി​സി​ക്സി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്നു. ക്വാ​ണ്ടം സി​സ്റ്റ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണം.

ഇ​ലീ​ന ലോ​ഗാ​നി: സ്റ്റാ​ൻ​ഫോ​ർ​ഡ് ലോ ​സ്കൂ​ളി​ൽ ജെ​ഡി വി​ദ്യാ​ർ​ഥി. സാ​മൂ​ഹി​ക നീ​തി​യും സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം.

റി​യ ദാ​സ്: എം​ഐ​ടി​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ലും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ലും പി​എ​ച്ച്ഡി ചെ​യ്യു​ന്നു.

റോ​ണ​ക് ദേ​ശാ​യി: എ​ഐ ഉ​പ​യോ​ഗി​ച്ച് പു​തി​യ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ഗ​വേ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു.

സെ​റീ​ൻ സിം​ഗ്: ഓ​ക്സ്ഫോ​ർ​ഡി​ൽ നി​ന്ന് ക്രി​മി​നോ​ള​ജി​യി​ൽ പി​എ​ച്ച്ഡി നേ​ടി. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലെ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​വ​സ്വ​ൻ വൈ​കു​ണ്ഠ: യു​സി​എ​സ്എ​ഫി​ൽ ഇ​മ്മ്യൂ​ണോ​ള​ജി​യി​ലും ജീ​ൻ എ​ഡി​റ്റിം​ഗി​ലും ഗ​വേ​ഷ​ണം ന​ട​ത്തു​ന്നു.

യാ​സ ബേ​ഗ്: സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബ​യോ എ​ൻ​ജി​നി​യ​റിം​ഗി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്നു. 

Tech

കോ​ഗ്നി​സെ​ന്‍റ് 12,000 മു​ത​ൽ 15,000 വ​രെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഒരുങ്ങുന്നു, ഇന്ത്യയിലുള്ളവരെയും ബാധിച്ചേക്കും

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ഐ​ടി സേ​വ​ന ദാ​താ​ക്ക​ളാ​യ കോ​ഗ്നി​സെ​ന്‍റ് 12,000 മു​ത​ൽ 15,000 വ​രെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഒ​രു​ങ്ങു​ന്നു. ക​മ്പ​നി​യു​ടെ ചി​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള ‘പ്രൊ​ജ​ക്ട് ലീ​പ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രെ​യാ​ണ് ഈ ​തീ​രു​മാ​നം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​ര​മു​ള്ള സൂ​ച​ന. ഐ​ടി ലോ​ക​ത്തെ പ്ര​മു​ഖ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ കോ​ഗ്നി​സ​ന്റി​ന്റെ ഈ ​നീ​ക്കം ഇ​ന്ത്യ​ൻ ഐ​ടി മേ​ഖ​ല​യി​ൽ വ​ലി​യ ആ​ശ​ങ്ക​യ്ക്കാ​ണ് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 29-നാ​ണ് ക​മ്പ​നി ത​ങ്ങ​ളു​ടെ ലാ​ഭ​വി​ഹി​തം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും ചി​ല​വ് കു​റ​യ്ക്കു​ന്ന​തി​നു​മാ​യി ‘പ്രൊ​ജ​ക്ട് ലീ​പ്’ പ്ര​ഖ്യാ​പി​ച്ച​ത്. പി​രി​ച്ചു​വി​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന് അ​ന്ന് സൂ​ച​ന ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും എ​ത്ര പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. കോ​ഗ്നി​സെ​ന്‍റ് ക​മ്പ​നി​ക്ക് നി​ല​വി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 3,57,000 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 2,50,000 പേ​രും ഇ​ന്ത്യ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ മാ​ത്രം പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടേ​ക്കാം. ഇ​ന്ത്യ​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ ശ​രാ​ശ​രി വാ​ർ​ഷി​ക ശ​മ്പ​ളം 15 ല​ക്ഷം രൂ​പ​യാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​റ് മാ​സ​ത്തെ ശ​മ്പ​ള​മാ​യ ഏ​ക​ദേ​ശം 7.5 ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​നാ​ണ് ക​മ്പ​നി​യു​ടെ പ​ദ്ധ​തി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​ത് ഇ​ന്ത്യ​യെ അ​പേ​ക്ഷി​ച്ച് ക​മ്പ​നി​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ അ​മേ​രി​ക്ക​യി​ൽ പി​രി​ച്ചു​വി​ട​ൽ കു​റ​വാ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​ക​ൾ. ശ​മ്പ​ളം, പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ച് ഓ​രോ രാ​ജ്യ​ത്തെ​യും പി​രി​ച്ചു​വി​ട​ൽ തോ​തി​നെ​കു​റി​ച്ച് ക​മ്പ​നി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

Tech

ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ഓ​ര്‍​ബി​റ്റ​ല്‍ ഡാ​റ്റാ സെ​ന്‍റ​ര്‍ വ​രു​ന്നു

ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട് പ്ര​മു​ഖ സ്‌​പേ​സ്-​ടെ​ക് സ്റ്റാ​ര്‍​ട്ട​പ്പാ​യ പി​ക്‌​സ​ല്‍, ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സ്ഥാ​പ​ന​മാ​യ സ​ര്‍​വം എ​ഐ​യു​മാ​യി ചേ​ര്‍​ന്ന് വി​ക​സി​പ്പി​ക്കു​ന്ന അ​ത്യാ​ധു​നി​ക പ​ദ്ധ​തി​യാ​ണ് ഓ​ര്‍​ബി​റ്റ​ല്‍ ഡാ​റ്റാ സെ​ന്‍റ​ര്‍.

പാ​ത്ത്‌​ഫൈ​ന്‍​ഡ​ര്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സെ​ന്‍റ​റി​ന്‍റെ ല​ക്ഷ്യം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ (ഓ​ര്‍​ബി​റ്റ്) നേ​രി​ട്ട് ഡാ​റ്റാ സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യെ​ന്ന​താ​ണ്. ഭൂ​മി​യി​ലെ ഡാ​റ്റാ സെ​ന്‍റ​റു​ക​ള്‍ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി സ്ഥ​ല പ​രി​മി​തി​യാ​ണ്.

കൂ​ടാ​തെ വ​ലി​യ ഊ​ര്‍​ജ​വും ആ​വ​ശ്യ​മാ​ണ്. ഇ​തു ര​ണ്ടും പ​രി​ഹ​രി​ക്കു​ക​യെ​ന്ന​താ​ണ് ഓ​ര്‍​ബി​റ്റ​ല്‍ ഡാ​റ്റാ സെ​ന്‍റ​റി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ഈ ​ദൗ​ത്യം 2026 അ​വ​സാ​ന​ത്തോ​ടെ വി​ക്ഷേ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ബ​ഹി​രാ​കാ​ശ​ത്ത് ഡാ​റ്റാ സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലെ ത​ട​സ​ങ്ങ​ളി​ല്ലാ​തെ സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍​നി​ന്ന് നേ​രി​ട്ട് ഊ​ര്‍​ജം ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാം എ​ന്ന​താ​ണ്.
കൂ​ടാ​തെ മ​റ്റ് ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തു​വ​ച്ച് വി​ശ​ക​ല​നം ചെ​യ്യാ​ന്‍ സാ​ധി​ക്കും.

കൂ​ടാ​തെ ഡാ​റ്റ ഭൂ​മി​യി​ലേ​ക്ക് അ​യ​ച്ച് പ്രോ​സ​സ് ചെ​യ്യു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നും സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ബ​ഹി​രാ​കാ​ശ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഡാ​റ്റാ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​നും സാ​ധി​ക്കും.

ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തു​ന്ന ഉ​പ​ഗ്ര​ഹം സ്വ​യം ഒ​രു സൂ​പ്പ​ര്‍ കം​പ്യൂ​ട്ട​റാ​യി മാ​റും. ഇ​തി​ലെ ഏ​റ്റ​വും വ​ലു​തും പ്ര​ധാ​ന​വു​മാ​യ ഭാ​ഗം ഗ്രാ​ഫി​ക്‌​സ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ക​ളാ​ണ്.

സാ​ധാ​ര​ണ ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഹൈ-​എ​ന്‍​ഡ് ഗ്രാ​ഫി​ക്‌​സ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ക​ള്‍ ഉ​പ​ഗ്ര​ഹ​ത്തി​ലു​ണ്ടാ​വും.

പി​ക്‌​സ​ലി​ന്‍റെ ഹൈ്പ​ര്‍​സ​പെ​ക്ട്ര​ല്‍ ഇ​മേ​ജിം​ഗ് കാ​മ​റ ഉ​പ​യോ​ഗി​ച്ച് ഭൂ​മി​യു​ടെ വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​നും അ​വ ത​ത്സ​മ​യം എ​ഐ ഉ​പ​യോ​ഗി​ച്ച് വി​ശ​ക​ല​നം ചെ​യ്യാ​നും ക​ഴി​യും.

Business

ലോകത്ത് ഏറ്റവും കൂടുതൽ സ്പാം കോളുകൾ; ഇന്ത്യ അഞ്ചാമത്

ന്യൂ​​​​ഡ​​​​ല്‍ഹി: ലോ​​​​ക​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ സ്പാം ​​​​കോ​​​​ളു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ന്ത്യ അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ത്താ​​​​ണെ​​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ട്രു​​​​കോ​​​​ള​​​​റി​​​​ന്‍റെ റി​​​​പ്പോ​​​​ര്‍ട്ടു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ​​​​യി​​​​ൽ സ്പാം ​​​​തീ​​​​വ്ര​​​​ത 66 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ഇ​​​തി​​​​ല്‍ 36 ശ​​​​ത​​​​മാ​​​​ന​​​​വും ടെ​​​​ലി​​​​മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് കോ​​​​ളു​​​​ക​​​​ളാ​​​​ണ്.

2023ലെ ​​​​ഡി​​​​ജി​​​​റ്റ​​​​ല്‍ വ്യ​​​​ക്തി​​​​ഗ​​​​ത ഡാ​​​​റ്റാ സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​വും എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത ടൂ​​​​ളു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു സ്പാം ​​​​മെ​​​​സേ​​​​ജു​​​​ക​​​​ൾ ത​​​​ട​​​​യാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും സ്പാം ​​​​കോ​​​​ളു​​​​ക​​​​ള്‍ ഇ​​​​പ്പോ​​​​ഴും വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്. ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യാ​​​​ണു ട്രു​​​​കോ​​​​ള​​​​റി​​​​ന്‍റെ ലി​​​​സ്റ്റി​​​​ല്‍ ഒ​​​​ന്നാ​​​​മ​​​​ത്. ചി​​​​ലി, വി​​​​യ​​​​റ്റ്‌​​​​നാം, ബ്ര​​​​സീ​​​​ല്‍ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ല്‍.

സ്പാം ​​​​കോ​​​​ളു​​​​ക​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ളും സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും

ടെ​​​​ലി​​​​മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ്

രാ​​​​ജ്യ​​​​ത്തെ ഭൂ​​​​രി​​​​ഭാ​​​​ഗം സ്പാം ​​​​കോ​​​​ളു​​​​ക​​​​ളും സെ​​​​യി​​​​ല്‍സ്, ടെ​​​​ലി​​​​മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ക്കാ​​​​യു​​​​ള്ള​​​​താ​​​​ണ്.

സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍

ഈ ​​​​കോ​​​​ളു​​​​ക​​​​ള്‍ പ​​​​ല​​​​പ്പോ​​​​ഴും ബാ​​​​ങ്കിം​​​​ഗ്, സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു.

ഡാ​​​​റ്റാ പ​​​​ങ്കി​​​​ട​​​​ല്‍

ഫോ​​​​മു​​​​ക​​​​ള്‍ പൂ​​​​രി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ഴും മ​​​​റ്റും ആ​​​​ളു​​​​ക​​​​ള്‍ ന​​​​ല്‍കു​​​​ന്ന ഫോ​​​​ണ്‍ ന​​​​മ്പ​​​​റു​​​​ക​​​​ള്‍ മൂ​​​​ന്നാം ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​യ്​​​​ക്കു​​​​ന്ന​​​​ത് സ്പാം ​​​​വ​​​​ര്‍ധി​​​​പ്പി​​​​ക്കു​​​​ന്നു.

സാ​​​​ങ്കേ​​​​തി​​​​ക പ​​​​രി​​​​മി​​​​തി​​​​ക​​​​ള്‍

സ്പാം ​​​​കോ​​​​ളു​​​​ക​​​​ള്‍ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള റ​​​​ഗു​​​​ലേ​​​​റ്റ​​​​റി ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ക്കി​​​​ട​​​​യി​​​​ലും കോ​​​​ള​​​​ര്‍മാ​​​​രു​​​​ടെ ഐ​​​​ഡ​​​​ന്‍റി​​​​റ്റി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ലെ പോ​​​​രാ​​​​യ്മ​​​​ക​​​​ള്‍ ഇ​​​​തി​​​​നെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു.

ത​​​​ട​​​​യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍

• ട്രാ​​​​യ്‌​​​​യു​​​​ടെ ഡൂ ​​​​നോ​​​​ട്ട് ഡി​​​​സ്റ്റ​​​​ര്‍ബ് (ഡി​​​​എ​​​​ൻ​​​​ഡി) ര​​​​ജി​​​​സ്ട്രി
പ്രൊ​​​​മോ​​​​ഷ​​​​ണ​​​​ല്‍ കോ​​​​ളു​​​​ക​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ ന​​​​മ്പ​​​​റു​​​​ക​​​​ള്‍ ഡി​​​​എ​​​​ന്‍ഡി​​​​യി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാം.

• എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത ക​​​​ണ്ടെ​​​​ത്ത​​​​ല്‍
ടെ​​​​ലി​​​​കോം സേ​​​​വ​​​​ന​​​ദാ​​​​താ​​​​ക്ക​​​​ള്‍ എ​​​​ഐ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ കോ​​​​ളു​​​​ക​​​​ള്‍ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യും ത​​​​ട​​​​യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

• ഡി​​​​ജി​​​​റ്റ​​​​ല്‍ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍സ് പ്ലാ​​​​റ്റ്ഫോം
സ​​​​ഞ്ചാ​​​​ര്‍ സാ​​​​ഥി പ്ലാ​​​​റ്റ്ഫോ​​​​മി​​​​നു കീ​​​​ഴി​​​​ല്‍ ത​​​​ട്ടി​​​​പ്പ് ന​​​​മ്പ​​​​റു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നും ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും ഈ ​​​​പ്ലാ​​​​റ്റ്ഫോം സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു.

• 2023ലെ ​​​​ഡി​​​​ജി​​​​റ്റ​​​​ല്‍ വ്യ​​​​ക്തി​​​​ഗ​​​​ത ഡാ​​​​റ്റാ സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം
ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ക്ക് അ​​​​വ​​​​രു​​​​ടെ ഡാ​​​​റ്റ​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ല്‍കു​​​​ന്നു.

എന്താണ് സ്പാം‍?

​​​​ഡി​​​​ജി​​​​റ്റ​​​​ല്‍ ലോ​​​​ക​​​​ത്ത് ന​​​​മ്മ​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​തെ​​​ത​​​​ന്നെ ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​നാ​​​​വ​​​​ശ്യ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് സ്പാം ​​​​എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി പ​​​​ര​​​​സ്യ​​​​ങ്ങ​​​​ള്‍ക്കും ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ക്കു​​​​മാ​​​​ണ് (പി​​​​ഷിം​​​​ഗ്) ഇ​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​വി​​​​ധ രൂ​​​​പ​​​​ങ്ങ​​​​ള്‍

ഇ​-​​​മെ​​​​യി​​​​ലു​​​​ക​​​​ള്‍ വ​​​​ഴി​​​​യാ​​​​ണ് സ്പാം ​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യും വ​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍ ഇ​​​​ന്ന് എ​​​​സ്എം​​​​എ​​​​സ്, സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ, ഫോ​​​​ണ്‍ കോ​​​​ളു​​​​ക​​​​ള്‍ (സ്പാം ​​​​കോ​​​​ളു​​​​ക​​​​ള്‍) എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ​​​​യും ഇ​​​​വ വ​​​​രാ​​​​റു​​​​ണ്ട്.

സ്പാ​​​​മി​​​​ന്‍റെ ല​​​​ക്ഷ്യം

മി​​​​ക്ക സ്പാ​​​​മു​​​​ക​​​​ളും ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​സ്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള​​​​താ​​​​ണ്. എ​​​​ന്നാ​​​​ല്‍ ചി​​​​ല​​​​വ വ്യ​​​​ക്തി​​​​ഗ​​​​ത​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ചോ​​​​ര്‍ത്താ​​​​നോ (ഹാ​​​​ക്കിം​​​​ഗ്) കം​​​​പ്യൂ​​​​ട്ട​​​​റി​​​​ല്‍ വൈ​​​​റ​​​​സു​​​​ക​​​​ള്‍ ക​​​​ട​​​​ത്തി​​​​വി​​​​ടാ​​​​നോ ഉ​​​​ള്ള ലി​​​​ങ്കു​​​​ക​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​കാം.

പേ​​​​രി​​​ന്‍റെ ച​​​​രി​​​​ത്രം

’മോ​​​​ണ്ടി പൈ​​​​ത്ത​​​​ണ്‍’എ​​​​ന്ന ഒ​​​​രു പ​​​​ഴ​​​​യ കോ​​​​മ​​​​ഡി സ്‌​​​​കെ​​​​ച്ചി​​​​ല്‍നി​​​​ന്നാ​​​​ണ് ഈ ​​​​വാ​​​​ക്കി​​​​ന് ഇ​​​​ന്‍റ​​​ര്‍നെ​​​​റ്റ് ലോ​​​​ക​​​​ത്തു പ്ര​​​​ശ​​​​സ്തി ല​​​​ഭി​​​​ച്ച​​​​ത്. സ്പാം ​​​​എ​​​​ന്ന​​​​ത് യ​​​​ഥാ​​​​ര്‍ഥ​​​​ത്തി​​​​ല്‍ 1937ല്‍ ​​​​വി​​​​പ​​​​ണി​​​​യി​​​​ലി​​​​റ​​​​ങ്ങി​​​​യ ടി​​​​ന്നി​​​​ല​​​​ട​​​​ച്ച ഒ​​​​രു മാം​​​സ ഉ​​​ത്പ​​​​ന്ന​​​​ത്തി​​​​ന്‍റെ ബ്രാ​​​​ന്‍ഡ് പേ​​​​രാ​​​​ണ്.

സു​​​​ര​​​​ക്ഷ

ഇ​​​​ത്ത​​​​രം സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ലി​​​​ങ്കു​​​​ക​​​​ളി​​​​ല്‍ ക്ലി​​​​ക്ക് ചെ​​​​യ്യാ​​​​തി​​​​രി​​​​ക്കു​​​​ക. സം​​​​ശാ​​​​സ്പ​​​​ദ​​​​മാ​​​​യ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ തു​​​​റ​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക.

International

യു​എ​ഇ​യി​ലെ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം; ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: യു​എ​ഇ​യി​ലെ ഫു​ജൈ​റ​യി​ല്‍ ഇ​റാ​ന്‍ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഇ​ന്ത്യ.

അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

"ഫു​ജൈ​റ​യി​ല്‍ മൂ​ന്ന് ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് പ​രി​ക്കേ​റ്റ ആ​ക്ര​മ​ണം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ശ​ത്രു​ത​ക​ള്‍ ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സി​വി​ലി​യ​ന്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും നി​ര​പ​രാ​ധി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​രെ​യും ല​ക്ഷ്യം വ​ച്ചു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് അ​ന്ത്യ​മു​ണ്ടാ​ക​ണ​മെ​ന്നും ഞ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു'.- ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ര​ണ്‍​ധീ​ര്‍ ജ​യ്സ്വാ​ള്‍ എ​ക്‌​സി​ല്‍ കു​റി​ച്ചു.

യു​എ​ഇ​യി​ലെ ഫു​ജൈ​റ പെ​ട്രോ​ളി​യം ഇ​ന്‍​ഡ​സ്ട്രീ​സ് സോ​ണി​ലാ​ണ് ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഡ്രോ​ണ്‍- മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഓ​യി​ല്‍ ഇ​ന്‍​ഡ​സ്ട്രി സോ​ണി​ല്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സി​വി​ല്‍ ഡി​ഫ​ന്‍​സ് സം​ഘം ഉ​ട​ന്‍​ത​ന്നെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും പ​രി​ക്കേ​റ്റ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

 

National

ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ത​ക​ർ​ന്നു; കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ ലോ​ക മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം 157-ലേ​ക്ക് താ​ഴ്ന്നു​വെ​ന്നും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം വ​ലി​യ തോ​തി​ൽ ഹ​നി​ക്ക​പ്പെ​ട്ടു​വെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​മെ​ന്ന നെ​ഹ്‌​റു​വി​ന്‍റെ വാ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

2014 മു​ത​ൽ 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 36 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ജ​യി​ലി​ലാ​യെ​ന്നും, യു​എ​പി​എ പോ​ലു​ള്ള ക​ഠി​ന​മാ​യ നി​യ​മ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടു​ന്നു​വെ​ന്ന് ഖ​ർ​ഗെ ആ​രോ​പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ച​ത്തീ​സ്ഗ​ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രു​ക​ളും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

വാ​ർ​ത്താ​മു​റി​ക​ളെ നി​ശ​ബ്ദ​മാ​ക്കാ​ൻ അ​പ​കീ​ർ​ത്തി നി​യ​മ​ങ്ങ​ളും ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​ങ്ങ​ളും കേ​ന്ദ്രം ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് മേ​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ്വ​ത​ന്ത്ര​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും അ​വ​രെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക​യു​മാ​ണ് ഒ​രു സ്വ​ത​ന്ത്ര മാ​ധ്യ​മ​ത്തി​ന്‍റെ ധ​ർ​മ്മ​മെ​ന്ന് ഖ​ർ​ഗെ ഓ​ർ​മി​പ്പി​ച്ചു. എ​ന്നാ​ൽ ഇ​ന്ന​ത്തെ ഭ​ര​ണ​കൂ​ടം സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തെ ശി​ക്ഷി​ക്കു​ക​യും സ​ർ​ക്കാ​രി​ന് വി​ധേ​യ​മാ​യി നി​ൽ​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ദൂ​ര​വ്യാ​പ​ക​മാ​യ നാ​ശ​മു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

National

മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ പിന്നിൽ; റി​​​​പ്പോ​​​​ർ​​​​ട്ടേ​​​​ഴ്സ് വി​​​​ത്തൗ​​​​ട്ട് ബോ​​​​ർ​​​​ഡേ​​​​ഴ്സിന്‍റെ റിപ്പോർട്ട്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക മാ​​​​ധ്യ​​​​മ​​​സ്വാ​​​​ത​​​​ന്ത്ര്യ സൂ​​​​ചി​​​​ക​​​​യി​​​​ൽ 157-ാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് കൂ​​​​പ്പു​​​​കു​​​​ത്തി ഇ​​​​ന്ത്യ. 180 രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം 151-ാം സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ത്യ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ സൂ​​​​ചി​​​​ക​​​​യി​​​​ൽ ആ​​​​റു സ്ഥാ​​​​ന​​​​മാ​​​​ണ് താ​​​​ഴേ​​​​ക്കി​​​​റ​​​​ങ്ങി​​​​യ​​​​ത്. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​രാ​​​​ജ്യ​​​​ത്തു മാ​​​​ധ്യ​​​​മ​​​സ്വാ​​​​ത​​​​ന്ത്ര്യം പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തോ​​​​ടെ പാ​​​​രീ​​​​സ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള "റി​​​​പ്പോ​​​​ർ​​​​ട്ടേ​​​​ഴ്സ് വി​​​​ത്തൗ​​​​ട്ട് ബോ​​​​ർ​​​​ഡേ​​​​ഴ്സ്’ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് സൂ​​​​ചി​​​​ക പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

2014ൽ ​​​​ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​ന്ത്യ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്ക് പ​​​​തി​​​​ച്ചു​​​​വെ​​​​ന്നും ബി​​​​ജെ​​​​പി​​​​യും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന വ​​​​ലി​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ അ​​​​തി​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ ഒ​​​​രു സൗ​​​​ഹൃ​​​​ദം രൂ​​​​പ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്.

25 വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ല​​​​യ​​​​ള​​​​വി​​​​നി​​​​ട​​​​യി​​​​ൽ ലോ​​​​ക​​​​ത്തി​​​​ലെ മാ​​​​ധ്യ​​​​മ​​​സ്വാ​​​​ത​​​​ന്ത്ര്യം അ​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്ന് 2026ലെ ​​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ സം​​​ഘ​​​ട​​​ന അ​​​​ടി​​​​വ​​​​ര​​​​യി​​​​ടു​​​​ന്നു. നോ​​​​ർ​​​​വെ, നെ​​​​ത​​​​ർ​​​​ലാ​​​​ൻ​​​​ഡ്സ്, എ​​​​സ്തോ​​​​ണി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് മാ​​​​ധ്യ​​​​മ​​​സ്വാ​​​​ത​​​​ന്ത്ര്യ സൂ​​​​ചി​​​​ക​​​​യി​​​​ൽ മു​​​​ന്നി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ​​​​ഭ​​​​ര​​​​ണ​​​​വും ഏ​​​​കാ​​​​ധി​​​​പ​​​​ത്യ​​​​വും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന സൗ​​​​ദി അ​​​​റേ​​​​ബ്യ, ഇ​​​​റാ​​​​ൻ, ചൈ​​​​ന, ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ, എ​​​​രി​​​​ത്രി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് 180 രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഏ​​​​റ്റ​​​​വും പി​​​​ന്നി​​​​ലു​​​​ള്ള​​​​ത്.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ 153-ാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള​​​​പ്പോ​​​​ൾ ഭൂട്ടാ​​​​ൻ 150-ാം സ്ഥാ​​​​ന​​​​ത്തും നേ​​​​പ്പാ​​​​ൾ 87-ാം സ്ഥാ​​​​ന​​​​ത്തും ശ്രീ​​​​ല​​​​ങ്ക 134-ാം സ്ഥാ​​​​ന​​​​ത്തും ബം​​​​ഗ്ലാ​​​​ദേ​​​​ശ് 152-ാം സ്ഥാ​​​​ന​​​​ത്തു​​​​മാ​​​​ണു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ മ്യാ​​​​ൻ​​​​മ​​​​ർ (166), അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ (175), ചൈ​​​​ന (178) എ​​​​ന്നീ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ധ്യ​​​​മ സ്വാ​​​​ത​​​​ന്ത്ര്യം ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കാ​​​​ൾ താ​​​​ഴെ​​​​യാ​​​​ണ്.

രാ​​​​ഷ്‌​​​ട്രീ​​​​യ സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ൾ, നി​​​​യ​​​​മ ച​​​​ട്ട​​​​ക്കൂ​​​​ട്, സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ന്ദ​​​​ർ​​​​ഭം, സാ​​​​മൂ​​​​ഹി​​​​ക-​​​സാം​​​​സ്കാ​​​​രി​​​​ക സ​​​​ന്ദ​​​​ർ​​​​ഭം, സു​​​​ര​​​​ക്ഷ എ​​​​ന്നീ അ​​​​ഞ്ചു സൂ​​​​ചി​​​​ക​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് മാ​​​​ധ്യ​​​​മ​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഈ ​​​​അ​​​​ഞ്ച് സൂ​​​​ചി​​​​ക​​​​ക​​​​ളി​​​​ലും ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് "ഗോ​​​​ദി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ’ സ​​​​മീ​​​​പ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചെ​​​​ന്നും 80 കോ​​​​ടി ഇ​​​​ന്ത്യ​​​​ക്കാ​​​​രെ​​​​ങ്കി​​​​ലും പി​​​​ന്തു​​​​ട​​​​രു​​​​ന്ന 70ല​​​​ധി​​​​കം മാ​​​​ധ്യ​​​​മ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ടു​​​​ത്ത അ​​​​നു​​​​യാ​​​​യി​​​​യും റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ത​​​​ല​​​​വ​​​​നു​​​​മാ​​​​യ മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി​​​​ക്കു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വാ​​​​ർ​​​​ത്താ​​​സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​റി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും യു​​​​ട്യൂ​​​​ബ​​​​ർ​​​​മാ​​​​ർ​​​​ക്കും മാ​​​​ത്ര​​​​മേ അ​​​​ഭി​​​​മു​​​​ഖ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​റു​​​​ള്ളൂ​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഇ​​​​ന്ത്യ​​​​യി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദ​​​​വി​​​​രു​​​​ദ്ധ നി​​​​യ​​​​മം മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ വ​​​​ർ​​​​ധി​​​​ച്ച​​​ തോ​​​​തി​​​​ൽ പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും 2023 ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് നി​​​​യ​​​​മം, 2023 ഐ​​​​ടി ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മം, 2023 ഡി​​​​ജി​​​​റ്റ​​​​ൽ വ്യ​​​​ക്തി​​​​ഗ​​​​ത ഡാ​​​​റ്റ സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം തു​​​​ട​​​​ങ്ങി​​​​യ പു​​​​തി​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​ലൂ​​​​ടെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​സാ​​​​ധാ​​​​ര​​​​ണ അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​റ​​​​യു​​​​ന്നു.

രാ​​​ജ്യ​​​ത്തെ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ണ്‍ഗ്ര​​​സും മ​​​റ്റു പ്രാ​​​ദേ​​​ശി​​​ക ക​​​ക്ഷി​​​ക​​​ളും പ്ര​​​തി​​​കാ​​​ര​​​ന​​​ട​​​പ​​​ടി​​​ക്കും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു​​​മാ​​​യി മാ​​​ധ്യമ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രാ​​​യ നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

 

International

ചരിത്രപരമായ വീണ്ടെടുപ്പ് !; 650ലധികം പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യക്കു കൈമാറി

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഇ​​​​ന്ത്യ​​​​യി​​​​ൽ​​​നി​​​​ന്ന് വി​​​​വി​​​​ധ കാ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി അ​​​​പ​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി ക​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത 650-ല​​​​ധി​​​​കം അ​​​​മൂ​​​​ല്യ പു​​​​രാ​​​​വ​​​​സ്തു​​​​ക്ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക ഇ​​​​ന്ത്യ​​​​ക്ക് കൈ​​​​മാ​​​​റി. ഏ​​​​ക​​​​ദേ​​​​ശം 14 ദ​​​​ശ​​​​ല​​​​ക്ഷം യു​​​​എ​​​​സ് ഡോ​​​​ള​​​​ർ (116 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ) വി​​​​പ​​​​ണി​​​​മൂ​​​​ല്യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന ഈ ​​​​പു​​​​രാ​​​​വ​​​​സ്തു​​​​ക്ക​​​​ൾ ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ൽ ന​​​​ട​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​​​ക ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് കൈ​​​​മാ​​​​റി​​​​യ​​​​ത്.


മാ​​​​ൻ​​​​ഹ​​​​ട്ട​​​​ൻ ഡി​​​​സ്ട്രി​​​​ക്റ്റ് അ​​​​റ്റോ​​​​ർ​​​​ണി ഓ​​​​ഫീ​​​​സ​​​​റും ഹോം​​​​ലാ​​​​ൻ​​​​ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ​​​​സും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഈ ​​​​പു​​​​രാ​​​​വ​​​​സ്തു​​​​ക്ക​​​​ൾ വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. കു​​​​പ്ര​​​​സി​​​​ദ്ധ പു​​​​രാ​​​​വ​​​​സ്തു ക​​​​ള്ള​​​​ക്ക​​​​ട​​​​ത്തു​​​​കാ​​​​ര​​​​നാ​​​​യ സു​​​​ഭാ​​​​ഷ് ക​​​​പൂ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ട്ട അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ക​​​​ള്ള​​​​ക്ക​​​​ട​​​​ത്ത് ശൃം​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത വ​​​​സ്തു​​​​ക്ക​​​​ളാ​​​​ണ് ഇ​​​​തി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും.


പ​​​​ത്താം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ കല്ലി​​​​ൽ തീ​​​​ർ​​​​ത്ത ശി​​​​ല്പ​​​ങ്ങ​​​​ൾ, വെ​​​​ങ്ക​​​​ല​​​ വി​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ, പു​​​​രാ​​​​ത​​​​ന കളിമൺ ശി​​​ല്പ​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ​​​​ട​​​​ക്കം അ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ളാ​​​​യ വ​​​​സ്തു​​​​ക്ക​​​​ളാ​​​​ണ് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ശേ​​​​ഷം ഇ​​​​ന്ത്യ​​​​ക്കു തി​​​​രി​​​​കെ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വ ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ വ്യ​​​​ത്യ​​​​സ്ത കാ​​​​ല​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ സാം​​​​സ്‌​​​​കാ​​​​രി​​​​ക വൈ​​​​വി​​​​ധ്യം വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​വ​​​​യാ​​​​ണ്.


വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഐ​​​​ഡ​​​​ൽ എ​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് അ​​​​മൂ​​​​ല്യ​​​​മാ​​​​യ പു​​​​രാ​​​​വ​​​​സ്തു​​​​ക്ക​​​​ൾ വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​നാ​​​​യ​​​​ത്. മോ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ടും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യു​​​​മ​​​​ല്ലാ​​​​തെ യു​​​എ​​​​സി​​​​ലെ​​​​ത്തി​​​​യ ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ ശേ​​​​ഷി​​​​പ്പു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി അ​​​​വ​​​​യു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ അ​​​​വ​​​​കാ​​​​ശി​​​​യി​​​​ല്ലെ​​​​ത്തി​​​​ക്കാ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​ണ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഐ​​​​ഡ​​​​ൽ.
വ​​​​സ്തു​​​​ക്ക​​​​ൾ തി​​​​രി​​​​കെ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യും ത​​​​മ്മി​​​​ലു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണം ഈ ​​​​നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ ശ​​​​ക്ത​​​​മാ​​​​യി. നേ​​​​ര​​​​ത്തേ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​ മോ​​​​ദി​​​​യു​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​വേ​​​​ള​​​​ക​​​​ളി​​​​ൽ പു​​​​രാ​​​​വ​​​​സ്തു​​​​ക്ക​​​​ൾ തി​​​​രി​​​​കെ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​രു​​​​ന്നു.


ഇ​​​​ന്ത്യ​​​​യു​​​​ടെ ത​​​​ന​​​​താ​​​​യ സാം​​​​സ്‌​​​​കാ​​​​രി​​​​ക സ്വ​​​​ത്തു​​​​ക്ക​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​വ മാ​​​​തൃ​​​​രാ​​​​ജ്യ​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​മേ​​​​രി​​​​ക്ക ന​​​​ൽ​​​​കു​​​​ന്ന പി​​​​ന്തു​​​​ണ​​​​യ്ക്ക് ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ ഇ​​​​ന്ത്യ​​​​ൻ കോ​​​​ൺ​​​​സു​​​​ലേ​​​​റ്റ് ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു. പു​​​​രാ​​​​വ​​​​സ്തു​​​​ക്ക​​​​ൾ ഉ​​​​ട​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചെ​​​​ന്ന് ആ​​​​ർ​​​​ക്കി​​​​യോ​​​​ളി​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ ഓ​​​​ഫ് ഇ​​​​ന്ത്യ അ​​​​ധി​​​​കൃ​​​​ത​​​​രും അ​​​​റി​​​​യി​​​​ച്ചു.

Business

ചബഹാർ തുറമുഖം: ഇന്ത്യയുടെ പിന്മാറ്റം താത്കാലികമോ?

ഇറാനിലെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ചബഹാർ തുറമുഖത്തിന്‍റെ നടത്തിപ്പിൽനിന്ന് ഇന്ത്യ പിൻമാറുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് പലരും കേട്ടത്. ഇന്ത്യയുടെ വിദേശനയത്തിലെ ഏറ്റവും നിർണായകമായ പദ്ധതികളിലൊന്നായിരുന്നു ചബഹാർ. പാകിസ്ഥാനെ മറികടന്നു മധ്യേഷ്യയിലേക്ക് എത്താനുള്ള ഇന്ത്യയുടെ ദീർഘകാല സ്വപ്നത്തിനു വാതിൽ തുറന്നത് ഈ തുറമുഖമായിരുന്നു. എന്നാൽ, അന്താരാഷ്‌ട്ര സമ്മർദങ്ങളും അമേരിക്കൻ ഉപരോധങ്ങളും ശക്തമായ സാഹചര്യത്തിൽ ഇന്ത്യയുടെ പങ്കാളിത്തം ഇപ്പോൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.

ചബഹാർ പ്രത്യേകത

ചബഹാർ തുറമുഖം ഭൗമരാഷ്‌ട്രീയ ദൃഷ്ടിയിൽ ഒരു അപൂർവ രത്നമാണ്. ആഴക്കടൽ തുറമുഖമായ ചബഹാർ വൻ ചരക്കുകപ്പലുകൾക്കു നേരിട്ട് അടുക്കാൻ കഴിയുന്ന വിധം സ്വാഭാവികമായി രൂപപ്പെട്ടതാണ്.

അതുതന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ മേന്മ. ചാബഹാർ തുറമുഖത്തെ പ്രധാന രണ്ട് ടെർമിനലുകളാണ് ഷാഹിദ് ബെഹെഷ്തി, ഷാഹിദ് കലന്താരി എന്നിവ. ഷാഹിദ് ബെഹെഷ്തി ഇന്ത്യയുടെ വ്യാപാര താല്പര്യങ്ങൾക്കു മുൻതൂക്കം കൊടുത്തെങ്കിൽ ഷാഹിദ് കലന്താരി പ്രാദേശികമായ ആവശ്യങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകിയിരുന്നത്.

ചബഹാറും ഇന്ത്യയും

പാകിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്കു നേരിട്ട് ചരക്ക് നീക്കം നടത്താൻ ഇന്ത്യയ്ക്ക് കഴിയുന്ന ഒരേയൊരു മാർഗം ഈ തുറമുഖമാണ്. സൂയസ് കനാൽ വഴിയുള്ള പരമ്പരാഗത പാതയെ അപേക്ഷിച്ച് സമയവും ചെലവും ലാഭിക്കുവാൻ സാധിക്കുമെന്നത് ഇന്ത്യൻ വ്യാപാരത്തിനു വലിയ നേട്ടമായിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലേക്കു നേരിട്ടു പ്രവേശനമുള്ള ഒരേയൊരു ഇറേനിയൻ തുറമുഖം കൂടിയായ ചബഹാർ, ഇന്ത്യയും റഷ്യയും യൂറോപ്പും തമ്മിൽ ബന്ധിപ്പിക്കുന്ന International North-South Transport Corridor ന്‍റെ നിർണായക കണ്ണിയായി മാറുമായിരുന്നു. അതിലൂടെ റഷ്യൻ വിപണിയും യൂറോപ്യൻ വിപണിയും ഇന്ത്യയ്ക്കു കൂടുതൽ അടുത്താകുമായിരുന്നു.

ചബഹാറിൽനിന്ന് അഫ്ഗാൻ അതിർത്തിയായ സഹേദാൻ വരെ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന റെയിൽവേ പാത യാഥാർഥ്യമായിരുന്നെങ്കിൽ കരമാർഗമുള്ള ചരക്ക് നീക്കവും അതിവേഗമാകുമായിരുന്നു. കടലുമായി ബന്ധമില്ലാത്ത അഫ്ഗാനിസ്ഥാന് ലോകവിപണിയിലേക്ക് കടക്കാനുള്ള ഏക എളുപ്പവഴി കൂടിയായിരുന്നു ചബഹാർ.

അഫ്ഗാനിസ്ഥാനിലേക്കുള്ള മാനുഷിക സഹായങ്ങളും മരുന്നുകളും ഇപ്പോൾതന്നെ ഈ തുറമുഖം വഴി എത്തിച്ചിരുന്നു. ഈ മേഖലയിൽ ചൈനയുടെ സ്വാധീനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഗ്വദർ തുറമുഖത്തിന് വെറും 72 കിലോമീറ്റർ അകലെ സ്ഥാനം ഉറപ്പിക്കുക എന്നത് ഇന്ത്യയുടെ തന്ത്രപരമായ ആവശ്യം കൂടിയായിരുന്നു. ഇറാനിലെയും മധ്യേഷ്യയിലെയും പ്രകൃതിവാതകവും എണ്ണ സമ്പത്തും എളുപ്പത്തിൽ ഇന്ത്യയിലെത്തിക്കാൻ ഈ തുറമുഖം വഴിയൊരുക്കുമായിരുന്നു, അത് ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്കയും നിർണായകമായ സംഭാവനയായി മാറിയേനെ.

ഇന്ത്യയുടെ നിക്ഷേപം

2003 മുതൽതന്നെ ഈ തുറമുഖത്തിന്‍റെ വികസനത്തിൽ ഇന്ത്യ സജീവമായി പങ്കുചേർന്നിരുന്നു. എന്നാൽ, ഏറ്റവും നിർണായകമായ ചുവടുവയ്പ് ഉണ്ടായത് 2024ലാണ്, ഷാഹിദ് ബെഹെഷ്തി ടെർമിനൽ പ്രവർത്തിപ്പിക്കാൻ India Ports Global Limited ഇറാനുമായി 10 വർഷത്തെ കരാർ ഒപ്പിട്ടു. തുറമുഖത്ത് ആധുനിക ക്രെയിനുകളും ഉപകരണങ്ങളും സ്ഥാപിക്കാൻ 120 മില്യൺ ഡോളർ നേരിട്ട് നിക്ഷേപിച്ചു.

അതോടൊപ്പം തുറമുഖവുമായി ബന്ധപ്പെട്ട റോഡ്, റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 250 മില്യൺ ഡോളറിന്‍റെ വായ്പ കൂടി വാഗ്ദാനം ചെയ്തു. യൂണിയൻ ബജറ്റിൽ ഒരു ദശകത്തോളം 100 മുതൽ 400 കോടി രൂപ വരെ ചബഹാറിനായി മാത്രം വകയിരുത്തിയിരുന്നു. പദ്ധതിയുടെ തുടക്കം മുതൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം 4,000 കോടി രൂപ ഇന്ത്യ ഇതിനകം ചെലവിട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ഉപരോധം ശക്തമാകുന്നതിന് മുമ്പ് തന്നെ വാഗ്ദാനം ചെയ്ത 120 മില്യൺ ഡോളർ മുഴുവനായും ഇന്ത്യ ഇറാന് കൈമാറിയിട്ടുണ്ട്.

പിൻമാറ്റത്തിനു പിന്നിൽ

ഈ പിൻമാറ്റത്തിന്‍റെ വേരുകൾ തേടിപ്പോകേണ്ടത് 2018-ലേക്കാണ്. ട്രംപ് ഭരണകൂടം ഇറാനുമായുള്ള JCPOA കരാറിൽനിന്ന് പിൻവാങ്ങിയതോടെ ഇറാനിൽ കടുത്ത ഉപരോധം ഏർപ്പെടുത്തി, ചബഹാറിലെ ഇന്ത്യൻ നിക്ഷേപം അപകടകരമായ അവസ്ഥയിലായി. എന്നാൽ, അമേരിക്ക ഇന്ത്യയ്ക്ക് ഒരു പ്രത്യേക ഇളവ് (Sanctions Waiver) നൽകിയിരുന്നു. എന്നാൽ, 2026 ഏപ്രിൽ 26ന് അമേരിക്ക അതു പിൻവലിച്ചു.

പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയും അമേരിക്ക-ഇറാൻ ബന്ധത്തിലെ കടുപ്പമേറിയ നിലപാടുകളും ഇന്ത്യയുടെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാക്കി. ഇറാനുമായി ബിസിനസ് നടത്തുന്ന ഏതു രാജ്യത്തിനും അധിക 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്‍റെ മുന്നറിയിപ്പ് വന്നതോടെ ഇന്ത്യയ്ക്കു മുന്നോട്ടുപോകാൻ ഒട്ടും ഇടമില്ലാതെയായി. ഉപരോധ ഒഴിവ് കാലാവധി തീരുന്നതോടെ തുടർന്നും അവിടെ തുടരുന്നത് ഇന്ത്യൻ കമ്പനികൾക്കും ബാങ്കിംഗ് ഇടപാടുകൾക്കും വലിയ സാമ്പത്തിക ഭീഷണിയാകുമെന്നു വ്യക്തമായതോടെ 2025 നവംബർ മുതൽ തന്നെ ഇന്ത്യ ചബഹാറിൽനിന്ന് ഉദ്യോഗസ്ഥരെ ഘട്ടംഘട്ടമായി പിൻവലിച്ചു തുടങ്ങിയിരുന്നു.

2026-27 യൂണിയൻ ബജറ്റിൽ ഒരു ദശകത്തിനിടെ ആദ്യമായി ചബഹാറിനു യാതൊരു വിഹിതവും നൽകിയിട്ടില്ല. അതുതന്നെയായിരുന്നു ഇന്ത്യ ഈ പദ്ധതിയിൽനിന്നു പിൻമാറുന്നുവെന്നതിന്‍റെ ഏറ്റവും ശക്തമായ സൂചന.

ഇന്ത്യയുടെ നഷ്ടം

ഈ പിൻമാറ്റത്തിന്‍റെ ആഘാതം ഒരു തുറമുഖം നഷ്ടപ്പെടുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും ചരക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ഏക ബദൽ പാത അടയുക കൂടിയാണ്. റഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന International North-South Transport Corridor ന്റെ നിർണായക കണ്ണി നഷ്ടപ്പെടുന്നതോടെ ആ മഹത്തായ കണക്റ്റിവിറ്റി പദ്ധതി തന്നെ മന്ദഗതിയിലാകും. വർഷങ്ങളോളം നടത്തിയ നയതന്ത്ര പരിശ്രമങ്ങളും 4,000 കോടി രൂപയിലധികം വരുന്ന നിക്ഷേപവും ഫലപ്രദമാകാതെ പോകാൻ സാധ്യതയുണ്ട്. അന്താരാഷ്‌ട്ര സമ്മർദങ്ങൾക്കു വഴങ്ങി ഇന്ത്യ ഒരു പദ്ധതി ഉപേക്ഷിക്കുന്നു എന്ന തോന്നൽ ഇറാനുമായുള്ള ദീർഘകാല ബന്ധത്തെ മാത്രമല്ല, ആഗോള നിക്ഷേപങ്ങളിലുള്ള ഇന്ത്യയുടെ വിശ്വാസ്യതയെതന്നെ ബാധിച്ചേക്കാം.
ഈ ഉപരോധം Sagarmala Development Corporation ലേക്ക് കൂടി വ്യാപിക്കുകയാണെങ്കിൽ മ്യാൻമറിലെ സിറ്റ്‌വേ തുറമുഖം ഉൾപ്പെടെ ഇന്ത്യയുടെ മൊത്തം അന്തർദേശീയ തുറമുഖ പദ്ധതികളെ ഗുരുതരമായി ബാധിച്ചേക്കാം. കടലുമായി ബന്ധമില്ലാത്ത അഫ്ഗാനിസ്ഥാന്‍റെ വികസനത്തിലും പുനർനിർമാണത്തിലും ഇന്ത്യ വഹിച്ചിരുന്ന പങ്ക് ചബഹാർ കൈവിടുന്നതോടെ ദുർബലമാകും. അഫ്ഗാനുമായുള്ള നേരിട്ടുള്ള ബന്ധംതന്നെ ചോദ്യചിഹ്നമാകും. ഏറ്റവും നിർണായകമായ നഷ്ടം തന്ത്രപരമായ മുൻതൂക്കമാണ്, ഇന്ത്യയുടെ സാന്നിധ്യം കുറയുന്നതോടെ, ഗ്വാദർ തുറമുഖം ഈ മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കാൻ കാരണമാകും.

എന്നിരുന്നാലും, നിലവിലെ സാഹചര്യം ഒരു സ്ഥിരമായ പിൻമാറ്റമായി കാണേണ്ടതില്ല. Ministry of External Affairs വ്യക്തമാക്കുന്നതുപോലെ, ഇത് ഉപരോധങ്ങളിൽനിന്നു രക്ഷനേടാനുള്ള ഒരു താത്കാലിക ക്രമീകരണം (Tactical recalibration) മാത്രമാണ്. തുറമുഖത്തിന്‍റെ നടത്തിപ്പ് ചുമതല താത്കാലികമായി ഒരു ഇറാനിയൻ സ്ഥാപനത്തിന് കൈമാറാനുള്ള സാധ്യത ഇന്ത്യ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ അമേരിക്കൻ ഉപരോധങ്ങളുടെ നേരിട്ടുള്ള ആഘാതം കുറയ്ക്കുന്നതിനൊപ്പം, തുറമുഖ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാനും സാധിക്കും. അതിനാൽ ഭാവിയിൽ അനുകൂല സാഹചര്യമുണ്ടാകുമ്പോൾ തിരിച്ചു വരാനും ഇന്ത്യക്കു സാധിച്ചേക്കും.

National

ഒപെക്കിൽനിന്നുള്ള യുഎഇ പിന്മാറ്റം ഇന്ത്യക്കു ഗുണകരമായേക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ക-​​​ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഒ​​​പെ​​​ക്കു​​​മാ​​​യു​​​ള്ള ബ​​​ന്ധം യു​​​എ​​​ഇ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത് ഇ​​​ന്ത്യ​​​യ്ക്ക് ഗു​​​ണ​​​ക​​​ര​​​മാ​​​യേ​​​ക്കു​​​മെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ഒ​​​പെ​​​ക്കു​​​മാ​​​യു​​​ള്ള ബ​​​ന്ധം പി​​​രി​​​ഞ്ഞ​​​തി​​​ലൂ​​​ടെ എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ യു​​​എ​​​ഇ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന സ്വ​​​യം​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​ര​​​വും ഭൗ​​​മ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യും ന​​​യ​​​ത​​​ന്ത്ര​​​പ​​​ര​​​മാ​​​യും യു​​​എ​​​ഇ​​​യു​​​മാ​​​യി വ​​​ള​​​രെ​​​യ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന രാ​​​ജ്യ​​​മെ​​​ന്ന​​​തു​​​മാ​​​ണ് ഇ​​​ന്ത്യ​​​ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന​​​ത്.

അ​​​ള​​​വി​​​ൽ കൂ​​​ടു​​​ത​​​ൽ എ​​​ണ്ണ വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് എ​​​ത്താ​​​തി​​​രി​​​ക്കാ​​​നും അ​​​തു​​​വ​​​ഴി വി​​​ല​​​യി​​​ൽ ഇ​​​ടി​​​വു​​​ണ്ടാ​​​തി​​​രി​​​ക്കാ​​​നും ഒ​​​പെ​​​ക് ഓ​​​രോ അം​​​ഗ​​​രാ​​​ജ്യ​​​ത്തി​​​നും പ​​​രി​​​ധി വ​​​ച്ചി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ യു​​​എ​​​ഇ​​​ക്ക് പ്ര​​​തി​​​ദി​​​നം 34 ല​​​ക്ഷം ബാ​​​ര​​​ൽ എ​​​ണ്ണ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യേ ഒ​​​പെ​​​ക് ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​ള്ളൂ. എ​​​ന്നാ​​​ൽ, ഒ​​​രു ദി​​​വ​​​സം 50 ല​​​ക്ഷം ബാ​​​ര​​​ൽ എ​​​ണ്ണ​​​വ​​​രെ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള യു​​​എ​​​ഇ​​​ക്ക് ഇ​​​നി​​​മു​​​ത​​​ൽ ഒ​​​പെ​​​കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​വ​​​രു​​​ടെ ഇ​​​ഷ്‌​​​ട​​​പ്ര​​​കാ​​​രം എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​നം ന​​​ട​​​ത്താ​​​നും ഇ​​​ഷ്‌​​​ട​​​മു​​​ള്ള വി​​​ല​​​യ്ക്കു വി​​​ൽ​​​ക്കാ​​​നും ക​​​ഴി​​​യും.

ചു​​​രു​​​ക്ക​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ത​​​ര​​​ണ​​​വും സ്ഥി​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ക​​​ത​​​യും വി​​​ല​​​യി​​​ൽ കു​​​റ​​​വ് വ​​​രു​​​ത്തു​​​മെ​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന ത​​​ത്വം ഇ​​​വി​​​ടെ പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ യു​​​എ​​​ഇ​​​യു​​​ടെ ഒ​​​പെ​​​ക്കിൽ​​​നി​​​ന്നു​​​ള്ള പി​​​ന്മാ​​​റ്റം യു​​​എ​​​ഇ​​​യി​​​ൽ​​​നി​​​ന്നു വ​​​ലി​​​യ തോ​​​തി​​​ൽ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന ഇ​​​ന്ത്യ​​​പോ​​​ലു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഗു​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ പ​​​ത്തു ശ​​​ത​​​മാ​​​ന​​​വും യു​​​എ​​​ഇ​​​യി​​​ൽ​​​നി​​​ന്നാ​​​യ​​​തി​​​നാ​​​ൽ അ​​​വ​​​ർ എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ലെ എ​​​ണ്ണ​​​വി​​​ല കു​​​റ​​​യാ​​​നും ഇ​​​ട​​​യാ​​​ക്കി​​​യേ​​​ക്കും.

ഇ​​​തോ​​​ടൊ​​​പ്പം ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കി ഫു​​​ജൈ​​​റ പൈ​​​പ്പ് ലൈ​​​നി​​​ലൂ​​​ടെ (അ​​​ബു​​​ദാ​​​ബി ക്രൂ​​​ഡ് ഓ​​​യി​​​ൽ പൈ​​​പ്പ് ലൈ​​​ൻ) ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​മെ​​​ന്ന​​​തും നേ​​​ട്ട​​​മാ​​​ണ്.

മി​​​ക്ക ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും ഇ​​​ന്ധ​​​ന​​​നീ​​​ക്കം നി​​​ല​​​വി​​​ൽ ഇ​​​റാ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തെ​​​ങ്കി​​​ലും ഹോ​​​ർ​​​മു​​​സ് മ​​​റി​​​ക​​​ട​​​ക്കു​​​ന്ന ഈ ​​​ത​​​ന്ത്ര​​​പ്ര​​​ധാ​​​ന പൈ​​​പ്പ് ലൈ​​​നാ​​​ണ് ഹോ​​​ർ​​​മു​​​സി​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. യു​​​എ​​​ഇ മു​​​ത​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ഒ​​​മാ​​​ൻ വ​​​രെ എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന ഫു​​​ജൈ​​​റ പൈ​​​പ്പ് ലൈ​​​നി​​​ലൂ​​​ടെ യു​​​എ​​​ഇ ഇ​​​നി​​​മു​​​ത​​​ൽ കൂ​​​ടു​​​ത​​​ൽ എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തേ​​​ക്കാം.

ഇ​​​ന്ത്യ​​​യു​​​ടെ തൊ​​​ട്ട​​​രി​​​കെ​​​ത്ത​​​ന്നെ​​​യാ​​​ണ് ഫു​​​ജൈ​​​റ​​​യു​​​ടെ ടെ​​​ർ​​​മി​​​ന​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത് എ​​​ന്ന​​​തി​​​നാ​​​ൽ അ​​​വി​​​ടെ​​​നി​​​ന്ന് എ​​​ണ്ണ രാ​​​ജ്യ​​​ത്തേ​​​ക്കെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​ക്കു കു​​​റ​​​ഞ്ഞ ചെ​​​ല​​​വാ​​​ണു​​​ണ്ടാ​​​കു​​​ന്ന​​​ത്. ചു​​​രു​​​ക്ക​​​ത്തി​​​ൽ ഒ​​​പെ​​​ക്കി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​എ​​​ഇ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യം അ​​​വ​​​രു​​​ടെ എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​മാ​​​യി ഉൗ​​​ർ​​​ജ​​​ത്തി​​​ലും വ്യാ​​​പാ​​​ര​​​ത്തി​​​ലും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി​​​രി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ക്ക് അ​​​നു​​​ഗ്ര​​​ഹ​​​മാ​​​കു​​​ക​​​യും ചെ​​​യ്യും.

Sports

ഇന്ത്യക്കു ചരിത്രനേട്ടം

കൊ​​​ച്ചി: ജ​​​പ്പാ​​​നി​​​ല്‍ ന​​​ട​​​ന്ന ഐ​​​ബി​​​എ​​​സ്എ ഏ​​​ഷ്യ​​​ന്‍ ബ്ലൈ​​​ന്‍ഡ് ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ല്‍ നാ​​​ലാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി ഇ​​​ന്ത്യ​​​ന്‍ പു​​​രു​​​ഷ ബ്ലൈ​​​ന്‍ഡ് ഫു​​​ട്‌​​​ബോ​​​ള്‍ ടീം. ​​​ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ​​​ന്‍ പു​​​രു​​​ഷ ടീം ​​​സെ​​​മി​​​ഫൈ​​​ന​​​ലി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ത്.

സെ​​​മി​​​ഫൈ​​​ന​​​ലി​​​ല്‍ ചൈ​​​ന​​​യോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​​ല്‍ നാ​​​ലാം സ്ഥാ​​​ന​​​ത്ത് ഫി​​​നി​​​ഷ് ചെ​​​യ്ത ടീം ​​​പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ എ​​​ക്കാ​​​ല​​​ത്തെ​​​യും മി​​​ക​​​ച്ച റാ​​​ങ്കിം​​​ഗും സ്വ​​​ന്ത​​​മാ​​​ക്കി.

Sports

ഇ​​ന്ത്യ​​ ഉ​​യ​​ർ​​ത്തി നാ​​ലു സ്വ​​ർ​​ണം

സ​​മോ​​വ: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് യൂ​​ത്ത്, ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ൻ ലി​​ഫ്റ്റ​​ർ​​മാ​​ർ നാ​​ല് സ്വ​​ർ​​ണ മെ​​ഡ​​ലു​​ക​​ൾ ഉ​​യ​​ർ​​ത്തി.

65 കി​​ലോ​​ഗ്രാം പു​​രു​​ഷ വി​​ഭാ​​ഗം ഭാ​​രോ​​ദ്വ​​ഹ​​ന​​ത്തി​​ൽ സു​​നി​​ൽ സിം​​ഗ് 271 കി​​ലോ​​ഗ്രാം (സ്നാ​​ച്ചി​​ൽ 126 കി​​ലോ​​ഗ്രാം, ക്ലീ​​ൻ ആ​​ൻ​​ഡ് ജെ​​ർ​​ക്കി​​ൽ 145 കി​​ലോ​​ഗ്രാം) ഉ​​യ​​ർ​​ത്തി സ്വ​​ർ​​ണം നേ​​ടി.

വ​​നി​​ത​​ക​​ളു​​ടെ 58 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഐ​​സാ​​ങ്ഫ ഗൊ​​ഗോ​​യ് 185 കി​​ലോ​​ഗ്രാം (സ്നാ​​ച്ചി​​ൽ 79 കി​​ലോ​​ഗ്രാം, ക്ലീ​​ൻ ആ​​ൻ​​ഡ് ജെ​​ർ​​ക്കി​​ൽ 106 കി​​ലോ​​ഗ്രാം) ഉ​​യ​​ർ​​ത്തി സ്വ​​ർ​​ണം നേ​​ടി.

71 കി​​ലോ​​ഗ്രാം പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ അ​​ഭി​​നോ​​ബ് 284 കി​​ലോ​​ഗ്രാം (സ്നാ​​ച്ചി​​ൽ 129 കി​​ലോ​​ഗ്രാം, ക്ലീ​​ൻ ആ​​ൻ​​ഡ് ജെ​​ർ​​ക്കി​​ൽ 155 കി​​ലോ​​ഗ്രാം) ഉ​​യ​​ർ​​ത്തി ഒ​​ന്നാം സ്ഥാ​​നം നേ​​ടി.

യൂ​​ണി​​വേ​​ഴ്സ​​ൽ ക​​പ്പി​​ൽ പു​​രു​​ഷന്മാരുടെ 65 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശി​​ന്‍റെ ചാ​​രു പെ​​സി 289 കി​​ലോ​​ഗ്രാം (സ്നാ​​ച്ചി​​ൽ 127 കി​​ലോ​​ഗ്രാം, ക്ലീ​​ൻ ആ​​ൻ​​ഡ് ജെ​​ർ​​ക്കി​​ൽ 162 കി​​ലോ​​ഗ്രാം) ഉ​​യ​​ർ​​ത്തി ഇ​​ന്ത്യ​​ക്ക് നാ​​ലാം സ്വ​​ർ​​ണ മെ​​ഡ​​ൽ സ​​മ്മാ​​നി​​ച്ചു.

National

മയക്കുമരുന്ന് കടത്തുകാരൻ സലിം ധോലയെ തുർക്കിയിൽനിന്ന് ഇന്ത്യയിലെത്തിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: തു​​​ർ​​​ക്കി​​​യി​​​ലെ ഈ​​​സ്താം​​​ബു​​​ളി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തു​​​കാ​​​ര​​​ൻ മു​​​ഹ​​​മ്മ​​​ദ് സ​​​ലിം ധോ​​​ല​​​യെ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ച്ചു.

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കു​​​റ്റ​​​വാ​​​ളി ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ ഉ​​​റ്റ അ​​​നു​​​യാ​​​യി ആ​​​ണ് ധോ​​​ല (59). ഒ​​​ട്ടേ​​​റെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തുകേ​​​സു​​​ക​​​ളി​​​ൽ ഇ​​​യാ​​​ൾ പ്ര​​​തി​​​യാ​​​ണ്.

ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഗ്ലോ​​​ബ​​​ൽ ഹ​​​ണ്ട് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ധോ​​​ല​​​യെ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഡ​​​ൽ​​​ഹി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​ച്ച ധോ​​​ല​​​യെ നാ​​​ർ​​​ക്കോ​​​ട്ടി​​​ക്സ് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ (എ​​​ൻ​​​സി​​​ബി) ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

എ​​​ൻ​​​സി​​​ബി അ​​​ധി​​​കൃ​​​ത​​​ർ ധോ​​​ല​​​യെ ചോ​​​ദ്യം​​​ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. 20 വ​​​ർ​​​ഷ​​​മാ​​​യി മി​​​ഡി​​​ൽ ഈ​​​സ്റ്റ്, ആ​​​ഫ്രി​​​ക്ക, യൂ​​​റോ​​​പ്പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ധോ​​​ല മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ശൃം​​​ഖ​​​ല സ്ഥാ​​​പി​​​ച്ച് വി​​ല്പ​​ന ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര പോ​​​ലീ​​​സും ഗു​​​ജ​​​റാ​​​ത്ത് എ​​​ട‌ി​​​എ​​​സും ഡി​​​ആ​​​ർ​​​ഐ​​​യും ധോ​​​ല​​​യ്ക്കെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Business

ആ​ന്‍റ സ്പോ​ർ​ട്സ് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു

ന്യൂ​​ഡ​​ൽ​​ഹി: ചൈ​​നീ​​സ് സ്പോ​​ർ​​ട്സ് വെ​​യ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ആ​​ന്‍റ സ്പോ​​ർ​​ട്സ് പ്രോ​​ഡ​​ക്ട്സ് ലി​​മി​​റ്റ​​ഡ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലേ​​ക്ക് വീ​​ണ്ടും എ​​ത്തു​​ന്നു.

അ​​ടു​​ത്ത മാ​​സം ഗു​​രു​​ഗ്രാ​​മി​​ൽ പു​​തി​​യ സ്റ്റോ​​ർ റൂം ​​തു​​റ​​ന്നു​​കൊ​​ണ്ട് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തും. ഫു​​ജി​​യാ​​ൻ ആ​​സ്ഥാ​​മാ​​യ ആ​​ന്‍റാ 2020ൽ ​​ഇ​​ന്ത്യ​​യി​​ൽ ക​​ന്പ​​നി സ്റ്റോ​​ർ തു​​റ​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ൽ അ​​തി​​ർ​​ത്തി​​യി​​ൽ സം​​ഘ​​ർ​​ഷം ന​​ട​​ന്ന​​തി​​നെ​​ത്തു​​ർ​​ന്ന് ബ​​ന്ധം വ​​ഷ​​ളാ​​യ​​തോ​​ടെ ഇ​​ത് അ​​ട​​ച്ചു​​പൂ​​ട്ടു​​ക​​യാ​​യി​​രു​​ന്നു.

ആ​​ന്‍റാ സ്പോ​​ർ​​ട്സി​​ന്‍റെ ര​​ണ്ടാം​​വ​​ര​​വ് ബ്രാ​​ൻ​​ഡ്മാ​​ൻ റീ​​ട്ടെ​​യ്ൽ ലി​​മി​​റ്റ​​ഡി​​ന്‍റെ പ​​ങ്കാ​​ളി എ​​ന്ന​​ നി​​ല​​യി​​ലാ​​ണ്. 2027 മാ​​ർ​​ച്ചോ​​ടെ രാ​​ജ്യ​​ത്ത് പ​​ത്ത് സ്റ്റോ​​റു​​ക​​ൾ തു​​റ​​ക്കാ​​നും ത​​ങ്ങ​​ൾ​​ക്ക് പ​​ദ്ധ​​തി​​യു​​ണ്ടെ​​ന്ന് ബ്രാ​​ൻ​​ഡ്മാ​​ൻ റീ​​ട്ടെ​​യ്ൽ ഡ​​യ​​റ​​ക്ട​​ർ കാ​​ഷി​​ക മ​​ൽ​​ഹോ​​ത്ര വ്യ​​ക്ത​​മാ​​ക്കി.

ചൈ​​ന​​യി​​ൽ​​നി​​ന്ന് നി​​ർ​​മി​​ച്ച ആ​​ന്‍റാ​​യു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ബ്രാ​​ൻ​​ഡ്മാ​​ൻ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​മെ​​ന്നും അ​​വ ഇ ​​കൊ​​മേ​​ഴ്സ് പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ലൂ​​ടെ​​യും സ്വ​​ന്തം സ്റ്റോ​​റു​​ക​​ളി​​ലൂ​​ടെ​​യും ഇ​​ന്ത്യ​​യി​​ൽ വി​​ൽ​​ക്കും.

വ​​സ്ത്ര​​ങ്ങ​​ൾ​​ക്കു ശ​​രാ​​ശ​​രി 8,000 രൂ​​പ വി​​ല​​വ​​രും. ഇ​​ത് ഉ​​ത്പ​​ന്ന​​ത്തെ പ്രീ​​മി​​യം വി​​ഭാ​​ഗ​​ത്തി​​ലെ​​ത്തി​​ക്കു​​ന്നു. പാ​​ദ​​ര​​ക്ഷ​​ക​​ൾ​​ക്ക് 9000 മു​​ത​​ൽ 10000 രൂ​​പ​​വ​​രെ ശ​​രാ​​ശ​​രി വി​​ല​​യെ​​ന്നും മ​​ൽ​​ഹോ​​ത്ര പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലെ വ​​ലി​​യ സാ​​ധ്യ​​ത​​ക​​ൾ തി​​രി​​ച്ച​​റി​​ഞ്ഞാ​​ണ് ക​​ന്പ​​നി അ​​ഞ്ചു​​വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം തി​​രി​​കെ എ​​ത്തു​​ന്ന​​ത്.

ആ​​ന്‍റ ഗ്രൂ​​പ്പി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ടെ​​ന്നീ​​സ് വ​​സ്ത്ര ബ്രാ​​ൻ​​ഡാ​​യ വി​​ൽ​​സ​​ണു വേ​​ണ്ടി ഈ ​​വ​​ർ​​ഷം നാ​​ലു സ​​റ്റോ​​റു​​ക​​ൾ തു​​റ​​ക്കാ​​നും ബ്രാ​​ൻ​​ഡ്മാ​​ന് പ​​ദ്ധ​​തി​​യു​​ണ്ടെ​​ന്ന് മ​​ൽ​​ഹോ​​ത്ര പ​​റ​​ഞ്ഞു.

ജ​​നു​​വ​​രി​​യി​​ൽ ജ​​ർ​​മ​​ൻ സ്പോ​​ർ​​ട്സ്‌വെയ​​ർ ബ്രാ​​ൻ​​ഡാ​​യ പ്യൂ​​മ​​യു​​ടെ 29 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ൾ ആ​​ന്‍റ സ്പോ​​ർ​​ട്സ് വാ​​ങ്ങി​​യി​​രു​​ന്നു.

ഏ​​ക​​ദേ​​ശം 1.8 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റേ​​താ​​യി​​രു​​ന്നു ഇ​​ട​​പാ​​ട്. പ്യൂ​​മ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ഓ​​ഹ​​രി ഉ​​ട​​മ​​ക​​ൾ ഇ​​പ്പോ​​ൾ ആ​​ന്‍റാ സ്പോ​​ർ​​ട്സ് ആ​​ണ്. ആ​​ഗോ​​ള വി​​പ​​ണി​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ ശ്ര​​ദ്ധ ചെ​​ലു​​ത്താ​​ൻ ഈ ​​നീ​​ക്ക​​ത്തോ​​ടെ ക​​ന്പ​​നി​​ക്ക് സാ​​ധി​​ച്ചു.

National

പൊള്ളുന്ന ചൂടിൽ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത ചൂ​ടി​ൽ ചു​ട്ടു​പൊ​ള്ളി രാ​ജ്യം. ഉ​ഷ്ണ​ത​രം​ഗ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ല​നി​ൽ​ക്ക​വെ പ​ല സ്ഥ​ല​ത്തും താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ താ​പ​നി​ല 47 ഡി​ഗ്രി സെ​ൽ​ഷസ് വ​രെ​യെ​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

ലോ​ക​ത്തി​ൽ ഏ​റ്റ​വും ചൂ​ടു​ള്ള നൂ​റ് ന​ഗ​ര​ങ്ങ​ളി​ൽ 98ഉം ​ഇ​ന്ന​ലെ ഇ​ന്ത്യ​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ പ്ലാ​റ്റ്ഫോ​മാ​യ എ​ക്യു​ഐ ഡോ​ട്ട് ഇ​ന്നി​ന്‍റെ ഇ​ന്ന​ല​ത്തെ ക​ണ​ക്ക്. ഒ​ഡീ​ഷ​യി​ൽ സെ​ൻ​സ​സ് ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ര​ണ്ട് അ​ധ്യാ​പ​ക​ർ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി മ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സൂ​ര്യാ​ത​പ​മാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.എ​ക്യു​ഐ ഡോ​ട്ട് ഇ​ന്നി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട്. നേ​പ്പാ​ളി​ലെ ര​ണ്ട് ന​ഗ​ര​ങ്ങ​ളൊ​ഴി​ച്ചാ​ൽ ശേ​ഷി​ക്കു​ന്ന 98 ന​ഗ​ര​ങ്ങ​ളും ഇ​ന്ത്യ​യി​ലാ​ണെ​ന്ന​താ​ണ് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​ത്.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ന​ഗ​ര​ങ്ങ​ളൊ​ന്നും പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​മി​ല്ല. ഇ​ടം പി​ടി​ച്ച ന​ഗ​ര​ങ്ങ​ളി​ലാ​ക​ട്ടെ 43 ഡി​ഗ്രി മു​ത​ൽ 45 ഡി​ഗ്രി സെ​ൽ​ഷസ് താ​പ​നി​ല വ​രെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ക​ന​ത്ത ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഒ​ഡീ​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.

National

ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഒ​പ്പി​ട്ടു; ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് 5000 വീ​സ​ക​ൾ

ന്യൂ​ഡ​ൽ​ഹി: വ്യാ​പാ​ര സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലും ന്യൂ​സി​ല​ൻ​ഡ് മ​ന്ത്രി ടോ​ഡ് മ​ക്ലേ​യു​മാ​ണ് ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, വ്യാ​പാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വ​ൻ മു​ന്നേ​റ്റ​ത്തി​ന് ഈ ​ക​രാ​ർ വ​ഴി​യൊ​രു​ക്കും.

ഇ​ന്ത്യ​ൻ പ്രഫ​ഷ​ണ​ലു​ക​ൾ​ക്കാ​യി വ​ർ​ഷം തോ​റും 5,000 താത്കാ​ലി​ക തൊ​ഴി​ൽ വി​സ​ക​ൾ ന്യൂ​സി​ല​ൻ​ഡ് അ​നു​വ​ദി​ക്കും. ഐ​ടി, എൻജിനിയ​റിം​ഗ്, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ​ക്കു പു​റ​മെ യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ, പാ​ച​ക​ക്കാ​ർ, സം​ഗീ​ത അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

ന്യൂ​സി​ല​ൻ​ഡി​ൽ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർഥി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ 20 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യാ​നു​ള്ള അ​നു​വാ​ദ​വും പ​ഠ​ന​ശേ​ഷം മൂ​ന്നു മു​ത​ൽ നാ​ലു വ​ർ​ഷം വ​രെ അ​വി​ടെ ജോ​ലി ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ല​ഭി​ക്കും. കൂ​ടാ​തെ യു​വാ​ക്ക​ൾ​ക്കാ​യി വ​ർ​ഷം തോ​റും 1,000 'വ​ർ​ക്കിം​ഗ് ഹോ​ളി​ഡേ' വി​സ​ക​ളും അ​നു​വ​ദി​ക്കും. ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യൂ​സി​ല​ൻ​ഡി​ൽ 100% നി​കു​തി ഇ​ള​വ് ല​ഭി​ക്കും. തു​ണി​ത്ത​ര​ങ്ങ​ൾ, തു​ക​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്, എ​ൻജിനിയ​റിം​ഗ് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി​ക്ക് ഇ​തു വ​ലി​യ ക​രു​ത്താ​കും.

അ​ടു​ത്ത 15 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന്യൂ​സി​ല​ൻ​ഡി​ൽനി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഏ​ക​ദേ​ശം 20 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം ഈ ​ക​രാ​റി​ലൂ​ടെ പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ പ്രാ​ദേ​ശി​ക ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പാ​ൽ, തൈ​ര്, ചീ​സ് തു​ട​ങ്ങി​യ ഡ​യ​റി ഉ​ത്പ​ന്ന​ങ്ങ​ളെ ക​രാ​റി​ന്‍റെ പ​രി​ധി​യി​ൽനി​ന്ന് ഇ​ന്ത്യ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തു​പോ​ലെ ചി​ല കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും (ഉ​ള്ളി, ക​ട​ല തു​ട​ങ്ങി​യ​വ) നി​കു​തി ഇ​ള​വ് ന​ൽ​കി​യി​ട്ടി​ല്ല.

 

National

വി​ഖ്യാ​ത ഫോ​ട്ടോ​ഗ്രാ​ഫ​ർ ര​ഘു റാ​യ് അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് ഇ​ന്ത്യ​ൻ ഫോ​ട്ടോ​ജേ​ണ​ലി​സ​ത്തി​ന്‍റെ കു​ല​പ​തി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫോ​ട്ടോ​ജേ​​ണ​ലി​സ​ത്തെ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ച വി​ഖ്യാ​ത ഫോ​ട്ടോ​ഗ്രാ​ഫ​ർ ര​ഘു റാ​യ് (83) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി അ​ദ്ദേ​ഹം കാ​ൻ​സ​റി​നോ​ട് പോ​രാ​ടു​ക​യാ​യി​രു​ന്നു.

ആ​ദ്യം പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം അ​തി​നെ അ​തി​ജീ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് രോ​ഗം വ​യ​റി​ലേ​ക്കും ത​ല​ച്ചോ​റി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ വ്യക്തമാക്കി. 

1942 ഡി​സം​ബ​ർ 18-ന് ​ഇ​ന്ന​ത്തെ പാ​കി​സ്ഥാ​നി​ലെ ജാം​ഗി​ലാ​ണ് ര​ഘു റാ​യ് ജ​നി​ച്ച​ത്. 1960-ക​ളി​ൽ ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ സ​ജീ​വ​മാ​യ അ​ദ്ദേ​ഹം 'ദി ​സ്റ്റേ​റ്റ്‌​സ്‌​മാ​ൻ' പ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നാ​യ​ത്. തു​ട​ർ​ന്ന് 1982 മു​ത​ൽ പ​ത്ത് വ​ർ​ഷ​ക്കാ​ലം 'ഇ​ന്ത്യ ടു​ഡേ'​യു​ടെ ഫോ​ട്ടോ​ഗ്രാ​ഫി ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ലോ​ക​പ്ര​ശ​സ്ത ഫ്ര​ഞ്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ ഹെ​ൻ​റി കാ​ർ​ട്ടി​യ​ർ ബ്രെ​സ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം 1977-ൽ ​മാ​ഗ്നം ഫോ​ട്ടോ​സി​ൽ അം​ഗ​മാ​യ​തോ​ടെ​യാ​ണ് ര​ഘു റാ​യ് ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക് മാ​ത്രം ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​മാ​യി​രു​ന്നു ഇ​ത്.

ഭോ​പ്പാ​ൽ ദു​ര​ന്ത​ത്തി​ന്‍റെ ഭീ​ക​ര​ത ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​ന്നും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു. ബം​ഗ്ലാ​ദേ​ശ് വി​മോ​ച​ന യു​ദ്ധം, മ​ദ​ർ തെ​രേ​സ​യു​ടെ​യും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​യും ജീ​വി​തം എ​ന്നി​വ​യെ​ല്ലാം അ​ദ്ദേ​ഹം ത​ന്‍റെ ലെ​ൻ​സി​ലൂ​ടെ ഒ​പ്പി​യെ​ടു​ത്തു.

1972-ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു. 1992-ൽ ​അ​മേ​രി​ക്ക​യി​ൽ 'ഫോ​ട്ടോ​ഗ്രാ​ഫ​ർ ഓ​ഫ് ദി ​ഇ​യ​ർ' ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2017-ൽ ​ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ർ​ഡും 2019-ൽ ​വി​ഖ്യാ​ത​മാ​യ അ​ക്കാ​ദ​മി ഡെ​സ് ബ്യൂ​ക്സ്-​ആ​ർ​ട്സ് ഫോ​ട്ടോ​ഗ്രാ​ഫി അ​വാ​ർ​ഡും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

'ര​ഘു റാ​യ്‌​സ് ഇ​ന്ത്യ: റി​ഫ്ല​ക്ഷ​ൻ​സ് ഇ​ൻ ക​ള​ർ', 'റി​ഫ്ല​ക്ഷ​ൻ​സ് ഇ​ൻ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ്' തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ​സ്ത​മാ​യ ഫോ​ട്ടോ​ഗ്രാ​ഫി പു​സ്ത​ക​ങ്ങ​ൾ അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്.

 

National

മ​യ​ക്കു​മ​രു​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി; ആ​റ് പാ​ക്ക് പൗ​ര​ന്മാ​ർ​ക്ക് 20 വ​ർ​ഷം ത​ട​വ്

ഭു​ജ്: മ​യ​ക്കു​മ​രു​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ആ​റ് പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​രെ ശി​ക്ഷി​ച്ചു. ഏ​ക​ദേ​ശം 384 കോ​ടി​രൂ​പ​യോ​ളം വി​ല​വ​രു​ന്ന ഹെ​റോ​യി​നാ​ണ് പ്ര​തി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ത്തി​യ​ത്.

കേ​സി​ൽ ആ​റ് പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ർ​ക്കും 20 വ​ർ​ഷം വീ​തം ത​ട​വു​ശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്. 2021 ഡി​സം​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഭു​ജി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണു പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ വി​ധി​ച്ച​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലാ​ണ് പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്ന് ഇ​ന്ത്യ​ൻ തീ​ര​ത്ത് എ​ത്തി​ച്ച​ത്. കോ​സ്റ്റ്ഗാ​ർ​ഡും ഗു​ജ​റാ​ത്ത് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡും സം​യു​ക്ത​യാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

National

"ഒ​രി​ക്ക​ൽ ഇ​ന്ത്യ​യി​ൽ വ​ന്നു നോ​ക്കൂ": ട്രം​പി​ന് 'ക​ൾ​ച്ച​റ​ൽ ഡീ​റ്റോ​ക്സ്' നി​ർ​ദേ​ശ​വു​മാ​യി ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റ്

മും​ബൈ: ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മും​ബൈ​യി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ. ഇ​ന്ത്യ ഒ​രു "ന​ര​ക​ക്കു​ഴി" ആ​ണെ​ന്ന ട്രം​പി​ന്‍റെ അ​ധി​ക്ഷേ​പ​ത്തി​ന് മ​റു​പ​ടി​യാ​യി മ​ഹാ​രാ​ഷ്ട്ര​യു​ടെ സാം​സ്കാ​രി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന വീ​ഡി​യോ​യാ​ണ് കോ​ൺ​സു​ലേ​റ്റ് പ​ങ്കു​വെ​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ൾ, ക​ലാ​രൂ​പ​ങ്ങ​ൾ, പ്ര​കൃ​തി​ഭം​ഗി എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യ വീ​ഡി​യോ എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ഇ​റാ​ൻ പ്ര​തി​ക​രി​ച്ച​ത്. ട്രം​പി​ന് ഒ​രു "ക​ൾ​ച്ച​റ​ൽ ഡീ​റ്റോ​ക്സ്" (സാം​സ്കാ​രി​ക ശു​ദ്ധീ​ക​ര​ണം) ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ൺ​സു​ലേ​റ്റ് പ​രി​ഹ​സി​ച്ചു. ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​വും സം​സ്‌​കാ​ര​വും മ​ന​സി​ലാ​ക്കാ​ൻ ട്രം​പ് ഒ​രി​ക്ക​ലെ​ങ്കി​ലും ഇ​വി​ടെ വ​ന്നു കാ​ണ​ണ​മെ​ന്നും അ​വ​ർ കു​റി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ലാ​ണ് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള ചി​ല രാ​ജ്യ​ങ്ങ​ളെ ട്രം​പ് മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച​ത്. ഇ​ത് വ​ലി​യ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ൻ വി​ദേ​ശ​ന​യ​ങ്ങ​ളോ​ടും ട്രം​പി​ന്‍റെ നി​ല​പാ​ടു​ക​ളോ​ടും ഇ​റാ​ൻ പു​ല​ർ​ത്തു​ന്ന ക​ടു​ത്ത വി​യോ​ജി​പ്പി​ന്‍റെ കൂ​ടി പ്ര​തി​ഫ​ല​ന​മാ​യാ​ണ് ഈ ​സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഇ​ന്ത്യ​യും ഇ​റാ​നും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നൊ​പ്പം ട്രം​പി​ന് ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​ക എ​ന്ന​തു​കൂ​ടി​യാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ ഇ​റാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

NRI

ബോ​റി​സ് പി​സ്റ്റോ​റി​യ​സും രാ​ജ്നാ​ഥ് സിം​ഗും ബെ​ര്‍​ലി​നി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ൻ പ്ര​തി​രോ​ധ മ​ന്ത്രി ബോ​റി​സ് പി​സ്റ്റോ​റി​യ​സും ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും ത​മ്മി​ല്‍ ബെ​ര്‍​ലി​നി​ല്‍ നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഇ​രു​വ​രും ഒ​പ്പു​വ​ച്ചു.

ഇ​ത് സാ​ങ്കേ​തി​ക വി​ദ്യ കൈ​മാ​റു​ന്ന​തി​നും സം​യു​ക്ത നി​ര്‍​മാ​ണ​ത്തി​നും വ​ഴി​യൊ​രു​ക്കും. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സ​മാ​ധാ​ന സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യും ജ​ര്‍​മ​നി​യും ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള "ഇം​പ്ലി​മെ​ന്‍റിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ്' ക​രാ​റി​ലും മ​ന്ത്രി​മാ​ർ ഒ​പ്പു​വ​ച്ചു.

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍, സു​ര​ക്ഷാ രം​ഗ​ത്തെ പു​തി​യ വെ​ല്ലു​വി​ളി​ക​ളെ എ​ങ്ങ​നെ നേ​രി​ടാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രുനേ​താ​ക്ക​ളും വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്തു.

 

International

'വി​വ​ര​മി​ല്ല, അ​നു​ചി​തം, മോ​ശം അ​ഭി​രു​ചി'; ട്രം​പി​ന് ഇ​ന്ത്യ​യു​ടെ മ​റു​പ​ടി

ന്യൂ​ഡ​ൽ​ഹി: ട്രം​പ് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്ത്യ. പ​രാ​മ​ർ​ശ​ങ്ങ​ൾ വി​വ​ര​മി​ല്ലാ​ത്ത​തും അ​നു​ചി​ത​വും മോ​ശം അ​ഭി​രു​ചി​യു​ള്ള​തു​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.

"അ​ഭി​പ്രാ​യ​ങ്ങ​ളും അ​തി​നു മ​റു​പ​ടി​യാ​യി യു​എ​സ് എം​ബ​സി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യും ക​ണ്ടു. പ​രാ​മ​ർ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​യും വി​വ​ര​മി​ല്ലാ​ത്ത​തും, അ​നു​ചി​ത​വും, മോ​ശം അ​ഭി​രു​ചി​യു​ള്ള​തു​മാ​ണ്. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ലും താ​ൽ​പ​ര്യ​ങ്ങ​ളി​ലും അ​ധി​ഷ്ഠി​ത​മാ​യ ഇ​ന്ത്യ-​യു​എ​സ് ബ​ന്ധ​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ത്തെ ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ല'.- വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്ത​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു.

ഇ​ന്ത്യ​യും ചൈ​ന​യും ന​ര​ക​ക്കു​ഴി​ക​ളാ​ണെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള​വ​ർ യു​എ​സ് തീ​ര​ത്തു​വ​ന്ന് കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചി​ട്ടി​ട്ടു പോ​കു​ക​യാ​ണെ​ന്നു​മു​ള്ള അ​ധി​ക്ഷേ​പ പ്ര​സ്താ​വ​ന​യാ​ണ് ട്രം​പ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നും റേ​ഡി​യോ അ​വ​താ​ര​ക​നു​മാ​യ മൈ​ക്കി​ൾ സാ​വേ​ജി​ന്‍റെ പോ​ഡ്കാ​സ്റ്റും സം​ഭാ​ഷ​ണ​ത്തി​ന്‍റെ പ​ക​ർ​പ്പു​മാ​ണ് ട്രം​പ് പ​ങ്കു​വ​ച്ച​ത്.

‘ഗ​ർ​ഭ​ത്തി​ന്‍റെ ഒ​ൻ​പ​താം മാ​സം ന​മ്മു​ടെ തീ​ര​ത്ത് കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചി​ടാ​നാ​യി അ​വ​ർ വ​രും. എ​ന്നി​ട്ട് ഇ​ന്ത്യ​യി​ൽ നി​ന്നോ ചൈ​ന​യി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും ന​ര​ക​ക്കു​ഴി​ക​ളി​ൽ നി​ന്നോ മു​ഴു​വ​ൻ കു​ടും​ബ​ത്തെ​യും ഇ​ങ്ങോ​ട്ടു കൊ​ണ്ടു​വ​രും.

കു​ടി​യേ​റ്റ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സി​വി​ൽ ലി​ബ​ർ​ട്ടീ​സ് യൂ​ണി​യ​ൻ യു​എ​സി​നെ കു​പ്പ​ത്തൊ​ട്ടി​യാ​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ പോ​യാ​ൽ യു​എ​സ് ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും കോ​ള​നി​യാ​യി മാ​റും. തൊ​ഴി​ൽ​സാ​ധ്യ​ത​ക​ളും ഇ​വ​ർ അ​ട്ടി​മ​റി​ക്കു​ക​യാ​ണ്’. തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു സാ​വേ​ജി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ.

International

'ന​ര​ക​ക്കു​ഴി' വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യെ പു​ക​ഴ്ത്തി ട്രം​പ്; "ഇ​ന്ത്യ മ​ഹ​ത്താ​യ രാ​ജ്യം, ത​ല​പ്പ​ത്ത് എ​ന്‍റെ ഉ​റ്റ സു​ഹൃ​ത്ത്"

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യെ 'ന​ര​ക​ക്കു​ഴി' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​ന്ത്യ ഒ​രു മ​ഹ​ത്താ​യ രാ​ജ്യ​മാ​ണെ​ന്നും ആ ​രാ​ജ്യ​ത്തി​ന്‍റെ ത​ല​പ്പ​ത്ത് ത​ന്‍റെ ഉ​റ്റ സു​ഹൃ​ത്താ​ണു​ള്ള​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു അ​മേ​രി​ക്ക​ൻ ക​മ​ന്‍റേ​റ്റ​റു​ടെ വി​വാ​ദ പ​രാ​മ​ർ​ശം ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത് വ​ലി​യ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യെ​യും ഇ​ന്ത്യ​ൻ നേ​തൃ​ത്വ​ത്തെ​യും പ്ര​ശം​സി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​ത്തെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ടാ​ണ് "എ​ന്‍റെ ന​ല്ലൊ​രു സു​ഹൃ​ത്താ​ണ് അ​വി​ടെ ത​ല​പ്പ​ത്തു​ള്ള​ത്" എ​ന്ന് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തെ 'ത​ന്ത്ര​പ​ര​മാ​യ മൗ​നം' പാ​ലി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നു​മാ​ണ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞി​രു​ന്ന​ത്.

 

Kerala

യു​കെ പൗ​ര​നാ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ അ​നു​മ​തി​യി​ല്ല

കൊ​ച്ചി: യു​കെ പൗ​ര​നാ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ന്‍ അ​നു​മ​തി ന​ല്‍​കാ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. കോ​ട്ട​യം മു​ട്ടു​ചി​റ സ്വ​ദേ​ശി​യാ​യ ജോ​ബി തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന ബ​ന്ധു​വി​ന്‍റെ ആ​വ​ശ്യ​മാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ത​ള്ളി​യ​ത്. വി​ദേ​ശ​പൗ​ര​ത്വം സ്വീ​ക​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത് പൗ​ര​ത്വ​നി​യ​മ​ങ്ങ​ളും നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്തു വേ​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

2016ല്‍ ​ബ്രി​ട്ടീ​ഷ് പൗ​ര​ത്വം സ്വീ​ക​രി​ച്ച ജോ​ബി തോ​മ​സ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ആ​റി​നാ​ണ് അ​ന്ത​രി​ച്ച​ത്. പൗ​ര​ത്വം മാ​റി​യ​ശേ​ഷം അ​ദ്ദേ​ഹം ത​ന്‍റെ ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ട് സ​റ​ണ്ട​ര്‍ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ കാ​ര്‍​ഡി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ നോ ​ഒ​ബ്ജ​ക്ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജോ​ബി​യു​ടെ ബ​ന്ധു​വാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജോ​ബി​യു​ടെ അ​മ്മ​യും മ​ക​ളും ഇ​ന്ത്യ​യി​ലാ​ണെ​ന്നും അ​തി​നാ​ല്‍ സം​സ്‌​കാ​രം ഇ​വി​ടെ ന​ട​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. കൂ​ടാ​തെ, ജോ​ബി​ക്ക് കേ​ര​ള​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ര​ണ്ടാം ഭാ​ര്യ​യു​ടെ ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​വും ഹാ​ജ​രാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ വി​ദേ​ശ​പൗ​ര​ന്മാ​രു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ല്‍ മ​ര​ണ​സ​മ​യ​ത്ത് സാ​ധു​വാ​യ ഒ​സി​ഐ കാ​ര്‍​ഡോ അ​ല്ലെ​ങ്കി​ല്‍ പേ​ഴ്‌​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍ കാ​ര്‍​ഡോ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കോ​ട​തി​യെ അ​റി​യി​ച്ചു. ജോ​ബി​ക്ക് ഒ​സി​ഐ കാ​ര്‍​ഡി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ ഒ​രി​ക്ക​ല്‍​പ്പോ​ലും അ​ദ്ദേ​ഹം അ​തി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന​തു മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ര്‍​ന്നാ​ണു കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്.

NRI

ഹ​ജ്ജ് സീ​സ​ൺ: സൗ​ദി ട്രാ​ൻ​സി​റ്റ് വീ​സ സേ​വ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വച്ച് കു​വൈ​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി ന​ൽ​കി​വ​ന്നി​രു​ന്ന സൗ​ദി ട്രാ​ൻ​സി​റ്റ് വീ​സ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്ക​ൽ സേ​വ​നം (Transit Visa Facilitation) താ​ത്കാ​ലി​ക​മാ​യി അ​ടി​യ​ന്തി​ര പ്രാ​ബ​ല്യ​ത്തോ​ടെ നി​ർ​ത്തി​വ​ച്ച​താ​യി എം​ബ​സി അ​റി​യി​ച്ചു.

ഏ​പ്രി​ൽ 15 മു​ത​ൽ ഈ ​തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യാ​ണ് എം​ബ​സി അ​റി​യി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ ഹ​ജ്ജ് സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത് മു​ൻ നി​ർ​ത്തി​യാ​ണ് ഈ ​മാ​റ്റം. ഇ​ത​നു​സ​രി​ച്ച്, ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന​യു​ള്ള ട്രാ​ൻ​സി​റ്റ് വീ​സ സേ​വ​ന​ങ്ങ​ൾ ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ല​ഭ്യ​മാ​കി​ല്ല.

സൗ​ദി അ​റേ​ബ്യ വ​ഴി യാ​ത്ര ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഇ​നി മു​ത​ൽ അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എം​ബ​സി നി​ർ​ദേ​ശി​ച്ചു.

യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് പു​തു​ക്കി​യ ഇ​മി​ഗ്രേ​ഷ​ൻ ച​ട്ട​ങ്ങ​ൾ, ട്രാ​ൻ​സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, വീസ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ എ​ന്നി​വ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടേ​ണ്ട​താ​ണ്.

ഹ​ജ്ജ് സീ​സ​ണി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് യാ​ത്ര​ക്കാ​ർ കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Business

മാർച്ചിൽ പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്നു

ന്യൂ​​ഡ​​ൽ​​ഹി: മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് ഉ​​യ​​ർ​​ന്നു. ഫെ​​ബ്രു​​വ​​രി​​യി​​ലെ 3.21 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്നാ​​ണ് മാ​​ർ​​ച്ചി​​ൽ 3.4 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മാ​​ർ​​ച്ചി​​ൽ 3.34 ശ​​ത​​മാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക്.

ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളി​​ലു​​ണ്ടാ​​യ വി​​ല വ​​ർ​​ധ​​ന​​യാ​​ണ് പ​​ണ​​പ്പെ​​രു​​പ്പം ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്. മി​​നി​​സ്ട്രി ഓ​​ഫ് സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ആ​​ൻ​​ഡ് പ്രോ​​ഗ്രാം ഇം​​പ്ലി​​മെ​​ന്‍റേഷ​​ൻ ഇ​​ന്ന​​ലെ പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ട്ടു. ഗ്രാ​​മീ​​ണ പ​​ണ​​പ്പെ​​രു​​പ്പം മു​​ൻ​​മാ​​സം 3.63 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി.

ഫെ​​ബ്രു​​വ​​രി​​യി​​ലി​​ത് 3.37 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ന​​ഗ​​ര​​ങ്ങ​​ളി​​ലെ പ​​ണ​​പ്പെ​​രു​​പ്പം ഫെ​​ബ്രു​​വ​​രി​​യി​​ലെ 3.02 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് മാ​​ർ​​ച്ചി​​ൽ 3.11 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു വ​​ർ​​ധി​​ച്ചു. റീ​​ട്ടെ​​യി​​ൽ പ​​ണ​​പ്പെ​​രു​​പ്പ സൂ​​ചി​​ക​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സ്വാ​​ധീ​​ന​​മു​​ള്ള ഭ​​ക്ഷ്യ​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​ണ​​പ്പെ​​രു​​പ്പം മാ​​ർ​​ച്ചി​​ൽ 3.87 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു.

ഫെ​​ബ്രു​​വ​​രി​​യി​​ൽ 3.47 ശ​​ത​​മാ​​ന​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ൽ 3.906 ശ​​ത​​മാ​​ന​​വും ന​​ഗ​​ര​​മേ​​ഖ​​ല​​യി​​ൽ 3.71 ശ​​ത​​മാ​​ന​​വു​​മാ​​ണ്. ഫെ​​ബ്രു​​വ​​രി​​യി​​ൽ യ​​ഥാ​​ക്ര​​മം 3.46 ശ​​ത​​മാ​​ന​​വും 3.48 ശ​​ത​​മാ​​ന​​വു​​മാ​​യി​​രു​​ന്നു.

റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ക​​ഴി​​ഞ്ഞ കു​​റ​​ച്ചു മാ​​സ​​ങ്ങ​​ളാ​​യി വ​​ർ​​ധ​​ന ഉ​​ണ്ടാ​​യെ​​ങ്കി​​ലും ആ​​കെ വി​​ല​​ക്ക​​യ​​റ്റം ആ​​ർ​​ബി​​ഐ​​യു​​ടെ ല​​ക്ഷ്യ​​പ​​രി​​ധി​​യാ​​യ 2-6 ശ​​ത​​മാ​​ന​​ത്തി​​നു​​ള്ളി​​ൽ നി​​ല​​നി​​ർ​​ത്താ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ണ്ട്.

മാ​​ർ​​ച്ചി​​ൽ ചി​​ല അ​​വ​​ശ്യ ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വ് ആ​​ശ്വാ​​സം ന​​ൽ​​കി. സ​​വോ​​ള​​യു​​ടെ വി​​ല​​യി​​ൽ 27 ശ​​ത​​മാ​​ന​​വും ഉ​​രു​​ള​​ക്കി​​ഴ​​ങ്ങി​​ന് 19 ശ​​ത​​മാ​​ന​​വും കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. വെ​​ളു​​ത്തു​​ള്ളി, പ​​യ​​ർ​​വ​​ർ​​ഗ​​ങ്ങ​​ൾ, ക​​ട​​ല എ​​ന്നി​​വ​​യു​​ടെ വി​​ല​​യി​​ലും കു​​റ​​വു​​ണ്ടാ​​യി. എ​​ന്നാ​​ൽ, ത​​ക്കാ​​ളി, കോ​​ളി​​ഫ്ള​​വ​​ർ എ​​ന്നി​​വ​​യു​​ടെ വി​​ല ഉ​​യ​​രു​​ക​​യും ചെ​​യ്തു.

ഭ​​ക്ഷ്യവി​​ല​​യി​​ൽ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ൽ ഉ​​ണ്ടാ​​കു​​ന്പോ​​ഴും ആ​​ഭ​​ര​​ണ​​വി​​പ​​ണി​​യി​​ൽ വി​​ല​​ക്ക​​യ​​റ്റ​​മാ​​ണ്. മാ​​ർ​​ച്ചി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ​​ണ​​പ്പെ​​രു​​പ്പം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​വ​​യി​​ൽ മു​​ന്നി​​ലു​​ള്ള വെ​​ള്ളി ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ പ​​ണ​​പ്പെ​​രു​​പ്പം ഫെ​​ബ്രു​​വ​​രി​​യി​​ലെ 160.88 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 148.61 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. സ്വ​​ർ​​ണം, വ​​ജ്രം, പ്ലാ​​റ്റി​​നം ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ല​​യി​​ൽ 45.92 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. മു​​ൻ​​മാ​​സ​​മി​​ത് 48.17 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സം​​ഘ​​ർ​​ഷം തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഭൗ​​മ​​രാ​​ഷ്ട്രീ​​യ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ​​ക്കും ആ​​ഗോ​​ള എ​​ണ്ണ വി​​ത​​ര​​ണ ത​​ട​​സ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ൾ​​ക്കും ഇ​​ട​​യി​​ലാ​​ണ് പു​​തി​​യ പ​​ണ​​പ്പെ​​രു​​പ്പ ക​​ണ​​ക്കു​​ക​​ൾ വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

തെ​​ലു​​ങ്കാ​​ന ഒ​​ന്നാ​​മ​​ത്

2025ൽ ​​ചി​​ല്ല​​റ​​ പ​​ണ​​പ്പെ​​രു​​പ്പം ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള സം​​സ്ഥാ​​ന​​മെ​​ന്ന പ​​ദ​​വി​​യി​​ലിരു​​ന്ന കേരളം 2026ൽ ​​അ​​ത് മാ​​റ്റി​​യെ​​ടു​​ത്തു. ഈ ​​പ​​ട്ടം ജ​​നു​​വ​​രി​​യി​​ൽ തെ​​ലു​​ങ്കാ​​ന​​യ്ക്ക് കൈ​​മാ​​റി​​യ കേ​​ര​​ളം, ഫെ​​ബ്രു​​വ​​രി​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി. മാ​​ർ​​ച്ചി​​ൽ കേ​​ര​​ളം വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള ആ​​ദ്യ അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും പു​​റ​​ത്താ​​യി​​രി​​ക്കു​​ക​​യാ​​ണ്.

വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​തി​​ൽ മാ​​ർ​​ച്ചി​​ലും മു​​ന്നി​​ൽ തെ​​ലു​​ങ്കാ​​ന​​യാ​​ണ്. 5.83 ശ​​ത​​മാ​​ന​​മാ​​ണ് തെ​​ലു​​ങ്കാ​​ന​​യു​​ടെ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക്. ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് (4.05%), ക​​ർ​​ണാ​​ട​​ക (3.96%), ത​​മി​​ഴ്നാ​​ട് (3.77%), രാ​​ജ​​സ്ഥാ​​ൻ (3.64%) സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് അ​​ടു​​ത്ത സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

കേ​​ര​​ള​​ത്തി​​ന്‍റെ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് 3.62 ശ​​ത​​മാ​​ന​​മാ​​ണ്. വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​തി​​ൽ പ​​ത്ത് സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ മു​​ക​​ളി​​ൽ.

 

National

സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു, വെ​ടി​നി​ർ​ത്ത​ലി​നെ സ്വാ​ഗ​തം ചെ​യ്ത് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ-​അ​മേ​രി​ക്ക വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ സ്വാ​ഗം ചെ​യ്ത് ഇ​ന്ത്യ. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും സം​ഘ​ർ​ഷം തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

വെ​ടി​നി​ർ​ത്ത​ൽ ന​ല്ല സൂ​ച​ന​യാ​ണ്. ഹോ​ർ​മൂ​സി​ൽ പ​ഴ​യ സ്ഥി​തി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് വെ​ടി​നി​ർ​ത്ത​ലി​ന് ത​യാ​റാ​യ​തെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​തി​ക​രി​ച്ചു. ട്രം​പ് പ്ര​ഖ്യാ​പി​ച്ച ര​ണ്ടാ​ഴ്ച വെ​ടി​നി​ർ​ത്ത​ൽ ഇ​റാ​നും അം​ഗീ​ക​രി​ച്ചു.

National

ഇന്ത്യയുടെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ ശേഷിയുണ്ട്: റഷ്യ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ നേ​രി​ടു​ന്ന എ​ണ്ണ, എ​ൽ​എ​ൻ​ജി, വ​ളം തു​ട​ങ്ങി​യ​വ​യു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ത​ങ്ങ​ളു​ടെ ഊ​ർ​ജ ക​ന്പ​നി​ക​ൾ​ക്കു ശേ​ഷി​യു​ണ്ടെ​ന്ന് റ​ഷ്യ.

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ൽ എ​ത്തി​യ റ​ഷ്യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഡെ​നി​സ് മാ​ന്‍റു​റോ​വ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് അ​ജി​ത് ഡോ​വ​ൽ തു​ട​ങ്ങി​യ​വ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഊ​ർ​ജ വി​ത​ര​ണം തു​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ഷ​യം നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്തു.

ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കും ഈ ​വ​ർ​ഷം റ​ഷ്യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​ക്കും മു​ന്നോ​ടി​യാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും ന​ട​ത്തു​ന്ന ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു റ​ഷ്യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ധാ​തു​വ​ള​ങ്ങ​ളു​ടെ വി​ത​ര​ണം 40 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ച​താ​യാ​ണ് റ​ഷ്യ​ൻ എം​ബ​സി പു​റ​ത്ത് വി​ട്ട ക​ണ​ക്ക്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന് ഒ​രു ക​പ്പ​ൽ​കൂ​ടി നാ​ളെ ഇ​ന്ത്യ​യി​ലെ​ത്തും. 46,000 മെ​ട്രി​ക് ട​ണ്‍ എ​ൽ​പി​ജി​യു​മാ​യി ‘ഗ്രീ​ൻ സാ​ൻ​വി’ എ​ന്ന ക​പ്പ​ൽ മും​ബൈ തീ​ര​ത്താ​ണ് അ​ണ​യു​ന്ന​ത്.

ഇ​തി​നു​പു​റ​മെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് ര​ണ്ട് ക​പ്പ​ൽ കൂ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്നേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്നു​ണ്ട്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ ഏ​ഴാ​മ​ത്തെ ഇ​ന്ത്യ​ൻ ക​പ്പ​ലാ​ണ് നാ​ളെ മും​ബൈ​യി​ൽ എ​ത്തു​ന്ന​ത്. നി​ല​വി​ൽ പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ൽ 17 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളാ​ണു​ള്ള​ത്.

Sports

ഇ​​ന്ത്യ ഫൈ​​ന​​ലി​​ല്‍ തോ​​റ്റു

മാ​​ലി: 2026 സാ​​ഫ് അ​​ണ്ട​​ര്‍ 20 പു​​രു​​ഷ ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ലി​​ല്‍ മു​​ന്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ​​ക്കു തോ​​ല്‍​വി.

നി​​ശ്ചി​​ത സ​​മ​​യ​​ത്ത് മ​​ത്സ​​രം ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ അ​​വ​​സാ​​നി​​ച്ച​​തോ​​ടെ വി​​ധി​​ നി​​ര്‍​ണ​​യി​​ക്കാ​​ന്‍ ഷൂ​​ട്ടൗ​​ട്ട് അ​​ര​​ങ്ങേ​​റി.

ഷൂ​​ട്ടൗ​​ട്ടി​​ല്‍ ബം​​ഗ്ലാ​​ദേ​​ശ് 4-3ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഋ​​ഷി, ഡോ​​ഡും എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​യു​​ടെ സ്‌​​പോ​​ട്ട് കി​​ക്കു​​ക​​ള്‍ ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​ത്.


സെ​​മി​​യി​​ല്‍ 5-0നു ​​ഭൂ​​ട്ടാ​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. നേ​​പ്പാ​​ളി​​നെ (1-0) മ​​റി​​ക​​ട​​ന്നാ​​യി​​രു​​ന്നു ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.

2025ല്‍ ​​ബം​​ഗ്ലാ​​ദേ​​ശി​​നെ ഫൈ​​ന​​ലി​​ല്‍ 4-3നു ​​ഷൂ​​ട്ടൗ​​ട്ടി​​ല്‍ കീ​​ഴ​​ട​​ക്കി ഇ​​ന്ത്യ കി​​രീ​​ടം നേ​​ടി​​യി​​രു​​ന്നു. ഇ​​ന്ത്യ​​യാ​​ണ് (നാ​​ല്) സാ​​ഫ് അ​​ണ്ട​​ര്‍ 20 കി​​രീ​​ടം ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പ്രാ​​വ​​ശ്യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

National

ഇന്ത്യക്ക് പ്രതിരോധ കയറ്റുമതിയിൽ നേട്ടം; ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം രാ​​​ജ്യം 38,424 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി ന​​​ട​​​ത്തി​​​യ​​​താ​​​യി കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം.

മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 62.66 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ നേ​​​ടി​​​യ​​​താ​​​യും മ​​​ന്ത്രാ​​​ല​​​യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

2024-25 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 14802 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞസാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യ​​​ത്.

പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ സ​​​ർ​​​വ​​​കാ​​​ല നേ​​​ട്ട​​​മാ​​​ണി​​​ത്. ആ​​​കെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ 54.84 ശ​​​ത​​​മാ​​​നം പൊ​​​തു​​​മേ​​​ഖ​​​ലാ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും 45.16 ശ​​​ത​​​മാ​​​നം സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​മാണെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

മു​​​ൻ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​വ​​​സ്തു​​​ക്ക​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 128ൽ​​​നി​​​ന്ന് 145 ആ​​​യി ഉ​​​യ​​​ർ​​​ന്നു.

2025ൽ 35,000 ​​​കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണ് 38424 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി സാ​​​ധ്യ​​​മാ​​​യ​​​തെ​​​ന്നും പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, ഈ ​​​അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഇ​​​റ​​​ക്കു​​​മ​​​തി ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ രാ​​​ജ്യം ഇ​​​ന്ത്യ​​​യാ​​​ണ്. 2021 മു​​​ത​​​ൽ 2025 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ആ​​​ഗോ​​​ള ആ​​​യു​​​ധ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ 8.3 ശ​​​ത​​​മാ​​​ന​​​വും ഇ​​​ന്ത്യ​​​യാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്.

National

ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധം: ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം വേ​ണ​മെ​ന്ന് ഇ​ന്ത്യ; ക​ട​ൽ​ക്കൊ​ള്ള​യി​ൽ നാ​വി​ക​രെ ന​ഷ്ട​മാ​യ ഏ​ക രാ​ജ്യം ഇ​ന്ത്യ​യെ​ന്ന് വി​ക്രം മി​സ്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ബ്രി​ട്ട​ൻ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി​യാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​നും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നു​മാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. യു​ദ്ധം ആ​ഗോ​ള സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും മി​സ്രി ചൂ​ണ്ടി​ക്കാ​ട്ടി. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സ്വ​ന്തം നാ​വി​ക​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഏ​ക രാ​ജ്യം ഇ​ന്ത്യ​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. ക​ട​ൽ​മാ​ർ​ഗ്ഗ​മു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ൽ ഇ​ന്ത്യ​ൻ നാ​വി​ക​ർ നേ​രി​ടു​ന്ന സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളി​ൽ അ​ദ്ദേ​ഹം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

പ​ശ്ചി​മേ​ഷ്യ​യി​ലെ അ​സ്ഥി​ര​ത ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്ധ​ന വി​ത​ര​ണ ശൃം​ഖ​ല ത​ട​സ​പ്പെ​ടു​ന്ന​ത് ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഇ​ന്ത്യ ന​ട​ത്തു​ന്ന ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള സു​ര​ക്ഷി​ത​മാ​യ ക​പ്പ​ൽ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മി​സ്രി ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Sports

ഇ​​ന്ത്യ മെ​​യി​​ന്‍ ഡ്രോ​​യി​​ല്‍

സിം​​ഗ​​പ്പു​​ര്‍: ഫി​​ബ 3x3 ഏ​​ഷ്യാ ക​​പ്പ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ത​​ക​​ര്‍​പ്പ​​ന്‍ പ്ര​​ക​​ട​​ന​​വു​​മാ​​യി ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ടീം ​​മെ​​യി​​ന്‍ ഡ്രോ​​യി​​ല്‍. യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളും വി​​ജ​​യി​​ച്ച് ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാ​​മ​​താ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ മു​​ന്നേ​​റ്റം.

റാ​​ങ്കിം​​ഗി​​ല്‍ മു​​ന്നി​​ലു​​ള്ള ക​​സാ​​ക്കി​​സ്ഥാ​​ന്‍, ഹോ​​ങ്കോം​​ഗ്, ചൈ​​ന ടീ​​മു​​ക​​ളെ ഓ​​രോ പോ​​യി​​ന്‍റ് വ്യ​​ത്യാ​​സ​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ തു​​ട​​ങ്ങി​​യ​​ത്. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ബെ​​ഹ​​റി​​നെ 21-12നും ​​തോ​​ല്‍​പ്പി​​ച്ചു.

Business

ഇ​ന്ത്യ​യി​ൽ 18 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി മാ​ൽ​ഡീ​വി​യ​ൻ

കൊ​​​​ച്ചി: മാ​​​​ല​​​​ദ്വീ​​​​പ് ദേ​​​​ശീ​​​​യ എ​​​​യ​​​​ർ​​​​ലൈ​​​​ൻ ക​​​​മ്പ​​​​നി​​​​യാ​​​​യ മാ​​​​ൽ​​​​ഡീ​​​​വി​​​​യ​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സ് 18 വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​മ്പ​​​​നി പ്ര​​​​ത്യേ​​​​ക ആ​​​​ഘോ​​​​ഷ​​​പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

പ്ര​​​​ധാ​​​​ന പാ​​​​ർ​​​​ട്ണ​​​​ർ​​​​മാ​​​​ർ, സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, ടീ​​​​മം​​​​ഗ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ദീ​​​​ർ​​​​ഘ​​​​കാ​​​​ലം ക​​​​മ്പ​​​​നി​​​​യി​​​​ൽ സേ​​​​വ​​​​ന​​​മ​​​​നു​​​​ഷ്ഠി​​​​ച്ച ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പാ​​​​ർ​​​​ട്ണ​​​​ർ​​​​മാ​​​​ർ​​​​ക്കും പു​​​​ര​​​​സ്കാ​​​​രം വി​​​​ത​​​​ര​​​​ണം ചെ​​​യ്തു.

നി​​​​ല​​​​വി​​​​ൽ മാ​​​​ൽ​​​​ഡീ​​​​വി​​​​യ​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ച്ചി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അ​​​​ഞ്ച് പ്ര​​​​തി​​​​വാ​​​​ര സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

ടൂ​​​​റി​​​​സം, വ്യാ​​​​പാ​​​​രം, വി​​​​ദ്യാ​​​​ഭ്യാ​​​​സം, മെ​​​​ഡി​​​​ക്ക​​​​ൽ രം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കു​​​​ള്ള പി​​​​ന്തു​​​​ണ​​​​യ്ക്കൊ​​​​പ്പം ഇ​​​​രു അ​​​​യ​​​​ൽ​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം ദൃ​​​​ഢ​​​​മാ​​​​ക്കാ​​​​നും ക​​​​മ്പ​​​​നി പ​​​​ങ്കു​ വ​​​​ഹി​​​​ച്ചെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Sports

എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​താ മത്സരത്തിൽ ഇ​ന്ത്യക്ക് ആ​ദ്യ ജ​യം

കൊ​ച്ചി: റ​യാ​ന്‍ വി​ല്യം​സി​നെ പോ​ലു​ള്ള അ​ഞ്ച് ക​ളി​ക്കാ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ എ​ന്ന് ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ ചി​ന്തി​ച്ചു​പോ​യ ദി​നം. ഇ​ന്ത്യ​ന്‍ പൗ​ര​ത്വം സ്വീ​ക​രി​ച്ച ഓ​സ്‌​ട്രേ​ലി​യ​ക്കാ​ര​നാ​യ റ​യാ​ന്‍ വി​ല്യം​സ് അ​ര​ങ്ങേ​റ്റ​ത്തി​ല്‍ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 2-1ന് ​ഹോ​ങ്കോം​ഗി​നെ കീ​ഴ​ട​ക്കി. 2027 എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​താ ഗ്രൂ​പ്പ് സി​യി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ ജ​യം. ഹോ​ങ്കോം​ഗി​ന്‍റെ ര​ണ്ടാം തോ​ല്‍​വി​യും.

ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍ ഉ​റ്റു​നോ​ക്കി​യ​ത് റ​യാ​ന്‍ വി​ല്യം​സി​ന്‍റെ അ​ര​ങ്ങേ​റ്റ​ത്തി​നാ​യി ആ​യി​രു​ന്നു. സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ൽ‍ ക​ള​ത്തി​ലെ​ത്തി​യ റ​യാ​ന്‍ വി​ല്യം​സ്, നാ​ലാം മി​നി​റ്റി​ല്‍ ഇ​ന്ത്യ​ക്കു ലീ​ഡ് സ​മ്മാ​നി​ച്ചു.

മ​ന്‍​വീ​ര്‍ സിം​ഗി​ന്‍റെ പാ​സി​ല്‍ നി​ന്നാ​യി​രു​ന്നു റ​യാ​ന്‍ വി​ല്യം​സി​ന്‍റെ ഗോ​ള്‍. അ​തോ​ടെ ഗാ​ല​റി​യി​ലെ​ത്തി​യ ആ​രാ​ധ​ക​ര്‍ ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ല്‍. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം ഇ​ന്ത്യ​യു​ടെ വ​രു​തി​യി​ലാ​യി​രു​ന്നു. ഹോ​ങ്കോം​ഗ് പ്ര​സിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും സ​ന്ദേ​ശ് ജി​ങ്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധം കു​ലു​ങ്ങി​യി​ല്ല. അ​തോ​ടെ 1-0ന്‍റെ ​ലീ​ഡു​മാ​യി ഇ​ന്ത്യ ആ​ദ്യ പ​കു​തി അ​വ​സാ​നി​പ്പി​ച്ചു.

50-ാം മി​നി​റ്റി​ല്‍ അ​ഭി​ഷേ​ക് മി​ശ്ര ഇ​ന്ത്യ​യു​ടെ ലീ​ഡ് ഉ​യ​ര്‍​ത്തി. രാ​ഹു​ല്‍ ബെ​ക്കെ​യു​ടെ ത്രോ​ബോ​ളി​നു​ശേ​ഷം ല​ഭി​ച്ച പ​ന്താ​യി​രു​ന്നു അ​ഭി​ഷേ​ക് മി​ശ്ര വ​ല​യി​ലാ​ക്കി​യ​ത്. 65-ാം മി​നി​റ്റി​ല്‍ ഹോ​ങ്കോം​ഗ് ഒ​രു ഗോ​ള്‍ മ​ട​ക്കി. സ​ന്ദേ​ശ് ജി​ങ്ക​നും ഗോ​ള്‍​കീ​പ്പ​ര്‍ ഗു​ര്‍​പ്രീ​ത് സിം​ഗും ഒ​ന്നി​ച്ചു​ശ്ര​മി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ വ​ല കു​ലു​ങ്ങി​യ​ത്. ഗു​ര്‍​പ്രീ​ത് സിം​ഗ് അ​ഡ്വാ​ന്‍​സ് ചെ​യ്തു ക​യ​റി​യ​തും ഇ​ന്ത്യ​ക്കു വി​ന​യാ​യി.

യോ​ഗ്യ​ത നേ​ടാ​തെ നേ​ര​ത്തേ ഇ​ന്ത്യ​ന്‍ ടീം ​പു​റ​ത്താ​യി​രു​ന്നു. എ​ന്നാ​ല്‍, യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് സി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കാ​ന്‍ ഖാ​ലി​ദ് ജ​മീ​ലി​ന്‍റെ ശി​ഷ്യ​ന്മാ​ര്‍​ക്കു സാ​ധി​ച്ചു. മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ജ​മീ​ലി​ന്‍റെ ആ​ദ്യ ജ​യ​മാ​ണ്.

10 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് കൊ​ച്ചി​യി​ല്‍ രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ഗ്രൂ​പ്പ് സി​യി​ല്‍ ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 14 പോ​യി​ന്‍റു​മാ​യി സിം​ഗ​പ്പു​ര്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. അ​ഞ്ച് പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്. ഹോ​ങ്കോം​ഗ് (എ​ട്ട്), ബം​ഗ്ലാ​ദേ​ശ് (അ​ഞ്ച്) ടീ​മു​ക​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍.

NRI

കു​വൈ​റ്റി​ൽ മ​രി​ച്ച ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മോ​ർ​ച്ച​റി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു

കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി പ്ലാ​ന്‍റി​ന് നേ​രെ​യു​ണ്ടാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ മരിച്ച ഇ​ന്ത്യ​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം കു​വൈ​റ്റി​ലെ സെ​ൻ​ട്ര​ൽ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​തി മോ​ർ​ച്ച​റി സ​ന്ദ​ർ​ശി​ച്ചു.

ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​റ​ഹീം അ​ൽ-​അ​വാ​ധി​യു​മാ​യി അം​ബാ​സ​ഡ​ർ ച​ർ​ച്ച ന​ട​ത്തി. കു​വൈറ്റ് അ​ധി​കൃ​ത​ർ ന​ൽ​കി​യ വേ​ഗ​ത്തി​ലു​ള്ള​തും സ​ഹാ​നു​ഭൂ​തി​പൂ​ർ​ണവു​മാ​യ സ​ഹാ​യ​ത്തി​നും പി​ന്തു​ണ​യ്ക്കും അ​വ​ർ ന​ന്ദി അ​റി​യി​ച്ചു.

മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​വു​മാ​യി എം​ബ​സി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും മൃ​ത​ദേ​ഹം വേ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി.

International

ക​പ്പ​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ ന​ന്ദി അ​റി​യി​ച്ച് ശ്രീ​ല​ങ്ക; കൊ​ളം​ബോ​യി​ലെ​ത്തി​യ​ത് 38,000 മെ​ട്രി​ക് ട​ൺ പെ​ട്രോ​ളി​യം

കൊ​ളം​ബോ: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ഇ​ന്ത്യ ന​ൽ​കി​യ സ​ഹാ​യ​ത്തി​ന് ന​ന്ദി അ​റി​യി​ച്ച് ശ്രീ​ല​ങ്ക. ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ന​ന്ദി അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​ടെ പി​ന്തു​ണ​യ്ക്ക് ന​ന്ദി. 38,000 മെ​ട്രി​ക് ട​ൺ ഇ​ന്ധ​നം കൊ​ളം​ബോ​യി​ൽ എ​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നും ത​ന്‍റെ ന​ന്ദി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ക്സി​ലൂ​ടെ​യാ​ണ് ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ന്ദി പ്ര​ക​ട​നം.

ശ്രീ​ല​ങ്ക​യ്ക്ക് 38,000 മെ​ട്രി​ക് ട​ൺ പെ​ട്രോ​ളി​യം ന​ൽ​കി​യാ​ണ് ഇ​ന്ത്യ​ൻ സ​ഹാ​യം. ഇ​ന്ധ​ന​വു​മാ​യി ക​പ്പ​ൽ കൊ​ളം​ബോ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​ടി​യ​ന്ത​ര ഇ​ന്ധ​ന വി​ത​ര​ണ​ത്തി​ന് ശ്രീ​ല​ങ്ക​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി സ​മാ​ഗി ജ​ന ബ​ല​വേ​ഗ​യു​ടെ നേ​താ​വ് സ​ജി​ത്ത് പ്രേ​മ​ദാ​സും ഇ​ന്ത്യ​യോ​ട് ന​ന്ദി പ​റ​ഞ്ഞു.

20,000 മെ​ട്രി​ക് ട​ൺ ഡീ​സ​ലും 18,000 മെ​ട്രി​ക് ട​ൺ പെ​ട്രോ​ളു​മാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ധ​ന വി​ത​ര​ണ​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് തി​രി​ച്ച​ടി നേ​രി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സ​ഹാ​യം. ഇ​ന്ധ​ന ദൗ​ർ​ല​ഭ്യ​ത​യെ തു​ട​ർ​ന്ന് ശ്രീ​ല​ങ്ക ഇ​ന്ത്യ​യോ​ട് അ​ടി​യ​ന്ത​ര സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

National

ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സം: ര​ണ്ട് എ​ൽ​പി​ജി ക​പ്പ​ലു​ക​ൾ കൂ​ടി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് സു​ര​ക്ഷി​ത​മാ​യി ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ പാ​ച​ക​വാ​ത​ക വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി കൂ​ടു​ത​ൽ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് നീ​ങ്ങു​ന്നു. ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ക്കു​ന്ന ബി​ഡ​ബ്ല്യു ടൈ​ർ, ബി​ഡ​ബ്ല്യു ഇ​എ​ൽ​എം എ​ന്നീ ര​ണ്ട് എ​ൽ​പി​ജി ക​പ്പ​ലു​ക​ൾ കൂ​ടി സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ആ​കെ 94,000 ട​ൺ എ​ൽ​പി​ജി വ​ഹി​ക്കു​ന്ന ഈ ​ര​ണ്ട് ക​പ്പ​ലു​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ തീ​ര​ത്തെ​ത്തും. 'ബി​ഡ​ബ്ല്യു ടൈ​ർ' മാ​ർ​ച്ച് 31-ന് ​മും​ബൈ​യി​ലും, 'ബി​ഡ​ബ്ല്യു ഇ​എ​ൽ​എം' ഏ​പ്രി​ൽ ഒ​ന്നി​ന് മം​ഗ​ലാ​പു​രം തു​റ​മു​ഖ​ത്തും എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​റാ​നും അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സ​ഖ്യ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ശ​ത്രു​താ​പ​ര​മാ​യ നി​ല​പാ​ടി​ല്ലാ​ത്ത ക​പ്പ​ലു​ക​ളെ ക​ട​ത്തി​വി​ടാ​മെ​ന്ന ഇ​റാ​ന്‍റെ തീ​രു​മാ​ന​മാ​ണ് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് തു​ണ​യാ​യ​ത്. നേ​ര​ത്തെ നാ​ല് ഇ​ന്ത്യ​ൻ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി തീ​ര​ത്തെ​ത്തി​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര, ക​ണ്ട്‌​ല തു​റ​മു​ഖ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ എ​ത്തി​യ​ത്. കൂ​ടാ​തെ യു​എ​ഇ​യി​ൽ നി​ന്ന് ക്രൂ​ഡ് ഓ​യി​ലു​മാ​യി വ​ന്ന 'ജ​ഗ് ലാ​ഡ്കി' എ​ന്ന ക​പ്പ​ലും ക​ഴി​ഞ്ഞ ദി​വ​സം മു​ന്ദ്ര​യി​ലെ​ത്തി.

 

Kerala

ഇന്ത്യ-ഹോങ്കോംഗ് മത്സരം: പ്രതിസന്ധി നീങ്ങി; സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കുമെന്ന് കെഎഫ്എ

കൊച്ചി: മാര്‍ച്ച് 31ന് നടക്കാനിരിക്കുന്ന ഇന്ത്യ-ഹോങ്കോംഗ് ഫുട്‌ബോള്‍ മത്സരം കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ തന്നെ നടക്കും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ജിസിഡിഎ ആവശ്യപ്പെട്ട 25 ലക്ഷം രൂപ തിങ്കളാഴ്ച അടയ്ക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സത്യവാംഗ്‌മൂലം നല്‍കിയതോടെയാണ് മാച്ചിനുള്ള പ്രതിസന്ധി നീങ്ങിയിരിക്കുന്നത്. സ്റ്റേഡിയം വാടകയായ മൂന്നു ലക്ഷം രൂപ കെഎഫ്എ അടച്ചിരുന്നു.

കെഎഫ്എ ജിസിഡിഎക്ക് നല്‍കാനുള്ള കുടിശികയായ പണം അടച്ചിലെങ്കില്‍ സ്റ്റേഡിയം തുറന്ന് നല്‍കില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞിരുന്നു. മത്സരം നടത്തണമെങ്കില്‍ പണം അടയ്ക്കാനുള്ള നടപടിക്ക് പുറമെ, കെഎഫ്എ എഗ്രിമെന്‍റ് ഒപ്പിടാന്‍ തയാറാകണമെന്നും ജിസിഡിഎ ആവശ്യപ്പെട്ടിരുന്നു.

സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യ-ഹോങ്കോംഗ് എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം ജിസിഡിഎ തടഞ്ഞിരുന്നു. വാര്‍ത്താ സമ്മേളനത്തിനായി എത്തിയ ഇന്ത്യന്‍ സംഘത്തെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

കോച്ച് ഖാലിദ് ജമീലും ടീമിലെ മലയാളി താരങ്ങളും ദേശീയ ടീമിലെ അംഗങ്ങളുമായ ആഷിഖ് കരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, ബിജോയ് വര്‍ഗീസ് എന്നിവരുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനിരുന്നത്.

കഴിഞ്ഞ മാസം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വാര്‍ത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യന്‍ താരം റൗളിന്‍ ബോര്‍ഗസും ഉള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയില്‍ നിന്നും ഇറക്കിവിട്ടത്. പണം അടച്ചില്ലെന്ന് പറഞ്ഞായിരുന്നു ജിസിഡിഎ പ്രവേശനം നിഷേധിച്ചത്.

International

വി​മാ​ന നി​ർ​മാ​ണ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും

ന്യൂ​ഡ​ൽ​ഹി: വി​മാ​ന നി​ർ​മാ​ണ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും. യൂ​റോ​പ്യ​ൻ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യും ഡി​ജി​സി​എ​യും ത​മ്മി​ലാ​ണ് വ്യാ​വ​സാ​യി​ക വി​മാ​ന നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ പു​തി​യ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്.

ക​ർ​ണാ​ട​ക​യി​ൽ എ​യ​ർ​ബ​സ് വി​മാ​ന​ങ്ങ​ളു​ടെ​യും ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ​യും അ​സം​ബ്ലി ഉ​ൾ​പ്പ​ടെ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​നാ​ണ് ധാ​ര​ണ​യാ​യ​ത്. ക​രാ​ർ യൂ​റോ​പ്യ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന ‘മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ’ സം​രം​ഭ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​വ​സാ​യി​ക സ​ഹ​ക​ര​ണ​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. 

2026 ജ​നു​വ​രി​യി​ൽ ന​ട​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ-​ഇ​ന്ത്യ ഉ​ച്ച​കോ​ടി​യെ തു​ട​ർ​ന്നാ​ണ് പു​തി​യ ക​രാ​ർ. ത​ന്ത്ര​പ​ര​മാ​യ സം​യു​ക്ത അ​ജ​ണ്ട പ്ര​കാ​രം സി​വി​ൽ വ്യോ​മ​യാ​ന സു​ര​ക്ഷ ഒ​രു മു​ൻ​ഗ​ണ​നാ മേ​ഖ​ല​യാ​യി തി​രി​ച്ച​റി​ഞ്ഞു. വ്യോ​മ​യാ​ന സു​ര​ക്ഷ​യു​ടെ ഉ​യ​ർ​ന്ന നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണം വ​ർ​ദ്ധി​പ്പി​ക്കാ​ൻ ഇ​രു​പ​ക്ഷ​വും ല​ക്ഷ്യ​മി​ടു​ന്നു.

Sports

ഇ​​ന്ത്യ x വി​​ന്‍​ഡീ​​സ് കാ​​ര്യ​​വ​​ട്ട​​ത്ത്

തി​​രു​​വ​​ന​​ന്ത​​പു​​രം:​​ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഇ​​ന്ത്യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ലെ ആ​​ദ്യ ഏ​​ക​​ദി​​ന മ​​ത്സ​​രം തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ര്യ​​വ​​ട്ട​​ത്ത്.

2026-27 രാ​​ജ്യാ​​ന്ത​​ര ഹോം ​​സീ​​സ​​ണി​​ന്‍റെ ഭാ​​ഗ​​മാ​​യി ബി​​സി​​സി​​ഐ പു​​റ​​ത്തു​​വി​​ട്ട മ​​ത്സ​​ര​​ക്ര​​മം അ​​നു​​സ​​രി​​ച്ച് സെ​​പ്റ്റം​​ബ​​ര്‍ 27നാ​​ണ് കാ​​ര്യ​​വ​​ട്ട​​ത്തെ ഇ​​ന്ത്യ x വി​​ന്‍​ഡീ​​സ് പോ​​രാ​​ട്ടം. പ​​ര​​മ്പ​​ര​​യി​​ല്‍ മൂ​​ന്ന് ഏ​​ക​​ദി​​നും അ​​ഞ്ച് ട്വ​​ന്‍റി-20​​യു​​മാ​​ണു​​ള്ള​​ത്.

മൂ​​ന്നു വ​​ര്‍​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷ​​മാ​​ണ് കാ​​ര്യ​​വ​​ട്ട​​ത്തേ​​ക്ക് ഏ​​ക​​ദി​​ന മ​​ത്സ​​രം എ​​ത്തു​​ന്ന​​ത്. 2023 ജ​​നു​​വ​​രി​​യി​​ലാ​​ണ് അ​​വ​​സാ​​ന​​മാ​​യി കാ​​ര്യ​​വ​​ട്ടം രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​നു വേ​​ദി​​യാ​​യ​​ത്.

ബോ​​ര്‍​ഡ​​ര്‍ ഗാ​​വ​​സ്‌​​ക​​ര്‍

ഇ​​ന്ത്യ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള ബോ​​ര്‍​ഡ​​ര്‍-​​ഗാ​​വ​​സ്‌​​ക​​ര്‍ ട്രോ​​ഫി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര 2027 ജ​​നു​​വ​​രി 21ന് ​​ആ​​രം​​ഭി​​ക്കും.

നാ​​ഗ്പു​​രി​​ലാ​​ണ് ആ​​ദ്യ ടെ​​സ്റ്റ്. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം ഫെ​​ബ്രു​​വ​​രി 27ന് ​​അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ ന​​ട​​ക്കും. ചെ​​ന്നൈ, ഗോ​​ഹ​​ട്ടി, റാ​​ഞ്ചി എ​​ന്നി​​വ​​യാ​​ണ് മ​​റ്റു വേ​​ദി​​ക​​ള്‍.

Latest News

Corehub Up