x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​സ്റ്റ​ഗ്രാം ഇ​നി ക്ലീ​ൻ ആ​കും; അ​ശ്ലീ​ല റീ​ൽ​സി​ന് ക​ടി​ഞ്ഞാ​ൺ വീ​ഴു​ന്നു

വെബ്ഡെസ്ക്
Published: November 18, 2026 11:52 AM IST | Updated: November 18, 2026 11:52 AM IST

പ്രതീകാത്മക ചിത്രം

 

നി​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാം സ്ക്രോ​ൾ ചെ​യ്യു​മ്പോ​ൾ പെ​ട്ടെ​ന്ന് മു​ന്നി​ൽ വ​രു​ന്ന അ​ശ്ലീ​ല റീ​ൽ​സ്, അ​ക്ര​മം നി​റ​ഞ്ഞ വീ​ഡി​യോ​ക​ൾ... ഫോ​ളോ പോ​ലും ചെ​യ്യാ​ത്ത ഏ​തോ അ​ക്കൗ​ണ്ടി​ൽ നി​ന്ന് വ​രു​ന്ന​വ. ഇ​നി അ​വ കാ​ണേ​ണ്ടി വ​രി​ല്ല.

ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ക​ണ്ട​ന്‍റ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം.​നി​ങ്ങ​ൾ ഫോ​ളോ ചെ​യ്യാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് Reels, Explore, Feed എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​ക്ക​മ​ൻ​ഡ് ചെ​യ്യു​ന്ന വീ​ഡി​യോ​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം.

അ​ശ്ലീ​ല സൂ​ച​ന ന​ൽ​കു​ന്ന, അ​ക്ര​മം കാ​ണി​ക്കു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ൾ AI ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​ത്തി റെ​ക്ക​മ​ൻ​ഡേ​ഷ​നി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും. പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്യി​ല്ല, പ​ക്ഷെ ആ​രു​ടെ​യും മു​ന്നി​ൽ എ​ത്തി​ക്കി​ല്ല.
കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​ക്ടോ​ബ​ർ പ​ത്തി​ന് മെ​റ്റ​യ്ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന, അ​ക്ര​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ൾ അ​ൽ​ഗോ​രി​തം വ​ഴി പ്ര​ച​രി​പ്പി​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. അ​തി​ന് പി​ന്നാ​ലെ​യാ​ണ് മെ​റ്റ​യു​ടെ ഈ ​പ്ര​ഖ്യാ​പ​നം.​ഇ​തോ​ടെ ടീ​ൻ​സ് അ​ക്കൗ​ണ്ടു​ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷ കി​ട്ടും. Sensitive Content Control ൽ ​പോ​യി നി​ങ്ങ​ൾ​ക്ക് ത​ന്നെ "Less" എ​ന്ന ഓ​പ്ഷ​ൻ സെ​റ്റ് ചെ​യ്യാ​നും ക​ഴി​യും.​ചു​രു​ക്ക​ത്തി​ൽ, ഇ​ൻ​സ്റ്റ​ഗ്രാം ഇ​നി അ​ൽ​പ്പം കൂ​ടി 'ക്ലീ​ൻ' ആ​കും.

Tags : viral story

Recent News

Corehub Up