x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിസൈനർമാർക്ക് പണി പോകുമോ?

വെബ്ഡെസ്ക്
Published: November 18, 2026 02:56 PM IST | Updated: November 18, 2026 02:56 PM IST

പ്രതീകാത്മക ചിത്രം


ഫോ​ട്ടോ​ഷോ​പ്പ് തു​റ​ക്കാ​തെ ഡി​സൈ​ൻ ചെ​യ്യു​ന്ന കാ​ലം വ​ന്നു.​ഡി​സൈ​നി​ങ്ങി​ന്‍റെ ലോ​ക​ത്ത് വ​ൻ മാ​റ്റ​ത്തി​നാ​ണ് Adobe തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.​ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ AI ക​മ്പ​നി​ക​ളാ​യ ChatGPT, Gemini, Claude എ​ന്നി​വ​രു​മാ​യി കൈ​കോ​ർ​ത്തി​രി​ക്കു​ക​യാ​ണ് Adobe. ഇ​നി Adobe യു​ടെ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ഫോ​ട്ടോ​ഷോ​പ്പ് തു​റ​ക്ക​ണ​മെ​ന്നി​ല്ല.

അ​ടു​ത്തി​ടെ മ​യാ​മി​യി​ൽ ന​ട​ന്ന Adobe MAX 2026 ൽ ​ആ​ണ് ഈ ​പ്ര​ഖ്യാ​പ​നം. ഇ​നി മു​ത​ൽ ChatGPT യി​ൽ ഇ​രു​ന്ന് കൊ​ണ്ട് ത​ന്നെ ഡി​സൈ​ൻ ചെ​യ്യാം.​ഫോ​ട്ടോ​ഷോ​പ്പ്, ഇ​ല്ല​സ്ട്രേ​റ്റ​ർ, പ്രീ​മി​യ​ർ പ്രോ, Firefly, Express, Acrobat ​തു​ട​ങ്ങി 70 ല​ധി​കം Adobe ആ​പ്പു​ക​ൾ ഇ​നി ChatGPT ക്കു​ള്ളി​ൽ റെ​ഡി​യാ​ണ്."​ഒ​രു ബീ​ച്ചി​ന്‍റെ ഫോ​ട്ടോ​യു​ടെ ബാ​ക്ക്ഗ്രൗ​ണ്ട് മാ​റ്റി ത​രൂ" എ​ന്ന് ChatGPT യോ​ട് പ​റ​ഞ്ഞാ​ൽ മ​തി, പി​ന്നി​ൽ Adobe ഫോ​ട്ടോ​ഷോ​പ്പ് ത​ന്നെ ആ ​ജോ​ലി ചെ​യ്ത് ത​രും.

അ​പ്പോ​ൾ ഡി​സൈ​ന​ർ​മാ​രു​ടെ കാ​ര്യം?
ഇ​തോ​ടെ പേ​ടി​ക്കേ​ണ്ട​ത് ഡി​സൈ​ന​ർ​മാ​രാ​ണോ? അ​ല്ല എ​ന്നാ​ണ് Adobe പ​റ​യു​ന്ന​ത്.​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ചെ​റി​യ ഡി​സൈ​നു​ക​ൾ എ​ളു​പ്പ​ത്തി​ൽ ചെ​യ്യാ​ൻ ഈ ​കൂ​ട്ടു​കെ​ട്ട് സ​ഹാ​യി​ക്കും. എ​ന്നാ​ൽ പ്രൊ​ഫ​ഷ​ണ​ൽ ഡി​സൈ​ന​ർ​മാ​ർ​ക്ക് ഇ​ത് ഇ​ര​ട്ടി വേ​ഗ​ത്തി​ൽ പ​ണി തീ​ർ​ക്കാ​നു​ള്ള ആ​യു​ധ​മാ​ണ്.​കാ​ര​ണം, AI ക്ക് ​ഐ​ഡി​യ പ​റ​ഞ്ഞു കൊ​ടു​ക്കാ​ൻ ഒ​രു മ​നു​ഷ്യ​ന്‍റെ ക്രി​യേ​റ്റി​വി​റ്റി ത​ന്നെ വേ​ണം. AI ഒ​രു ടൂ​ളാ​ണ്, ഡി​സൈ​ന​ർ ആ​ണ് ആ​ർ​ട്ടി​സ്റ്റ്.​എ​ങ്കി​ലും ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്. ബേ​സി​ക് ലോ​ഗോ​യും പോ​സ്റ്റ​റും മാ​ത്രം ചെ​യ്തി​രു​ന്ന​വ​ർ ഇ​നി പു​തി​യ ടെ​ക്നോ​ള​ജി പ​ഠി​ച്ചേ മ​തി​യാ​കൂ. അ​ല്ലെ​ങ്കി​ൽ മ​ത്സ​ര​ത്തി​ൽ പി​ന്നി​ലാ​കും.

Tags : tec story

Recent News

Corehub Up