x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​വ​യി​ൽ അ​തീ​വ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ പി​ഴ​വ്; ക​ണ്ടെ​ത്തി​യ​ത് എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ

ടെക് ഡെസ്ക്
Published: November 18, 2026 05:57 PM IST | Updated: November 18, 2026 05:57 PM IST

ജാവ

 ല​ണ്ട​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്രോ​ഗ്രാ​മിം​ഗ് ഭാ​ഷ​ക​ളി​ലൊ​ന്നാ​യ ജാ​വ​യി​ൽ ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നി​ല​നി​ന്നി​രു​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ പി​ഴ​വ് നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി. 'കാ​ലി​ഫ്' എ​ന്ന സൈ​ബ​ർ സു​ര​ക്ഷാ സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​യാ​ണ് ജാ​വ​യു​ടെ മെ​മ്മ​റി സം​വി​ധാ​ന​ത്തി​ലു​ള്ള ഈ ​പി​ഴ​വ് ക​ണ്ടെ​ത്തി​യ​ത്.

'ജാ​വ4​ഷെ​ൽ' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​സു​ര​ക്ഷാ പി​ഴ​വി​ലൂ​ടെ, ഹാ​ക്ക​ർ​മാ​ർ​ക്ക് വി​ദൂ​ര​ത്തി​രു​ന്നു​കൊ​ണ്ട് ത​ന്നെ ജാ​വ​യു​ടെ മെ​മ്മ​റി സി​സ്റ്റ​ത്തി​ലേ​ക്ക് അ​നാ​വ​ശ്യ ക​മാ​ൻ​ഡു​ക​ൾ ന​ൽ​കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ലാ​ത്ത ഓ​പ്പ​ൺ എ​ഐ​യു​ടെ 'ജി​പി​ടി-6 സൈ​ബ​ർ' എ​ന്ന മോ​ഡ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഈ ​പി​ഴ​വ് പു​റ​ത്തു​വ​ന്ന​ത്.

12 വ​ർ​ഷ​ത്തോ​ള​മാ​യി ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ഒ​ളി​ഞ്ഞി​രു​ന്ന പി​ഴ​വാ​ണി​തെ​ന്ന് പ്ര​മു​ഖ എ​ഐ ഗ​വേ​ഷ​ക​നാ​യ പ്രൊ​ഫ​സ​ർ ടോ​ബി വാ​ൽ​ഷ് പ​റ​ഞ്ഞു. മ​നു​ഷ്യ​ർ​ക്ക് ഒ​റ്റ​യ്ക്ക് ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മു​ള്ള ഇ​ത്ത​രം സ​ങ്കീ​ർ​ണ​മാ​യ പി​ഴ​വു​ക​ൾ എ​ഐ ഇ​പ്പോ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ജാ​വ​യു​ടെ ഉ​ട​മ​ക​ളാ​യ ഒ​റാ​ക്കി​ൾ ചൊ​വ്വാ​ഴ്ച അ​ടി​യ​ന്ത​ര സു​ര​ക്ഷാ അ​പ്‌​ഡേ​റ്റ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ആ​പ്പി​ൾ, ആ​മ​സോ​ൺ തു​ട​ങ്ങി​യ വ​ൻ​കി​ട ടെ​ക് ക​മ്പ​നി​ക​ൾ മു​ത​ൽ ബാ​ങ്കു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, വ്യോ​മ​യാ​ന മേ​ഖ​ല, ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ദേ​ശീ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ജാ​വ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​തി​നാ​ൽ, ഈ ​പി​ഴ​വ് പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ നി​ർ​ണാ​യ​ക​മാ​യ സാ​മ്പ​ത്തി​ക സം​വി​ധാ​ന​ങ്ങ​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളെ​യും ഹാ​ക്ക​ർ​മാ​ർ​ക്ക് ചോ​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

അ​ടു​ത്തി​ടെ മൈ​ക്രോ​സോ​ഫ്റ്റ്, ആ​പ്പി​ൾ, യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ൻ​സി, പ്ര​മു​ഖ യു​എ​സ് ബാ​ങ്കു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യ്ക്ക് ജാ​വ​യി​ലെ സു​ര​ക്ഷാ പി​ഴ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, വി​ക്കി​പീ​ഡി​യ ഉ​ൾ​പ്പെ​ടെ മൂ​ന്ന് കോ​ടി​യി​ല​ധി​കം വെ​ബ്സൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പി​എ​ച്ച്പി പ്രോ​ഗ്രാ​മിം​ഗ് ഭാ​ഷ​യി​ലു​ള്ള സ​മാ​ന​മാ​യ സു​ര​ക്ഷാ പി​ഴ​വും കാ​ലി​ഫ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags : Java programinglanguage cybersecurity criticalflaw internetlanguage artificialintelligence

Recent News

Corehub Up