x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതിയ പ്രി​സ്‌​ക്രി​പ്ഷ​ൻ സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ളുമായി മെറ്റ


Published: April 1, 2026 03:10 PM IST | Updated: April 1, 2026 03:11 PM IST

മെ​റ്റാ പ്ലാ​റ്റ്‌​ഫോം​സ് ത​ങ്ങ​ളു​ടെ പു​തി​യ ര​ണ്ട് പ്രി​സ്‌​ക്രി​പ്ഷ​ൻ സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി വി​പ​ണി​ലി​റ​ക്കി​യ​താ​യി അ​റി​യി​ച്ചു. മെ​റ്റാ​യും റേ​യ്ബാ​നും സം​യു​ക്ത​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ഈ ​സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ൾ കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് നി​ത്യേ​ന ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

റേ​യ്ബാ​ൻ മെ​റ്റ ബ്ല​യ്സ​ർ ഒ​പ്റ്റി​ക്സ്, റേ​യ്ബാ​ൻ മെ​റ്റ സ്ക്രൈ​ബ​ർ ഒ​പ്റ്റി​ക്സ് എ​ന്നി​ങ്ങ​നെ ര​ണ്ട് വ്യ​ത്യ​സ്ത മോ​ഡ​ലു​ക​ളി​ലാ​ണ് ഇ​വ ല​ഭ്യ​മാ​കു​ന്ന​ത്. ഈ ​ഗ്ലാ​സു​ക​ൾ മാ​റ്റ് ബ്ലാ​ക്ക്, ട്രാ​ൻ​സ്പ​ര​ന്‍റ് മാ​റ്റ് ഐ​സ് ഗ്രേ, ​ട്രാ​ൻ​സ്പ​ര​ന്‍റ് സ്റ്റോ​ൺ ബീ​ജ് എ​ന്നീ ആ​ക​ർ​ഷ​ക​മാ​യ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. അ​തോ​ടൊ​പ്പം, ഈ ​ഗ്ലാ​സു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഡാ​ർ​ക്ക് ബ്രൗ​ൺ ചാ​ർ​ജിം​ഗ് കേ​സു​ക​ളും മെ​റ്റാ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ മൂ​ക്കി​ന്‍റെ​യും ചെ​വി​യു​ടെ​യും അ​ള​വു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഈ ​ഗ്ലാ​സു​ക​ൾ ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കും.

ഈ ​സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഫീ​ച്ച​റു​ക​ൾ കാ​മ​റ​യി​ലൂ​ടെ നി​ങ്ങ​ൾ കാ​ണു​ന്ന കാ​ര്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യാ​നും ഭ​ക്ഷ​ണ​ത്തി​ന്‍റെ ചി​ത്രം നോ​ക്കി അ​തി​ലെ ക​ലോ​റി ക​ണ​ക്കാ​ക്കാ​നും സ​ഹാ​യി​ക്കും. വാ​ട്സ്ആ​പ് പോ​ലു​ള്ള ആ​പ്പു​ക​ളി​ൽ നി​ന്നു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ ചു​രു​ക്കി വാ​യി​ച്ചു ത​രാ​നും ശ​ബ്ദ നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലൂ​ടെ മ​റു​പ​ടി ന​ൽ​കാ​നും ഈ ​ഗ്ലാ​സു​ക​ൾ​ക്ക് സാ​ധി​ക്കും.

ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സു​ക​ൾ കാ​ണാ​നും സ്പോ​ട്ടി​ഫൈ വ​ഴി സം​ഗീ​തം ആ​സ്വ​ദി​ക്കാ​നും ഇ​തി​ൽ സൗ​ക​ര്യ​മു​ണ്ട്.499 ഡോ​ള​ർ (ഏ​ക​ദേ​ശം 46000 രൂ​പ)​വി​ല വ​രു​ന്ന ഈ ​സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ൾ​ക്ക് ഇ​പ്പോ​ൾ യു​എ​സി​ൽ പ്രീ​ഓ​ർ​ഡ​റു​ക​ൾ ന​ൽ​കാം. ഗൂ​ഗി​ൾ ക​ല​ണ്ട​ർ, ഔ​ട്ട്ലു​ക്ക് എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​വു​ന്ന ക​ല​ണ്ട​ർ ആ​പ്പും കാ​ലാ​വ​സ്ഥ, സ്റ്റോ​ക്ക് വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​ള്ള പു​തി​യ ഫീ​ച്ച​റു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 14 മു​ത​ൽ അ​മേ​രി​ക്ക​യി​ലും മ​റ്റ് പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​ക​ളി​ലും ഈ ​സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ൾ നേ​രി​ട്ട് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

Tags : Rayban meta AI Smartglass

Recent News

Corehub Up