"യാത്ര ചെയ്യുക, കുഴപ്പമുണ്ടാക്കരുത്'; റീല്‍സുകള്‍ മെട്രോയില്‍ വേണ്ടെന്ന് അധികൃതര്‍
Tuesday, March 14, 2023 12:27 PM IST
സമൂഹ മാധ്യമങ്ങളടെ വരവോടെ നിരവധിപേര്‍ക്ക് തങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരുടെ മുമ്പില്‍ എളുപ്പത്തില്‍ പ്രകടിപ്പിക്കാനാകുന്നു. പ്രത്യേകിച്ച് റീല്‍സും മറ്റും അതിനുള്ള മാര്‍ഗങ്ങളായി മാറുന്നു.
എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം പ്രകടനങ്ങള്‍ അനുചിതമായ ഇടത്തും ചേരാത്ത സാഹചര്യത്തിലും ചിലര്‍ ഒരുക്കാറുണ്ട്. ഇത്തരക്കാര്‍ മറ്റുള്ളവര്‍ക്ക് ശല്യമായി മാറുകയും ചെയ്യും.
മെട്രോ ട്രെയിനുകളില്‍ ഇന്‍സ്റ്റാ റീലുകളുടെയും ഡാന്‍സ് വീഡിയോകളുടെയും ചിത്രീകരണം ചിലര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി പലപ്പോഴും മാറുന്നു. ഇതിനാല്‍ മെട്രോ ട്രെയിനിലുള്ളില്‍ ഇത്തരം ഡാന്‍സ് വീഡിയോകളും മറ്റും നിരോധിച്ചിരിക്കുകയാണ് ഡെല്‍ഹി മെട്രോ അധികൃതര്‍.
നിരോധനത്തിന്റെ പോസ്റ്ററുകളും അവര്‍ പതിപ്പിച്ചു. "ഡല്‍ഹി മെട്രോയില്‍ ഒരു യാത്രക്കാരനാകുക, ശല്യപ്പെടുത്തരുത്' എന്നാണവര്‍ ട്രെയിനില്‍ രേഖപ്പെടുത്തിയത്. തീരുമാനത്തെ ബഹുഭൂരിപക്ഷവും സ്വാഗതം ചെയ്തിരിക്കുകയാണ്. "വളരെ നല്ല തീരുമാനം, ദയവായി മെട്രോ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള പുകയില, സിഗരറ്റ് കടകളും നിരോധിക്കുക' എന്നാണൊരാള്‍ കുറിച്ചത്.