ദോശയിൽ ഒരു സാരി, ഇഡലിയിൽ ഒരു ഷർട്ട്; എഐയുടെ ഈ പരീക്ഷണം കണ്ട് സോഷ്യൽ മീഡിയ സംഭവം കളറാണെന്ന്
Thursday, May 1, 2025 11:33 AM IST
ഇന്ന് എഐ ഇല്ലാതെ ഒന്നും നടക്കില്ലെന്ന അവസ്ഥയാണ്. പുതിയ സാധ്യതകളാണ് എഐ ഓരോ ദിവസവും തുറക്കുന്നത്. നമ്മൾ നിത്യേന കഴിക്കുന്ന ദോശയും ഇഡലിയുമൊക്കെ ഭക്ഷണ രൂപത്തിലായാൽ എങ്ങനെയുണ്ടാകും. ദോശ സാരി, ഇഡലി ഷർട്ട് അങ്ങനെ അങ്ങനെ സംഭവം കൊള്ളാമല്ലേ. ഈ ഫാഷൻ സ്റ്റേറ്റമെന്റുകൾ ഇപ്പോൾ വൈറലാണ്.
ഏപ്രിൽ 27 ന് 'hoohoocreations80' എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധിപ്പേരാണ് കണ്ടത്. നല്ല മൊരിഞ്ഞ ദോശയുടെ അതേ രൂപവും നിറവുമുള്ള സാരി ധരിച്ച യുവതി, പച്ച പിങ്ക്, ക്രീം നിറങ്ങളിലുള്ള ഐസ്ക്രീം ഹാൻഡ് ബാഗ്, ഇഡലികൾ അടുക്കി വെച്ചതു പോലെയുള്ള ഷർട്ട്, പാനി പൂരി, ഗുലാബ്ജാമുൻ എന്നിവ കൊണ്ടുള്ള വാച്ച് എന്നിവയെല്ലാം ധരിച്ച എഐ സൃഷ്ടികൾ വീഡിയോയിലുണ്ട്.
ബ്രെ്ി സാൻഡിവിച്ച് ട്രോളി ബാഗ്, പോപ് കോൺ കൊണ്ടുള്ള ദുപ്പട്ട, ഉരുളക്കിഴങ്ങി ചിപ്സിൽ തീർത്ത കമ്മൽ എന്നിവ വ്യത്യസ്തതയ്ക്ക കുറച്ചു കൂടി രസം പകർന്നു. സംഭവം വൈറലായതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.