റഷ്യന്‍ പ്രവിശ്യകളിലൊന്നായ സൈബീരിയയിലുള്ള യകൂത്യായിലെ ബതാഗായ് എന്ന പ്രദേശത്ത് വലിയൊരു ഗര്‍ത്തം രൂപപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നരകത്തിലേക്കുള്ള വായ എന്നാണ് ഇതിനെ നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്. വലിയ രീതിയിലുള്ള ഈ പരിണാമം അവിടുത്തെ ഭൂപ്രകൃതിയെ ബാധിക്കുന്നതായി അവിടുത്തുകാര്‍ പറയുന്നു. വിചിത്രമായ ഈ പ്രതിഭാസത്തെത്തുടര്‍ന്ന് ആശങ്കയിലാണ് തങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ പെര്‍മാഫ്രോസ്റ്റ് ഘടനയിലുള്ള ഈ പ്രദേശം ഉരുകുന്നതാണ് ഇങ്ങനെയൊരു പ്രതിഭാസത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.


ഹിമയുഗത്തിന്‍റെ നാലാം ഘട്ടത്തില്‍ 2.58 ദശലക്ഷം വര്‍ഷങ്ങള്‍ ഈ പ്രദേശം ഉറഞ്ഞുകിടന്നതാണെന്നും 1960ന് ശേഷമാണ് സൂര്യപ്രകാശം ഇവിടെയെത്തിയതെന്നും അവര്‍ പറയുന്നു. അതിനാല്‍ത്തന്നെ ഭൂമിയുടെ മുകളില്‍ ചൂട് തട്ടുന്നതനുസരിച്ച് പ്രതലത്തില്‍ ഇനിയും ഗര്‍ത്തം രൂപ്പെടുമെന്നും വിദഗ്ധര്‍ പറയുന്നു.