റെയില്‍വേ സ്റ്റേഷനില്‍ ട്രാന്‍സ് ടീ സ്റ്റാള്‍ തുറന്നു; ഇന്ത്യയില്‍ ആദ്യത്തേത്
Saturday, March 11, 2023 3:01 PM IST
സമൂഹം വിശാലമായി ചിന്തിക്കാന്‍ തുടങ്ങിയ കാലഘട്ടമാണല്ലൊ ഇത്. മുമ്പ് അജ്ഞത നിമിത്തം സമൂഹത്തിലെ പലകോണുകളിലെയും ആളുകളെ പലകാരണങ്ങളുടെ പേരില്‍ ആളുകള്‍ മുഖ്യധാരയില്‍ നിന്നും മാറ്റി നിറുത്തിയിരുന്നു.
ഇപ്പോഴിതാ മറ്റൊരു മാറ്റത്തിന്റെ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ആദ്യമായി ഇന്ത്യന്‍ റെയില്‍വേ, സ്റ്റേഷനില്‍ ഒരു ട്രാന്‍സ് ടീ സ്റ്റാള്‍ തുറന്നിരിക്കുന്നു.
ആസാമിലെ ഗുവാഹത്തി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ഈ ടീ സ്റ്റാള്‍. പൂര്‍ണമായും ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് ഇത് നിയന്ത്രിക്കുന്നത്.
രാജ്യത്തെ ഏത് റെയില്‍വേ സ്റ്റേഷനിലും ഇത്തരത്തിലുള്ള ആദ്യത്തേതാണിത്. ഓള് അസം ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന്റെ സജീവ സഹകരണത്തോടെയാണ് ഈ ടീ സ്റ്റാള്‍ തുടങ്ങിയത്.
ട്രാന്‍സ് സമൂഹത്തെ ശാക്തീകരിക്കുന്നതിനായി നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ നടപ്പാക്കിയ പദ്ധതിയാണിത്. വെള്ളിയാഴ്ച എന്‍എഫ് റെയില്‍വേ ജനറല്‍ മാനേജര്‍ അന്‍ഷുല്‍ ഗുപ്ത ഉദ്ഘാടനം ഈ ടീ സ്റ്റാള്‍ ഉദ്ഘാടനംചെയ്തു. മേഖലയിലെ മറ്റ് റെയില്‍വേ സ്റ്റേഷനുകളിലും ഇത്തരം കൂടുതല്‍ ചായക്കടകള്‍ തുറക്കാന്‍ എന്‍എഫ് റെയില്‍വേ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു.
നാഴികക്കല്ലായ ഈ സംരംഭത്തില്‍ ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിക്കുകയാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍.