നിറവയറിൽ എന്താ ഡാൻസ്; കയ്യടിച്ച് സോഷ്യൽ മീഡിയ
Thursday, May 8, 2025 2:06 PM IST
എന്തെങ്കിലും ചെയ്യുന്പോഴേക്കും അയ്യോ ഗർഭിണിയല്ലേ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നുള്ള ചേദ്യം പലപ്പോഴും ഗർഭിണികൾ കേൾക്കേണ്ടിവരുമല്ലേ. പക്ഷേ, അതൊക്കെ യാഥാസ്ഥിതിക കാഴ്ച്ചപ്പാടുകളാണെന്നും ആക്ടീവായിരിക്കേണ്ട കാലമാണ് ഗർഭകാലമെന്നുമാണ് സ്ത്രീകൾ പറയുന്നത്.
അത് ശരിയാണെന്നും തോന്നിപ്പിക്കും വിധമാണ് ഡോ. സോനം ദാഹിയയുടെ ഡാൻസ്. സമൂഹമാധ്യമങ്ങളിൽ വൈറലായ 'ഡിംഗ് ഡോങ് ഡോൾ' എന്ന പാട്ടിന് കോറിയോഗ്രാഫർ ആദില്‍ ഖാനോടൊപ്പം നൃത്തം ചെയ്യുന്നത്.
എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരട്ട കുട്ടികളാണ് ഡോക്ടറുടെ വയറ്റിലുള്ളത്. വീഡിയോ കണ്ട് നിരധിപ്പേരാണ് കമന്റ് ചെയ്യുന്നത്. നൃത്തത്തെക്കുറിച്ചും ഗർഭിണികളുടെ ഫിറ്റ്നെസിനെക്കുറിച്ചുമെല്ലാം ചർച്ചകൾ നടക്കുന്നുണ്ട്.
സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി എന്നും ആദിൽ ഖാനൊടൊപ്പം നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചതിലുള്ള നന്ദിയും പറഞ്ഞാണ് ഡോക്ടർ തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒപ്പം ഗര്‍ഭാവസ്ഥയെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ഡോക്ടര്‍ ഒരു ചെറു കുറിപ്പും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഗർഭിണികൾ ആരോഗ്യമുള്ളവരും സങ്കീർണതകളില്ലാത്ത ഗർഭധാരണവുമാണെങ്കിൽ കൺസൾട്ട് ചെയ്യുന്ന ഡോക്ടറോട് ചോദിച്ച് വ്യായാമങ്ങൾ ചെയ്യാമെന്നും അവർ പറയുന്നു.