അമ്മയും ആറ് പെണ്മക്കളും വിവാഹ വസ്ത്രങ്ങള്‍ ധരിച്ച് വിരുന്നിനെത്തുമ്പോള്‍; വീഡിയോ
Thursday, June 8, 2023 3:05 PM IST
ആളുകള്‍ ആഘോഷങ്ങള്‍ക്കിടയില്‍ വേറിട്ട് നില്ക്കാന് ഏറെ കൊതിക്കുന്നവരാണ്. മിക്കവരും തങ്ങളുടെ വ്യത്യസ്തമായ വസ്ത്രങ്ങള്‍ നിമിത്തമാണ് ശ്രദ്ധനേടുക. അതിനായി പലരും ഡിസെെനര്മാരെ ഒക്കെ ആശ്രയിക്കാറുണ്ട്.
ഇപ്പോഴിതാ ഒരു അത്താഴവരുന്നിനെത്തിയ അമ്മയും ആറു മക്കളുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഒരു അമ്മയും അവരുടെ നാല് പെണ്മക്കളും രണ്ട് മരുമക്കളും ആണുള്ളത്. ഇവര്‍ ഒരു അത്താഴവിരുന്നിനായി എത്തുകയാണ്.
എന്നാല്‍ ഇവര്‍ എല്ലാം തങ്ങളുടെ വിവാഹ വസ്ത്രങ്ങളണിഞ്ഞാണ് എത്തുന്നത്. തൂവെള്ള വസ്ത്രങ്ങളില്‍ ഇവര്‍ എല്ലാവരുംകൂടി വഴി നടക്കുമ്പോള്‍ അതൊരു കാഴ്ചതന്നെയാണ്.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ വസ്ത്രം ഒരുദിവസം മാത്രം ധരിക്കാനുള്ളതല്ലെന്നും അതിനാലാണ് ഈ ചടങ്ങിലേക്ക് വിവാഹ വസ്ത്രം ധരിച്ചതെന്നും അവര്‍ പറയുന്നു. മാത്രമല്ല ഇവര്‍ ഈ വസ്ത്രങ്ങളില്‍ ചുവടുവയ്ക്കുകയുമുണ്ടായി.
എന്തായാലും ആഘോഷപരിപാടി ഈ അമ്മയും മക്കളും കവര്‍ന്നെന്ന് പറയാം. നിരവധി അഭിപ്രയാങ്ങള്‍ വീഡിയോയ്ക്ക് ലഭിച്ചു. "അതി സുന്ദരം തൂവെള്ള മേഘങ്ങള്‍ പോലെ' എന്നാശണൊരാള് കുറിച്ചത്.