പ്രതീകാത്മക ചിത്രം
മമ്മൂട്ടി എന്നും സ്റ്റൈലിൽ മുന്നിലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മമ്മൂക്കയുടെ മഞ്ഞ ഷൂസാണ്.'OM' സിനിമയുടെ കേരള പ്രീ റിലീസ് ഇവന്റിലാണ് മമ്മൂക്ക ഈ കിടിലൻ ലുക്കിൽ എത്തിയത്.
ചുവന്ന ഷർട്ടും വെള്ള പാന്റസും, അതിനൊപ്പം കിടിലൻ മഞ്ഞ ഷൂസ്. ഫോട്ടോ വന്നതോടെ ആരാധകർ ഷൂസിന്റെ വിവരം തപ്പി ഇറങ്ങി.ഈ മഞ്ഞ ഷൂസ് Onitsuka Tiger ബ്രാൻഡിന്റെ Unisex Mexico 66 മോഡലാണ്. വില വെറും 10,500 രൂപ.
താരങ്ങളെല്ലാം ഇപ്പോൾ ഉപയോഗിക്കുന്ന ഏറ്റവും ട്രെൻഡിംഗ് ഷൂസാണിത്.സാധാരണക്കാരന് പോലും വാങ്ങാൻ പറ്റിയ വിലയായതുകൊണ്ട് തന്നെ ഈ മോഡൽ ഇപ്പോൾ ഓൺലൈനിൽ തരംഗമാകുകയാണ്. മമ്മൂക്ക ധരിച്ചാൽ പിന്നെ അതും ട്രെൻഡ് ആകില്ലേ?ഇതാണ് മമ്മൂക്ക. 70 കഴിഞ്ഞിട്ടും സ്റ്റൈലിൽ ഇന്നും ചെറുപ്പക്കാരുടെ ഹീറോ!