x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കക്കുന്നവൻ വായിക്കില്ല, വായിക്കുന്നവൻ കക്കില്ല- രാത്രിയിലും അടയ്കാത്ത പാളയത്തെ പുസ്തകകട

വെബ്ഡെസ്ക്
Published: November 17, 2026 04:49 PM IST | Updated: November 17, 2026 04:49 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തെ ആ ​പ​ഴ​യ പു​സ്ത​ക ക​ട​ ക​ണ്ടി​ട്ടു​ണ്ടോ ?റോ​ഡ​രി​കി​ൽ, ഒ​രു മ​ര​ച്ചു​വ​ട്ടി​ൽ,കെട്ട് കെട്ടായി അ​ടു​ക്കി വെ​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് പു​സ്ത​ക​ങ്ങ​ൾ. മു​ക​ളി​ൽ ഒ​രു പ്ലാ​സ്റ്റി​ക് ഷീ​റ്റ് മാ​ത്രം. അ​താ​ണ് ക​ട.

വൈ​കു​ന്നേ​രം മ​റ്റു ക​ട​ക​ളൊ​ക്കെ അ​ട​ച്ച് സാ​ധ​ന​ങ്ങ​ൾ അ​ക​ത്തേ​ക്ക് എ​ടു​ത്തു വെ​ക്കും. പ​ക്ഷെ ഈ ​പു​സ്ത​ക ക​ട അ​ങ്ങ​നെ ചെ​യ്യാ​റി​ല്ല. രാ​ത്രി​യി​ലും പു​സ്ത​കം അ​വി​ടെ ത​ന്നെ കി​ട​ക്കും. മ​ഴ ന​ന​യും, വെ​യി​ൽ കൊ​ള്ളും. പ​ക്ഷെ എ​ടു​ത്തു വെ​ക്കി​ല്ല.​എ​ന്തു​കൊ​ണ്ടെ​ന്ന് ചോ​ദി​ച്ചാ​ൽ, അ​വ​ർ​ക്ക് ഒ​രു ഉ​ത്ത​ര​മേ ഉ​ള്ളൂ. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ ​ഉ​ത്ത​ര​മാ​ണ് വൈ​റ​ൽ.

"ക​ക്കു​ന്ന​വ​ൻ വാ​യി​ക്കി​ല്ല, വാ​യി​ക്കു​ന്ന​വ​ൻ ക​ക്കു​ക​യു​മി​ല്ല"

എ​ന്ത് സ​ത്യ​മു​ള്ള വാ​ക്ക് . ക​ട​യു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട്ട് മ​ണി​കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ചി​ത്രം ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.​ചി​ന്തി​ച്ച് നോ​ക്കൂ, മോ​ഷ്ടി​ക്കാ​ൻ വ​രു​ന്ന​വ​ൻ പു​സ്ത​കം മോ​ഷ്ടി​ക്കു​മോ? ഇ​ല്ല. അ​വ​ന് പു​സ്ത​ക​ത്തി​ന്‍റെ വി​ല അ​റി​യി​ല്ല. പ​ക്ഷെ വാ​യി​ക്കാ​ൻ വ​രു​ന്ന​വ​ന് അ​തി​ന്‍റെ വി​ല അ​റി​യാം. അ​വ​ൻ ഒ​രി​ക്ക​ലും അ​ത് മോ​ഷ്ടി​ക്കി​ല്ല. അ​വ​ൻ വി​ല കൊ​ടു​ത്ത് വാ​ങ്ങും.​വാ​യ​ന മ​നു​ഷ്യ​നെ മോ​ഷ്ടാ​വി​ൽ നി​ന്ന് മ​നു​ഷ്യ​നാ​ക്കി മാ​റ്റും. അ​താ​ണ് ഈ ​ക​ട​ക്കാ​ര​ൻ ന​മ്മ​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്.​ഫോ​ണി​ൽ റീ​ൽ​സ് ക​ണ്ട്, സ്ക്രോ​ൾ ചെ​യ്ത് ന​മ്മ​ൾ സ​മ​യം ക​ള​യു​മ്പോ​ൾ, പാ​ള​യ​ത്തെ ആ ​മ​ര​ച്ചു​വ​ട്ടി​ൽ ഇ​ന്നും കു​റ​ച്ച് പു​സ്ത​ക​ങ്ങ​ൾ ആ​രെ​യോ കാ​ത്ത് കി​ട​പ്പു​ണ്ട്. ആ​രെ​ങ്കി​ലും വ​ന്ന് തൊ​ടാ​നും, വാ​യി​ക്കാ​നും.

Tags : viral story

Recent News

Corehub Up