പ്രതീകാത്മക ചിത്രം
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ താരമായത് ഒരു കുഞ്ഞ് ആറ്റിറ്റ്യൂഡ് ആണ്! കൂളിംഗ് ഗ്ലാസും സസ്പെൻഡറും ഇട്ട്, "ഞാനൊന്നും ആരെയും ഭയക്കില്ല" എന്ന ഭാവത്തിൽ നിൽക്കുന്ന ആ കൊച്ചു താരം!
ആ ലുക്കിന് സോഷ്യൽ മീഡിയ ഒന്നടങ്കം കൈയടി കൊടുത്തു.ഇപ്പോഴിതാ ആ വൈറൽ താരത്തിന് ഒരു സന്തോഷ വാർത്ത!പുതിയൊരു സ്കൂട്ടർ വാങ്ങാൻ ഹോണ്ട ഷോറൂമിൽ എത്തിയ കുടുംബത്തിലെ ആ കുഞ്ഞ് സൂപ്പർസ്റ്റാറിനെ കണ്ടതും, കമ്പനി തന്നെ ഒരു വലിയ സമ്മാനം പ്രഖ്യാപിച്ചു.ആ കൊച്ചുമിടുക്കന് ഇനി ഫ്രീയായി പഠിക്കാം!ആറ്റിറ്റ്യൂഡ് കൊണ്ട് കയ്യടി വാങ്ങിയ ആ മിടുക്കന്റെ വിദ്യാഭ്യാസ ചെലവ് ഇനി കമ്പനി ഏറ്റെടുക്കും എന്നാണ് വിവരം.
സോഷ്യൽ മീഡിയയുടെ കൈയടി വെറും ലൈക്കിൽ ഒതുങ്ങിയില്ല, ആ കുഞ്ഞിന്റെ ഭാവി തന്നെ തെളിയിച്ചു!ഒരു ചെറിയ സ്റ്റൈലിഷ് ലുക്ക് എങ്ങനെയാണ് ഒരു കുടുംബത്തിന്റെ ഭാവി മാറ്റിയത് എന്ന് നോക്കൂ.ഇതാണ് സോഷ്യൽ മീഡിയയുടെ പവർ! കൈയടിക്കേണ്ടത് ആറ്റിറ്റ്യൂഡിന് മാത്രമല്ല, ആ നല്ല മനസ്സിനും കൂടിയാണ്!