പ്രതീകാത്മക ചിത്രം
ചടയമംഗലത്ത് പാറമേൽ ഇരിക്കുന്ന ജഡായു ഇനി വെറും ഒരു ശിൽപമല്ല, ആധാറുള്ള പൗരനാണ്!
NAME: JATAYU
ADDRESS: CHADAYAMANGALAM, KOLLAM, KERALA
AADHAAR No: 1112 5233 7623
ആധാർ കാർഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
രാമായണത്തിൽ സീതയെ രക്ഷിക്കാൻ ജീവൻ കൊടുത്ത ജഡായു, ഇന്ന് കൊല്ലത്തിന്റെ മണ്ണിൽ 200 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപമായി ഇരിക്കുമ്പോൾ, മലയാളിക്ക് അവനോട് ഒരു പ്രത്യേക സ്നേഹമാണ്.
എല്ലാത്തിനും ആധാർ ചോദിക്കുന്ന കാലത്ത്, ചടയമംഗലം കാണാൻ വരുന്ന സഞ്ചാരികൾക്ക് പോലും തമാശയ്ക്ക് പറയാൻ പറ്റിയ ഒരു കാര്യമായി ഇത് മാറി. "ജഡായുവിന് പോലും ആധാറുണ്ട്, നിനക്ക് ഇതുവരെ ശരിയായ അഡ്രസ്സ് ഇല്ലേ?" എന്നാണ് കമന്റുകൾ!
ആരോ ഫോട്ടോഷോപ്പിൽ ഉണ്ടാക്കിയ ഈ ആധാർ കാർഡിൽ ഒപ്പും, ഉണ്ട് .ആധാർ - എന്റെ ഐഡന്റിറ്റി എന്ന് താഴെയും എഴുതിയിട്ടുണ്ട്.സത്യത്തിൽ ഇത് ഒരു തമാശയാണെങ്കിലും, ചടയമംഗലം ജടായു പാർക്ക് എന്ന ലോകാത്ഭുതത്തെ വീണ്ടും ആളുകൾ ഓർക്കാൻ ഈ ആധാർ കാരണമായി.വേണമെങ്കിൽ ബർത്ത് സർട്ടിഫിക്കറ്റും കൊടുക്കാം എന്ന് പറഞ്ഞ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്!കൊല്ലംകാർക്ക് ഇത് അഭിമാനം തന്നെയാണ്. സ്വന്തം ജടായുവിന് ആധാർ കിട്ടിയ സന്തോഷം!