x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​മു​ക​ന്‍റെ വ​ഞ്ച​ന ചോ​ദ്യം ചെ​യ്തു; യു​വ​തി​യെ കാ​ർ ബോ​ണ​റ്റി​ൽ വ​ലി​ച്ചി​ഴ​ച്ച് നെ​ട്ടോ​ട്ടം


Published: September 16, 2026 06:24 PM IST | Updated: September 16, 2026 06:24 PM IST

ല​ക്നോ​വി​ലെ ഗോ​മ​തി ന​ഗ​റി​ൽ ജ​നേ​ശ്വ​ർ മി​ശ്ര പാ​ർ​ക്കി​ന് സ​മീ​പം കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ യു​വ​തി​യെ കി​ട​ത്തി വാ​ഹ​നം ഓ​ടി​ച്ചു​പോ​യ സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ത്തി.

വ്യ​ക്തി​പ​ര​മാ​യ ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി​യ​ത്. ചെ​രു​പ്പ് പോ​ലും ധ​രി​ക്കാ​തെ റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച യു​വ​തി വാ​ഹ​നം ത​ട​ഞ്ഞെ​ങ്കി​ലും ഡ്രൈ​വ​ർ വ​ണ്ടി മു​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

താ​ൻ മ​ര​ണ​പ്പെ​ടി​ല്ലെ​ന്നും വാ​ഹ​നം ഉ​ട​ൻ നി​ർ​ത്ത​ണ​മെ​ന്നും ഉ​റ​ക്കെ അ​ല​റി​വി​ളി​ച്ചു​കൊ​ണ്ട് യു​വ​തി ബോ​ണ​റ്റി​ൽ അ​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും കാ​റോ​ടി​ച്ചി​രു​ന്ന​യാ​ൾ വേ​ഗ​ത കൂ​ട്ടു​ക​യാ​ണ് ചെ​യ്ത​ത്.

കു​റ​ച്ചു​ദൂ​രം യു​വ​തി​യെ​യും വ​ഹി​ച്ച് മു​ന്നോ​ട്ടു​പോ​യ വാ​ഹ​നം പെ​ട്ടെ​ന്ന് വേ​ഗ​ത പ്രാ​പി​ച്ച​തോ​ടെ യു​വ​തി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. അ​പ​ക​ട​ത്തി​നു ശേ​ഷം നി​ർ​ത്താ​തെ പോ​യ വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​റ​ൽ വീ​ഡി​യോ​യി​ലെ വാ​ഹ​ന ന​മ്പ​ർ പ​രി​ശോ​ധി​ച്ച് ഡ്രൈ​വ​റെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലി​സ്.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി അ​ര​ങ്ങേ​റി​യ ഈ ​സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Tags : LucknowNews UttarPradesh BreakingNews CrimeNews IndianNews

Recent News

Corehub Up