കാസർഗോഡ്: കുടുംബക്കോടതി വരാന്തയിൽ യുവാവിനു കുത്തേറ്റു. പ്രതിയായ ഭാര്യാസഹോദരനെ പോലീസ് ഓടിച്ചിട്ടു പിടികൂടി. നീലേശ്വരം ചായ്യോത്ത് ചെട്ടിക്കോളനിയിലെ രാഘവന്റെ മകൻ രാജു(34)വിനാണു കുത്തേറ്റത്.

പ്രതിയായ രാജുവിന്റെ ഭാര്യാസഹോദരൻ നായന്മാർമൂലയിലെ പ്രസാദി(35)നെ ജനങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടി.