ലൂർദ് ഭവൻ ചാപ്പൽ കൂദാശ നാളെ
Saturday, May 19, 2018 1:04 AM IST
അരുവിക്കുഴി: ലൂർദ് ഭവനിൽ പുതുതായി നിർമിച്ച ചാപ്പലിന്റെ കൂദാശ നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ചാപ്പൽ ആശീർവദിച്ചു വിശുദ്ധ കുർബാനയർപ്പിക്കും. ഫാ. ജോർജ് പഴയപുര, ലൂർദ് ഭവൻ സ്പിരിച്വൽ ഡയറക്ടർ അരുവിക്കുഴി ലൂർദ്മാതാ പള്ളി വികാരി ഫാ. ആന്റണി കാട്ടൂപ്പാറ എന്നിവർ സഹകാർമികനാകും.