ക്വിറ്റോ: കഴിഞ്ഞയാഴ്ചത്തെ ഇക്വഡോർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 654 ആയെന്ന് അധികൃതർ പറഞ്ഞു. 58 പേരെ കാണാതായി. ഭൂകമ്പംമൂലം 300കോടി ഡോളറിന്റെ സാമ്പത്തിക നഷ്‌ടമുണ്ടായെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും ഇക്വഡോർ പ്രസിഡന്റ് റഫായേൽ കൊറയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.