കണ്ണീർ തോരാതെ തീരം: മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി
Thursday, December 7, 2017 10:49 AM IST
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കടലിൽ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി തിരച്ചിൽ സംഘം കണ്ടെത്തി. ആലപ്പുഴ, കൊച്ചി പുറങ്കടലിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആലപ്പുഴ, കൊച്ചി തീരങ്ങളിൽനിന്നു തീരസേന നടത്തിയ തിരച്ചിലിൽ രണ്ടു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആലപ്പുഴ പുറങ്കടലിൽനിന്നും മറൈൻ എയർഫോഴ്സ് ഒരാളുടെ മൃതദേഹവും കണ്ടെത്തി. ഇയാളെ മൃതദേഹം ഉച്ചയ്ക്ക് ആലപ്പുഴ അരിക്കല്‍ ഹര്‍ബറില്‍ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.