ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ കേസിൽ വിധി ഇന്ന്
Saturday, October 7, 2017 6:58 AM IST
ബംഗളൂരു: ബംഗളൂരുവിലെ വ്യവസായി എം.കെ.കുരുവിള നൽകിയ സോളാർ കേസിൽ നിന്ന് ഒഴിവാക്കണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ ഇന്ന് വിധി. ബംഗളൂരു സിറ്റി സിവിൽ കോടതിയാണ് വിധി പറയുക.നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്.

നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്നായിരുന്നു കോടതി വിധി.എന്നാല്‍ തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.