മാ​ക്രോ​ണി​ന്‍റെ പ​ത്നി​ക്ക് പ്ര​ഥ​മ വ​നി​താ സ്ഥാ​ന​മി​ല്ല
Tuesday, August 22, 2017 2:26 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ പ​ത്നി ബ്രി​ഗി​റ്റ് മാ​ക്രോ​ണി​ന് ഔ​ദ്യോ​ഗി​ക പ​ദ​വി ന​ൽ​കാ​ൻ തീ​രു​മാ​നം. പ​ക്ഷേ, അ​വ​രെ പ്ര​ഥ​മ​വ​നി​ത​യാ​യി പ​രി​ഗ​ണി​ക്കി​ല്ല. അം​ഗ​പ​രി​മി​ത​ർ, വി​ദ്യാ​ഭ്യാ​സം, കു​ട്ടി​ക​ൾ, സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ, ആ​രോ​ഗ്യം, ലിം​ഗ​സ​മ​ത്വം തു​ട​ങ്ങി​യ​ വി​ഷ‍​യ​ങ്ങ​ളി​ൽ ബ്രി​ഗി​റ്റി​ന് ഔ​ദ്യോ​ഗി​ക​മാ​യി ഇ​ട​പെ​ടാ​ൻ സാധിക്കും.

ബ്രി​ഗി​റ്റി​ന് പ്ര​ഥ​മ വ​നി​താ പ​ദ​വി ന​ൽ​കി നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് മാ​ക്രോ​ൺ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റി​നെ​ക്കാ​ൾ 24 വ​യ​സ്സ് കൂ​ടു​ത​ലു​ള്ള ബ്രി​ഗി​റ്റി​നെ പ്ര​ഥ​മ വ​നി​ത​യാ​ക്കു​ന്ന​തി​ന് എ​തി​രെ 3.16 ല​ക്ഷം ആ​ളു​ക​ൾ ഒ​പ്പു​വെ​ച്ച കൂ​ട്ട​ഹ​ർ​ജി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.
RELATED NEWS