സോളാർ റിപ്പോർട്ടിനായി നിയമപരമായി നീങ്ങുമെന്ന് ഉമ്മൻ ചാണ്ടി
Monday, October 16, 2017 9:58 PM IST
കണ്ണൂർ: സോളാർ റിപ്പോർട്ട് ലഭിക്കുന്നതിന് നിയമപരമായി നീങ്ങുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കും. ആക്ഷേപങ്ങൾ വസ്തുതാപരമായി വിലയിരുത്താൻ റിപ്പോർട്ട് വേണമെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സോളാർ റിപ്പോർട്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് നൽകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സോളാർ ജുഡീഷൻ റിപ്പോർട്ട് ഇപ്പോൾ പരസ്യപ്പെടുത്താനാവില്ലെന്നും റിപ്പോർട്ട് പരസ്യമാക്കുന്നത് നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.