ഹ​രി​ദ്വാ​ർ എ​ക്സ്പ്ര​സി​ൽ ക​വ​ർ​ച്ച; ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കൊ​ള്ള​യ​ടി​ച്ചു
Thursday, October 19, 2017 6:23 AM IST
കോ​ട്ട: ഹ​രി​ദ്വാ​ർ എ​ക്സ്പ്ര​സി​ൽ ക​വ​ർ​ച്ച. കം​പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​പ്പം യാ​ത്ര​ചെ​യ്ത മോ​ഷ്ടാ​ക്ക​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്നു ര​ക്ഷ​പ്പെ​ട്ടു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലാ​ണു ക​വ​ർ​ച്ചാ​സം​ഘം ര​ണ്ടു കു​ടും​ബ​ങ്ങ​ളെ കൊ​ള്ള​യ​ടി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഹ​രി​ദ്വാ​റി​ൽ ബ​ന്ധു​ക്ക​ളു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ച്ച​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ടും​ബ​ങ്ങ​ൾ. യാ​ത്ര​യ്ക്കി​ടെ ട്രെ​യി​നി​ൽ പ​രി​ച​യ​പ്പെ​ട്ട അ​പ​രി​ചി​ത​ൻ ന​ൽ​കി​യ ജ്യൂ​സും പ​ഴ​ങ്ങ​ളും ക​ഴി​ച്ച​തോ​ടെ ഇ​വ​ർ ബോ​ധ​ര​ഹി​ത​രാ​യി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു ത​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​താ​യി ഇ​വ​ർ​ക്കു മ​ന​സി​ലാ​കു​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ ഇ​വ​രെ റെ​യി​ൽ​വേ അ​ധി​കൃ​ത​രും മ​റ്റു യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ തു​ട​രു​ക​യാ​ണെ​ന്നും കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.