മഹാ​സ​ഖ്യ​വു​മാ​യി മു​ഷ​റ​ഫ് തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു
Saturday, November 11, 2017 7:03 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ​ട്ടാ​ള മേ​ധാ​വി പ​ർ​വേ​സ് മു​ഷ​റ​ഫ് രാ​ഷ്ട്ര​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. 23 പാ​ർ​ട്ടി​ക​ളു​ടെ മ​ഹാ​സ​ഖ്യം രൂ​പീ​ക​രി​ച്ചാ​ണ് മു​ഷ​റ​ഫ് തി​രി​ച്ചെ​ത്തു​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ അ​വാ​മി ഇ​ത്തി​ഹാ​ഡ് എ​ന്നാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ പേ​ര്. മു​ഷ​റ​ഫാ​ണ് സ​ഖ്യ​ത്തി​ന്‍റെ ത​ല​വ​ൻ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഇ​ഖ്ബാ​ൽ ദ​റി​നെ നി​യ​മി​ച്ചു. ദു​ബാ​യി​ൽ​നി​ന്നും വീ​ഡി​യോ കോ​ൺ​ഫ്ര​ൻ​സ് വ​ഴി​യാ​ണ് മു​ഷ​റ​ഫ് സ​ഖ്യം സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

മു​ത്താ​ഹി​ദ ഖ്വു​മി മൂ​വെ​മെ​ന്‍റ്, പാ​ക് സ​ർ​സ​മീ​ൻ പാ​ർ​ട്ടി എ​ന്നി​വ​രെ പു​തി​യ സ​ഖ്യ​ത്തി​ലേ​ക്ക് മു​ഷ​റ​ഫ് ക്ഷ​ണി​ച്ചു. രാ​ജ്യ​ത്തേ​ക്ക് താ​ൻ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് തി​രി​ച്ചെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ര്‍ ഭൂ​ട്ടോ വ​ധ​ക്കേ​സി​ൽ മു​ഷ​റ​ഫി​നെ പാ​ക് കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഭീ​ക​ര​വി​രു​ദ്ധ​കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. മു​ഷ​റ​ഫി​ന്‍റെ സ്വ​ത്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.