വൈദ്യുതി ചാർജ് കുടിശിക 9,000 രൂപ; കർഷകൻ ജീവനൊടുക്കി
Monday, December 11, 2017 5:28 PM IST
ഹാർദ: വൈദ്യുതി ചാർജ് കുടിശിക ഇനത്തിൽ ഒന്പതിനായിരത്തിലേറെ രൂപ അടയ്ക്കണമെന്ന് നോട്ടീസ് കിട്ടിയ കർഷകൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ഹാർദയിലാണ് സംഭവം.

ദിനേഷ് പാണ്ഡെ (60) എന്നയാളാണ് ജീവനൊടുക്കിയത്. അബ്ഗവോണ്‍ കാല ഗ്രാമത്തിലെ കിണറ്റിൽനിന്ന് തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. വൈദ്യുതി ചാർജ് കുടിശികയായി 9,111 രൂപ അടയ്ക്കണമെന്ന് കോടതിയുടെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ദിനേഷ പാണ്ഡെ കടുത്ത വിഷമത്തിലായിരുന്നുവെന്ന് മകൻ സഞ്ജയ് പാണ്ഡെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.