കറൻസി ക്ഷാമം താത്കാലികമെന്ന് അരുൺ ജെയ്റ്റ്ലി
Tuesday, April 17, 2018 3:35 PM IST
ന്യൂഡൽഹി: രാജ്യത്തെ എട്ടോളം സംസ്ഥാനങ്ങളിലെ എടിഎമ്മുകളിലും മറ്റും ഉണ്ടായിട്ടുള്ള കറൻസി ക്ഷാമം താത്കാലികം മാത്രമാണെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ചിലയിടങ്ങളിലുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ പെട്ടന്നുണ്ടായ വർധനയാണ് നോട്ട് ക്ഷാമത്തിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ 85% എടിഎമ്മുകളും പ്രവർത്തിക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, വടക്കൻ ബിഹാറിലെ ചില മേഖലകൾ എന്നിവിടങ്ങളിൽ മാത്രമാണ് ഇപ്പോഴും പ്രശ്നമുള്ളതെന്നും ധനമന്ത്രി പറഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.