ബോട്ടപകടം: പരിക്കേറ്റ രണ്ടു പേരെ കരയ്ക്കെത്തിച്ചു
Tuesday, August 7, 2018 11:31 AM IST
കൊച്ചി: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് പരിക്കേറ്റ രണ്ടു പേരെ കരയിലെത്തി. 11.15 ഓടെയാണ് ഇവരെ കരയിലെത്തിച്ചത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ ആവശ്യമായി വന്നാൽ കൂടുതൽ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് ഇവരെ മാറ്റുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ് തിരിച്ചെത്തിയവരിൽ ഒരാൾ കുളച്ചൽ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെയാളെക്കുറിച്ച് വിവരം ലഭിച്ചില്ല.

ഒരാളെ കൂടി രക്ഷപെടുത്തി തീരദേശ പോലീസ് കരയിലേക്ക് കൊണ്ടുവരുന്നുണ്ടെന്നും വിവരമുണ്ട്. ബോട്ടിൽ 14 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് പരിക്കേറ്റവരിൽ നിന്നും ലഭിക്കുന്ന വിവരം. മൂന്ന് പേരുടെ മരണം ഏറെക്കുറെ പോലീസ് സ്ഥിരീകരിക്കുന്നുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.