ഡല്‍ഹിയില്‍ 34 പേര്‍ക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു
Wednesday, November 14, 2012 10:02 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 34 പേര്‍ക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ ആകെ എണ്ണം 1,546 ആയി. പനി ബാധിതരായ 34 പേരും മൂന്നു ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ നിന്നുളളവരാണ്.