സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെട്ടുവെന്ന് എന്‍എസ്എസ്
Sunday, November 18, 2012 6:35 AM IST
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെട്ടുവെന്ന് എന്‍എസ്എസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണിയുടെ വിവാദ പ്രസ്താവനയേക്കുറിച്ച് മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യണം. മുന്നണിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് തയാറാകണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.