രാ​മ​ലീ​ല​യ്ക്കു സം​ര​ക്ഷ​ണം തേ​ടി ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം കോ​ട​തി​യി​ൽ
Wednesday, September 13, 2017 6:17 PM IST
കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പ് നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ചി​ത്രം രാ​മ​ലീ​ല റി​ലീ​സ് ചെ​യ്യു​ന്ന​തി​നു പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.

സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി പ്ര​ദ​ർ​ശ​ന​ത്തി​നു ത​യാ​റാ​യ സ​മ​യ​ത്താ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ദി​ലീ​പി​നെ അ​റ​സ്റ്റു ചെ​യ്ത​തെ​ന്നും ഇ​തോ​ടെ റി​ലീ​സിം​ഗ് മു​ട​ങ്ങി​യെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ 21ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന​താ​ണ്. പ​ക്ഷേ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ജൂ​ലൈ 10ന് ​ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ​തോ​ടെ റി​ലീ​സിം​ഗ് മു​ട​ങ്ങി. 14 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ട്ടു നി​ർ​മി​ച്ച സി​നി​മ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ഒ​രു കോ​ടി രൂ​പ​യോ​ളം മു​ട​ക്കി​ക​ഴി​ഞ്ഞു.

ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ​തോ​ടെ രാ​മ​ലീ​ല പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ തീ​യ​റ്റ​റു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് തി​യ​റ്റ​ർ ഉ​ട​മ​ക​ൾ. ദി​ലീ​പ് അ​റ​സ്റ്റി​ലാ​യി ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. കേ​സ​വ​സാ​നി​ക്കു​ന്ന​തു വ​രെ സി​നി​മ റി​ലീ​സ് ചെ​യ്യാ​തി​രി​ക്കു​ന്ന​ത് വ​ൻ​ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.