ബി​ജെ​പി പി​ന്തു​ണ പി​ൻ​വ​ലി​ച്ചു; മെ​ഹ​ബൂ​ബാ മു​ഫ്തി രാ​ജി​വെ​ച്ചു
Tuesday, June 19, 2018 3:12 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പി​ഡി​പി സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ ബി​ജെ​പി പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബാ മു​ഫ്തി രാ​ജി​വെ​ച്ചു. മു​ഫ്തി ഗ​വ​ർ​ണ​ർ എ​ന്‍.​എ​ന്‍.​വോ​റ​യ്ക്ക് രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ചു. ബി​ജെ​പി​യെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്ന് പി​ഡി​പി അ​റി​യി​ച്ചു. പി​ഡി​പി അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം ഇ​ന്നു വൈ​കു​ന്നേ​രം ചേ​രു​ന്നു​ണ്ട്.

‌സം​സ്ഥാ​ന​ത്തെ ബി​ജെ​പി എം​എ​ൽ​എ​മാ​രു​മാ​യി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് ഡ​ൽ​ഹി​യി​ൽ 25 എം​എ​ൽ​എ​മാ​രു​മാ​യു​ള്ള യോ​ഗം ന​ട​ന്ന​ത്. പി​ന്നാ​ലെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ബി​ജെ​പി മ​ന്ത്രി​മാ​ർ രാ​ജി​വെ​ച്ചു.

പി​ഡി​പി​യു​മാ​യു​ള്ള സ​ഖ്യം ബി​ജെ​പി​ക്ക് ഗു​ണം ചെ​യ്യി​ല്ലെ​ന്ന് ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാം ​മാ​ധ​വ് പ​റ​ഞ്ഞു. കാ​ഷ്മീ​രി​ൽ ഭീ​ക​ര​വാ​ദ​വും ക​ലാ​പ​വും വ​ർ​ധി​ച്ച് വ​രു​ക​യാ​ണ്. മൗ​ലീ​കാ​വ​കാ​ശ​ങ്ങ​ൾ പോ​ലും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും മാ​ധ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ഷ്മീ​രി​ൽ ഗ​വ​ർ​ണ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2014-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് ബി​ജെ​പി-​പി​ഡി​പി സ​ഖ്യം രൂ​പീ​ക​രി​ച്ച​ത്. കാ​ഷ്മീ​രി​ലെ 89 അം​ഗ നി​യ​മ​സ​ഭ​യി​ൽ പി​ഡി​പി​ക്ക് 28ഉം ​ബി​ജെ​പി​ക്ക് 25ഉം ​അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. അ​തേ​സ​മ​യം, നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് 15ഉം ​കോ​ൺ​ഗ്ര​സി​ന് 12ഉം ​അം​ഗ​ങ്ങ​ളു​ണ്ട്. കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 45 സീ​റ്റ് ആ​ർ​ക്കും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഗവർണർ ​ഭ​ര​ണ​ത്തി​നാ​ണ് സാ​ധ്യ​ത തെ​ളി​യു​ന്ന​ത്. പി​ഡി​പി​യെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

കാ​ഷ്മീ​രി​ലെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് പി​ഡി​പി​ക്ക് പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് ബി​ജെ​പി​യെ ന​യി​ച്ച​ത്. റ​മ​സാ​ൻ മാ​സ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ൽ നോ​മ്പു​കാ​ലം അ​വ​സാ​നി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പി​ഡി​പി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ക​ത്ത​വ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ടെയുള്ള വി​യോ​ജി​പ്പു​ക​ളും ബി​ജെ​പി​- പി​ഡി​പി​ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.