Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


പ​ന്പാ ന​ദി​യിലും കൈ​യേറ്റം
പ​ന്പാ ന​ദി​യെ ഇ​ല്ലാ​യ്മചെ​യ്ത​തി​ൽ ന​ദീതീ​ര​ത്ത് ത​മാ​സി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കു​ണ്ട്.​ഇ​വ​രി​ല​ധി​ക​വും ന​ദി കൈ​യേ​റി വ​ള​ച്ച് കെ​ട്ടി കൃ​ഷി​യും മ​റ്റും ന​ട​ത്തി. ചി​ല​ർ മീ​ൻ വ​ള​ർ​ത്തു​വാ​ൻ വേ​ണ്ടി ന​ദീ തീ​രം കൈയേറി. ചി​ല​ർ ഭ​വ​ന​ങ്ങ​ൾ ഇ​റ​ക്കി പ​ണി​തു. കൈയേറി​യ​വ​ർ പി​ച്ചിം​ഗും മ​റ്റും കെ​ട്ടി ന​ദി സ്വ​ന്തം ഭൂ​മി​യാ​ക്കി മാ​റ്റു​വാ​നും മ​റ​ന്നി​ല്ല.​ഒ​രു കാ​ല​ത്ത് ഈ ​ന​ദി അ​ക്ക​രെ​യി​ക്ക​രെ കാ​ണു​വാ​ൻ ക​ഴി​യാ​ത്ത​ത്ര വീ​തി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​സ​മൃ​ദ്ധ​മാ​യി വ​ലി​യ ഒ​ഴു​ക്കും ആ​ഴ​വും ഉ​ണ്ടാ​യി​രു​ന്ന ന​ദി​ക്ക് ച​ര​മ​ക്കു​റി​പ്പ് ത​യാ​റാ​ക്കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ വ​ഹി​ച്ച പ​ങ്കും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ വ​ലു​താ​ണ്.

മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തി​നൊ​പ്പം കൈയേ​റ്റം കൂ​ടി ആ​യ​തോ​ടെ ന​ദി ഇ​ല്ലാ​യ്മ​യാ​കു​ക​യാ​യി​രു​ന്നു.​ ശ​ക്തി​യോ​ടെ ഒ​ഴു​കി​യി​രു​ന്ന ന​ദി​യു​ടെ ദി​ശ പോ​ലും മാ​റു​ന്ന ത​ര​ത്തി​ലാ​ണ് കൈ​യേറ്റം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ന​ദി​യി​ലേ​ക്ക് മ​ണ്ണി​ട്ടും മ​റ്റും നി​ക​ത്തി കൈ​യേറ്റം ന​ട​ത്തു​ന്പോ​ൾ അ​തി​ന് സ​മീ​പ​ത്തു​ള്ള സ്ഥ​ല​ങ്ങ​ൾ കൂ​ടി കാ​ല ക്ര​മേ​ണ നി​ക​രും. ഇ​ത്ത​ര​ത്തി​ലാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ന​ദി ക​ര​യാ​യി മാ​റി​യ​ത്. പാ​ണ്ട​നാ​ട് മു​ത​ൽ മാ​ന്നാ​ർ വ​രെ​യും കൈ​യേ​റ്റ പ​ട്ടി​ക നീ​ളും . ക​ഴി​ഞ്ഞ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കൈ​യേറ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ​യും നീ​ക്കം ന​ട​ന്നി​രു​ന്നു. റ​വ​ന്യൂ വ​കു​പ്പും ജ​ല​സേ​ച​ന വ​കു​പ്പും മ​റ്റും കൈ​യേറ്റ​ങ്ങ​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല.​ന​ദി​യു​ടെ വീ​തി പ​കു​തി​യാ​ക്കി കൊ​ണ്ടാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​തി​ന് ത​ട​യി​ട്ടി​രു​ന്നെ​ങ്കി​ൽ ഈ ​ന​ദി​ക്ക് ഇ​ത്ര​മാ​ത്രം ഗ​തി​കേ​ട് ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.​അ​ധി​കൃ​ത​ർ ആ​രും ഈ ​കൈ​യേറ്റ​ങ്ങ​ളെ ഗൗ​ര​വ​മാ​യി ക​ണ്ടി​ല്ല.​ന​ദി​യെ സം​ര​ക്ഷി​ക്കാ​ൻ ഏ​റെ ചു​മ​ത​ല​യു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും വേ​ണ്ട ന​ട​പ​ടി എ​ടു​ത്തി​ല്ല. ഈ ​ന​ദി ക​ട​പ്ര, മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന​താ​ണ്.​സ​മീ​പ സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാം ന​ദി​ക​ളെ സം​രക്ഷി​ക്കു​വാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു കൊ​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടെ ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന മ​ട്ടി​ലാ​ണ് അ​ധി​കൃ​ത​ർ.

ജ​ല​സ​മൃ​ദ്ധി​യു​ടെ നാ​ളു​ക​ൾ ന​ഷ്ട​മാ​യി

നാ​ലു വശ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഹ​രി​തമ​നോ​ഹ​ര​മാ​യ ദ്വീ​പാ​ണ് പ​രു​മ​ല. പ​രു​മ​ല​യെ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ൽ പ​ന്പാ​ന​ദി​ക്കു​ള്ള പ്ര​ാധാന്യം ഏ​റെ​യാ​ണ്. പ്ര​സി​ദ്ധ തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​യ പ​രു​മ​ല പ​ള്ളി​യും, ഐ​തി​ഹ്യ​സ​മൃ​ദ്ധ​മാ​യ പ​ന​യ​ന്നാ​ർ​കാ​വ് ദേ​വീ​ക്ഷേ​ത്ര​വും, മാ​ന്നാ​ർ മു​സ്ലീം ജ​മാ​അ​ത്തും എ​ല്ലാം ഈ ​മ​നോ​ഹ​ര​മാ​യ ന​ദി​യു​ടെ തീ​ര​ത്താ​ണ്.​ പന്പാ കോ​ള​ജും പ​രു​മ​ല ആ​ശു​പ​ത്രി​യും എ​ല്ലാം ഈ ​ന​ദി​ക്ക​ര​യു​ടെ തീ​ര​ത്തോ​ട് ചേ​ർ​ന്നാ​ണ് സ്ഥി​തിചെ​യ്യു​ന്ന​ത്.​

ദി​നം പ്ര​തി ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന നൂ​റുകണ​ക്കി​നാ​ളു​ക​ൾ​ക്ക് ശു​ദ്ധ​ജ​ല​ത്തി​ന് എ​ങ്ങും പോ​കേ​ണ്ടി​യി​രു​ന്നി​ല്ല. പ​രു​മ​ല അ​ത്ര​യ്ക്ക് ജ​ല​സ​മൃ​ദ്ധി​യാ​ൽ സ​ന്പ​ന്ന​മാ​യി​രു​ന്നു.​ഇ​വി​ടെ അ​ധി​വ​സി​ക്കു​ന്ന മു​ഴുൻ പേ​ർ​ക്കും മ​റ്റ് സ്രോ​ത​സു​ക​ളെ ആ​ശ്ര​യി​ക്കാ​തെ യ​ഥേ​ഷ്ടം ജ​ലം ല​ഭി​ച്ചി​രു​ന്നു. സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​രു​മ​ല​യി​ൽ നി​ന്നാ​യി​രു​ന്നു ജ​ലം ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ കൊ​ണ്ടു​പോ​യി​രു​ന്ന​ത്.​എ​ന്നാ​ൽ പ​ന്പാന​ദി ന​ശി​ച്ച് തു​ട​ങ്ങി​യ​തോ​ടെ ജ​ലസമൃ​ദ്ധി​യും പ​രു​മ​ല​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യി.​മു​ൻവ​ർ​ഷ​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ ന​ട​ന്നുപോ​കു​വാ​ൻ ജ​ലം എ​ല്ലാ​വ​ർ​ക്കും ല​ഭി​ച്ചി​രു​ന്നു.​

എ​ന്നാ​ൽ ഇ​ത്ത​വ​ണ ക​ഥ മാ​റി.​ ദി​യി​ൽ ജ​ലം ഇ​ല്ലാ​താ​യ​തോ​ടെ സ​മീ​പ കി​ണ​റു​ക​ൾ എ​ല്ലാം വ​റ്റിവ​ര​ണ്ടു. പ​രു​മ​ല​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ജ​ല​ത്തി​നാ​യി ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടി. ഈ ​ന​ദി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്ന മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് നി​വാ​സി​ക​ൾ​ക്കും മ​റി​ച്ച​ല്ല അ​നു​ഭ​വം.​ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ജ​ലം എ​ത്തി​ച്ച് ന​ൽ​കേ​ണ്ട സ്ഥി​തി വ​ന്നു.​ന​ദി​ക​ൾ ഇ​ല്ലാ​താ​കു​ക​യും കൃ​ഷി ചെ​യ്തി​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ ത​രി​ശ് കി​ട​ക്കു​ക​യും ചെ​യ്ത​താ​ണ് ജ​ല​ക്ഷാ​മം ഏ​റു​വാ​ൻ കാ​ര​ണ​മാ​യ​ത്.​ഈ ന​ദി​യു​ടെ പു​ന​രു​ദ്ധാ​ര​ണം ന​ട​ന്നി​ല്ലെ​ങ്കി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ജ​ല​മെ​ന്ന​ത് പ​രു​മ​ല, മാ​ന്നാ​ർ നി​വാ​സി​ക​ൾ​ക്ക് കി​ട്ടാ​ക്ക​നി​യാ​യി മാ​റും.

പ​ന്പാ ന​ദി​യെ കു​ട്ടം​പേ​രൂ​ർ ആ​റി​ന്‍റെ മാ​തൃ​ക​യി​ൽ ന​വീ​ക​രി​ക്ക​ണം

പ​ന്പ​യു​ടെ കൈ​വ​ഴി​യെ ന​വീ​ക​രി​ക്കേ​ണ്ട​ത് ഒ​രു ജ​ന​ത​യു​ടെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യ​മാ​ണ്.​പ​ഴ​യ പ്ര​താ​പം അ​തേ​പ​ടി വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ന​ദി​യെ സം​ര​ക്ഷി​ച്ച് നി​ല​നി​ർ​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. അ​ച്ച​ൻ​കോ​വി​ൽ ആ​റി​ന്‍റെ കൈ​വ​ഴി​യാ​യ കു​ട്ടം​പേ​രൂ​ർ ആ​റ് ന​വീ​ക​രി​ച്ച​ത് അ​ടു​ത്ത നാ​ളി​നാ​ണ്. സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ബു​ധ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ആ​റ് ന​വീ​ക​രി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​തകേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തൊ​ഴി​ലു​റ​പ്പ് സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ആ​റ് ന​വീ​ക​രി​ച്ച​ത്. 60 ല​ക്ഷം രൂ​പ മു​ട​ക്കി ആ​റ് ന​വീ​ക​രി​ച്ച​ത് ഒ​രു പ്ര​ദേ​ശ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​യി.​

പോ​ള​യും പാ​യ​ലും നി​റ​ഞ്ഞ് നീ​രൊഴു​ക്ക് ഇ​ല്ലാ​തി​രു​ന്ന കു​ട്ടം​പേ​രൂ​ർ ആ​റി​ൽ നി​ന്നും ഇ​വ നീ​ക്കംചെ​യ്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ആ​ഴം കൂ​ട്ടി​യാ​ണ് ആ​റ് ന​വീ​ക​രി​ച്ച​ത്. ഇ​ല്ലാ​താ​യ ഒ​രു ആ​റ് എ​ങ്ങ​നെ ന​വീ​ക​രി​ച്ച് പൂ​ർ​വസ്ഥിതി​യി​ലാ​ക്കാ​മെ​ന്ന് സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മാ​തൃ​ക കാ​ട്ടിക്കൊടു​ത്ത രീ​തി​യി​ൽ ത​ന്നെ ഈ ​പ​ന്പാന​ദി​യു​ടെ കൈ​വ​ഴി​യേ​യും ന​വീ​ക​രി​ക്കാ​ൻ ക​ഴി​യും.​മാ​ന്നാ​ർ, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മു​ൻ​കൈ​യെടു​ത്ത് സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ന​ദീ ന​വീ​ക​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​വാ​ൻ ക​ഴി​യും.​

ന​ദീ തീ​ര​ത്തെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് ന​ദി​യി​ലെ മാ​ലി​ന്യ​ങ്ങ​ളും പോ​ള​യും പാ​യ​ലും നീ​ക്കം ചെ​യ്ത് ന​ദീ​തീ​ര​ങ്ങ​ൾ തെ​ളി​ച്ച് ആ​ഴം കൂ​ട്ടി പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് ന​ദി​യെ എ​ത്തി​ക്കു​വാ​ൻ ക​ഴി​യും. ഒ​രു ദേ​ശം എ​ല്ലാം മ​റ​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി കൈ​കോ​ർ​ത്താ​ൽ ന​ദി​യെ വീ​ണ്ടെ​ടു​ക്കു​വാ​ൻ ക​ഴി​യും. ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ എ​ല്ലാം എ​ല്ലാം ആ​യി​രു​ന്ന ന​ദി​യു​ടെ ന​വീ​ക​ര​ണം കാ​ത്ത് പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഒ​രു വ​ലി​യ സ​മൂ​ഹം.

(അവസാനിച്ചു)

ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ. വിദേശ ഇന്ത്യക്കാരാണു ട്രംപിനുവേണ്ടി പൂജ നടത്ത...
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
LATEST NEWS
മുരളി വിജയിക്ക് സെഞ്ചുറി; ഇന്ത്യ ലീഡിലേക്ക്
ഇസ്മയിലിനെതിരായ നടപടി കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിക്കും
ജോർജിയയിൽ ഹോട്ടലിൽ അഗ്നിബാധ: 11 മരണം
റവന്യൂമന്ത്രി മന്ത്രിസഭയിൽ തുടരണോ എന്ന് അദ്ദേഹം തീരുമാനിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.