സ്പെ​ഷ​ൽ ഡ്രൈ​വിൽ ഒ​ളി​വി​ൽ​പോ​യ 2,822 പേരെ അ​റ​സ്റ്റ് ചെയ്തു
Saturday, April 20, 2024 4:19 AM IST
ആ​ലു​വ: റൂ​റ​ൽ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഒ​രു മാ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി 4,771 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി. അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​യും, പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പാ​നം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1,213 കേ​സു​ക​ളും, മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യും ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 282 കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മ​ദ്യ​വി​ല്പ​ന, മ​ദ്യ​പാ​നം എ​ന്നീ കേ​സു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ്. 94 കേ​സു​ക​ൾ. പ​റ​വൂ​രി​ൽ 69, കൂ​ത്താ​ട്ടു​ക​ളും 63 വീ​ത​വും ഉ​ണ്ട്. മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യും ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 282 കേ​സു​ക​ളി​ൽ കു​ന്ന​ത്തു​നാ​ട് 28, പെ​രു​മ്പാ​വൂ​ർ 24, മൂ​വാ​റ്റു​പു​ഴ 22 എ​ന്നി​ങ്ങ​നെ​യാ​ണ്.

ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ചെ​യ്ത ശേ​ഷം വി​ചാ​ര​ണ​ക്കി​ട​യി​ലോ ജാ​മ്യ​മെ​ടു​ത്ത ശേ​ഷ​മോ ഒ​ളി​വി​ൽ​പ്പോ​യ 2,822 പേ​രേ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ 127 പേ​ർ ദീ​ർ​ഘ​നാ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്ന​വ​രാ​ണ്.

എ​ല്ലാ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പെ​രു​മ്പാ​വൂ​ർ 482 പേ​രെ​യും, മൂ​വാ​റ്റു​പു​ഴ 260 പേ​രെ​യും ആ​ണ് പി​ടി​കൂ​ടി​യ​ത്. നി​ര​ന്ത​ര കു​റ്റ​വാ​ളി​ക​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​മാ​യ 401 പേ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ന​ല്ല ന​ട​പ്പ് ജാ​മ്യം ന​ൽ​കു​ന്ന​തി​നു​ള്ള റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​ക്ക് ന​ൽ​കി.

വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടാ​ൽ കാ​പ്പ പോ​ലു​ള്ള നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. മോ​ഷ​ണം പോ​ലു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള 53 പേ​ർ​ക്കെ​തി​രേ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ട​പെ​ടാ​തി​രി​ക്കാ​ൻ ബോ​ണ്ട് വ​യ്ക്കു​ന്ന​തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 34 സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്.