മ​ഞ്ഞ​ള്ളൂ​ർ 12-ാം വാ​ർ​ഡ് നിവാസികൾ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണ​ത്തി​ന്
Saturday, April 20, 2024 4:35 AM IST
വാ​ഴ​ക്കു​ളം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണ​ത്തി​ന് മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് നി​വാ​സി​ക​ൾ. തെ​ക്കും​മ​ല ക​വ​ല​യി​ൽ നി​ന്ന് അ​ര കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞു​ള്ള പാ​ണ​പ്പാ​റ കോ​ള​നി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വോ​ട്ട് ബ​ഹി​ഷ്ക​ര​ണം.

ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള കോ​ള​നി റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്നി​ല്ല. റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്പോ​ൾ ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യി​ൽ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി കു​ഴി​യെ​ടു​ത്തു.

അ​തി​നു​ശേ​ഷം ടാ​റിം​ഗ് ന​ട​ത്തി​യി​ല്ല. ഇ​പ്പോ​ൾ പ്ര​ദേ​ശ​മാ​കെ പൊ​ടി മൂ​ടു​ക​യും മ​ഴ​ക്കാ​ല​ത്ത് റോ​ഡ് ചെ​ളി​ക്കു​ള​മാ​കു​ക​യും ചെ​യ്യു​ന്നു. നാ​ൽ​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന​ത്. പ​രാ​തി ന​ൽ​കി​യി​ട്ടും അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വോ​ട്ട് ബ​ഹി​ഷ്ക​രി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​രു​ങ്ങു​ക​യാ​ണ്.