ഗാന്ധിജി വീണ്ടും വധിക്കപ്പെടുന്നു
രാ​ജ്യം ഭ​രി​ക്കു​ന്ന​വ​രു​ടെ ഉ​ള്ളി​ലി​രിപ്പുകൾ ഓ​രോ​ന്നാ​യി പു​റ​ത്തു​വ​രു​ക​യാ​ണ്. രാ​ഷ്‌​ട്ര​പി​താ​വി​നെ​പ്പോ​ലും പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ബി​ജെ​പി, സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ൾ മു​തി​രു​ന്പോ​ൾ ഗാ​ന്ധി​ഘാ​ത​ക​നാ​യ ഗോ​ഡ്സെ​യ്ക്ക് ഭാ​ര​ത​ര​ത്നം കി​ട്ടി​യാ​ൽ​പോ​ലും അ​ത്ഭു​ത​മി​ല്ലെ​ന്ന അ​വ​സ്ഥ​യാ​യി.

മ​ഹാ​ത്മാ​ഗാ​ന്ധി പാ​ക്കി​സ്ഥാ​ന്‍റെ രാ​ഷ്‌​ട്ര​പി​താ​വാ​ണെ​ന്നു പ​റ​ഞ്ഞ​ത് മ​ധ്യ​​പ്ര​ദേ​ശി​ലെ ബി​ജെ​പി വ​ക്താ​വ് അ​നി​ൽ സൗ​മി​ത്ര​യാ​ണ്. ഗാ​ന്ധി​ജിയുടെ നേർക്കു നിഴയൊഴിച്ച നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്‌​സെ​യെ ദേ​ശ​ഭ​ക്ത​നെ​ന്നാ​ണു ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞ​സിം​ഗ് വി​ശേ​ഷി​പ്പി​ച്ച​ത്. ഗാ​ന്ധി​ജി​യെ അ​വ​ഹേ​ളി​ച്ച പ്ര​ജ്ഞ​സിം​ഗി​നു മാ​പ്പി​ല്ലെ​ന്നു പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യോ സൗമിത്രയുടെ പ്ര​സ്താ​വ​ന​യെ അ​പ​ല​പി​ച്ച ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യോ പ​ക്ഷേ ഇ​വ​ർ​ക്കെ​തി​രേ ചെ​റു​വി​ര​ല​ന​ക്കാ​ൻ​പോ​ലും ത​യാ​റാ​യി​ട്ടി​ല്ല. പാ​ർ​ട്ടി​യു​ടെ പ്ര​മു​ഖ സീ​റ്റു​ക​ളി​ലൊ​ന്നാ​യ ഭോ​പ്പാ​ലി​ൽ മ​ത്സ​രി​ക്കു​ന്ന പ്ര​ജ്ഞ​സിം​ഗി​നെ പു​റ​ത്താ​ക്കാ​നു​ള്ള തന്‍റേടം ഒ​രു നേ​താ​വും കാ​ട്ടു​ന്നി​ല്ല. ​മാ​ത്ര​മ​ല്ല, കേ​ന്ദ്ര മ​ന്ത്രി​യും പ്ര​മു​ഖ ബി​ജെ​പി നേ​താ​വു​മാ​യ അ​ന​ന്ത്കു​മാ​ർ ഹെ​ഗ്ഡെയും മറ്റും പ്ര​ജ്ഞ​യ്ക്കു പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു.

“നാ​ഥു​റാം ഗോ​ഡ്സെ ദേ​ശ​ഭ​ക്ത​നാ​യി​രു​ന്നു. ഇ​പ്പോ​ഴും അ​ങ്ങ​നെ​യാ​ണ്. ഭാ​വി​യി​ലും അ​ങ്ങ​നെ​യാ​യി​രി​ക്കും’’ എ​ന്നാ​യി​രു​ന്നു പ്ര​ജ്ഞ​സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന. ഗാ​ന്ധി​നി​ന്ദ​യും ഗോ​ഡ്സെ സ്തു​തി​യും ന​ട​ത്താ​ൻ കുറെ ബിജെപി നേതാക്കൾ കാ​ണി​ക്കു​ന്ന വ്യ​ഗ്ര​ത ഏ​തു​ രാ​ജ്യ​സ്നേ​ഹി​യെ​യും വേ​ദ​നി​പ്പി​ക്കും. രാ​ഷ്‌​ട്ര​പി​താ​വി​ന്‍റെ നൂ​റ്റ​ന്പ​താം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നു രാ​ജ്യ​ം ഒരുങ്ങുന്പോഴാണിത്. ലോ​കം മു​ഴു​വ​ൻ ആ​ദ​രി​ക്കു​ന്ന അതുല്യനായ മഹാനു സ്വന്തം രാജ്യത്തെ നേതൃമന്യന്മാരിൽനിന്നു കിട്ടുന്ന സമ്മാനം! മ​ഹാ​ത്മാ​വി​ന്‍റെ നെ​ഞ്ചി​നു​നേരേ വീ​ണ്ടും നി​റ​യൊ​ഴി​ക്കാ​ൻ തു​നി​യു​ന്ന ഈ ​ഗോ​ഡ്സെ ആ​രാ​ധ​ക​രാ​ണോ യ​ഥാ​ർ​ഥ ദേ​ശ​സ്നേ​ഹി​ക​ൾ? ഗോ​ഡ്സെ​യ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു മാ​റി​വ​രു​ന്നു​വെ​ന്നും ഈ ​ച​ർ​ച്ച​യി​ൽ ഗോ​ഡ്സെ​യും സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കുമെന്നും പ​റ​യു​ന്ന കേ​ന്ദ്ര മ​ന്ത്രി അ​ന​ന്ത​കു​മാ​ർ ഹെഗ്ഡെ എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?

ഗോ​ഡ്സെ​യേക്കാ​ൾ ക്രൂ​ര​നാ​ണു രാ​ജീ​വ് ഗാ​ന്ധി​യെ​ന്നാ​യി​രു​ന്നു ബി​ജെ​പി എം​പി ന​ളീ​ൻ കു​മാ​ർ ക​ട്ടീ​ലി​ന്‍റെ പ്ര​സ്താ​വ​ന. ഒ​രാ​ളെ കൊ​ന്ന ഗോ​ഡ്സെ​യാ​ണോ 72 പേ​രെ കൊ​ന്ന അ​ജ്‌​മ​ൽ ക​സ​ബാ​ണോ 17000 പേ​രെ കൊ​ന്ന രാ​ജീവ് ഗാ​ന്ധി​യാ​ണോ കൂ​ടു​ത​ൽ ക്രൂ​ര​നെ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​ട്ടീ​ലി​ന്‍റെ ആ​വ​ശ്യം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തു രാജ്യത്തു നടന്ന എല്ലാ പാതകങ്ങളുടെയും ഉത്തരവാദിത്വം അദ്ദേഹത്തിൽ ചാർത്തുകയാണ് ഈ എംപി. പ്ര​ജ്ഞ​സിം​ഗി​നും അ​ന​ന്ത​കുമാ​റി​നും ക​ട്ടീ​ലി​നു​മൊ​ക്കെ ഈ ​പ്ര​സ്താ​വ​ന​ക​ളു​ടെ പേ​രി​ൽ കാ​ര​ണംകാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​മി​ത് ഷാ​യു​ടെ വി​ശ​ദീ​ക​ണം. അ​ന​ന്ത്കു​മാ​റും ക​ട്ടീ​ലും "ഖേ​ദ​പ്ര​ക​ട​നം' ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ജെ​പി മീ​ഡി​യ സെ​ൽ ​ത​ല​വ​ൻ അ​നി​ൽ സൗ​മി​ത്ര​യെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. പ്ര​ജ്ഞ​സിം​ഗ് മാ​പ്പു പ​റ​ഞ്ഞ​താ​യി പാ​ർ​ട്ടി പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യെ​ങ്കി​ലും പ്ര​ജ്ഞ അ​തു നി​ഷേ​ധി​ച്ചി​രി​ക്ക​യാ​ണ്.

പ്ര​ജ്ഞ മാ​പ്പു പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത​കു​മാ​റി​ന്‍റെ വാ​ദം. പ്ര​ജ്ഞ​സിം​ഗ് മാ​പ്പു ചോ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ത​നി​ക്ക് അ​വ​രോ​ടു ക്ഷ​മി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ട്. ഗാ​ന്ധി​ജി​യെ​യും ഗോ​ഡ്സെ​യെ​യും കു​റി​ച്ചു ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ള​രെ മോ​ശ​വും സ​മൂ​ഹ​ത്തോ​ടു​ള്ള അ​നീ​തി​യു​മാ​ണെ​ന്നു പ​റ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യും പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും എ​ന്തു​കൊ​ണ്ട് ഇ​ത്ര​യും ഗു​രു​ത​ര​മാ​യൊ​രു കു​റ്റം ചെ​യ്ത ആ​ളിന്‍റെ സ്ഥാനാ ർഥിത്വത്തെ പി​ന്തു​ണ​യ്ക്കു​ന്നു? പ്ര​ജ്ഞ​യെ ത​ങ്ങ​ൾ​ക്കു​ വേ​ണ്ടെ​ന്നു പ​റ​യാ​നു​ള്ള ത​ന്‍റേ​ടം ഈ ​നേ​താ​ക്ക​ൾ കാ​ണി​ക്കു​മോ? പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ ഉ​ന്ന​ത​മാ​യൊ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​ന​ത്തി​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​യ​ങ്ങ​ളും നി​ല​പാ​ടു​ക​ളും മാ​ത്ര​മ​ല്ല, വാ​ക്കു​ക​ൾ​പോ​ലും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ 51എ(​ബി) അ​നു​ച്ഛേ​ദ​പ്ര​കാ​രം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ​യും ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും ആ​ദ​ർ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ പൗ​ര​ന്മാ​ർ​ക്കു ബാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ‌ മ​ഹാ​ത്മാ​ഗാ​ന്ധി​ക്കെ​തി​രേയുള്ള പ്രസ്താ വനകൾ ഭ​ര​ണ​ഘ​ട​നയു​ടെ അ​ന്ത​ഃസ​ത്ത​യ്ക്കെ​തി​രാ​ണെ​ന്നു നി​സം​ശ​യം പ​റ​യാം. അ​തു ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തു കു​റ്റ​മാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി മ​ന​സി​ലാ​ക്കു​ന്നി​ല്ലേ‍‍‍‍?

മ​ഹാ​ത്മാ​ഗാ​ന്ധി​യെ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​നു​ള്ള ശ്ര​മം അ​ടു​ത്ത​കാ​ല​ത്താ​യി ഏ​റെ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ദേ​ശീ​യ​ത​യും ദേ​ശ​സ്നേ​ഹ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ വ്യ​ഗ്ര​ത കാ​ട്ടു​ന്ന​വ​രും രാ​ജ്യ​സ്നേ​ഹ​ത്തി​ൽ ത​ങ്ങ​ളെ വെ​ല്ലാ​ൻ ആ​രു​മി​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രു​മൊ​ക്കെ​യാ​ണ് രാ​ജ്യ​ത്തി​നു സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​രാ​ൻ ജീ​വി​ത​വും ജീ​വ​നും സമർപ്പി​ച്ച മ​ഹാ​ത്മാ​വി​നെ ഇ​പ്പോ​ൾ അ​വ​ഹേ​ളി​ക്കു​ന്ന​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ഈ ​അ​വ​ഹേ​ള​നം അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലെ​ത്തി. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട നേ​താ​ക്ക​ൾ പോ​ലും അ​പ​വാ​ദ​പ്ര​ചാ​ര​ണ​ത്തി​നു മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തിൽ പ്ര​ജ്ഞ​സിം​ഗി​നെ​യും അ​ന​ന്ത​കു​മാ​റി​നെ​യും പോ​ലു​ള്ള​വ​ർ ​ഗാ​ന്ധി​നി​ന്ദ ക​ടു​പ്പി​ച്ച​തു വോട്ടുപിടിത്തം മാത്രം ലക്ഷ്യമിട്ടാണോ‍‍‍‍? ഗോ​ഡ്സെ​യെ പ്ര​കീ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ ഇ​വ​ർ മറ്റെന്തെങ്കിലുമൊക്കെ ലക്ഷ്യ മിടുന്നുണ്ടോ? ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളി​ൽ ക​ടു​ത്ത വ​ർ​ഗീ​യ​ത കു​ത്തി​വ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​നെ കാ​ണു​ന്ന​വ​രു​ണ്ട്.

വോ​ട്ടെ​ടു​പ്പി​ന്‍റെ ഓ​രോ ഘ​ട്ട​ത്തിലും വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മു​ൾ​പ്പെ​ടെ​യു​ള്ള ബിജെപി നേ​താ​ക്ക​ൾ ശ്ര​മി​ച്ചി​രു​ന്നു. രാ​ജ്യം നേ​രി​ടു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി, ജി​എ​സ്ടി​യും നോ​ട്ടു​നി​രോ​ധ​ന​വും മൂ​ല​മു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്നു ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള ‌​ശ്ര​മ​മാ​യും ഇ​തി​നെ കാ​ണു​ന്നു​ണ്ട്.

ക്വി​റ്റ് ഇ​ന്ത്യാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ര​ണ്ടു വ​ർ​ഷം മു​ന്പു ന​ട​ത്തി​യ പ്ര​ത്യേ​ക രാ​ജ്യ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത​പ്പോ​ൾ കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ കൊ​ണ്ടു​വ​ന്ന പ്ര​മേ​യം അം​ഗീ​ക​രി​ക്കാ​ൻ സ​ഭ നി​ർ​ബ​ന്ധി​ത​മാ​യി. രാ​ജ്യ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് ആ ​പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ലോ​ക്സ​ഭ​യി​ൽ ആ ​അ​വ​സ​ര​ത്തിൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു അ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​രു​ക​ൾ ഒ​ഴി​വാ​ക്കി​യ​തും വി​വാ​ദ​മുണർത്തി. ഗാ​ന്ധി​ജി ബു​ദ്ധി​മാ​നാ​യ ബ​നി​യ ആ​ണെ​ന്ന അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​വും വി​മ​ർ​ശി​ക്ക​പ്പെ​ട്ടു.

ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തി​നു പ​ക​രം വി.​ഡി. സ​വ​ർ​ക്ക​റു​ടെ പ​ടം ആ​ലേ​ഖ​നം ചെ​യ്യ​ണമെന്ന ആ​വ​ശ്യ​വു​മാ​യി അ​ഖി​ല ഭാ​ര​തീ​യ ഹി​ന്ദു മ​ഹാ​സ​ഭ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വദി​ന​ത്തി​ൽ അ​ലി​ഗ​ഢി​ൽ ഗാ​ന്ധി​വ​ധം പു​ന​രാ​വി​ഷ്ക​രി​ക്കാ​നും മ​ഹാ​സ​ഭ ത​യാ​റാ​യി. തു​ട​ർ​ന്നു ഹി​ന്ദു​മ​ഹാ​സ​ഭ ഗോ​ഡ്സെ​യു​ടെ ചി​ത്ര​ത്തി​ൽ മാ​ല ചാ​ർ​ത്തു​ക​യും മ​ധു​രം വി​ത​ര​ണം ചെ​യ്യു​ക​യു​മു​ണ്ടാ​യി.

മ​ത​സ​ഹി​ഷ്‌​ണു​ത​യും സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ​വും വളർത്താ​ൻ ജീ​വി​താ​ന്ത്യം​വ​രെ അശ്രാന്തപരിശ്രമം നടത്തിയ മ​ഹാ​ത്മ​ജി​യുടെ നേർക്ക് അതൊന്നും ഇഷ്ടപ്പെടാത്തവരിൽനിന്ന് ഉണ്ടാകുന്ന അവഹേളനങ്ങൾ ദേശസ്നേഹികളുടെ മ​ന​സി​ൽ വ​ലി​യ മു​റി​വു​ക​ളാ​ണു​ണ്ടാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തോ​ടൊ​പ്പം ജ​ന​ത​യു​ടെ സ​മ​ഗ്ര​മോ​ച​ന​വും സ്വ​പ്നം ക​ണ്ട മ​ഹാ​ത്മാ​വി​ന്‍റെ ശു​ഭ്ര​വ്യ​ക്തി​ത്വ​ത്തി​ൽ ക​രി പു​ര​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളൊ​ന്നും വി​ജ​യി​ക്കി​ല്ല. അത്യു ന്നതിയിൽ നിൽക്കുന്ന ആ മഹാവ്യക്തിത്വത്തിലേക്കു കരിമഷി എറിയുന്ന ക്ഷുദ്രമനസ്കരുടെ മുഖത്തേക്കുതന്നെ ആ മഷി വന്നു വീഴും.