മാ​​വോ​​യി​​സ്റ്റു​​ക​​ളെ നേ​​രി​​ട​​ണം; പോ​​ലീ​​സ് ഭീ​​ക​​ര​​ത​​ പാടില്ല
അട്ടപ്പാടിയിൽ നാലു മാ​​​വോ​​​യി​​​സ്റ്റുകളെ കൊലപ്പെടുത്തിയതും അതിന് അ​​​നു​​​ബ​​​ന്ധ​​​മാ​​​യി യു​​​എ​​​പി​​​എ നി​​​യ​​​മം ചു​​​മ​​​ത്തി ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തും ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ സി​​​പി​​​എ​​​മ്മി​​​ല​​​ട​​​ക്കം വ​​​ലി​​​യ കോ​​​ളി​​​ള​​​ക്ക​​​മാ​​​ണ് ഉ​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​വോ​​​യി​​​സ്റ്റ് അ​​​നു​​​കൂ​​​ല പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണു നി​​​യ​​​മ​​​വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ അ​​​ല​​​ൻ ഷു​​​ഹൈ​​​ബി​​​നെ​​​യും ജേ​​​ർ​​​ണ​​​ലി​​​സം വി​​​ദ്യാ​​​ർ​​​ഥി താ​​​ഹ ഫ​​​സ​​​ലി​​​നെ​​​യും ശ​​​നി​​​യാ​​​ഴ്ച കോ​​​ഴി​​​ക്കോ​​​ട്ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​രു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നു മാ​​​വോ​​​യി​​​സ്റ്റ് അ​​​നു​​​കൂ​​​ല ല​​​ഘു​​​ലേ​​​ഖ​​​ക​​​ളും പോ​​​സ്റ്റ​​​റു​​​ക​​​ളും ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത് എ​​​ന്നാ​​​ണു പോ​​​ലീ​​​സ് ഭാ​​ഷ്യം. മാ​​​ത്ര​​​മ​​​ല്ല, ഇ​​​വ​​​ർ കാ​​​ട്ടി​​​ലെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ ക​​​ണ്ണി​​​ക​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ന​​​ഗ​​​ര​​​ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണു നി​​​യ​​​മ​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ട​​​യാനുള്ള നി​​​യ​​​മ​​​മാ​​​യ യു​​​എ​​​പി​​​എ ചു​​​മ​​​ത്തി​​​യ​​​തെ​​​ന്നും പോ​​​ലീ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു.

മാ​​​വോ​​​യി​​​സം എ​​​ന്ന ക​​​മ്യൂ​​ണി​​​സ്റ്റ് തീ​​​വ്ര​​​വാ​​​ദ​​​മ​​​ട​​​ക്ക​​മു​​ള്ള എ​​​ല്ലാ​​​ത്ത​​​രം രാ​​ഷ്‌​​ട്രീ​​യ, ​​മ​​ത തീ​​​വ്ര​​​വാ​​​ദ​​​ങ്ങ​​​ളെയും എ​​​തി​​​ർ​​​ക്കേ​​​ണ്ട​​​തും ഇ​​​ല്ലാ​​​യ്മ​​​ചെ​​​യ്യേ​​​ണ്ട​​​തും രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നും പു​​​രോ​​​ഗ​​​തി​​​ക്കും അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണ്. എ​​​ന്നാ​​​ൽ, അതിന്‍റെ പേ​​​രി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മോ പോ​​​ലീ​​​സ് ഭീ​​​ക​​​ര​​​തയോ അ​​​ന്യാ​​​യ​​​മാ​​​യ പീ​​​ഡ​​​ന​​​ങ്ങ​​​ളോ പാടില്ല. മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​കം രൂ​​​പംകൊടുത്തിട്ടുള്ള ത​​​ണ്ട​​​ർ​​​ബോ​​​ൾ​​​ട്ട​​​ട​​​ക്ക​​​മു​​​ള്ള പോ​​​ലീ​​​സ് വി​​ഭാ​​ഗ​​ങ്ങ​​ൾ വ​​​ഴി​​​വി​​​ട്ടു​​​പോ​​​യാ​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളാ​​​കും ഉണ്ടാവുക. ഭ​​​ര​​​ണ​​​ നേ​​​തൃ​​​ത്വ​​​ം അ​​​തീ​​​വ സൂക്ഷ്മതയും ജാ​​​ഗ്ര​​​തയും പു​​​ല​​​ർ​​​ത്തേ​​​ണ്ട കാര്യമാണിത്.

അ​​​ട്ട​​​പ്പാ​​​ടി മ​​​ഞ്ചി​​​ക്ക​​​ണ്ടി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച യു​​​വ​​​തി​​​യ​​​ട​​​ക്കം മൂ​​​ന്നു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളാ​​​ണു വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്. പി​​​റ്റേ​​​ന്നു മ​​​ണി​​​വാ​​​സ​​​കം എ​​​ന്ന മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വും കൊ​​​ല്ല​​​പ്പെ​​​ട്ടു. ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട നാ​​​ലു​​​പേ​​​രും. ത​​​ണ്ട​​​ർ​​​ബോ​​​ൾ​​​ട്ടിന്‍റെ പട്രോളിംഗിനിടെ സം​​​ഘ​​​ത്തി​​​നു​​​ നേ​​​രേ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ അ​​​ത്യാ​​​ധു​​​നി​​​ക ആ​​​യു​​​ധ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​പ്പോ​​​ൾ പോലീസ് ന​​​ട​​​ത്തി​​​യ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണു നാ​​​ലു​​​പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് എ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​ത്.

എ​​​ന്നാ​​​ൽ, പ്ര​​​തി​​​പ​​​ക്ഷ​​​വും ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യി​​​ലെ സി​​​പി​​​ഐ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ൽ​​​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ൽ തൃ​​​പ്ത​​​ര​​​ല്ല. പ്ര​​​തി​​​പ​​​ക്ഷം അ​​​ടി​​​യ​​​ന്ത​​​ര​​​പ്ര​​​മേ‍​യ​​​ത്തി​​​ലൂ​​​ടെ ഇ​​​ക്കാ​​​ര്യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യും ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. സി​​​പി​​​ഐ ആ​​​ക​​​ട്ടെ സ്വ​​​ന്ത​​​മാ​​​യി ഒ​​​രു അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തെ മ​​​ഞ്ചി​​​ക്ക​​​ണ്ടി​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ക​​​യും പോലീസിനെതിരേ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യു​​​ം ചെ​​​യ്തു. ഏ​​​റ്റു​​​മുട്ട​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി വെ​​​ടി​​​വ​​​ച്ചാ​​​ണു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ കൊ​​​ന്ന​​​ത് എ​​​ന്നു​​​മാ​​​ണു സി​​​പി​​​ഐ​​​യു​​​ടെ ആ​​​രോ​​​പ​​​ണം. മ​​​ണി​​​വാ​​​സ​​​ക​​​ത്തെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ശേ​​​ഷം അ​​​തി​​​ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യും പി​​​റ്റേ​​​ന്നു വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല്ലു​​​ക​​​യു​​മാ​​​യി​​​രു​​​ന്നെ​​​ന്ന സി​​​പി​​​ഐ സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണം അതീവ ഗൗരവമുള്ളതാണ്.

കാ​​​ര്യ​​​മാ​​​യ മാ​​​വോ​​​യി​​​സ്റ്റ് ഭീ​​​ക​​​ര​​​ത നേ​​​രി​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​മ​​​ല്ല കേ​​​ര​​​ളം. മ​​​റ്റു​​​ പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളിലെയും സ്ഥി​​​തി ഇ​​​ത​​​ല്ല. ഇ​​​ന്ത്യ നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ഭ്യന്തര​​​പ്ര​​​ശ്ന​​​മാ​​​ണു മാ​​​വോ​​​യി​​​സ്റ്റ് ഭീ​​​ക​​​ര​​​ത​​​യെ​​​ന്നു 2006ൽ ​​​അ​​​ന്ന​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. 1960-ക​​​ളിലാ​​​ണു രാ​​​ജ്യ​​​ത്ത് ഇ​​​ട​​​തു തീ​​​വ്ര​​​വാ​​​ദം ശ​​​ക്തി​​​പ്പെ​​​ട്ടു​​​വ​​​ന്ന​​​ത്. ഇപ്പോൾ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ഛത്തീ​​​സ്ഗ​​​ഡ്, ജാ​​​ർ​​​ഖ​​​ണ്ഡ്, ബി​​​ഹാ​​​ർ, ഒ​​​ഡീ​​​ഷ, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു ന​​​ക്സ​​​ൽ-​​​മാ​​​വോ​​​യി​​​സ്റ്റ് ഭീ​​​ക​​​ര​​​ത കൂ​​​ടു​​​ത​​​ലാ​​​യു​​​ള്ള​​​ത്. ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ല്ലാ​​​മാ​​​യി 2005 മു​​​ത​​​ൽ 2018 വ​​​രെ ന​​​ക്സ​​​ൽ-​​​മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 11,031 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി​​​യു​​​ണ്ടാ​​​യ​​​ി. ഇ​​​തി​​​ൽ 1,959 പേ​​​ർ സേ​​​നാം​​​ഗ​​​ങ്ങ​​​ളും മറ്റുള്ളവർ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മാ​​​ണ്.

കൊല്ലപ്പെട്ടവരിൽ രാ​​ഷ്‌​​ട്രീ​​യേ​​താ​​ക്ക​​ളും ഉ​​ന്ന​​തോദ്യോ​​ഗ​​സ്ഥ​​രും പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രും ഉൾപ്പെടുന്നു. 2,793 തീ​​​വ്ര​​​വാ​​​ദി​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു. 2015-18 കാ​​​ല​​​യ​​​ള​​​വി​​​ൽ ഏ​​​ഴാ​​​യി​​​ര​​​ത്തോ​​​ളം മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​ത്ര​​​ത്തോ​​​ളം​​​ പേ​​​ർ കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യും ചെ​​​യ്തു. ഈ ​​​വ​​​ർ​​​ഷം മേ​​​യ് ഒ​​​ന്നി​​​നു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ഗ​​​ച്ചി​​​റോ​​​ളി​​​യി​​​ൽ 16 പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കാ​​​ണു ന​​​ക്സ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​ത്. 81 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ മാ​​​ത്ര​​​മു​​​ള്ള ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ഇ​​​പ്പോ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​ത് മാവോയിസ്റ്റ് ഭീഷണി മൂലം അ​​​ഞ്ചു ഘ​​​ട്ട​​​മാ​​​യാ​​​ണ്.

ഇ​​​ത്തരത്തിൽ ഭീ​​​ക​​​ര​​​ത​​​ വി​​​ത​​​യ്ക്കു​​​ന്ന മാ​​​വോ​​​യി​​​സ്റ്റുക​​​ളെ തു​​​ട​​​ച്ചു​​​നീ​​​ക്കാ​​​ൻ പോ​​​ലീ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള സേ​​​നകൾ ക​​​ഠി​​​ന​​​പ്ര​​​യ​​​ത്നം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ വ​​​ലി​​​യ ​പി​​​ന്തു​​​ണ​​​യാ​​​ണ് ഈ ​​​സേ​​​നകൾ​​​ക്കു ന​​​ൽ​​​കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ കു​​​റ​​​ച്ചു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ട്. പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണു മ​​​ല​​​യാ​​​ളി​​​ക​​​ളും ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ക്കാ​​​രു​​​മാ​​​യ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള​​​ത്. ചി​​​ല​​​രെ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തു പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റ കാ​​​ല​​​ത്തു മൂ​​​ന്നു സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലാ​​​യി ഏ​​​ഴു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ പോ​​​ലീ​​​സ് കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലാണു വധങ്ങൾ നടന്നതെന്നാണു പോ​​​ലീ​​​സും സ​​​ർ​​​ക്കാ​​​രും പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പോ​​​ലീ​​​സ് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി കൊ​​​ല​​​ന​​​ട​​​ത്തു​​​ക​​​യാ​​​യിരുന്നെന്ന വി​​​മ​​​ർ​​​ശ​​​ന​​​ം ഉ​​​യ​​​രു​​​ന്നു. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നും നി​​​യ​​​മ​​​സം​​​ഹി​​​ത​​​യ്ക്കും വി​​​ധേ​​​യ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട പോ​​​ലീ​​​സ് അ​​​തി​​​നു​​​ വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു എ​​​ന്ന ആ​​​രോ​​​പ​​​ണം ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണ്. ജീ​​​വ​​​ൻ​​​ പ​​​ണ​​​യ​​​പ്പെ​​​ടു​​​ത്തിയാണു സേനാംഗങ്ങൾ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ നേ​​​രി​​​ടു​​​ന്നതെന്നത് അംഗീകരിക്കേണ്ടതാണ്. എന്നാൽ, കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ പ​​​ക​​​രം വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാ​​​ൽ അ​​​തു നി​​​സാ​​​ര​​​മ​​​ല്ല.

മാ​​​വോ​​​യി​​​സ്റ്റ് വേ​​​ട്ട​​​യു​​​ടെ പേ​​​രി​​​ൽ പോ​​​ലീ​​​സ് ഭീ​​​ക​​​ര​​​ത​​​ സൃ​​​ഷ്ടി​​​ച്ചാ​​​ൽ അ​​​തു വി​​​പ​​​രീ​​​ത​​​ഫ​​​ല​​​മേ ഉ​​​ണ്ടാ​​​ക്കൂ എ​​​ന്ന​​​താ​​​ണു യാ​​​ഥാ​​​ർ​​​ഥ്യം. പോ​​​ലീ​​​സ് മ​​​നു​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ നടത്തുകയും സർക്കാർ അതിനു കൂ​​​ട്ടു​​​നി​​​ൽ​​​ക്കു​​​കയും ചെയ്യുന്ന​​​ത് തീ​​​വ്ര​​​വാ​​​ദ​​​ം വളരാൻ സാ​​​ഹ​​​ച​​​ര്യം അ​​​നു​​​കൂ​​​ല​​​മാ​​​ക്കും. ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ ആ​​​ദി​​​വാ​​​സി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന ചൂ​​​ഷ​​​ണ​​​ങ്ങ​​​ളാണു കേരളത്തിൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളുടെ പ്ര​​​വ​​​ർ​​​ത്തനത്തിനു പ്രചോദനമാകുന്നത്. ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​മേ​​​ൽ യു​​​എ​​​പി​​​എ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് അ​​​ന്യാ​​​യ​​​മാ​​​യി​​​ട്ടാ​​​ണെ​​​ങ്കി​​​ൽ തി​​​രു​​​ത്താ​​​ൻ പോ​​​ലീ​​​സ് മ​​​ടി​​​കാ​​​ണി​​​ക്ക​​​രു​​​ത്. പോ​​ലീ​​സ് ന​​ട​​പ​​ടി​​ക​​ളി​​ലു​​ള്ള പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ​​യോ ആ​​ശ​​യ​​പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ​​യോ പേ​​രി​​ലാ​​ണ് യു​​എ​​പി​​എ ചു​​മ​​ത്തി​​യ​​തെ​​ങ്കി​​ൽ അ​​തു ജ​​നാ​​ധി​​പ​​ത്യ​​വി​​രു​​ദ്ധ​​മാ​​ണ്. അ​​​ത​​​ല്ലെ​​​ങ്കി​​​ൽ പോലീസ് കൂ​​ടു​​ത​​ൽ തെ​​​ളി​​​വു​​​ക​​​ൾ നൽകി പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്ത​​​ണം. ഉ​​​ന്ന​​​ത​​​രാ​​​യ ഭ​​​ര​​​ണ​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ​​​ വ​​​രെ ഇ​​​താ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രിക്കേ സ​​​ർ​​​ക്കാ​​​ർ ആ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തിൽനിന്ന് ഒഴിഞ്ഞുമാറില്ലെന്നു കരുതാം.