മാനവികത മുഖമുദ്രയാക്കിയ രാഷ്‌ട്രീയ സാംസ്കാരിക നേതാവ്
എം.പി. വീരേന്ദ്രകുമാറിന്‍റെ വിയോഗം കേരള രാഷ്‌ട്രീയത്തിലെന്നതുപോലെ സംസ്ഥാനത്തിന്‍റെ സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗങ്ങളിലും വലിയ നഷ്‌ടമാണുണ്ടാക്കിയിരിക്കുന്നത്. സർഗാത്മക സോഷ്യലിസ്റ്റും കുലീനനായ സാംസ്കാരിക നേതാവും വിശാലവീക്ഷണമുള്ള മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം

രാ​ഷ്‌​ട്രീ​യ​ത്തി​ലും മാ​ധ്യ​മ​രം​ഗ​ത്തും സാ​ഹി​ത്യ​ത്തി​ലും സാം​സ്കാ​രി​ക​മേ​ഖ​ല​യി​ലും ഒ​രു​പോ​ലെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭാ​ശാ​ലി​യാ​യി​രു​ന്നു അ​ന്ത​രി​ച്ച എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ. അ​ടി​സ്ഥാ​ന​പ​ര​മാ​യി അ​ദ്ദേ​ഹ​മൊ​രു സോ​ഷ്യ​ലി​സ്റ്റാ​യി​രു​ന്നു. സോ​ഷ്യ​ലി​സ്റ്റ് ചി​ന്താ​ഗ​തി​ക​ളോ​ടു സ​മ​ര​സ​പ്പെ​ടാ​ത്ത ചി​ന്താ​ധാ​ര​ക​ളു​മാ​യി അ​ദ്ദേ​ഹം നി​ര​ന്ത​രം ക​ല​ഹി​ച്ചു. വ​ർ​ഗീ​യ, വി​ധ്വം​സ​ക ശ​ക്തി​ക​ൾ​ക്കെ​തി​രേ പോ​രാ​ടി​യ അ​ദ്ദേ​ഹം മ​തേ​ത​ര​ത്വ​ത്തി​നു​വേ​ണ്ടി ഉ​റ​ച്ച നി​ല​പാ​ടെ​ടു​ത്തു.

വ​ലി​യ ഭൂ​സ്വ​ത്തു​ക്ക​ളു​ള്ള ജ​ന്മി​കു​ടും​ബ​ത്തി​ൽ പി​റ​ന്ന വീ​രേ​ന്ദ്ര​കു​മാ​ർ സോ​ഷ്യ​ലി​സ്റ്റ് പാ​ത​യി​ലേ​ക്കു ക​ട​ന്നു​വ​ന്ന​തു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സാ​ധാ​ര​ണ​ത്വ​ങ്ങ​ളി​ലൊ​ന്നാ​ണ്. സ്കൂ​ൾ പ​ഠ​ന കാ​ല​ത്തു​ത​ന്നെ സോ​ഷ്യ​ലി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്‌​ട​നാ​യ വീ​രേ​ന്ദ്ര​കു​മാ​ർ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണി​ൽ​നി​ന്നാ​ണു സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. പി​താ​വ് എം.​കെ. പ​ത്മ​പ്ര​ഭാ ഗൗ​ഡ​ർ മ​ദി​രാ​ശി നി​യ​മ​സ​ഭാം​ഗ​വും ഇ​ള​യ​ച്ഛ​ൻ എം.​കെ. ജി​ന​ച​ന്ദ്ര​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​വു​മാ​യി​രു​ന്നു.

നാ​ല്പ​ത്തൊ​ന്നാം വ​യ​സി​ലാ​ണു വീ​രേ​ന്ദ്ര​കു​മാ​ർ മാ​തൃ​ഭൂ​മി ദി​ന​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. പ​ത്രാ​ധി​പ​രു​ടെ ക​സേ​ര​യി​ൽ ഇ​രു​ന്നി​ല്ലെ​ങ്കി​ലും ക​ന്പ​നി​യു​ടെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മെ​ന്ന നി​ല​യി​ൽ പ​ത്ര​ത്തെ​യും അ​നു​ബ​ന്ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​യും കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു വ​ള​ർ​ത്താ​ൻ അ​ദ്ദേ​ഹം അ​ക്ഷീ​ണം യ​ത്നി​ച്ചു. ഇ​ന്ത്യ​ൻ ന്യൂ​സ്പേ​പ്പ​ർ സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്തു​ക​യും പ​ത്ര​ങ്ങ​ളു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യ്ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും ചെ​യ്തു. പി​ടി​ഐ ചെ​യ​ർ​മാ​ൻ, പ്ര​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ ട്ര​സ്റ്റി, കോ​മ​ൺ​വെ​ൽ​ത്ത് പ്ര​സ് യൂ​ണി​യ​നി​ലും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലും അം​ഗം തു​ട​ങ്ങി മാ​ധ്യ​മ​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​ദ​വി​ക​ളി​ൽ അ​ദ്ദേ​ഹം തി​ള​ങ്ങി​യ​തു രാ​ഷ്‌​ട്രീ​യ​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ​ത്ത​ന്നെ​യാ​ണ്.

രാ​ഷ്‌​ട്രീ​യ​ബ​ന്ധ​ങ്ങ​ളി​ൽ ലാ​ഭ​ന​ഷ്‌​ട​ങ്ങ​ളേ​ക്കാ​ൾ ആ​ശ​യ​പ​ര​മാ​യ പാ​ര​സ്‌​പ​ര്യ​ങ്ങ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ഭാ​ഗ​മാ​യി​രു​ന്നി​ട്ടു​ണ്ട് അ​ദ്ദേ​ഹം. അ​ദ്ദേ​ഹം പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പാ​ർ​ട്ടി​യു​ടെ നി​യ​മ​സ​ഭാം​ഗ​ബ​ല​മോ സ്വാ​ധീ​ന​മോ പ​രി​ഗ​ണി​ക്കാ​തെത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് മു​ന്ന​ണി​ക​ളി​ൽ എ​ന്നും പ്ര​മു​ഖ സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു. സി​പി​എം​കാ​ര​ന​ല്ലാ​തെ ഒ​രാ​ൾ ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​റാ​യ​തു വീ​രേ​ന്ദ്ര​കു​മാ​ർ മാ​ത്ര​മാ​ണ്. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ര​നാ​യി​രു​ന്നു. ജ​ന​താ പാ​ർ​ട്ടി​യു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ അ​ദ്ദേ​ഹം വ​ലി​യ പ​ങ്കു വ​ഹി​ച്ചു.

1971ൽ ​കോ​ഴി​ക്കോ​ടുനി​ന്നു പാ​ർ​ല​മെ​ന്‍റി​ലേ​ക്കു മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കാ​ൽ നൂ​റ്റാ​ണ്ടി​നു​ശേ​ഷം അ​തേ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ തൊ​ഴി​ൽ​വ​കു​പ്പി​ന്‍റെ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി, ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചു. ഭ​ര​ണ​കാ​ലം ര​ണ്ടു മാ​സം മാ​ത്രം. പ​ക്ഷേ, രാ​ജ്യ​ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച​താ​യി​രു​ന്നു ആ ​നാ​ളു​ക​ൾ. 1987ൽ ​കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​നു വ​നം വ​കു​പ്പു മ​ന്ത്രി​യാ​യി ര​ണ്ടു ദി​വ​സ​മേ അ​ധി​കാ​ര​ത്തി​ലി​രി​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. വ​ന​മേ​ഖ​ല​യി​ൽ​നി​ന്നു മ​രം മു​റി​ക്കു​ന്ന​തു നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ശ്ര​ദ്ധേ​യ​മാ​യ ഉ​ത്ത​ര​വ് ആ ​ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ദ്ദേ​ഹം ഇ​റ​ക്കി.

പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ ഏ​റെ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്ന വീ​രേ​ന്ദ്ര​കു​മാ​ർ പ​രി​സ്ഥി​തി സം​ബ​ന്ധ​മാ​യ നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. പ്ലാ​ച്ചി​മ​ട​യി​ലെ ജ​ല​ചൂ​ഷ​ണ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ന്‍റെ മു​ന്ന​ണി​യി​ൽ അ​ദ്ദേ​ഹ​മു​ണ്ടാ​യി​രു​ന്നു. കാ​സ​ർ​ഗോ​ട്ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്കു​വേ​ണ്ടി​യും വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ശ​ബ്‌​ദം ഏ​റെ മു​ഴ​ങ്ങി. ജ​ല​ചൂ​ഷ​ണ​ത്തി​ന്‍റെ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം കേ​ര​ള സ​മൂ​ഹ​ത്തി​ന് എ​ത്ര​യോ കാ​ലം​മു​ന്പു​ത​ന്നെ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം പ​റ​ഞ്ഞു​ള്ള ക​പ​ട​ബു​ദ്ധി വ്യാ​യാ​മ​മാ​യി​രു​ന്നി​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും. ഉ​ത്ത​മ​ബോ​ധ്യ​ത്തി​ൽ​നി​ന്നും പ​ഠ​ന​ത്തി​ൽ​നി​ന്നും ഉ​ൾ​ക്കൊ​ണ്ട അ​റി​വു​ക​ളാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. അ​ന്ത​ർ​ദേ​ശീ​യ സാ​ന്പ​ത്തി​ക​രം​ഗ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഠ​ന​വി​ഷ​യ​മാ​യി​രു​ന്നു. "ഗാ​ട്ടും കാ​ണാ​ച്ച​ര​ടു​ക​ളും', "ലോ​ക​വ്യാ​പാ​ര​സം​ഘ​ട​ന​യും ഊ​രാ​ക്കു​ടു​ക്കു​ക​ളും' എ​ന്നീ ര​ച​ന​ക​ൾ രാ​ഷ്‌​ട്രീ​യാ​വ​ബോ​ധ​മു​ള്ളൊ​രു സാ​ന്പ​ത്തി​ക നി​രീ​ക്ഷ​ക​ന്‍റെ സം​ഭാ​വ​ന​ക​ളാ​ണ്.

സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ വീ​രേ​ന്ദ്ര​കു​മാ​ർ മി​ക​ച്ച വാ​ഗ്മി​യാ​യി​രു​ന്നു. പ​ര​ന്ന വാ​യ​ന​യും ജ​ന​ങ്ങ​ളു​മാ​യു​ള്ള നി​ര​ന്ത​ര സ​ന്പ​ർ​ക്ക​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തി​നെ​യും ദ​ർ​ശ​ന​ങ്ങ​ളെ​യും ഏ​റെ സ്വാ​ധീ​നി​ച്ചു. ച​രി​ത്ര​ബോ​ധ​വും ആ​ധു​നി​ക ചി​ന്ത​ക​ളും സ​മ​ന്വ​യി​പ്പി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തും പ്ര​ഭാ​ഷ​ണ​ങ്ങ​ളും. യാ​ത്ര​ക​ളും ആ​ത്മീ​യ​ചി​ന്ത​ക​ളു​മൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ൾ​ക്കു വി​ഷ​യ​മാ​യി​ട്ടു​ണ്ട്. ഹൈ​മ​വ​ത​ഭൂ​വി​ൽ, ആ​മ​സോ​ണും കു​റെ വ്യാ​കു​ല​ത​ക​ളും, ഡാ​ന്യൂ​ബ് സാ​ക്ഷി, രാ​മ​ന്‍റെ ദുഃ​ഖം, ബു​ദ്ധ​ന്‍റെ ചി​രി തു​ട​ങ്ങി​യ ഗ്ര​ന്ഥ​ങ്ങ​ൾ വി​പു​ല​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ആ​ഴ​മേ​റി​യ ചി​ന്ത​ക​ളു​ടെ​യും ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്.

മി​ക​ച്ച യാ​ത്രാ​വി​വ​ര​ണ​ത്തി​നു​ള്ള പ്ര​ഥ​മ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സി.​ബി. കു​മാ​ർ എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡ്, ഓ​ട​ക്കു​ഴ​ൽ പു​ര​സ്കാ​രം, വ​യ​ലാ​ർ അ​വാ​ർ​ഡ് എ​ന്നി​ങ്ങ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​നാ വൈ​ഭ​വ​ത്തി​നു ല​ഭി​ച്ചി​ട്ടു​ള്ള ബ​ഹു​മ​തി​ക​ളു​ടെ പ​ട്ടി​ക നീ​ളു​ന്നു. എ​ഴു​ത്തി​ന്‍റെ​യും വാ​യ​ന​യു​ടെ​യും വ​ഴി​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​നു വി​ശ്ര​മ​മി​ല്ലാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​യി​ടെ​യും അ​ദ്ദേ​ഹം മാ​തൃ​ഭൂ​മി​യി​ലൊ​രു ലേ​ഖ​നം എ​ഴു​തി. മ​നു​ഷ്യ​രാ​ശി​യെ​ക്കു​റി​ച്ചു​ള്ള ത​ത്ത്വ​ചി​ന്താ​പ​ര​മാ​യ ഒ​രു നി​രീ​ക്ഷ​ണ​മാ​യി​രു​ന്നു അ​ത്. സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും നാ​ളു​ക​ളാ​യാ​ണു ലോ​ക്ക് ഡൗ​ൺ കാ​ല​ത്തെ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി​യ​ത്.

ദീ​പി​ക​യു​മാ​യി ഉ​റ്റ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന അ​ദ്ദേ​ഹം ദീ​പി​ക​യു​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ത​ന്‍റെ സാ​ന്നി​ധ്യം​കൊ​ണ്ടു ധ​ന്യ​മാ​ക്കി​യ​ത് ഞ​ങ്ങ​ൾ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു. ദീ​പി​ക​യു​ടെ പ​ത്രാ​ധി​പ​ന്മാ​രു​മാ​യും രാ​ഷ്‌​ട്ര​ദീ​പി​ക ക​ന്പ​നി സാ​ര​ഥി​ക​ളു​മാ​യും ഉ​റ്റ സൗ​ഹൃ​ദ​വും ഊ​ഷ്‌​മ​ള​മാ​യ വ്യ​ക്തി​ബ​ന്ധ​വും പു​ല​ർ‌​ത്തി​യി​രു​ന്നു. മാ​ധ്യ​മ​ലോ​ക​ത്തി​നു മ​റ​ക്കാ​നാ​വാ​ത്ത മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധ​നെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ള്ളൊ​രു രാ​ഷ്‌​ട്രീ​യ​ക്കാ​ര​നെ​യു​മാ​ണു വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​നു ന​ഷ്‌​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മാ​തൃ​ഭൂ​മി കു​ടും​ബ​ത്തോ​ടും വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ദീ​പി​ക അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു; അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​നു നി​ത്യ​ശാ​ന്തി നേ​രു​ക​യും ചെ​യ്യു​ന്നു.